Follow KVARTHA on Google news Follow Us!
ad

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍ Surendran travels in different directions
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.49)  

കൂക്കാനം റഹ് മാന്‍

(www.kvartha.com 25.11.2020) 'മോനേ സുരേന്ദ്രാ നീയെന്താണിങ്ങിനെ തെക്കും വടക്കും നടന്ന് സമയം കളേണ്. നിന്ന പോലത്തെ ബാല്യക്കാര് കുഞ്ഞ്യോള് കരിവെളളൂരില്‍  രാത്രിനടത്തുന്ന ക്ലാസില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ടല്ലോ? നിനക്കും ആട പോയിക്കൂടെ? എന്റെ മോനാണ് ആ ക്ലാസ് നടത്തുന്നത് എന്ന് നിനക്കറില്ലെ? നീ പോയിറ്റ് ഓന കണ്ട് നോക്ക് സുരേന്ദ്രനെ കാണുമ്പോഴൊക്കെ എന്റെ ഉമ്മ ഇങ്ങിനെ പറയാറുണ്ടെന്ന് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഓലാട്ട് സ്‌ക്കൂളില്‍ ഏഴാം ക്ലാസ് വരെ സുരേന്ദ്രന്‍ പോയിട്ടുണ്ട്.പഠിക്കാനുളള മടി കാരണം പഠനം നിര്‍ത്തി. അച്ഛന്‍ വളരെ ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്ന ആളാണ്. കുണ്ടത്തില്‍ അമ്പുവേട്ടന്‍. നല്ല വായനക്കാരനാണ് ടോള്‍ സ്റ്റോയി, മൂലധനം തുടങ്ങിയ പഠനാര്‍ഹമായ ഗ്രന്ഥങ്ങള്‍ വായിക്കും,ചര്‍ച്ച ചെയ്യും മകന്റെ പഠനത്തെക്കുറിച്ചൊന്നും അമ്പുവേട്ടന് വേവലാതി ഇല്ലായിരുന്നു. അവന്‍ അവന്റെ വഴി കണ്ടെത്തും എന്ന നിലപാടുകാരനാണ് അദ്ദേഹം.

ഉമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍ എന്നെ വന്നു കണ്ടു. രാത്ര നടത്തുന്ന എസ് എസ് എല്‍ സി ക്ലാസില്‍ അവനെ ചേര്‍ത്തു. പലരും നിര്‍ബന്ധിക്കുന്നതു കൊണ്ടാണ് ക്ലാസില്‍ വന്നത്. നന്നായി പഠിക്കും പരീക്ഷ ജയിച്ചു. അതിന് ശേഷം ചിത്രകലാധ്യാപക പരിശീലനത്തിന് ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കിയ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയിലെ ഒരു ഹൈസ്‌ക്കൂളില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ഇടതു പക്ഷ വീക്ഷണമുളള കുടുംബത്തില്‍ ജീവിച്ചു വന്ന സുരേന്ദ്രന് ആ ചിന്ത കൈവെടിയാന്‍ കഴിഞ്ഞില്ല. സ്‌ക്കൂള്‍ വാര്‍ഷികത്തിനു വേണ്ടി ഒരു നാടകം കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കി. അവരെ നാടകം പഠിപ്പിച്ചു. സ്റ്റേജില്‍ അവതരിപ്പിച്ചു. പുരോഗമന ആശയമുളളതായിരുന്നു ആ നാടകം. സ്‌ക്കൂള്‍ അധികൃതര്‍ക്ക് അത് പിടിച്ചില്ല. സ്‌ക്കൂള്‍ പി.ടി.എയും എതിര്‍പ്പുമായി വന്നു. 'കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഇവിടെ ആരു വളര്‍ന്നിട്ടില്ല. അങ്ങിനെയുളള മാഷെ ഇവിടെ വേണ്ട'. ഇതായിരുന്നു സ്‌ക്കൂള്‍ മാനേജ്‌മെന്റ് നിലപാട്. സുരേന്ദ്രന്‍ എതിര്‍ക്കാന്‍ നിന്നില്ല. പക്ഷേ എളിമയോടെ പ്രതികരിച്ചു. 'എനിക്ക് ഇങ്ങിനെയേ ചെയ്യാന്‍ പറ്റൂ. ഇക്കാര്യത്തില്‍ ക്ഷമ പറയാന്‍ എന്നെ കിട്ടില്ല'.

ഇത്രയും പറഞ്ഞ് ആ സ്‌ക്കൂളിന്റെ പടിയിറങ്ങി. ആ ജോലി വലിച്ചെറിഞ്ഞു. അന്ന് രാത്രി തന്നെ മദ്രാസിലേക്ക് യാത്ര തിരിച്ചു. ആരോടും പറയാതെ ചോള മണ്ഡലത്തിലെത്തി. ഇതൊക്കെ കൊണ്ട് നാട്ടുകാര്‍ സ്‌നേഹത്തോടെ  സുരേന്ദ്രനെ 'പീരാന്തന്‍' എന്ന് വിളിക്കും. സുരേന്ദ്രന്‍ കൂക്കാനമെന്ന പേരിലറിയപ്പെടുന്ന കേരളമാകെ പ്രശസ്ഥനായ വ്യക്തിക്ക് സ്‌നേഹപൂര്‍വ്വം ഞങ്ങള്‍ നല്‍കിയ പേരാണത്. സാധാരണ മനുഷ്യര്‍ ചെയ്യാന്‍ അറയ്ക്കുന്ന പ്രവര്‍ത്തികള്‍ സുരേന്ദ്രന് ചെയ്യാന്‍ മടിയൊന്നുമില്ല. പ്രതിഷേധിക്കാനാണ് അത്തരം കാര്യങ്ങള്‍ സുരേന്ദ്രന്‍ ചെയ്യുന്നത്. സമൂഹത്തോടും ഭരണത്തോടും സധൈര്യം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയും. തെറ്റ് കണ്ടാല്‍ സുരേന്ദ്രന്‍ പ്രതിഷേധാഗ്നിയുമായി എടുത്തു ചാടും.

റോഡ് മുഴുവ് കുഴികളായി മാറുമ്പോള്‍ , റോഡപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സുരേന്ദ്രന്‍ പ്രതികരിച്ചതിങ്ങിനെയാണ്. റോഡിലെ കുഴികളില്‍ കെട്ടികിടക്കുന്ന ചെളിവെളളം ദേഹത്ത് കോരിയൊഴിച്ച് കുളി തന്നെ. ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഈ പ്രതിഷേധം. മനസ്സാക്ഷി മരിക്കാത്തവര്‍ ആ കാഴ്ചകണ്ട് അല്‍ഭുതപ്പെട്ടു. കേരളമൊട്ടാകെ ഈ വാര്‍ത്തയും ചിത്രവും വന്നു. ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഈ സാഹസീകത പ്രേരകമായി.

ഈ യടുത്ത കാലത്ത് റിലീസായ 'തെണ്ടികള്‍ ഇതൊക്കെയാണ്' എന്ന ഷോര്‍ട്ട് ഫിലിമില്‍ തെണ്ടീടെവേഷമിട്ട സുരേന്ദ്രന്‍ കാണിക്കുന്ന ഒരു സീനുണ്ട്‌വാഹനപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഒരു മനുഷ്യന്‍ ചോരവാര്‍ന്ന് നിലവിളിക്കുന്നു. മാന്യ•ാരായ പലരും ഓടി കൂടിയിട്ടുണ്ട്. രക്തം വാര്‍ന്നൊലിക്കുന്നിടത്ത് ഒരു തുണി ശീല നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. അവിടെക്കാണ് സുരേന്ദ്രന്‍ എന്ന 'തെണ്ടി' ഓടിയെത്തുന്നത്. അരയിലെ ഒറ്റമുണ്ട് ഉരിഞ്ഞു കൊടുക്കുന്നു അപകടത്തില്‍ പെട്ട മനുഷ്യന്റെ ശരീരത്തില്‍ വെച്ചു കെട്ടാന്‍... സുരേന്ദ്രന്‍ പൂര്‍ണ്ണ നഗ്നനായി നടന്നു പോവുകയാണ്. മാന്യത
ഇതാണെന്ന് ഒറ്റ സീനിലൂടെ ബോധ്യപ്പെടുത്താന്‍ സുരേന്ദ്രന് സാധിച്ചു.

കുന്നും മലയും ഇടിച്ചു നിരത്തുന്നവര്‍ക്കൊരു താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തി. പഴയ നാറാണത്ത് ഭ്രാന്തനായി കോണകം മാത്രമുടുത്ത് നാറാണത്ത് ഭ്രാന്തന്റെ വേഷവും ഭാവവുമായി 'കുന്നിനു മുകളിലേക്ക് ഭാരമുളള കല്ല് ഉരുട്ടിക്കയറ്റി താഴേക്ക് പതിപ്പിച്ചു' . വീണ്ടും ഈ ഭ്രാന്തമായ പ്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ജനം ഈ പ്രവര്‍ത്തിക്കു സാക്ഷികളായി നിന്നു. കഴിഞ്ഞ ഓണക്കാലത്ത് മദ്യകുപ്പികള്‍ ശേഖരിച്ച് അവ മാത്രം ഉപയോഗിച്ച് പൂക്കളമുണ്ടാക്കി.. അതും ഒരു ചെറു പ്രദേശത്തു നിന്ന് മാത്രം വലിച്ചെറിഞ്ഞ മദ്യകുപ്പികള്‍ കൊണ്ട്. ഇത്രയും കുപ്പികള്‍ നമ്മുടെ നാട്ടില്‍ നിന്ന് കിട്ടിയോ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ഇതാണ് യഥാര്‍ത്ഥ്യത്തില്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് നാട്ടാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ സുരേന്ദ്രന് ഈയൊരു  ഭ്രാന്തന്‍ പണിയിലൂടെ സാധിച്ചു.

സ്വന്തം അനുഭവമാണ് സുരേന്ദ്രനെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ബാല്യകാല ജീവിതം പ്രയാസം നിറഞ്ഞതായിരുന്നു. നാടന്‍ ചാരായം വാറ്റി വില്‍ക്കുന്നതില്‍ വീട്ടുകാരെ സഹായിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തിലെ പിന്നോക്ക ക്കാരാണ് ഈ മദ്യാസക്തി മൂലമുളള ചൂഷണത്തിന് വിധേയരാകുന്നവരെന്നും സുരേന്ദ്രന് ബോധ്യമുണ്ട്. അവരെക്കുറിച്ചറിയാന്‍ അവരിലൊരാളായി മാറാന്‍ സുരേന്ദ്രന്‍ മദ്യ സേവ തുടങ്ങിയിരുന്നു അവരുടെയൊന്നിച്ച് സഹവസിച്ചുകൊണ്ട് അവരുടെ ദുരിതങ്ങള്‍ പഠിക്കാനുളള ഒരു ഇടപെടലായിരുന്നു അത്.

അധ്യാപക ജോലി വലിച്ചെറിഞ്ഞ് മദ്രാസിലെത്തിയ സുരേന്ദ്രന് വെറുതെ അലയേണ്ടി വന്നില്ല. സിനിമയ്ക്ക് ആര്‍ട്ട് വര്‍ക്ക് ചെയ്യാന്‍ കിട്ടി. സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥ കരഗതമാക്കി. സ്‌ക്കൂള്‍ അധ്യാപകനെക്കാള്‍ തന്റെ വഴി ഇതാണെന്ന് സുരേന്ദ്രന്‍ തിരിച്ചറിഞ്ഞു. സിനിമാ രംഗത്തെ പ്രഗല്‍ഭരുമായി സുരേന്ദ്രന് കൂട്ടുകെട്ടുണ്ടായി. ഷാജി,വി.ആര്‍. സുധീഷ്,യേശുദാസ്,ജി.അരവിന്ദന്‍ തുടങ്ങി വലരും അടുത്ത സുഹൃത്തുക്കളായി. വീണ്ടും നാടിനെയും നാട്ടാരെയും ഓര്‍ത്തു. തിരിച്ചൊരു യാത്ര നാട്ടിലേക്ക് . ഇപ്പോള്‍ നാട്ടിലാണ്. വ്യത്യസ്തമായ പ്രതിഷേധങ്ങളും ,വ്യത്യസ്തമായ ആശയങ്ങളുമായി സുരേന്ദ്രന്‍ കൂക്കാനം മുന്നോട്ട് കുതിക്കുകയാണ്.

നല്ലൊരു കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് സുരേന്ദ്രന്‍. ദേശാഭിമാനി,കൗമുദി, മനോരമ,മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ സുരേന്ദ്രന്റെതായിട്ട് നിരവധി കാര്‍ട്ടൂണുകള്‍ വന്നിട്ടുണ്ട്. ശില്‍പ നിര്‍മാണ രംഗത്തും ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ രഗത്തും സജീവമാണിന്ന്. ഇ.കെ.നായനാരുടെ ഒളിവു ജീവിതം കഥയൊരുക്കി 'ഞങ്ങളല്ല നമ്മളാണ്' എന്നൊരു ഫിലിമിന്റെ നിര്‍മ്മാണത്തിലാണിപ്പോള്‍. പ്രകൃതി സ്‌നേഹിയാണ്, സമൂഹത്തിലെ ജീര്‍ണ്ണതക്കെതിരെ ശക്തമായി  പ്രതികരിച്ചുകൊണ്ടും സുരേന്ദ്രന്‍ തന്റെ പ്രയാണം  തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

സുരേന്ദ്രന്‍ നടത്തുന്ന ഭ്രാന്തിനൊക്കെ കാര്യഗൗരവമുണ്ട്. ആരേയും കൂസാതെ തന്റെ ചിന്ത തുറന്നു പറയാനുളള ഈ ത്രാണി അംഗീകരിക്കേണ്ടതു തന്നെയാണ്. സമൂഹത്തിലെ നിന്ദിതരുടെയും, പീഡിതരുടെയും കൂടെ നില്‍ക്കുകയും, ഉയര്‍ന്ന ചിന്തയും പ്രവൃത്തിയും കൈമുതലുളള മഹല്‍ വ്യക്തികളുടെ കൂട്ടുകാരനായി അനുഭവം പഠിക്കുകയും ചെയ്ത സുരേന്ദ്രന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും പലതും സുരേന്ദ്രന്‍ കൂക്കാനത്തിന്റെതായി നമുക്ക് ലഭിക്കാനിരിക്കുന്നതേയുളളൂ.


Keywords: Article, Kookanam-Rahman, Study class, Student, Travel, Surendran travels in different directions

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47
 

Post a Comment