Follow KVARTHA on Google news Follow Us!
ad

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ?

Won't you come, my beautiful cat?#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 55) 

കൂക്കാനം റഹ് മാന്‍

(www.kvartha.com 26.12.2020) ഒന്നു രണ്ടാഴ്ച മുമ്പ് ഒരു ഉച്ച സമയത്താണ് ഈ സുന്ദരിപ്പൂച്ച എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എവിടെ നിന്നാണ് പൂച്ച വന്നതെന്നറിയില്ല. പൂച്ചയെ കാണാന്‍ നല്ല ശേലുണ്ട്. വെളുപ്പും ഇളം മഞ്ഞയുമുള്ള ശരീരം. വാല് സാധാരണ പൂച്ചകള്‍ക്കുള്ളതില്‍ നിന്ന് വ്യത്യാസമുണ്ട്. കുറുക്കന്റെ വാല് പോലെയാണ് തോന്നിയത്. മ്യാവൂ...മ്യാവൂ...കരച്ചിലിനും താളാത്മകതയുണ്ട്. ഞാന്‍ ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയതാണ്. പൂച്ച എന്റെ സമീപം എത്തി. മ്യാവൂ...ശബ്ദമുണ്ടാക്കി. അതിന്റെ കരച്ചിലും സമീപ്യവും കാരണം എനിക്കന്നതിനോട് ദയ തോന്നി.

അകത്ത് ചെന്ന് ഒരു പിടി ചോറെടുത്ത് കളത്തിന്റെ തുമ്പിന്‍മേല്‍ ഇട്ടു കൊടുത്തു. വളരെ ഇഷ്ടത്തോടെ ചോറ് തിന്നുന്നത് ഞാന്‍ നോക്കി നിന്നുപോയി. ഇത് കണ്ട് ഭാര്യ അകത്ത് നിന്ന് പിറുപിറുക്കാന്‍ തുടങ്ങി. 'വേണ്ടാത്ത പണിക്ക് പോകല്ലേ... ഇനി അത് ഇവിടം വിട്ട് പോവില്ല. അകത്തേക്ക് ചാടിക്കയറും... ഇനി ഒന്നും കൊടുക്കല്ലേ....' അവളുടെ വാണിംഗാണ്. പക്ഷേ എനിക്ക് പൂച്ചകളെ ഇഷ്ടമാണ്. ഞാന്‍ വളര്‍ന്ന എന്റെ പഴയ തറവാടു വീട്ടില്‍ ഒരു പാട് പൂച്ചകളുണ്ടായിരുന്നു. അവ അടുപ്പിന്‍ തിണയുടെ അരികുകളില്‍ സുഖമായി കിടന്നുറങ്ങും. അക്കാലത്തെ അടുപ്പിന്‍ തിണ തറയില്‍ തന്നെയായിരുന്നു. അടുപ്പിനു ചുറ്റും നെല്ല് കുത്തിയ ഉമി പാകിയിരിക്കും. അതിന് തീ പിടിപ്പിച്ചാല്‍ സാവാധാനത്തിലെ കത്തിത്തീരൂ. അതിന്റെ ഇളം ചൂടില്‍ സുഖമായുറങ്ങാന്‍ പൂച്ചകള്‍ക്ക് സന്തോഷമായിരിക്കും.

രാത്രിയില്‍ തട്ടിന്‍പുറത്തു നിന്ന് പൂച്ചയും എലിയും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ ശബ്ദം കേള്‍ക്കാം. അതുകൊണ്ട് തന്നെ എലി ശല്യം തീരെ ഇല്ലായിരുന്നു അക്കാലത്ത്. പൂച്ചയെകൊണ്ട് ചെറിയ ശല്യമുണ്ടാകും. നിലത്തിരുന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അക്കാലത്ത് 'തീന്‍മേശ' എന്നോരേര്‍പ്പാട് ഇല്ലായിരുന്നു. നിലത്ത് ഇരിക്കാന്‍ ഇരിപ്പു പലകകള്‍ ഉണ്ടാവും. മരം കൊണ്ടാണ് അവ നിര്‍മ്മിച്ചിരുന്നത്. വട്ടപ്പലക, നീളംപലക, കുഞ്ഞിപ്പലക തുടങ്ങിയ വിവിധ പേരുകളും അവയ്ക്ക് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. കാസയില്‍ ചോറും പിഞ്ഞാണത്തില്‍ കറിയും കിട്ടും. പാവപ്പെട്ടവരുടെ വീട്ടിലാണെങ്കില്‍ മങ്ങണത്തില്‍ ചോറും കുഞ്ഞിമങ്ങണത്തില്‍ കറിയും. 

Kookanam Rahman



ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പൂച്ചകള്‍ വന്ന് തൊട്ടുമുന്നിലിരുന്ന് കരയാന്‍ തുടങ്ങും. ഒന്നോ രണ്ടോ തവണ ചോറ് ഉരുളകൊടുക്കും. മീന്‍ കറിയാണെങ്കില്‍ മീനിന്റെ മുള്ളും അവയ്ക്ക് കൊടുക്കും. പിന്നെയും ശല്യംചെയ്യുമ്പോള്‍ വിരലില്‍ കറി കൊണ്ട് തൊട്ട് അവയുടെ കണ്ണില്‍ തെറിപ്പിക്കും അതോടെ അവ എഴുന്നേറ്റ് പോവും.

ഇങ്ങിനെയൊക്കെ പൂച്ചകളോട് കളിച്ച എനിക്ക് പൂച്ചകളെ ഇപ്പോഴും ഇഷ്ടമാണ്. വീട്ടില്‍ ഭാര്യക്കും കുട്ടികള്‍ക്കും പൂച്ചകളെ ഇഷ്ടമേയല്ല... വീടിനു പുറത്തുകൂടി രണ്ടു മൂന്നു പൂച്ചകള്‍ വേറെയും വരാറുണ്ട്. അവയ്‌ക്കൊന്നും ഞാന്‍ ഭക്ഷണം കൊടുക്കല്‍ പതിവില്ല. ഇന്ന് വന്ന പൂച്ചയ്ക്ക് എന്തൊക്കയോ പ്രത്യേകതകളുണ്ട്. ഏതോ വലിയ വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ പൂച്ചയാണത്. രാത്രി കിടത്തം ബെഡിലാണെന്നു തോന്നുന്നു. വീടിനു പുറത്ത് ഉപേക്ഷിച്ച സോഫയുണ്ട് അതിലാണ് ഇതിന്റെ കിടത്തം. ഞാന്‍ പുറത്തിറങ്ങിയാല്‍ ഒപ്പം നടക്കും. പറമ്പില്‍ എവിടെ പോകുംമ്പോഴും സമീപത്തുകൂടെ നടക്കും കാലിന് ഉരസിയാണ് നടത്തം. നടത്തം നിര്‍ത്തിയാല്‍ മുമ്പില്‍ മലര്‍ന്നു കിടക്കും. രണ്ട് കാലുകളും ഉയര്‍ത്തി തൊഴുന്നതുപോലെയാണ് കിടത്തം. ഇതൊക്കെ കൊണ്ട് പൂച്ചയോട് വല്ലാത്തൊരു സ്‌നേഹം എനിക്കുണ്ടായി. 

വീട്ടുകാര്‍ കാണാതെ പലഹാരങ്ങളും, മീനും, ഇറച്ചിയുമൊക്കെ സ്വകാര്യമായി ഞാനതിന് നല്‍കും. ഒരാഴ്ചകൊണ്ട് വീടിനു പുറത്ത് സ്ഥിരമായ താമസക്കാരിയായി സുന്ദരിപ്പൂച്ച. രാവിലെ, ഉച്ച, വൈകീട്ട്, രാത്രി ഈ സമയത്തുള്ള ഭക്ഷണത്തിനായി സുന്ദരിപ്പൂച്ച അടുക്കള ഗ്രില്‍സിന്റെ പുറത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കും.

പൂച്ചയുടെ സ്‌നേഹപ്രകടനമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങളുമായി ഇത്തരം സമീപനം അത് കാണിക്കുന്നുമില്ല. കഴിയുന്നത്ര അതിനെ സ്പര്‍ശിക്കാതെ ഞാന്‍ മാറി നടക്കാറുമുണ്ട്. ശല്യമാവുമ്പോള്‍ മെല്ലെ കാലുകൊണ്ട് തട്ടി അകലേക്ക് മാറ്റും. തിരിച്ചു വന്ന് പിന്നെയും എന്നെ വിട്ട് പോവാതെ അടുത്തുകൂടും.

കഴിഞ്ഞ ദിവസം എന്നെ കാണാന്‍ സുഹൃത്ത് മാധവന്‍ മാഷ് വന്നിരുന്നു. ഞാന്‍ കളത്തിലൂടെ നടക്കുമ്പോഴാണ് മാഷ് വന്നത്. പൂച്ച എന്നെ ചുറ്റിപ്പറ്റി നടക്കാന്‍ തുടങ്ങി. ആ സമയത്ത് ഞാന്‍ ദേഷ്യത്തോടെ കാലുകൊണ്ട് തട്ടിമാറ്റി. എന്നോട് വിഷമം തോന്നിയിട്ടാണോ എന്തോ സുന്ദരിപ്പൂച്ച ഗേറ്റ് കടന്ന് പുറത്തേക്ക് പോയി അപ്പോള്‍ സന്ധ്യാ സമയമായിരുന്നു. രാത്രിയായിട്ടും സുന്ദരിയെ കാണുന്നില്ല... എനിക്ക് പ്രയാസം തോന്നി. സാധാരണ വരുന്ന മറ്റ് പൂച്ചകളൊക്കെ കളത്തിലും പറമ്പിലുമായി നടക്കുന്നുണ്ട്. സുന്ദരിയെ മാത്രം കാണുന്നില്ല.

അന്ന് രാത്രി നല്ല മഴയായിരുന്നു. എവിടെയെങ്കിലും കിടന്നുറങ്ങിയിട്ടുണ്ടാവും എന്നു സമാധാനിച്ചു. പിറ്റെ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോള്‍ വഴിയിലൊക്കെ ഏതോ വലിയ മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടു. എന്തു മൃഗമാണെന്നു തിരിച്ചറിയാന്‍ പറ്റുന്നില്ല. മിക്കവാറും ആ മൃഗത്തിന്റെ മുന്നില്‍ പെട്ടിട്ടുണ്ടാവുമോ എന്റെ സുന്ദരിപ്പൂച്ച കുട്ടി...

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

കൊഴിഞ്ഞുപോയിട്ടും തളിര്‍ത്തു വന്നു 54

Keywords: Article, Kookanam-Rahman, Animals, Love, Cat, House, Food, Won't you come, my beautiful cat?.

Post a Comment