Follow KVARTHA on Google news Follow Us!
ad

അകന്നു പോയെങ്കിലും അകതാരില്‍ കത്തിനില്‍ക്കുന്ന കൂട്ടുകാരിക്കൊരു കത്ത്

A letter to a friend who is far away but still in heart#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്താഷ സന്താപങ്ങൾ ചിലപ്പോൾ നിങ്ങളുടേതും / ഭാഗം 66

കൂക്കാനം റഹ് മാന്‍

(www.kvartha.com 23.03.2021) 
പ്രിയപ്പെട്ട ഉമ്മൂസിന്,

ഈ കത്ത് നീ വായിക്കാന്‍ ഇടയായാല്‍ ഞാന്‍ സന്തോഷവാനാണ്. നിന്നോട്എല്ലാം തുറന്നു പറയണമെന്ന് എന്നും മനസ്സില്‍ തോന്നും നേരിട്ട് കാണാന്‍ നമുക്കാവില്ലല്ലോ? നേരിട്ടൊരു കുറിപ്പയച്ചാല്‍ അതും നിന്റെ കയ്യില്‍ എത്തണമെന്നില്ല. അതിനാല്‍ ഈ ഒരുമാര്‍ഗ്ഗം ഞാന്‍ സ്വീകരിക്കുന്നു. ഇത് വായിക്കുന്നവരൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യം അറിയുമെന്നൊരു അപാകതയിതിനുണ്ട്. അത് സാരമില്ല. നാം ഇരുവരും അനുഭവിച്ച ദുഖങ്ങളും സന്തോഷങ്ങളും ഈ സമൂഹവുമായി പങ്കിടുന്നത് എനിക്ക് ഒരാശ്വാസമാകും എന്ന് കരുതട്ടെ.

വളരെ ചെറുപ്പം മുതലേ നമ്മള്‍ കളിക്കൂട്ടുകാരാണ്. കൊല്ലത്തില്‍ അഞ്ചോ, ആറോ തവണ നമ്മള്‍ കണ്ടുമുട്ടും. ഒന്നോ രണ്ടോ ദിവസം നമ്മള്‍ കളിച്ചു തിമിര്‍ക്കുകയും ചെയ്യും. എന്റെ വളളി ട്രൗസറും വേഷവും നീ ഓര്‍ക്കുന്നുണ്ടാവും എന്റെ മനസ്സിലുണ്ട്. അതൊന്നും മറക്കാന്‍ നമുക്കാവില്ലല്ലോ.

അമ്മാവനെ കാണാന്‍ എന്റെ ഉമ്മുമ്മയും, ഉമ്മയും അവിടേക്ക് വരുമ്പോഴാണ് എനിക്കും അവിടെ എത്താന്‍ ചാന്‍സ് കിട്ടുക. നിന്റെ വീട്ടിലേക്ക് വരാന്‍ എനിക്ക് വല്ലാത്ത ഉല്‍സാഹമായിരുന്നു. എന്റെ വീട്ടില്‍ നിന്നു കിട്ടുന്നതിലും രുചികരമായും, വ്യത്യസ്തമായതുമായ ഭക്ഷണം അവിടെ കിട്ടും. രാവിലെ ചായയ്ക്കു കിട്ടുന്ന 'പുളിദോശ' എനിക്ക് ഇഷ്ടമായിരുന്നു. സന്ധ്യക്ക് കുട്ടികളായ നമ്മളെയെല്ലാം ബെഞ്ചിലിരുത്തി 'ദിക്കറിന്' ചൊല്ലിക്കുന്നത് നിനക്കോര്‍മ്മയുണ്ടോ? നൂറ് ദിക്കറ് ചൊല്ലിക്കഴിഞ്ഞാല്‍ നമുക്ക് കിട്ടുന്ന സമ്മാനം നിനക്കോര്‍മ്മയുണ്ടോ? നിന്റെ ബാപ്പാക്ക് (എന്റെ അമ്മാവന്‍) വീടിനോടനുബന്ധിച്ചു തന്നെ പീടിക ഉണ്ടായിരുന്നില്ലേ? ഓരോ കടലാസ് കഷ്ണത്തില്‍ കുറേ അവിലും ഒരാണി വെല്ലവുമാണ് സമ്മാനം. എന്തൊരു സന്തോഷത്തോടെയായിരുന്നു ആ സമ്മാനം നമ്മള്‍ ആസ്വദിച്ചത് ഓര്‍ക്കുമ്പോള്‍ ഇന്നും നാക്കില്‍ വെളളമൂറും.

A letter to a friend who is far away but still in heart, Kookanam Rahman

കാലം അതിവേഗം മുന്നോട്ട് നീങ്ങി. ഞാന്‍ യുവാവും നീ യുവതിയുമായി. എന്നെക്കുറിച്ച് അമ്മാവന് മുമ്പുതന്നെ വലിയ താല്‍പര്യമില്ലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാളായിരുന്നുവല്ലോ എന്റെ ബാപ്പ. നിന്റെ ബാപ്പ എന്നെ വിളിക്കുന്ന ഓമനപ്പേര് നീ മറന്നു കാണും 'സൂപ്പി' എന്നാണാവിളി. നിന്റെ മൂത്ത ജ്യേഷ്ഠത്തിയുടെ കല്യാണത്തിന് പങ്കെടുത്തത് എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ഞാനും ഉമ്മുമ്മയുമാണ് അന്ന് കല്യാണത്തിന് എത്തിയത്. കല്യാണ ബഹളത്തിനിടയില്‍ ഞാന്‍ അന്ധാളിച്ചു നില്‍ക്കുകയായിരുന്നു. മൂന്നാം ക്ലാസിലോ മറ്റോ ആണ് അന്ന് പഠിക്കുന്നത്. കല്യാണത്തിന് പങ്കെടുത്ത ഏതോ ഒരു മാന്യന്‍ ഈ കുട്ടി എവിടെയാണ് എന്ന് എന്നെ ചൂണ്ടി ചോദിച്ചപ്പോള്‍ നിന്റെ ബാപ്പ പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. 'അത് എന്റെ നാട്ടീന്ന് വന്ന ഒരു ചെക്കന്‍' എന്നായിരുന്നു എന്റെ മരുമകനാണിതെന്ന് പറയാനുളള മനസ്സ് നിന്റെ ബാപ്പയ്ക്കില്ലായിരുന്നു അന്ന്.

ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായപ്പോള്‍ സെന്‍സസ് എടുക്കാന്‍ എനിക്ക് കിട്ടിയ ഏരിയ നിങ്ങളുടെ താമസസ്ഥലം ഉള്‍ക്കൊളളുന്ന ഏരിയയായിരുന്നു. അവിടെ വീടു തോറും കയറിയിറങ്ങുകയായിരുന്നു ഞാന്‍ ഉദ്യോഗസ്ഥനായപ്പോള്‍ കുറച്ച് ഗമയിലാണ് ഞാന്‍ വന്നത്. അമ്മാവന്‍ എന്നെ കണ്ടു. വിളിപ്പിച്ചു ഉച്ചയ്ക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എന്നെ ക്ഷണിച്ചു. ആദ്യകാലത്ത് തീരെ ഗൗനിക്കാത്ത കക്ഷി ഇങ്ങിനെ കാണിച്ചപ്പോല്‍ എനിക്ക് അഭിമാനം തോന്നി, സ്വല്പം അഹങ്കാരവും.

ഞാന്‍ നിന്റെ വീട്ടില്‍ ഉച്ച സമയത്ത് എത്തി. ഇപ്പോള്‍ നമുക്ക് കാണാന്‍ അനുവാദമില്ല. നീ എന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കാം എന്ന് ഇപ്പോള്‍ തോന്നുന്നു. നല്ല സ്വീകരണം. വിഭവസമൃദ്ധമായ ഭക്ഷണം അന്നെനിക്ക് തോന്നി നിന്റെ ബാപ്പ മനസ്സിലെന്തോ കരുതിയിട്ടുണ്ടെന്ന്.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ സംശയം ശരിയാണെന്ന് ബോധ്യപ്പെട്ടു. എന്റെ ഉമ്മയെ അമ്മാവന്‍ വന്നു കണ്ടു. കല്യാണക്കാര്യം സംസാരിച്ചു. ഉമ്മയ്ക്കും സന്തോഷമായി. ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണ് ഉമ്മയ്ക്കുളളതെന്നറിയുന്ന അമ്മാവന്റെ കുറിക്കു കൊളളുന്ന സംസാരത്തില്‍ ഉമ്മ വീണു. കേവലം 23 വയസ്സുകാരനായ എന്നെ കല്യാണം കഴിക്കാന്‍ ഉമ്മ നിര്‍ബന്ധിച്ചു. അതിന് ഉമ്മയ്ക്ക് പറയാന്‍ പല കാരണങ്ങളുണ്ടായിരുന്നു. ഉമ്മയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു.
കല്യാണം നിശ്ചയിച്ചു. എന്റെ പഴയവീട് പുതുക്കി പണിയാന്‍ നിന്റെ ബാപ്പ സഹായിച്ചു. വീട് പണി പൂര്‍ത്തിയായ ഉടനെ കല്യാണം നടന്നു. നിനക്കന്ന് പതിനെട്ട് വയസ്സു പൂര്‍ത്തിയായി കാണും.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ നമ്മള്‍ വിവാഹിതരായി. രണ്ടു വീട്ടുകാര്‍ക്കും സന്തോഷം. കൂടുതല്‍ ചെലവിടാതെ ചെക്കനെ കിട്ടിയതില്‍ നിന്റെ വീട്ടുകാരും പെണ്‍തരിയില്ലാത്ത എന്റെ വീട്ടിലേക്ക് ബന്ധുവായ ഒരു പെണ്‍കുട്ടിയെ വധുവായി ലഭിച്ച എന്റെ വീട്ടുകാരും സന്തോഷിച്ചു കാണും.
എന്റെ പുരോഗമനാശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കല്യാണത്തോടെ വിരാമമിടാന്‍ സാധിക്കും എന്ന കണക്കുകൂട്ടല്‍ നിന്റെ ബാപ്പയക്ക് ഉണ്ടായിക്കാണും. നാടകാഭിനയക്കാരന്‍, സിനിമ കാണുന്നവന്‍, അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിര്‍ക്കുന്നവന്‍ .ഇതെല്ലാം എന്റെ ദോഷങ്ങളായി അമ്മാവനറിയാം. ക്രമേണ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുമെന്നും കണക്കുകൂട്ടിക്കാണും.
നമ്മുടെ വിവാഹ ഫോട്ടോ എടുത്തത് ഓര്‍മ്മയുണ്ടോ അതേവരെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാത്ത നീ വിഷമിക്കുന്നത് ഞാന്‍ കണ്ടു. ഫോട്ടോ ഫ്രെയിം ചെയ്ത് എന്റെ വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടു. കല്യാണ പിറ്റേന്നു തന്നെ നമ്മള്‍ കുടുംബ സമേതം സിനിമയ്ക്ക് പോയി. നിനക്ക് സാരിയും അരക്കയ്യന്‍ ബ്ലൗസുമാണ് ഞാന്‍ തയ്പിച്ചത്. ഇതേവരെ അരക്കയ്യന്‍ ബ്ലൗസ് ഉപയോഗിക്കാത്തവരാണ് നീയും നിന്റെ സഹോദരിമാരും എന്നെനിക്കറിയാം.
ഇതൊന്നും നിന്റെ ബാപ്പയ്ക്ക് സഹിക്കാന്‍ പറ്റിയില്ല. ദിവസേന ഓരോ ഉപദേശം തരാന്‍ അദ്ദേഹം മിനക്കെട്ടു. ഇതൊന്നും നമുക്ക് ചേരാത്ത പണിയാണെന്ന് ഉപദേശിച്ചു. എന്റെ കാഴ്ചപ്പാട് അനുസരിച്ചേ ഞാന്‍ പോകൂ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ക്രമേണ ഉപദേശം നിര്‍ത്തി.
നമ്മള്‍ വിവാഹിതരായി മൂന്നോ നാലോ മാസം കഴിഞ്ഞു കാണും നമ്മള്‍ തമ്മിലുളള സ്‌നേഹത്തിനോ സഹകരണത്തിനോ ഒരു പോറലും ഏറ്റില്ല. പരസ്പരം ആശയങ്ങള്‍ പങ്കുവെച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. നീ ചെകുത്താനും കടലിനും ഇടയില്‍ പെട്ട പോലെയായി എന്ന് എനിക്ക് തോന്നി. ബാപ്പ പറയുന്നത് അനുസരിക്കാതെ പറ്റില്ല. ഇതേവരെ ജീവിച്ചു പോന്ന സമ്പ്രദായത്തില്‍ നിന്ന് കുതറിമാറാന്‍ പ്രയാസം ഭര്‍ത്താവായ എന്നെ ധിക്കരിക്കാനും നിനക്കാവില്ല.

നീ മാനസീകമായി തളര്‍ന്നു കാണും. ഒരു കാര്യം നീ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവും, ചിലപ്പോള്‍ ഉളളാലേ അതോര്‍ത്ത് ചിരിക്കുന്നുണ്ടാവും. നമുക്ക് രണ്ടുപേര്‍ക്കും 'ലൈംഗീക ഇടപെടല്‍' നടത്താനായില്ല. അറിവില്ലായ്മ കൊണ്ടാണ് എന്നത് സത്യം അതുകൊണ്ട് നമുക്ക് തറപ്പിച്ചു വിശ്വസിക്കാം നാം വേര്‍പിരിയുന്നതുവരെ ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെ ജീവിച്ചില്ലെന്ന്.
നാം തമ്മില്‍ പിരിയേണ്ടി വന്നു. നിന്റെ ബാപ്പയുടെ കാര്‍ക്കശ്യത്തിന് നിന്നു കൊടുക്കാന്‍ എന്റെ പുരോഗമന ചിന്ത സമ്മതിച്ചില്ല. അദ്ദേഹം വിവാഹം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടു. ഞാനുമൊരാണല്ലേ തിരിച്ചങ്ങോട്ടും അതിന് തയ്യാറാണെന്ന് പറഞ്ഞു. എനിക്ക് വീട് പുതുക്കി പണിയാന്‍ സഹായിച്ച തുക അദ്ദേഹം തിരികെ ആവശ്യപ്പെട്ടു. ഞാന്‍ സന്തോഷത്തോടെ തിരിച്ചു നല്‍കി. വിവാഹ ബന്ധം വേര്‍പെടുത്താന്‍ വളരെ എളുപ്പമാണല്ലോ അത് നടന്നു...

എന്റെ മനസ്സിന്റെ കോണില്‍ നിനക്കൊരു സ്ഥാനം ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക ദൂതന്‍ വഴി ഒരു കുറിപ്പ് അയച്ചു. എന്റെ കൂടെവരാന്‍, എന്റെ ചിന്താരീതിക്കനുസരിച്ച് മുന്നോട്ട് പോവാന്‍ തയ്യാറാണെങ്കില്‍ മറുപടി തരണമെന്ന് കാണിച്ച്. അനുകൂല മറുപടിക്കായി ഞാന്‍ കാത്തു. നിന്റെ കുറിപ്പ് എന്നെ നിരാശപ്പെടുത്തി. 'എന്റെ ബാപ്പ പറയുന്നതിനപ്പുറം എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല'. എന്നായിരുന്നു ആ കുറിപ്പ്. നിനക്കത് ഓര്‍മ്മയുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

കാലം പിന്നെയും നീങ്ങി. നിന്റെ ബാപ്പ വാശിക്കാരാനായിരുന്നു. നാലോ അഞ്ചോ മാസം കഴിഞ്ഞു കാണും. നിന്റെ ബാപ്പയ്ക്ക് അനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്തി നിങ്ങളുടെ വിവാഹം നടന്ന വിവരം ഞാനറിഞ്ഞു.
അതിന് ശേഷം ഞാനും വിവാഹിതനായി. എന്റെ ഭാര്യയോട് നടന്നതെല്ലാം ഞാന്‍ പറഞ്ഞു. എനിക്ക് രണ്ട് മക്കളുണ്ട്. രണ്ടാളോടും നിന്നെക്കുറിച്ചും നമ്മുടെ കുട്ടിക്കാലം മുതലുളള ജീവിതത്തെക്കുറിച്ചും പറഞ്ഞു. നീ അദ്ദേഹത്തോട് പറയാറുണ്ടോ? മക്കളോട് പറയാറുണ്ടോ? ഇല്ലെങ്കില്‍ നടന്ന യഥാര്‍ത്ഥ കാര്യം പറയണേ?

എന്റെ ലേഖനങ്ങള്‍ പത്രമാസികകളില്‍ വന്നാല്‍ ഞാനെഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അതൊക്കെ നീ വാങ്ങുകയും വായിക്കുകയും ചെയ്യാറുണ്ടെന്ന് ഞാനറിയുന്നുണ്ട്. എന്റെ റേഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് എന്റെ അടുത്ത ബന്ധുവിനോട് പറഞ്ഞത് ഞാനറിഞ്ഞു. മനസ്സില്‍ എന്നും ഓര്‍ക്കാറുണ്ടാവും അല്ലേ? ഒരു കുറ്റക്കാരനായി നിന്റെ മനസ്സില്‍ എന്നെ പ്രതിഷ്ഠിച്ചിട്ടുണ്ടാവില്ല എന്ന് കരുതി ഞാന്‍ സമാധാനിക്കട്ടെ
നിന്റെ മൂത്ത മകന്‍ അവന്റെ കല്യാണത്തിന് എന്നെ ക്ഷണിച്ചു. വരാന്‍ മോഹമുണ്ടായിരുന്നു. പക്ഷെ മനസ്സ് സമ്മതിച്ചില്ല. എന്നോട് ക്ഷമിക്കണേ. ഫോണില്‍ നിന്റെ ശബ്ദം കേള്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നു അതിനാല്‍ ഞാന്‍ വിളിച്ചു. ഞാനാരാണെന്ന് പറഞ്ഞില്ല. നിന്റെ പ്രതികരണം എന്താണെന്നറിയില്ലല്ലോ ശബ്ദം കേട്ടു സന്തോഷിച്ചു.

കാണാന്‍ പറ്റില്ലെന്നറിയാം ഇനിയൊരിക്കലും നാം കണ്ടു മുട്ടില്ല. നേരിട്ട് പറയാന്‍ പറ്റില്ല. ആശയങ്ങള്‍ പങ്കിടാന്‍ പറ്റില്ല. മനസ്സില്‍ ഒരു പാട് വേദനയുണ്ട്. കാണാന്‍ പറ്റില്ലെങ്കിലും ഈ കുറിപ്പ് നീ വായിക്കണം നിന്റെയും എന്റെയും മക്കള്‍ വായിക്കണം.
 
ഞാനും നീയും കുറ്റക്കാരല്ലെന്ന് സമൂഹം തിരിച്ചറിയണം. കുറ്റം ചെയ്യാത്തവനാണെങ്കിലും നിന്റെ മനസ്സിനേല്‍പ്പിച്ച വേദനയോര്‍ത്ത് മാപ്പ് നല്‍കണേ എന്ന് അപേക്ഷിക്കാനേ എനിക്കാവൂ...

സ്‌നേഹത്തോടെ
നിന്റെ പഴയകാല കളിക്കൂട്ടുകാരന്‍

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









അമ്മാവന്റെ കട്ടില്‍ 64


Keywords: Kerala, Article, Kookanam-Rahman, Love, Letter, Wife, Friend, Divorce, A letter to a friend who is far away but still in heart.
< !- START disable copy paste -->

Post a Comment