Follow KVARTHA on Google news Follow Us!
ad

കല്ല്യാണിപ്പശുവിന്റെ കണ്ണിറുക്കാത്ത നോട്ടം

The the story of Kalyani cow #സംസ്‌കാരികം #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ - സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 58)

കൂക്കാനം റഹ് മാന്‍

(www.kvartha.com 13.01.2021) നാടന്‍ പശുക്കളെ വളര്‍ത്താന്‍ പ്രയാസമുള്ള കാലമായിരുന്നില്ല എന്റെ കുട്ടിക്കാലം. ഗ്രാമത്തിലുള്ള വീടുകളില്‍ രണ്ടോ മൂന്നോ പശുക്കളുണ്ടാവും. വീട്ടാവശ്യത്തിനുള്ള പാല്, തൈര്, മോര്, നെയ്യ് ഇതൊക്കെ ലഭിക്കാന്‍ പശുവളര്‍ത്തലിലൂടെ സാധിച്ചിരുന്നു. രാവിലെ ആലയില്‍ നിന്ന് പശുക്കളെ കയറൂരി വിട്ടാല്‍ മതി. അവ നേരെ പുല്ല് നിറഞ്ഞ കുന്നിന്‍ പുറത്തേക്ക് പോവും. ആരുടെയും പറമ്പില്‍ കയറി ദ്രോഹം ചെയ്യില്ല. കാലികള്‍ക്ക് നടന്നു പോവാന്‍ കിളകളാണ് ഉണ്ടായിരുന്നത്. റോഡില്ലാത്ത കാലം. ഗ്രാമത്തിലെ എല്ലാ വീടുകളിലെയും കന്നു കാലികളെ അഴിച്ചു വിടുകയാണ് പതിവ്. പ്രത്യുല്‍പാദന പരിപാടിയൊക്കെ പുല്‍മേടകളില്‍ വെച്ച് നടക്കും. വെള്ളം കെട്ടികിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വെള്ളം കുടിക്കും. സന്ധ്യമയങ്ങി തുടങ്ങിയാല്‍ കന്നുകാലികള്‍ കൂട്ടത്തോടെ മടങ്ങും. അവ താന്താങ്ങളുടെ വീട്ടു പറമ്പുകളിലെത്തും. വീട്ടുകാര്‍ക്കുള്ള ഏക ജോലി അവയെ ആലയില്‍ കെട്ടിയിടുക എന്നതുമാത്രമാണ്. എന്തൊരു സ്വാതന്ത്ര്യമോടെയാണ് കന്നുകാലികള്‍ അക്കാലത്ത് ജീവിച്ചു വന്നിരുന്നത്.
                                                                           
The the story of Kalyani cow

ഞങ്ങളുടെ വീട്ടില്‍ മാതൈ പൈ, കല്ല്യാണിപൈ, ചിരുത പൈ, തുടങ്ങി മൂന്നു പശുക്കളുണ്ടായിരുന്നു. പശുവിനെ കറക്കല്‍ ഉമ്മുമ്മയുടെ ഡ്യൂട്ടിയായിരുന്നു. പാലിനും, മോരിനും പഞ്ഞമില്ലാത്ത കാലം. കറന്നെടുത്ത പാല്‍ ചൂടോടെ കുടിക്കുന്ന പാല്‍ക്കള്ളനായിരുന്നു ഞാന്‍. ഉമ്മുമ്മ പശുവിനെ കറന്ന് മുരുടയില്‍ ഒഴിച്ചു വെക്കും വീണ്ടും പശുക്കുട്ടിയെ മുല കുടിപ്പിച്ച് കറക്കാനിരിക്കുമ്പോള്‍ മുരുടയോടെ ചുടു പാല്‍ ഞാന്‍ കുടിക്കും. അവിടെ നിന്ന് ഓടി മാറുകയും ചെയ്യും. ഈയൊരു സ്വഭാവം പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉണ്ടായിരുന്നത്. മോരും കൂട്ടി കുളുത്തത് കുടിച്ചതും, വയറു നിറയെ രുചിയുള്ള സമ്പാരം കുടിച്ചതും ഓര്‍ക്കാന്‍ സുഖമുള്ള കാര്യമാണ് ഇന്നും.

പശുക്കളെ കെട്ടുന്ന ആല വടക്കേ വളപ്പിലായിരുന്നു ഉണ്ടായിരുന്നത്. നാല് തൂണിയില്‍ കെട്ടിയ ഓല മേഞ്ഞ ആലയായിരുന്നു അത്. ആലയുടെ സമീപത്തു തന്നെ വളക്കുഴിയുമുണ്ടായിരുന്നു. വിത്തു നടാതെ തന്നെ വളക്കുഴിയില്‍ നിന്ന് കക്കിരി ചെടി വളര്‍ന്നു വരും. അത് ആലയുടെ മുകളിലേക്ക് പടര്‍ന്നു കയറും. ഓണക്കാലമാവുമ്പോള്‍ നിറയെ കക്കിരിക്ക കായ്ച്ചു നില്‍ക്കും. പച്ച കക്കിരി പറിച്ചു തിന്നുക കുട്ടികള്‍ക്ക് ഹരമായിരുന്നു. വലുതാവാന്‍ നില്‍ക്കില്ല. ഇളം കക്കിരിക്ക തിന്നാനാണ് കൂടുതല്‍ രുചി ഉണ്ടാവുക.

മുസ്ലിം വീടുകളില്‍ വളര്‍ത്തുന്ന പശുക്കള്‍ക്ക് സൈനബ, ഖദീജ, മറിയംബി എന്നീ പേരു വിളിക്കാതെ, മാതൈ, കല്ല്യണി തുടങ്ങിയ പേരുകള്‍ നല്‍കാന്‍ കാരണമെന്തായിരിക്കാമെന്ന് പ്രായം ചെന്നതിനു ശേഷം ഞാന്‍ ആലോചിച്ചിട്ടുണ്ട്. പേരെന്തെങ്കിലുമാവട്ടെ അവയ്ക്ക് മതചിന്തയൊന്നുമില്ലല്ലോ. സ്‌നേഹവാല്‍സല്യം നല്‍കി അവയെ വളര്‍ത്തിയിട്ടുണ്ട്. തിരിച്ചും അവ സൗഹൃദമോടെ സഹകരിച്ചിട്ടുമുണ്ട്.

ഗര്‍ഭിണിയായിരുന്ന കല്ല്യാണി പൈ തവിട്ടു നിറമാണ്, ചെറിയ കൊമ്പുകള്‍, തടിച്ചു കൊഴുത്ത ശരീരം. കാണാന്‍ ഭംഗിയുള്ള പശുവായിരുന്നു കല്ല്യാണിപൈ. കാലികളെ രാവിലെ അഴിച്ചു വിടുന്നതും, സന്ധ്യക്ക് അവ തിരിച്ചെത്തിയാല്‍ ആലയില്‍ കെട്ടിയിടുന്നതും എന്റെ ചുമതലയായിരുന്നു. മൂന്നു പശുക്കളുടെ കഴുത്തിലും 'തട്ട' കെട്ടിയിട്ടുണ്ട്. തട്ട മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് അവയുടെ സാമീപ്യവും അകലവും വീട്ടുകാര്‍ തിരിച്ചറിയുന്നത്. മൂന്നു പശുക്കളുടെ കഴുത്തില്‍ നിന്ന് കയറഴിച്ചുമാറ്റി, പറമ്പില്‍ നിന്ന് കിളയിലിറക്കികൊടുത്താല്‍ പിന്നെ അവ മറ്റു കന്നുകാലികളോടൊപ്പം വഴി തെറ്റാതെ പാറപ്പുറത്ത് എത്തും.

ചാണകം 'നെജീസാണെ'ന്ന് ഉമ്മുമ്മ പറയുമെങ്കിലും ആലയില്‍ നിന്ന് ചാണകം വാരി വളക്കുണ്ടില്‍ ഇടുന്ന പണി അവരാണ് നിര്‍വ്വഹിച്ചിരുന്നത്. ആഴ്ചയിലൊരിക്കല്‍ 'തലവിറച്ചി വെള്ളച്ചി' എന്നു പേരായ ഒരു ദളിദ് സ്ത്രീവരും. അവര്‍ വന്നാല്‍ ആല കഴുകി വൃത്തിയാക്കും. വീടിനകത്തും, കളത്തിലും ചാണകം മെഴുകലും അവരാണ് ചെയ്തിരുന്നത്. ചകിരി കത്തിച്ച കരിയോ, ടോര്‍ച്ച് ബാറ്ററിയുടെ കരിയോ ചാണകത്തില്‍ കൂട്ടികലര്‍ത്തും. ചാണകം മെഴുകിയാല്‍ കറുപ്പ് നിറം കിട്ടാനാണ് ഇങ്ങിനെ ചെയ്തിരുന്നത്.

ഒരു ദിവസം പശുക്കള്‍ തിരിച്ചെത്താന്‍ അല്പം വൈകി. സന്ധ്യമയങ്ങിയാല്‍ എനിക്കും പേടിയാവും. എന്നെ പേടിപ്പെടുത്തുന്ന രണ്ട് സംഭവങ്ങള്‍ ഞങ്ങളുടെ വീടിന് സമീപത്തുണ്ട്. ആല നില്‍ക്കുന്ന വടക്കേ പറമ്പിന്റെ കയ്യാലക്കപ്പുറത്താണ് വാണിയര്‍ സമുദായക്കാരുടെ 'ചുടുകാട്'. തൊട്ടു തലേന്നാണ് മരിച്ച വാണിയന്‍ കണ്ണനെ അവിടെ ദഹിപ്പിച്ചത്. ഇപ്പോഴും പുക ഉയരുന്നുണ്ട്. അതിന് തൊട്ടടുത്ത പറമ്പിലാണ് 'തെയ്യം കല്ലായി' മറിഞ്ഞ സ്ഥലമുള്ളത്.

ഞാന്‍ കിളയിലിറങ്ങി നോക്കി... അതാ പശുക്കള്‍ വരുന്നുണ്ട്. ധൃതി പിടിച്ച് ആലയില്‍ കയറി അവയെ കെട്ടുന്ന കയറൊക്കെ ശരിയാക്കി, മാതൈ പൈ അല്പം പ്രായക്കൂടുതലുള്ള പശുവാണ്. അതിനെ ആദ്യം തൂണിന് കെട്ടി. രണ്ടാമത് ചിരുതൈ പൈ വന്നു അതിനേയും കെട്ടി. മൂന്നാമതാണ് കല്ല്യാണി പൈ ആലയില്‍ കയറി വന്നത്. ഇപ്പോള്‍ കൂടുതല്‍ ഇരുട്ടി തുടങ്ങി. ചുടുകാട്ടിലേക്ക് നോക്കാന്‍ പേടി. ധൃതിപ്പെട്ട് കല്ല്യാണി പൈയേയും ആലയുടെ നെടും തൂണോട് കെട്ടി. മൂന്നു പശുക്കളുടെ മുന്നിലേക്കും വൈക്കോല്‍ കൊണ്ടിട്ടു. ഭയം മൂലം ഞാന്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി.

അടുത്ത ദിവസം രാവിലെ സ്‌ക്കൂളില്‍ പോകുന്നതിനു മുമ്പേ ആലയിലേക്ക് വന്നു. പശുക്കളുടെ കെട്ടഴിച്ചു വിടാനാണ് വന്നത്. മാതൈ പൈയും ചിരുതൈ പൈയും എന്നെ കാണുമ്പോള്‍ എന്തോ അസ്വസ്ഥത കാണിക്കുന്നുണ്ട്. കല്ല്യാണി പൈയുടെ അടുത്ത് ചെന്നു. കഴുത്ത് കുത്തിയ നിലയിലും ശരീരം മുകളിലോട്ട് പൊങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടത്. കയറ് തൂണില്‍ കുടുങ്ങി മുറുകിയിട്ടാണുള്ളത്. രണ്ട് പശുക്കളെയും അഴിച്ചു വിട്ടു. കല്ല്യാണി പശുവിന്റെ കഴുത്തില്‍ നിന്ന് കയര്‍ അറുത്തു മാറ്റി. അതിന്റെ വായില്‍ നിന്ന് ദഹിക്കാത്ത പുല്ലും വെള്ളവും തള്ളി വന്നു. ഞാന്‍ ഭയന്നു നിലവിളിച്ചു. വീട്ടുകാര്‍ ഓടി വന്നു. എന്റെ കല്ല്യാണി പൈ മരിച്ചു. അതെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ കൈ പിഴയാവുമോ? കയറു തൂണിന്മേൽ കെട്ടുമ്പോള്‍ കുടുങ്ങി പോയോ? പാറയ്ക്ക് മേയുമ്പോള്‍ എന്തെങ്കിലും വിഷച്ചെടികള്‍ തിന്നുവോ? ആലയിലേക്ക് കടന്നു വന്ന് വിഷ പാമ്പ് കടിച്ചതാണോ? ഇങ്ങിനെ പല സംശയങ്ങളും എന്റെ മനസ്സിലേക്ക് ഓടിയെത്തി... ഇനി പറഞ്ഞിട്ടെന്തു കാര്യം... എനിക്ക് ദുഖമടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീട്ടില്‍ ചെന്നു മുറി അടച്ചു കിടന്നു.

ചെരുപ്പു കുത്തി ദാസനും, ഒറ്റക്കണ്ണനും, ഉണ്ടതിമ്മനും, തമ്മണ്ണനും ആലയിലേക്കെത്തി. നാട്ടില്‍ കന്നു കാലികള്‍ ചത്താല്‍ അവരോടിയെത്തും. കല്ല്യാണി പൈയെ അവര്‍ പരിശോധിച്ചു. കയര്‍ കുടുങ്ങി മരിച്ചതാണെന്ന് അവര്‍ വിധിയെഴുതി, അവര്‍ നാലു പേരും കല്ല്യാണി പൈയേ തണ്ടിലേറ്റി പറമ്പില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഒന്നു കൂടി എന്റെ സുന്ദരിപശുവിനെ കാണാന്‍ അടുത്തെത്തി. കണ്ണടയ്ക്കാതെയുള്ള അവളുടെ നോട്ടം എന്നെ കുറ്റപ്പെടുത്തുന്നതാവുമോ? അതോ കണ്ണിറുക്കാതെ എന്നോട് യാത്ര ചോദിക്കുന്നതാവുമോ?...


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55




Keywords: Kerala, Article, Kookanam-Rahman, Story, Cow, The the story of Kalyani cow.

Post a Comment