Follow KVARTHA on Google news Follow Us!
ad

ആദരായനം ആവേശമുണര്‍ത്തി

Respect was exciting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം 65

കൂക്കാനം റഹ് മാന്‍

(www.kvartha.com 10.03.2021) 2021 ഫെബ്രുവരി 11 എനിക്ക് ജീവിതത്തില്‍ ഇതേവരെ ലഭ്യമല്ലാത്ത അസാധാരണമായ ഒരു ആദരവ്‌ ലഭിച്ച ദിനം. 'ആദരായനം' എന്ന പേരില്‍ നാല്പത്തി നാല്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ അനൗപചാരിക വിദ്യാ കേന്ദ്രത്തില്‍ എത്തി അക്ഷരം പഠിച്ച തൊഴിലാളി സുഹൃത്തുക്കള്‍ ഒരുക്കിയ സംഭവമായിരുന്നു അത്. കരിവെളളൂര്‍ ബസാറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് പയ്യന്നൂര്‍എംഎല്‍എ സി കൃഷ്ണന്‍ അതി മനോഹരമായ ഒരു മെമന്റോ നല്‍കിയാണ് എന്നെ ആദരിച്ചത്. വേദിയില്‍ 1974 ല്‍ അക്ഷരവെളിച്ചം ഏറ്റുവാങ്ങിയ 26 പേരുടെ ഒരു ഫോട്ടോ പ്രദര്‍ശിപ്പിച്ചത് പരിപാടിക്ക് നല്ല മിഴിവേകി. വേദിയില്‍ സന്നിഹിതരായവരും ശ്രദ്ധേയമായ വ്യക്തിത്വങ്ങളായിരുന്നു. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ കരിവെളളൂര്‍ മുരളി, കരിവെളളൂര്‍ പെരളം ഗ്രാമ പഞ്ചായത്തിനെ പത്തു വര്‍ഷം നയിച്ച കെ നാരായണന്‍, പ്രസിദ്ധ നാടകര ചയിതാവും എഴുത്തുകാരനുമായ പ്രകാശന്‍ കരിവെളളൂര്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു എന്നിവരാണവര്‍.

അന്ന് അക്ഷരം പഠിച്ചിറങ്ങിയവര്‍ നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും എന്റെ പ്രവര്‍ത്തനത്തെ മനസ്സില്‍ സൂക്ഷിക്കുകയും, അത് പ്രകടിപ്പിക്കാന്‍ ആദരായനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ മുതിരുകയും ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഓണക്കുന്നില്‍ 'പാര്‍വ്വതി അമ്മ ട്രേഡേര്‍സ്' എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയ വാര്‍ത്ത ഫെയ്‌സ് ബുക്കിലൂടെ എന്റെ ശ്രദ്ധയില്‍പെട്ടു. പ്രസ്തുത സ്ഥാപനത്തിന്റെ ഉടമ ഒരു ഗോപിനാഥന്‍ ആണെന്നും കണ്ടു. അത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് നാല് പതിറ്റാണ്ട് മുമ്പത്തെ എന്റെ ക്ലാസിലെ പഠിതാവായിരുന്ന ഗോപി ആണ് അതെന്ന് ഞാന്‍ മനസ്സിലാക്കിയത്. എല്ലാ വിജയങ്ങളും നേര്‍ന്ന് ‌കൊണ്ട് അവന് ഒരു ആശംസ അയച്ചു. അവനടക്കമുളള പഠിതാക്കളുടെ ഫോട്ടോ എന്റെ കയ്യിലുണ്ടായിരുന്നത് അവന് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. അതു കണ്ട മാത്രയില്‍ ഗോപി ആവേശം കൊണ്ടു. നേരിട്ട് കാണണമെന്ന് ഞങ്ങള്‍ പരസ്പരം ആഗ്രഹിച്ചു. അവനാണ് ആദ്യംഎന്നോട് പറഞ്ഞത് 'മാഷേ ഞങ്ങള്‍ക്കൊരു ആഗ്രഹമുണ്ട് മാഷെ ഒന്നു ആദരിക്കണമെന്ന്, അതിന് സമ്മതം തരണം മാഷേ' നിങ്ങളുടെ ഇഷ്ടം പോലെ ചെയ്‌തോളൂ' എന്നാണെന്റെ പ്രതികരണം.

Kerala, Article, Kookanam-Rahman, Student, Education, Teacher, Respect was exciting.

ഓണക്കുന്നിലുളള കൊല്ലച്ചാന്‍ തമ്പാന്‍ എന്നൊരു പഠിതാവുണ്ട്. എന്നെ ഏറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ്. റിയല്‍ എസ്റ്റേറ്റ് ‌തൊഴിലില്‍ ഏര്‍പ്പെട്ടവനാണ് തമ്പാന്‍. തന്റെ ജീവിത വിജയത്തിന് നിദാനം റഹ് മാന്‍ മാഷാണ് എന്ന് അവന്റെ ബന്ധു ജനങ്ങളോടും സുഹൃത്തുക്കളോടും പറയുന്ന വ്യക്തിയാണ് തമ്പാന്‍. അവനും ഗോപി പറഞ്ഞപോലെ ഒരു പരിപാടി നടത്തണമെന്ന ആഗ്രഹമുണ്ട് എന്നും മാഷ് ‌സഹകരിക്കണമെന്നും സൂചിപ്പിച്ചു. കരിവെളളൂരില്‍ ചമയം ഷോപ്പ് നടത്തുന്ന ബാലകൃഷ്ണനും ഇതേരീതിയില്‍ സംസാരിച്ചു എന്ന് ഞാനറിഞ്ഞു.
സാക്ഷരതാ ക്ലാസിനു ശേഷം, ഏഴാം ക്ലാസ് പരീക്ഷ എഴുതാനും എസ്എസ്എല്‍സി പരീക്ഷ എഴുതാനും കുറച്ചു തൊഴിലാളികളെ തയ്യാറാക്കുന്ന ക്ലാസ് ഞാനും സുഹൃത്തുക്കളും കൂടി നടത്തിയിരുന്നു. അതിലൂടെ പഠിച്ചുയര്‍ന്ന നിരവധി തൊഴിലാളി സുഹൃത്തുക്കള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട് . ചിലര്‍ ബിസിനസ് ‌രംഗത്ത് ‌ശോഭിച്ചിട്ടുണ്ട്. അവരെകുറിച്ച് അനുഭവകുറിപ്പുകള്‍ എഴുതികൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ആ കുറിപ്പുകള്‍ കാസര്‍കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. അതൊന്ന് ക്രോഡീകരിച്ച് പുസ്തകമാക്കിയാലോ എന്ന ചിന്ത എന്നിലുണര്‍ന്നു. ഇക്കാര്യം ബീഡിത്തൊഴിലാളിയായിരുന്ന, അനൗപചാരിക വിദ്യാകേന്ദ്രത്തിലൂടെ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ റിട്ട.ഹെഡ്മാസ്റ്ററും എന്റെ പ്രിയശിഷ്യനുമായ ടി വി രവീന്ദ്രനോട് സൂചിപ്പിച്ചു. അവന്‍ അതിന് പ്രോല്‍സാഹനം നല്‍കി. പ്രസ്തുത പുസ്തക പ്രസിദ്ധീകരണത്തിന്റെ ഓരോ ഘട്ടത്തിലും ഞാനും രവിയും തമ്മില്‍ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെച്ചുകൊണ്ടിരുന്നു.

കോഴിക്കോട്ടെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ സാഹിത്യാ പബ്ലിക്കേഷന്‍സാണ് അക്ഷര വിപ്ലവം എന്ന പേരില്‍ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ പേര്, കവര്‍, ആരെയൊക്കെ ഉള്‍പ്പെടുത്തണം ഇത്യാദി കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത രവിയോട് പുസ്തക പ്രകാശന ചടങ്ങിനെ കുറിച്ചും ആലോചിച്ചു. അവന്‍ നാട്ടിലെ ഒന്നു രണ്ട് ക്ലബുകളുമായി ബന്ധപ്പെട്ടു. പരിപാടി സംഘടിപ്പിക്കണമെന്ന് നിശ്ചയിച്ചിരിക്കേയാണ് ‌ഗോപി, തമ്പാന്‍, ബാലന്‍ തുടങ്ങിയവര്‍ രവിയെ സമീപിച്ച് ആദരവ് ‌സംഘടിപ്പിക്കുന്ന കാര്യം സംസാരിക്കുന്നത്. 

എന്നാല്‍ പ്രസ്തുത ചടങ്ങില്‍വെച്ച് തന്നെ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും നടത്താമെന്ന് ധാരണയിലെത്തി. അതിനായി ഒരു സ്വാഗത സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പുസ്തകത്തില്‍ ഉള്‍പ്പെട്ട 26 പേരേയും, പുറമേയുളള പഠിതാക്കളേയും ക്ഷണിച്ച് ‌വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ആദ്യ യോഗം ചേര്‍ന്ന ദിവസം വൈകുന്നേരം എന്റെ പ്രിയ ശിഷ്യനും 'ശബ്ദരാജാവ്' എന്ന ഓമന പേരില്‍ അറിയപ്പെടുന്നവനുമായ രാജന്‍ കരിവെളളൂര്‍ എന്നെ വിളിക്കുന്നു. അവന്‍ പറഞ്ഞു. സാര്‍ ഞങ്ങള്‍ സാറിന് ഒരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നെ അതിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഒരു സങ്കോചവുമില്ലാതെ ആ സ്ഥാനം ഞാന്‍ ഏറ്റെടുത്തിരിക്കുകയാണ്‌ സാര്‍. കൂട്ടത്തില്‍ ഒരു വാചകം കൂടി അവന്‍ ഓര്‍മിപ്പിച്ചു. പ്രൊഫ. മുതുകാടിനെക്കാള്‍ അത്ഭുതകരമായ മാജിക്ക് പ്രൈമറി ക്ലാസില്‍വെച്ച് എന്നെ അനുഭവവേദ്യമാക്കിയ റഹ് മാന്‍ മാഷിനെ ആദരിച്ചേ പറ്റൂ എന്ന് എന്റെ മനസ്സ് പറയുന്നു. ഞാനതിന് ഒരു പേര് കൂടി ഇട്ടിട്ടുണ്ട് ‌സാര്‍ 'ആദരായനം'. ഇതുകൂടി കേട്ടപ്പോള്‍ എന്റെ മനസ്സു പറഞ്ഞു നന്മ വറ്റാത്ത ഒരു പറ്റംശിഷ്യ ഗണങ്ങള്‍ എനിക്കു ചുറ്റുമുണ്ട് എന്നും അവരുടെ വാക്കുകളും പ്രവൃത്തിയും എന്നെ ഹര്‍ഷ പുളകിതനാക്കുന്നുണ്ടെന്നും. എന്റെ കുട്ടികള്‍ നടത്തിയ ആദരായന ചടങ്ങും പുസ്തക പ്രകാശന ചടങ്ങും അതിഗംഭീരമായി നടന്നു. കരിവെളളൂരില്‍ നടന്ന ഇതര പരിപാടികളില്‍ നിന്ന് തികച്ചു വ്യത്യസ്തമായിരുന്നു പ്രസ്തുത ചടങ്ങെന്ന് പങ്കെടുത്ത ആളുകള്‍ ഒന്നടങ്കം പറയുന്നത് കേള്‍ക്കുമ്പോള്‍ എന്റെ ആവേശവും ഊര്‍ജ്ജവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആരുടേയും നിര്‍ദ്ദേശവുമില്ലാതെ ഒരു ബാധ്യതയാണെന്ന തോന്നലില്ലാതെ ഞങ്ങള്‍ ചെയ്യേണ്ട കര്‍മ്മമാണിതെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സന്നദ്ദമായി ചെയ്ത ഈ പ്രവര്‍ത്തനം പ്രശംസനീയമാണ്.

പുസ്തകത്തിന് അവതരണം എഴുതിയത് കരിവെളളൂര്‍ മുരളിയാണ്. കരിവെളളൂരിന്റെ വിദ്യഭ്യാസ ചരിത്രം കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടാണ് അവതരണം എഴുതിയിട്ടുളളത്. 26 പേരുടെ അനുഭവകുറിപ്പാണതിന്റെ ഉളളടക്കം. പോലീസ്‌ സബ് ഇന്‍സ്‌പെക്ടറായി  റിട്ടയര്‍ ചെയ്ത് ഇപ്പോള്‍ എടാട്ട് താമസിക്കുന്ന രത്‌നാകരന്‍, പയ്യന്നൂരിലെ പ്രമുഖ അണ്‍ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പ്രിന്‍സിപ്പാളും എഴുത്തുകാരനുമായ രാജന്‍ കൊടക്കാട്, മാണിയാട്ട് താമസിക്കുന്ന റിട്ടയേര്‍ഡ് ‌ഹെഡ്മാസ്റ്റര്‍ കെ വി നാരായണന്‍, കരിവെളളൂര്‍ തെരുവിലെ നെയ്ത്തു തൊഴിലാളിയായിരുന്ന-ഇപ്പോള്‍ നീലേശ്വരത്ത്  താമസമാക്കിയ റിട്ട. ഹെഡ്മാസ്റ്റര്‍ എ വി നാരായണന്‍, വെളളൂരില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ നീലേശ്വരത്ത് താമസമാക്കിയ റിട്ട. മിലിട്ടറി സ്‌ക്കൂള്‍ അധ്യാപകന്‍ ഗംഗാധരന്‍, റിട്ട. പോലീസ് ‌സബ്ബ് ഇന്‍സ്‌പെക്ടര്‍ പിലാക്കാ ലക്ഷ്മണന്‍, കരിവെളളൂര്‍ ബസാറില്‍ കെ കെ സണ്‍സ് ‌മെറ്റല്‍ ഷോപ്പ് ഉടമ കൊട്ടന്‍, പ്രവാസിയും ടാക്‌സി ഡ്രൈവറുമായ ജനാര്‍ദ്ദനന്‍, റിട്ട. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ജീവനക്കാരന്‍ തമ്പാന്‍ മൂത്തല്‍, റിട്ട. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വി വി രാജന്‍, റിട്ട. ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ എന്‍ വി കരുണാകരന്‍, കരിവെളളൂരിലെ  പ്രമുഖ കോണ്‍ട്രാകടര്‍ പി വി തമ്പാന്‍, പോലീസ് സ്റ്റേഷന്‍ ജീവനക്കാരനും എല്‍ ഐ സി ഏജന്റുമായ പി കെ വി വിജയന്‍, ചെറുവത്തൂരിലെ പ്രമുഖ ഹോള്‍സെയില്‍ വെജിറ്റബ്ള്‍ മര്‍ച്ചന്റ് എം രമേശന്‍, പേരെടുത്ത പെയിന്ററും നാടകനടനുമായ എം സോമന്‍, റിട്ട. സഹകരണ ബാങ്ക് അസി. സെക്രട്ടറി തൈപ്പളളി ഭാസ്‌ക്കരന്‍, ചെറുവത്തൂരിലെ വുഡ്‌ലാന്റ് മില്‍ ഓണര്‍ ടി പി സുകുമാരന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്‌കാരന്‍ കൊല്ലച്ചാന്‍ തമ്പാന്‍, വെളളൂരിലെ റിട്ട. അധ്യാപകന്‍ വി വി ബാലകൃഷ്ണന്‍, പൊളളപ്പൊയിലില്‍ താമസിക്കുന്ന റിട്ട. അ ധ്യാപകന്‍ ഉണ്ണിക്കൃഷ്ണന്‍ , ഹൈസ്‌ക്കൂള്‍ അധ്യാപകനായ പി വി ഗണേശന്‍, പത്ര പ്രവര്‍ത്തകന്‍ പി പി കരുണാകരന്‍, ഓണക്കുന്നിലെ ഗീതം ഡക്കറേഷന്‍ സ്ഥാപന ഉടമ ഗീതം ഗോപി, പ്രമുഖ ശില്പി സുരേന്ദ്രന്‍ കൂക്കാനം സിണ്ടിക്കേറ്റ് ബാങ്ക് ജീവനക്കാരന്‍ പി ജനാര്‍ദ്ദനന്‍, റിട്ട. ഹെഡ്മാസ്‌ററര്‍ ടി വി രവീന്ദ്രന്‍ എന്നിവരാണ് പുസ്തകത്തിലെ കഥാപാത്രങ്ങള്‍.

ഇവരെല്ലാം പട്ടിണിയിലും, കഷ്ടപ്പാടിലും വളര്‍ന്നു വന്നവരാണ്. ജീവിതമാര്‍ഗ്ഗം തേടി വിദ്യാലയം വിട്ട് ‌വിവിധതൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. ഇവരൊക്കെ രാത്രി കാലങ്ങളില്‍ സാക്ഷരതാ ക്ലാസിലും, തുടര്‍വിദ്യാ കേന്ദ്രത്തിലും വന്ന് കഷ്ടപ്പാടുകള്‍ സഹിച്ച് പഠിച്ച് ഉയര്‍ന്നുവന്നവരാണ്. ഇന്ന് അവരെല്ലാം മോശമല്ലാത്ത രീതിയില്‍ ജീവിതം കെട്ടിപ്പടുത്തു. എന്നാല്‍ അനുഭവിച്ച വേദനകളും, പ്രയാസങ്ങളും മക്കള്‍ക്കുണ്ടാകരുതേയെന്ന ബോധ്യത്തോടെ അവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടികൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങിനെ തങ്ങളുടെ ജീവിതദിശ മാറ്റിയെടുക്കാന്‍ കരിവെളളൂരില്‍ രൂപികൃതമായ കാന്‍ഫെഡും അതിന്റെ പ്രവര്‍ത്തകരും സഹായകമായിട്ടുണ്ടെന്ന് ഇവരെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു
സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ച 44 വര്‍ഷം മുമ്പുളള സാക്ഷരതാ പഠിതാക്കളുടെ ചിത്രത്തിലായ് എന്റെ ചിന്ത. അതിലുളള 22 പേരില്‍ നാല് പേര്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞു പോയി. ഓണക്കുന്നിലെ കുട്ടിക്കൃഷ്ണന്‍, കൂക്കാനത്തെ ശ്രീധരന്‍, മാണിയാട്ടെ അമ്പു, കാലിക്കടവിലെ ലക്ഷ്മണന്‍ എന്നിവരാണവര്‍. ഇന്ന് ജീവിച്ചിരിക്കുന്ന പതിനെട്ട് പേര്‍ വിവിധ മേഖലകളില്‍ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. അവര്‍ എന്നും ചിരിച്ചുകൊണ്ടേ സംസാരിക്കൂ…. എളിമയോടെ മാത്രമേ പെരുമാറൂ. തങ്ങള്‍ക്ക്‌ സഹായം ചെയ്യാന്‍ പറ്റുന്നവര്‍ക്ക് ‌സഹായം ചെയ്തുകൊടുത്തുകൊണ്ടേയിരിക്കുന്നു. എളിമയും സത്യസന്ധതയും, ആദരണീയ സ്വഭാവവും കൈമുതലാക്കി തങ്ങളുടെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായി അവര്‍ ജീവിച്ചു വരുന്നു. അനൗപചാരിക വിദ്യാകേന്ദ്രങ്ങളില്‍ നിന്നുകിട്ടിയ സാമൂഹ്യ ബോധവും വ്യക്ത്യാധിഷ്ഠിതമായ ഇടപെടല്‍ സ്വഭാവവും അവിടെ നിന്ന്‌ ലഭ്യമായി എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. നന്മയുടെ പൂക്കള്‍ വിരിയിച്ചു കൊണ്ട്, അവയുടെ സൗരഭ്യം പടര്‍ത്തി കൊണ്ട് ജീവിത യാത്ര തുടരുന്ന എന്റെ പ്രീയപ്പെട്ട ശിഷ്യര്‍ക്കു മുമ്പില്‍ അഭിമാന പൂര്‍വ്വം ഞാന്‍ കൈകൂപ്പുന്നു...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55

അമ്മാവന്റെ കട്ടില്‍ 64

Keywords: Kerala, Article, Kookanam-Rahman, Student, Education, Teacher, Respect was exciting.

Post a Comment