Follow KVARTHA on Google news Follow Us!
ad

ഞാന്‍ കന്യകയാണ്

' ഞാന്‍ ആഗസ്റ്റ് മൂന്നിന് അങ്ങോട്ട് വരുന്നുണ്ട്. ട്രെയിന്‍ റിട്ടേണ്‍ ടിക്കറ്റ് അടുത്ത ദിവസം തന്നെ ബുക്ക് ചെയ്തിട്ടുണ്ട് I am a virgin
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-39)
കൂക്കാനം റഹ്‌മാൻ

(www.kvartha.com 04.10.2020) ' ഞാന്‍ ആഗസ്റ്റ് മൂന്നിന് അങ്ങോട്ട് വരുന്നുണ്ട്. ട്രെയിന്‍ റിട്ടേണ്‍ ടിക്കറ്റ് അടുത്ത ദിവസം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. കണ്ടിട്ട് പത്തു വര്‍ഷം കഴിഞ്ഞില്ലേ.? രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗേറ്റില്‍ ഞാനുണ്ടാകും'. ഫോണില്‍ വന്ന മെസേജ് വായിച്ചു. നമ്പര്‍ ഉണ്ട് ആളുടെ പേരില്ല. ആരാണെന്ന് വ്യക്തമാവണമല്ലോ?. മെസേജ് തെറ്റി വന്നതാണോ എന്നുകൂടി അറിയണ്ടേ ?മെസേജ് കണ്ട നമ്പറില്‍ വിളിച്ചു.

'ഹലോ ആരാണിത് ?'

'മനസ്സിലായില്ല അല്ലേ ?' ആലോചിച്ചുനോക്കൂ ശബ്ദം കേട്ടാലെങ്കിലും ഓര്‍മ്മ വരുന്നില്ലേ?

മറുതലക്കല്‍ ഒരു സ്ത്രീശബ്ദം ആണെന്ന് മനസ്സിലായി.'

കളിക്കാതെ തെളിച്ചു പറയൂ' അല്പം ദേഷ്യത്തോടെ ആയി എന്റെ വാക്കുകള്‍.' ഞാന്‍ തന്നെ മനസ്സിലായില്ലെങ്കില്‍ വേണ്ട...' നേരിട്ട് കണ്ടാല്‍ മനസ്സിലാവുമോ എന്ന് നോക്കട്ടെ 'ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

ആ സമയം തൊട്ട് മനസ്സ് അത് ആരാണെന്ന് അറിയുവാനുള്ള അന്വേഷണത്തിലായിരുന്നു. പലരും മനസ്സിലേക്ക് കടന്നുവന്നു. വല്ല വഞ്ചന പരിപാടികളും നടത്തുന്ന ഗ്രൂപ്പ് ആയിരിക്കുമോ ഏതായാലും പഠിച്ച യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഗേറ്റില്‍ നില്‍ക്കാമെന്ന് പറഞ്ഞതല്ലേ? പരിചയം ഉള്ള സ്ഥലം ആണല്ലോ? ഉറക്കം വന്നില്ല. രാവിലെ എഴുന്നേറ്റു റെഡിയായി. 11 മണിക്കല്ലേ എത്താന്‍ പറഞ്ഞത്? ഒമ്പതുമണിക്ക് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെട്ടു. പുറത്ത് ചാറ്റല്‍ മഴയുണ്ട്. പോയാല്‍ തന്നെ 11മണിക്ക് പറഞ്ഞ സ്ഥലത്ത് എത്താം.

ആകാംക്ഷയോടെയും അല്പം ഭയത്തോടെയുമായിരുന്നു യാത്ര. പലതും ചിന്തിച്ചു. പഴയകാല ക്യാമ്പസ് പ്രണയവും തെറ്റിപ്പിരിയലും ഇനിയൊരിക്കലും കാണില്ല എന്ന് പറഞ്ഞ് പിരിഞ്ഞു പോയ കഥാപാത്രങ്ങളെയും കുറിച്ചായിരുന്നു ചിന്ത. അതില്‍ പെട്ട ആരെങ്കിലുമാവുമോ? ഏ അങ്ങനെ ആവാന്‍ തരമില്ല. പത്തുവര്‍ഷക്കാലം കടന്നു പോയില്ലേ. എല്ലാം മറവിയുടെ മാറാല കൊണ്ട് മൂടി കിടക്കുകയാവില്ലേ?

ക്യാമ്പസിനെ പ്രധാന ഗേറ്റിലേക്ക് എത്താറായി. കുറച്ചു അകലെ നിന്ന് ഗേറ്റിനടുത്ത് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടു. പറഞ്ഞ ആള്‍ ഇത് തന്നെയാവണം. പക്ഷെ മുഖം കാണുന്നില്ല. കാര്‍ കുറച്ചകലെയായി നിര്‍ത്തി. ഹോണ്‍ അടിച്ചു. അവള്‍ തിരിഞ്ഞു നോക്കി. ഞാന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി. റീത്താ... ഉറക്കെ വിളിച്ചുപോയി. ഒരുപക്ഷേ അലര്‍ച്ച ആയി പോയോ എന്നൊരു സംശയം. അവള്‍ കാറിനടുത്ത് എത്തി. കയറൂ ഞാന്‍ ആംഗ്യം കാട്ടി അവള്‍ ഒന്നും മിണ്ടുന്നില്ല. ഞാനും നിശബ്ദത പാലിച്ചു.

'ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?'

'ഇല്ല'. എന്നാല്‍ നമ്മളുടെ പണ്ടത്തെ സ്ഥിരം ഹോട്ടലിലേക്ക് ചെല്ലാം 'ഉം' അവള്‍ മൂളി. വീണ്ടും നിശബ്ദത. ഹോട്ടലിലേക്ക് 10 മിനുട്ടോളം ഡ്രൈവ് ചെയ്യണം. പത്ത് കൊല്ലത്തിനപ്പുറത്തേക്ക് മനസ്സ് ഓടിപ്പോയി. പലതും ചിന്തിച്ചു. എന്തിനാണ് റീത്ത വന്നിട്ടുണ്ടാവുക? വീണ്ടും പ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടാക്കുമോ? പഴയതെല്ലാം മറന്നു കാണില്ലേ?

ഹോട്ടലില്‍ മേശക്ക് ഇരുപുറവുമായി ഞങ്ങള്‍ ഇരുന്നു. പൊറോട്ടയും ഫിഷ് കറിയുമാണ് റീത്തക്കിഷ്ട വിഭവമെന്നറിയാം. അതിനാല്‍ റീത്തയോട് ചോദിക്കാതെ ഓര്‍ഡര്‍ ചെയ്തു. മേശക്കടിയിലൂടെ കാല്‍ കൊണ്ട് അവള്‍ എന്റെ കാലില്‍ സ്പര്‍ശിച്ചു. ഞാന്‍ തലയുയര്‍ത്തി അവളെ നോക്കി. റീത്ത കണ്ണുകൊണ്ട് ഞങ്ങളുടെ സമീപത്തെ ടേബിളില്‍ ഇരിക്കുന്ന പ്രൊഫസര്‍ ശേഷാദ്രി സാറിനെ കാണിച്ചുതന്നു.

'ഏയ് അദ്ദേഹത്തിന് നമ്മളെയൊന്നും ഓര്‍മ്മയുണ്ടാവില്ല'. ഞാന്‍ മെല്ലെ പറഞ്ഞു. ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ റീത്ത പറഞ്ഞു എനിക്കെന്തെല്ലാമോ പറയാനുണ്ട്. നമുക്ക് കടപ്പുറത്തേക്ക് പോകാം.'ഓ കെ' മഴമാറി. വെയില്‍ പരന്നു തുടങ്ങിയ സമയം. ഞങ്ങള്‍ കടപ്പുറത്തെത്തി. സമയം 12 മണിയോടടുത്തു കാണും. ആള്‍ തിരക്കൊന്നുമില്ല. അകലെയായി കാറ്റാടി മരത്തണലില്‍ ഞങ്ങളിരുന്നു.

'എന്താ പറയാനുണ്ട് എന്ന് പറഞ്ഞത് ?' ഞാന്‍ തുടക്കംകുറിച്ചു.

'അത് വെറുതെ പറഞ്ഞതാ. ഒന്നു കാണാന്‍ കൊതിയായി. സംസാരം കേള്‍ക്കാന്‍ ആഗ്രഹമായി. പത്തുവര്‍ഷവും ദിനേന മനസ്സിലോര്‍ക്കും. പക്ഷേ വിളിക്കാന്‍ തോന്നിയില്ല. അമര്‍ഷം ഉള്ളിലുണ്ട്. പക്ഷേ ഇഷ്ടം മാറുന്നില്ല.'

'ഞാനിപ്പോഴും കന്യകയാണ്. ജീവിതം ഇങ്ങനെ പോകട്ടെ എന്ന് കരുതി. ഞാന്‍ വീണ്ടും ദ്രോഹിക്കാന്‍ വന്നതല്ല. എന്നെ ജീവിത പങ്കാളിയാക്കണമെന്ന് പറയാന്‍ വന്നതല്ല. കണ്‍കുളിര്‍ക്കെ കാണണം. ആ രൂപം മനസ്സില്‍ കൊത്തി വെക്കണം. ആ രൂപം ആസ്വദിച്ചുകൊണ്ട് ദിവസം തുടങ്ങുകയും ഒടുങ്ങുകയും വേണം.'

പത്തുവര്‍ഷം മുമ്പ് ഒരു മാര്‍ച്ച് 31ന് കണ്ണീരൊലിപ്പിച്ചാണ് ഞാന്‍ ട്രെയിനില്‍ നിന്ന് കൈവീശി യാത്ര പറഞ്ഞത്. അതിനു രണ്ടുമാസം മുമ്പാണ് നമ്മള്‍ പിണങ്ങിയത് ഓര്‍മ്മയുണ്ടോ? എന്റെ നാട്ടുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് സുഗുണന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി. എങ്കില്‍ എന്നെയും വിശ്വസിക്കാന്‍ പറ്റാത്തവളാണെന്നല്ലേ അതിനര്‍ത്ഥം എന്ന് ഞാന്‍ കരുതി. പോട്ടെ ആ കഥ അവിടെ വിടാം.

'സുഗുണന്‍ വിവാഹിതനാണെന്ന് അറിഞ്ഞു. ഒരു കുട്ടി ഉണ്ടെന്നും കേട്ടറിഞ്ഞു. നമുക്ക് രണ്ടാള്‍ക്കും അവിവാഹിതരായി തന്നെ കഴിയാമായിരുന്നു? എന്തിന് എന്നെ ചതിച്ചു?'

എന്താ പറയേണ്ടത് എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. അത്രമേല്‍ റീത്ത എന്നെ സ്‌നേഹിച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഈ കടപ്പുറം ഞങ്ങളുടെ പ്രേമസല്ലാപങ്ങളുടെ ഇടമായിരുന്നു. പരസ്പരം എല്ലാം പറഞ്ഞും, സുഖ ദുഃഖങ്ങള്‍ പങ്കിട്ടും, കഴിഞ്ഞ നാളുകള്‍. ഏതോ ഒരു ശപിക്കപ്പെട്ട സന്ധ്യയില്‍ എന്റെ വായില്‍ നിന്നും തമാശക്ക് പുറത്തു വന്ന വാക്കുകള്‍ അവളുടെ ഹൃദയഭിത്തിയില്‍ ആഞ്ഞുതറച്ചു. അതാണ് യാത്ര പറയാന്‍പോലും വൈമനസ്യം കാണിച്ച് കടന്നു കളഞ്ഞത്.

'ഇന്ന് നമുക്ക് എന്റെ വീട്ടിലോട്ട് പോവാം. നാളെ കാലത്തുള്ള ട്രെയിനിനല്ലേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്'.

'അയ്യോ എനിക്കതാവില്ല ആഭാഗ്യവതിയെ കാണാനാവില്ല. എന്റെ സ്ഥാനത്ത് കയറി ഇരിക്കുന്നവളെ കാണാന്‍ വയ്യ'.

'അവളോട് വെറുപ്പ് ആണോ?'

'അല്ല പക്ഷേ കാണാന്‍ പ്രയാസം തോന്നുന്നു.'

അവള്‍ പാവമാണ്. നമ്മള്‍ തമ്മിലുള്ള എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്.

അതൊക്കെ സാധാരണ നടക്കുന്ന കാര്യമല്ലേ എന്നാണ് അവളുടെ കാഴ്ചപ്പാട്.

'എല്ലാം പറഞ്ഞോ?' ഏയ് അങ്ങനെ എല്ലാം പറയാന്‍ പറ്റുമോ? പറ്റുന്നതൊക്കെ പറഞ്ഞു എന്ന് മാത്രം.

'കൊടയ്ക്കനാല്‍ യാത്രയും മൂന്നാര്‍ യാത്രയും എല്ലാം പറയാമായിരുന്നില്ലേ?'. ഇനിയും അതൊന്നും മറന്നില്ലേ റീത്തേ?' ഇതൊക്കെയല്ലേ ഓര്‍ക്കാന്‍ പറ്റുന്ന മധുരമുള്ള യാത്രകള്‍.

ഇനി ഇവിടെ നിന്നും നമുക്ക് പോകാം. ആളുകള്‍ വന്നു തുടങ്ങി. ഇവിടെ അടുത്തുള്ള റസ്റ്റ് ഹൗസില്‍ ഇന്ന് താമസിച്ച് രാവിലെ അവിടെ നിന്ന് പോകാം. ഗവ.ജോലി ചെയ്യുന്നതിനാല്‍ ഗസ്റ്റ് ഹൗസില്‍ രണ്ടുമുറി കിട്ടാന്‍ വിഷമമുണ്ടായില്ല. റസ്റ്റ് ഹൗസും കടപ്പുറത്തിന്നടുത്താണ്. ഇരുട്ടുവോളം അവിടുത്തെ പുല്‍ത്തകിടിയിലിരുന്നു. പരിഭവമില്ലാതെയാണ് റീത്ത കഥകളോരോന്നും അയവിറക്കുന്നത്.

'നമ്മള്‍ക്ക് എത്ര അവസരമുണ്ടായിട്ടും തെറ്റ് ചെയ്യാതെ കാത്തു സൂക്ഷിച്ചില്ലേ?' എല്ലാം പറഞ്ഞെങ്കിലും... എല്ലാം വേണ്ടുവോളം കണ്ടാസ്വദിച്ചെങ്കിലും അതിരു കടക്കാതെ നിന്നില്ലേ? അതിലെനിക്ക് സുഗുണനോട് നന്ദിയുണ്ട്. അതുകൊണ്ട് ഇന്നും എനിക്ക് പറയാന്‍ കഴിയും' ഞാനിപ്പോഴും കന്യകയാണ്'.

അവളുടെ തുറന്നു പറച്ചില്‍ എന്നെ അസ്വസ്ഥനാക്കി. ഞാന്‍ പുരുഷത്വം ഇല്ലാത്തവനായതുകൊണ്ടല്ല അതിരുകള്‍ ഭേദിക്കാതെ പിടിച്ചുനിന്നത്. ഭയം മൂലമാണ്. അക്കാര്യത്തില്‍ റിത്തക്ക് എന്നെക്കാള്‍ ഭയമാണ്. ചുംബനം തന്ന് റീത്ത എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. ഞാനത് ആവോളം ആസ്വദിച്ചിട്ടുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ശരീരമാകെ ചൂടുപിടിക്കുന്നു.

ഇന്നവള്‍ വന്നത് അതിന്റെയൊക്കെ പകരംവീട്ടാന്‍ ആകുമോ? എന്റെ മനസ്സ് അങ്ങോട്ടാണ് പോയത്. രാത്രി രണ്ട്മുറികളിലായാണ് ഞങ്ങള്‍ കിടന്നത്. ഇടയ്ക്ക് എപ്പോഴോ മുറിയുടെ വാതിലില്‍ മുട്ട് കേട്ട് തുറന്നു നോക്കി. റീത്ത അതാ മുന്നില്‍ നില്‍ക്കുന്നു. അവള്‍ ചോദിക്കാതെ അകത്തേക്ക് കടന്നു. ബെഡില്‍ വന്നിരുന്നു. പഴയകഥകള്‍ അവളോര്‍ത്തു പറയുകയാണ്. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയത്, ബീച്ചിലും പാര്‍ക്കിലും ചെലവിട്ട സന്ധ്യകള്‍... സന്ദര്‍ശിച്ച സുഖവാസ കേന്ദ്രങ്ങള്‍, അവിടുന്ന് കാട്ടിയ വിക്രിയകള്‍.

അതൊക്കെ മറക്കൂ... പുതിയൊരു ജീവിതം തുടങ്ങൂ... റീത്ത ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുകയല്ലേ? നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി ജീവിതത്തിലെ എല്ലാ തലങ്ങളിലെയും സുഖദുഃഖങ്ങള്‍ അനുഭവിച്ചറിയൂ? ഒരു ദശാബ്ദക്കാലം മൗനമായി നിന്നതല്ലേ ?

അവളുടെ കണ്ണുകളിലേക്ക് നോക്കി... ചുവന്നുതുടുത്ത അധരങ്ങള്‍ എന്തിനാ കൊതിക്കുകയാണ് എന്ന് എനിക്ക് തോന്നി. അവളൊന്നും പറയുന്നില്ല.

'വേണ്ട ഞാന്‍ ഇങ്ങനെ തന്നെ ജീവിച്ചോളാം ഇതാണ് എനിക്കിഷ്ടം. കൈവിട്ടുപോയ സൗഭാഗ്യം തിരിച്ചു വരില്ലല്ലോ? അത് ആസ്വദിച്ചു കൊണ്ട് ഞാന്‍ കഴിഞ്ഞോളാം. ഇനി ഞാന്‍ വിളിക്കില്ല... ഞാന്‍ കാണാന്‍ വരില്ല ഇത് അവസാനത്തെ കാഴ്ചയാണ് .അവളെന്നെ പിടിച്ചടുപ്പിച്ചു. ചുംബനം കൊണ്ട് അവള്‍ വീര്‍പ്പുമുട്ടിച്ചു. മണിക്കൂറുകളോളം അത് നീണ്ടുനിന്നു. മറ്റൊന്നും ചെയ്തില്ല. അവള്‍ പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞകാല മധുരമാമോർമകൾ പുതുക്കല്‍ മാത്രം... മറക്കാതിരിക്കാന്‍ വേണ്ടി മാത്രം... നേരം പുലരുവോളം അവളുടെ കരവലയത്തിലായിരുന്നു ഞാന്‍...

Keywords: Kookanam-Rahman, Article, Love, Students, Message, Missed Call, I am a virgin



Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ1 1സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...
 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി
പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

Post a Comment