Follow KVARTHA on Google news Follow Us!
ad

അവളുടെ ഇരട്ട പ്രണയം

Her double love#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ - സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം 67

കൂക്കാനം റഹ് മാന്‍

(www.kvartha.com 13.04.2021) 
പ്രിയപ്പെട്ട സാറിന്,

മനസ്സിന്റെ പ്രയാസങ്ങള്‍ മാറാന്‍ എല്ലാം തുറന്നു പറയുന്നത് നല്ലതാണെന്ന് സാര്‍ എന്നും ക്ലാസില്‍ പറയാറില്ലേ? എന്റെ സഹപാഠികളില്‍ പലരും അവരുടെ പ്രയാസങ്ങളും, സന്തോഷങ്ങളും ക്ലാസില്‍ പങ്കുവെക്കാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സും തുറക്കണമെന്ന് കരുതും. പക്ഷേ അവരുടേത് പോലെയല്ലല്ലോ എന്റെ പ്രയാസം. ഇതിന് പരിഹാരം കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? പ്രയാസങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഞാന്‍ എങ്ങിനെ എന്റെ സുഹൃത്തുക്കളുടെ മുഖത്തു നോക്കും? ഞാനാകെ ചിന്താ കുഴപ്പത്തിലാണ് സാര്‍.

അധ്യയന വര്‍ഷത്തിന്റെ അവസാനമായില്ലേ ഇനി രണ്ടു നാള്‍ കൂടി ബാക്കിയുണ്ട്. ഇനി എന്റെ കൂട്ടുകാരേയോ സാറിനെയോ ക്ലാസു മുറിയില്‍ വെച്ച് കണ്ടു മുട്ടാനിടയില്ലല്ലോ ? ഈ കത്തു സാറിന് കിട്ടാന്‍ ഒരാഴ്ചയെങ്കിലും എടുക്കും. അപ്പോഴേക്കും എനിക്ക് രക്ഷപ്പെടാം. സാര്‍ ഇക്കാര്യം രണ്ടാമതൊരാളോട് പറയില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അത് കൊണ്ട് തുറന്നെഴുതട്ടെ. എന്റെ മനസ്സിന് അങ്ങിനെയെങ്കിലും സമാധാനം കിട്ടട്ടെ.

Her double love

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു മാഷിന് എന്നോട് സ്‌നേഹം തോന്നി. അതെനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ക്ലാസില്‍ വന്നാല്‍ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറയാറുമായിരുന്നു. ഞാനതത്ര കാര്യമാക്കിയില്ല. ആ മാഷ് ക്ലാസിലെത്തുമ്പോള്‍ നീതുവിന്റെ മാഷ് വരവായി എന്ന് സുഹൃത്തുക്കള്‍ കളിയാക്കി ചിരിക്കുമായിരുന്നു. ഇതൊരു സ്ഥിരം പരിപാടി ആയപ്പോള്‍ എനിക്കും അദ്ദേഹത്തോട് അടുപ്പം തോന്നി. അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി.

അദ്ദേഹം ചിരിക്കുമ്പോള്‍ തിരിച്ച് ഞാനും ചിരിക്കും ഇടയ്ക്ക് ക്ലാസിന് പുറത്തുവെച്ച് വീട്ടുകാര്യങ്ങളും പഠനകാര്യങ്ങളും അദ്ദേഹം ചോദിച്ചറിയും. പക്ഷേ മറിച്ചൊരു കാര്യങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ല. അദ്ദേഹത്തിന് എന്നോട് പ്രത്യേക മമതയൊന്നും ഇല്ലായെന്ന് ഞാനും കരുതി. അദ്ദേഹം ഗസ്റ്റ് ആയിട്ടാണ് ഞങ്ങളുടെ സ്‌ക്കൂളിലെത്തിയത്. ആ വര്‍ഷം പിരിഞ്ഞു പോവുകയും ചെയ്യും. അദ്ദേഹത്തിന് എന്നോടുളള താല്‍പര്യം വെറും ഒരു ടൈംപാസ്സിനു വേണ്ടിയുളളതാവാം എന്ന് ഞാന്‍ കരുതി. പ്രസ്തുത സ്‌ക്കൂളിലെ പഠിത്തം ഞാന്‍ അവസാനിപ്പിച്ചു. അദ്ദേഹം അവിടെ നിന്ന് മാറിപോയി. പക്ഷേ ഇടയ്ക്ക് നേരിട്ട് കാണാന്‍ പറയും. അതിന് സമയവും സൗകര്യവും ഉണ്ടാക്കി അദ്ദേഹം വരും ഞങ്ങള്‍ പഴയ പടി സംസാരിക്കുകയും ചെയ്യും. അദ്ദേഹത്തിന് പി എസ് സി കിട്ടി. ജില്ല മാറിപോയി എങ്കിലും വിളിക്കും. സുഖാന്വേഷണം നടത്തും. വിവാഹക്കാര്യത്തെക്കുറിച്ചോ മറ്റോ ഇതേ വരെ അദ്ദേഹം സംസാരിച്ചിട്ടില്ല.

ഇനി എന്റെ വീട്ടുകാര്യം. അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്നതാണ് എന്റെ കുടുംബം. മൂന്നു പേര്‍ക്കും ചെറിയ ജോലിയുണ്ട്. എന്റെ അമ്മയുടെയും അച്ഛന്റെയും കുടുംബത്തില്‍പെട്ട പെണ്‍കുട്ടികളെയെല്ലാം വിവാഹം കഴിച്ച് അയച്ചത് ഉദ്യോഗസ്ഥന്‍മാരുടെ കൂടെയാണ്. അത് കൊണ്ട് അവരുടെയൊക്കെ ആഗ്രഹം എന്നേയും ഒരു സര്‍ക്കാര്‍ ജോലിക്കാരന്റെ കൂടെ കെട്ടിച്ചയക്കണമെന്നാണ്. മാഷ് വിളിക്കുന്നതും സംസാരിക്കുന്നതുമൊക്കെ അമ്മ അറിയും. അദ്ദേഹം എന്നെ വിവാഹം ചെയ്യും എന്നാണ് അമ്മയുടെ വിശ്വാസം. അക്കാര്യം പലപ്പോഴും അമ്മ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. മാഷ്‌ക്കാണെങ്കില്‍ മുപ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുണ്ട്. എനിക്ക് ഇരുപത് ആവുന്നതേയുളളൂ. അദ്ദേഹം വിവാഹക്കാര്യം സംസാരിക്കുന്നുമില്ല, പല വിവാഹാലോചനകളും അദ്ദേഹത്തിനടുത്ത് എത്തുന്നുണ്ട്. എന്ന കാര്യം ഞാന്‍ മറ്റുളളവരില്‍ നിന്ന് അറിയുന്നുണ്ട്. അതിലൊന്നും അദ്ദേഹം താല്‍പര്യം കാണിക്കുന്നില്ല എന്നും ഞാനറിഞ്ഞു.

എന്നെത്തന്നെയാണ് അദ്ദേഹം പ്രതീക്ഷിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നിതുടങ്ങി. പക്ഷേ, അങ്ങോട്ട് അക്കാര്യം ചോദിക്കാന്‍ എനിക്കാവുന്നില്ല. വീട്ടുകാരും അങ്ങിനെയൊരു ഇടപെടല്‍ നടത്തുന്നുമില്ല.
ആയിടയ്ക്കാണ് ജ്യേഷഠന്റെ ഒരു സുഹൃത്തും പെയിന്റിംഗ് തൊഴിലാളിയുമായ ഒരു യുവാവ് വീട്ടില്‍ വരാന്‍ തുടങ്ങിയത്. ജ്യേഷ്ഠന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് വരവ്. അവന്‍ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു ഞങ്ങള്‍ക്കെല്ലാം. എന്റെ കാര്യത്തില്‍ അവന്‍ ഏറെ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. വീട്ടിലെ എല്ലാകാര്യങ്ങളിലും അവന്‍ ഒരു സഹായിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജ്യേഷ്ഠനും അച്ഛനും ജോലിസ്ഥലത്തുനിന്ന് വരാന്‍ വൈകിയാല്‍ അവന്‍ ഞങ്ങളുടെ സംരക്ഷകനായി വീട്ടില്‍ എത്തും. ആര്‍ക്കും ഒരു സംശയത്തിന് ഇട നല്‍കാതെയാണ് അവന്‍ പെരുമാറിയിരുന്നത് .

ഞാന്‍ കോളേജില്‍ നിന്ന് വരാന്‍ വൈകിയാല്‍ ഉടനെ ഫോണ്‍ വിളി വരും. കാരണം തിരക്കും ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കും. വീടുവരെ അനുഗമിക്കും. അസുഖം വന്നാല്‍ ഡോക്ടറെ കാണിക്കാന്‍ വെപ്രാളപ്പെടുന്നത് മറ്റുളളവരെക്കാളും അവനായിരിക്കും. പേനയ്‌ക്കോ പുസ്തകത്തിനോ ഡ്രസ്സിനോ ആവശ്യമുണ്ടെന്നു തോന്നിയാല്‍ അവന്‍ എത്തിച്ചു തരും. ഇങ്ങിനെ ചെയ്യുന്നതിലോ എന്റെ കാര്യത്തിലിടപെടുന്നതിലോ വീട്ടിലാര്‍ക്കും പരാതി ഇല്ല. ആഘോഷ ദിവസങ്ങളിലെല്ലാം അവന്‍ ഞങ്ങളുടെ വീട്ടില്‍ സജീവമായിട്ടുണ്ടാവും. സ്വന്തം വീട്ടിലേ കാര്യങ്ങള്‍ കഴിഞ്ഞിട്ടേ ഇവിടേക്ക് വരൂ. ശരിക്കും പറഞ്ഞാല്‍ അവന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായി. ജ്യേഷ്ഠനുമായുളള സ്‌നേഹബന്ധമാണ് ഇങ്ങിനെയൊരു സ്ഥിതിയിലെത്തിച്ചത്.

എന്നെ ഉളളറിഞ്ഞ് സഹായിക്കുന്ന എന്തിനും ഏതിനും എന്നെകരുതി നടക്കുന്ന ആ ചെറുപ്പക്കാരനോട് എനിക്ക് അടുപ്പം തോന്നി. അവന്‍ ക്രമേണ ജ്യേഷ്ഠന്‍ മുഖേന അക്കാര്യം അച്ഛനമ്മമാരുടെ ചെവിയിലെത്തിച്ചു. അവര്‍ അതിനെക്കുറിച്ച് വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. പക്ഷേ എനിക്കവനെ ഇഷ്ടമായി. സ്‌നേഹം തരുന്നവനാണ് സഹായിക്കുന്നവനാണ്. മറ്റ് യാതെരു തരത്തിലുളള സ്വഭാവ ദൂഷ്യങ്ങളുമില്ല. ഇതില്‍ പരം മറ്റെന്ത് വേണം ഒരു ചെറുപ്പക്കാരന്?. ഇങ്ങിനെയിരിക്കെ കഴിഞ്ഞ മാസം മാഷിന്റെ ബന്ധുക്കള്‍ എന്റെ വീട്ടില്‍ വന്നു. വിവാഹാലോചനയുമായാണ് വന്നത്. മാഷും എന്നെ വിളിച്ചു. സമ്മതമല്ലേയെന്ന് അന്വേഷിച്ചു. ഞാനൊന്നും പ്രതികരിച്ചില്ല.

അച്ഛന്റെയും അമ്മയുടെയും ആഗ്രഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭര്‍ത്താവായി കിട്ടണം എന്റെ മകള്‍ക്ക് എന്നാണ്. അതുകൊണ്ട് ആ വിവാഹത്തിനാണ് അവര്‍ ഇഷ്ടപ്പെടുക. പക്ഷേ, എന്റെ നിഴല്‍ പോലെ നടക്കുന്ന, എന്റെ സുഖദുഖങ്ങളില്‍ എന്നോട് സഹകരിക്കുന്ന ചെറുപ്പക്കാരനെ ഒഴിവാക്കാന്‍ എനിക്കു പറ്റില്ല. അവനും അത് സാധ്യമല്ല, പക്ഷേ മാഷെ വെറുപ്പിക്കാനും പറ്റില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയാവുന്നതാണ് എന്റെ ഭാവിക്ക് നല്ലത്. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്ന ബോധ്യമായ കാര്യവുമാണ്. ഇവിടെ ഞാന്‍ ഏത് വഴി സ്വീകരിക്കണം രണ്ട് പേരേയും ഒഴിവാക്കാന്‍ പറ്റില്ല. രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. രണ്ടു പേരേയും വെറുപ്പിക്കാതെ മൂന്നമതൊരു മാര്‍ഗത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത് സാര്‍. ഒരു വഴി പറഞ്ഞു തരുമോ ?,

എന്ന്,
അങ്ങയുടെ ശിഷ്യ.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









അമ്മാവന്റെ കട്ടില്‍ 64



Keywords: Kerala, Article, Kookanam-Rahman, Love, Girl, Her double love.
< !- START disable copy paste -->


Post a Comment