Follow KVARTHA on Google news Follow Us!
ad

ബാലകൃഷ്ണന്‍ പറഞ്ഞ അമ്പൂന്റെ കഥ

The story of Ambu told by Balakrishnan#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-57) 

കൂക്കാനം റഹ് മാന്‍

(www.kvartha.com 11.01.2021)
ബാലകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. റേഡിയോലിന്‍ണേര്‍സ് ഫോറത്തിന്റെ സംസ്ഥാന ഭാരവാഹിയാണ്. ഓട്ടോ ടാക്‌സി ഡ്രൈവറാണ്. തന്നാലാവും വിധം സമൂഹത്തിന് നന്മ ചെയ്യണമെന്ന മോഹമുളള വ്യക്തിയാണ്. ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴൊക്കെ അനുഭവ കഥകള്‍ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ബാലകൃഷ്ണന്‍ പറഞ്ഞ അനുഭവം പത്തിരുപത് വര്‍ഷം മുമ്പ് നടന്നതാണ്. കേട്ടപ്പോള്‍ അത് വായനക്കാരുമായി പങ്കിടണമെന്നു തോന്നി. കഥയിലെ കഥാപാത്രങ്ങളെല്ലാം അജ്ഞാതരാണ്. ഒരാളെ മാത്രമെ വ്യക്തമായി അറിയൂ. അയാള്‍ അമ്പു എന്ന പേരിലറിയപ്പെടുന്ന നാട്ടുകാര്‍ക്കെല്ലാം സുപരിചിതനായ വ്യക്തിയാണ്.

അതു കൊണ്ട് നമുക്കും അമ്പുവിനെ പരിചയപ്പെടാം. നാടും, വീടൊന്നുമില്ല. അകന്ന ബന്ധുക്കള്‍ ഉണ്ട്. കറുത്തിരുണ്ട ഉയരം കുറഞ്ഞ മനുഷ്യന്‍. തലമുടി എഴുന്നു നില്‍ക്കും. ചെറിയകണ്ണ്. നാലഞ്ചു പല്ലുകള്‍ പുറത്തേക്ക് എഴുന്നു നില്‍ക്കും. ഒറ്റമുണ്ട് മാത്രമെ ഉടുക്കൂ. മറ്റ് ഡ്രസ്സുകളൊന്നുമില്ല. മുഖം കണ്ടാല്‍ ചിരിക്കുന്നു എന്നാണ് തോന്നുക. പല്ല് എപ്പോഴും പുറത്തേക്ക് തളളി നില്‍ക്കുന്നതുകൊണ്ടാണ് അങ്ങിനെ തോന്നുന്നത്. കാണുമ്പോള്‍ ഏറെ ഭയാനക രൂപമാണ്. രാത്രിയും പകലുമില്ലാതെ റോഡിലൂടെ അലഞ്ഞു നടക്കും. ദയ തോന്നി ആരെങ്കിലും ഭക്ഷണം വാങ്ങികൊടുത്താല്‍ കഴിക്കും. ഒരു അനാഥ ജീവിതം എന്നു പറയാം. എവിടെയും സ്വസ്ഥമായി ഇരിക്കില്ല. അമ്പുവാണ് ഈ കഥയിലെ പ്രധാന കഥാപാത്രം എന്നതു കൊണ്ടാണ് ഇത്രയും വിശദമായി പരിചയപ്പെടുത്തിയത്.

മംഗലാപുരം വെന്റ്‌ലോക്ക് ആശുപത്രിയില്‍ ഒരു രോഗി മരിച്ചു. അദ്ദേഹം കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. അസുഖ ബാധിതനായതിനാല്‍ ഒന്നു രണ്ടു മാസത്തെ ചികില്‍സ നടന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി നടപടികളൊക്കെ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ ജഡം ഏറ്റുവാങ്ങി. ആംബുലന്‍സ് സംഘടിപ്പിച്ച് നാട്ടിലേക്ക് പുറപ്പെട്ടു ബന്ധുക്കള്‍ എല്ലാവരും ക്ഷീണിതരാണ്. ആംബുലന്‍സ് രാത്രിയോടെ ഗ്രാമത്തിലെത്തി. മരിച്ച വ്യക്തിയുടെ വീട് വരെ ആംബുലന്‍സ് ചെല്ലില്ല. ഡെഡ്‌ബോഡിയുമായി പത്തുപതിനഞ്ച് മിനിട്ട് നടന്നാലേ വീട്ടിലെത്തൂ.

he story of Ambu told by Balakrishnan.

ബന്ധുക്കള്‍ ആംബുലന്‍സ് വാടക കൊടുത്തു ഡ്രൈവറെ യാത്രയാക്കി, രാത്രി പത്തു മണി കഴിഞ്ഞു കാണും ഡ്രൈവര്‍ക്ക് നല്ല ക്ഷീണമുണ്ട്. ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല. വണ്ടിയില്‍ ഡ്രൈവര്‍ മാത്രമെയുളളൂ സഹായികളൊന്നുമില്ല ആളൊന്നുമില്ലാത്ത നാടന്‍ റോഡിലൂടെയാണ് ആംബുലന്‍സ് കടന്നു പോവുന്നത്. റോഡിന് ഇരുവശവും റബ്ബര്‍ മരം ഇടതൂര്‍ന്നു നില്‍ക്കുന്നു. കുറച്ചകലെയായി റോഡരികില്‍ വെളിച്ചം കണ്ടും. അത് തട്ടുകടയായിരിക്കുമെന്ന് ഡ്രൈവര്‍ അനുമാനിച്ചു. അപ്പോള്‍ സമയം പതിനൊന്നു മണിയായി കാണും. ലൈറ്റ് കണ്ട സ്ഥലത്തെത്തി. ഒന്നു രണ്ട് തട്ടുകടകളുണ്ട്. ആശ്വാസമായി. വണ്ടി റോഡില്‍ സൈഡ് ചേര്‍ത്തു നിര്‍ത്തി.

അവിടെ കുറച്ചാളുകള്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡ്രൈവര്‍ ആംപ്ലേറ്റിനും ദോശയ്ക്കും ഓര്‍ഡര്‍ ചെയ്തു. ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ഒരു വെളിച്ചമില്ലാത്തൊരിടമായിരുന്നു. ഭക്ഷണം കഴിഞ്ഞ് ഡ്രൈവര്‍ വണ്ടിയുടെ അടുത്തെത്തി. വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. വിശപ്പുമാറി കിട്ടിയ സന്തോഷത്തില്‍ ഡ്രൈവര്‍ മൂളിപ്പാട്ടുംപാടി വണ്ടി വേഗത്തില്‍ ഓടിക്കുകയായിരുന്നു. വീണ്ടും ആള്‍വാസമില്ലാത്ത റോഡിലൂടെയായി യാത്ര. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു കാണും. വണ്ടിയുടെ പിന്നില്‍ നിന്ന് ആരോ ചിരിക്കുന്നതുപോലെയുളള ശബ്ദം കേട്ടു. ഡ്രൈവര്‍ തിരിഞ്ഞു നോക്കി. ഒന്നും കണ്ടില്ല. സംശയം തോന്നിയതായിരിക്കാം. എന്ന് വിചാരിച്ച് വണ്ടി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ഒരട്ടഹാസം 'വണ്ടി നിര്‍ത്തോ' ഡ്രൈവര്‍ തിരിഞ്ഞ് നോക്കി. കറുത്ത രൂപം പല്ല് വെളിയിലേക്ക് കാണുന്നുണ്ട്. പേടിച്ചു പോയ ഡ്രൈവര്‍ക്ക് വിറയല്‍ അനുഭവപ്പെട്ടു. വണ്ടി ബ്രേക്കിടാന്‍ പറ്റിയില്ല. റോഡില്‍ നിന്ന് തെന്നിമാറി ആംബുലന്‍സ് മറിഞ്ഞു.

ഭാഗ്യത്തിന് അപകടമൊന്നും പറ്റിയില്ല. ആ കണ്ട രൂപം ചിരിച്ചുകൊണ്ട് ഇരുളിലേക്ക് ഓടി മറിഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ രണ്ട് മൂന്നു പേര്‍ ആംബുലന്‍സ് മറിഞ്ഞ സ്ഥലത്തെത്തി. ഡ്രൈവര്‍ ബോധമില്ലാതെ കിടക്കുകയാണ്. എന്തൊക്കയോ പിച്ചും പേയും പറയുന്നുണ്ട്. ആംബുലന്‍സില്‍ എഴുതിവെച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മംഗലാപുരത്തെ വണ്ടിയാണെന്നറിഞ്ഞു. വണ്ടി മറിഞ്ഞ വിവരവും ഡ്രൈവറുടെ അവസ്ഥയും പറഞ്ഞപ്പോള്‍ മംഗലാപുരം ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ അപേക്ഷിച്ചു. രണ്ടു മൂന്നു സന്നദ്ധ പ്രവര്‍ത്തകര്‍ ടാക്‌സി പിടിച്ച് ഡ്രൈവറെയും കൊണ്ട് മംഗലാപുരം ആശുപത്രിയിലേക്ക് കുതിച്ചു.

സംസാരത്തിനിടെ കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍ അമ്പു റോഡിലൂടെ ചിരിച്ചുകൊണ്ട് ഓടുന്നത് കണ്ട കാര്യം പറഞ്ഞു. അവന്‍ ആംബുലന്‍സില്‍ ഉണ്ടായിട്ടുണ്ടാവുമോ മറ്റുളളവര്‍ക്ക് സംശയമായി. അമ്പുവിനെ ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാം. ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്തോ കണ്ടു ഭയന്നതാണ്. മനസ്സില്‍ നിയന്ത്രണമില്ലാത്ത രീതിയില്‍ ഭയം ഉണ്ടായിട്ടുണ്ട്. 

'.അയ്യോ പ്രേതം....പ്രേതം..പേടിയാവുന്നു' എന്നൊക്കെയാണ് ഡ്രൈവര്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. 

ഡ്രൈവറെ കൊണ്ടുപോയവര്‍ നാട്ടില്‍ തിരിച്ചെത്തി. നടന്ന സംഭവം നാട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് കഥയുടെ ചുരുള്‍ നിവരുന്നത്. ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു തമാശയ്ക്ക് വേണ്ടി അമ്പുവിനെ ചിലര്‍ ആംബുലന്‍സില്‍ കയറ്റിയതാണ്. ടൗണില്‍ എത്തുന്നതുവരെ ശബ്ദമുണ്ടാക്കാതെ കിടക്കാനും അവനെ വണ്ടിയില്‍ കയറ്റിയ യുവാക്കള്‍ പറഞ്ഞുപോലും. ആ അമ്പുവാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് നാട്ടില്‍ സംസാരമായി. 'അമ്പു' ഇതൊന്നും അറിയാത്ത മട്ടില്‍ ഇപ്പോഴും ഗ്രാമത്തില്‍ സ്വൈരവിഹാരം നടത്തുന്നുണ്ട്.

ഡ്രൈവര്‍ക്ക് സംഭവിച്ച മാനസികാസ്വസ്ഥ്യത്തിന് കാരണം നാട്ടില്‍ അലഞ്ഞു നടക്കുന്ന അമ്പു മൂലം വന്നതാണെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍ക്ക് ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ച പ്രവര്‍ത്തകര്‍ വിവരം കൊടുത്തു. ഒന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ഡ്രൈവര്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിയില്ല.

ഡ്രൈവറെ ചികില്‍സിക്കുന്ന ഡോക്ടര്‍ ഫോണ്‍ ചെയ്ത ആളെ തിരിച്ചു വിളിച്ചു. ആ വ്യക്തിയെ കണ്ടു പേടിച്ചിട്ടാണ് ഇങ്ങിനെ സംഭവിച്ചതെങ്കില്‍ അയാളെ അതേ വേഷത്തില്‍ ഇദ്ദേഹത്തിന്റെ മുന്നിലെത്തിക്കാന്‍ പറ്റുമോയെന്നും യഥാര്‍ത്ഥത്തില്‍ ഈ വ്യക്തിയെ കണ്ടിട്ടാണ് ഇദ്ദേഹത്തിന് മാനസികാഘാതം ഉണ്ടായതെങ്കില്‍ അത് മാറ്റിയെടുക്കാന്‍ പറ്റുമായിരിന്നു എന്നും സൂചിപ്പിച്ചു.

നാട്ടിലെ പ്രധാന വ്യക്തികളോടും മറ്റും സംസാരിച്ചിട്ട് വേണ്ടത് ചെയ്യാമെന്നും അവര്‍ വാക്കു കൊടുത്തു. ഒരാളെ രക്ഷപ്പെടുത്താന്‍ ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍ എല്ലാവരും സഹകരിച്ചു. അമ്പുവിനെ റെഡിയാക്കി നിര്‍ത്തി. മൂന്നാലു പേര്‍ അമ്പുവിനെയും കൊണ്ട് മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. ഡോക്ടറെ കണ്ടു. ഡോക്ടര്‍ അമ്പുവിനെ അടിമുടിയൊന്നു നോക്കി. അമ്പുവിന്റെ കൈപിടിച്ച് ഡോക്ടര്‍ രോഗി കിടക്കുന്ന വാര്‍ഡിലേക്ക് നടന്നു. രോഗിയായ ഡ്രൈവര്‍ നല്ല ഉറക്കത്തിലായിരുന്നു. ഡോക്ടറും നഴ്‌സും രോഗിയെ തട്ടിവിളിച്ചു. 

ഡോക്ടര്‍ പറഞ്ഞു 'ഇതാ നിങ്ങള്‍ അന്നു കണ്ട പ്രേത'. ബാക്കി മുഴുവിക്കാന്‍ നിന്നില്ല. 

ഡ്രൈവര്‍ ബോധരഹിതനായി താഴേക്ക് വീണു... പിന്നീട് കണ്ണു തുറന്നില്ല. ഡോക്ടറും നഴ്‌സുമാരും അമ്പരന്നു നില്‍ക്കുകയായിരുന്നു. അപ്പോഴും അമ്പു കൈകൊട്ടി ചിരിക്കുകയായിരുന്നു... 

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55


Keywords: Kerala, Article, Kookanam-Rahman, Driving, Ambulance, Accident, Man, The story of Ambu told by Balakrishnan.

Post a Comment