Follow KVARTHA on Google news Follow Us!
ad

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം

Inspirational mother then - today he inspires his studentsഅന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം.(ഭാഗം-46)

കൂക്കാനം റഹ് മാന്‍

A good teacher explains
A superior teacher demonstrates
A great teacher inspires.

(www.kvartha.com 12.11.2020) അധ്യാപകന്‍മാരെ കുറിച്ച് അവരുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി പറയുന്ന ഒരു പ്രസ്താവനയാണിത്. എന്റെ അനൗപചാരിക വിദ്യാ കേന്ദ്രത്തിലെ പഠിതാവായിരുന്ന കരിവെളളുരിലെ പി വി ഗണേശന്‍ മാഷിനെ ഇന്‍സ്‌പെയര്‍ ചെയ്യാന്‍ പ്രാപ്തിയുളള അധ്യാപക ഗണത്തില്‍ പെടുത്താം. ഇപ്പോള്‍ ഗണേശന്‍ മടിക്കൈ സെക്കന്‍ഡ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ മലയാളം ഭാഷാധ്യാപകനാണ്. പിലിക്കോട് ഗവ. വെല്‍ഫെയര്‍ എല്‍ പി സ്‌ക്കൂളില്‍ പഠിച്ച് ഇപ്പോള്‍ ഡോക്ടര്‍മാരായി സേവനം ചെയ്യുന്ന ഡോ. അര്‍ഷ, ഡോ. കാവ്യ, ഡോ. നിത്യ, ഡോ. അശ്വതി ഡോ. ഷാതി തമ്പാന്‍ എന്നിവര്‍ അവരെ പ്രൈമറി
ക്ലാസ്സില്‍ നിന്ന് പ്രചോദിപ്പിച്ച ഗണേശന്‍ മാഷിനെക്കുറിച്ച് എന്നും എടുത്തു പറയാറുണ്ട്. 

ഇത് ഒരു അംഗീകാരമാണ്. അധ്യാപകന് ആത്മ വിശ്വാസം നല്‍കുന്ന പ്രചോദനമാണ്. ഗണേശന്‍ പഠിപ്പിച്ച സ്‌ക്കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ഗണേശന്റെ അധ്യാപനത്തിന്റെ മികവിനെക്കുറിച്ച്
സംസാരിക്കാറുണ്ട്. ഗണേശന് എങ്ങിനെ ഈ കഴിവ് കരഗതമായി എന്നതിലേക്കാണ് ഞാന്‍
വിരല്‍ ചൂണ്ടുന്നത്. സാമ്പത്തികമായി അത്ര മോശമല്ലാത്ത ഒരു കുടുംബത്തിലാണ് ഗണേശന്‍ പിറന്നു വീണത്. പക്ഷേ എന്തോ അവന്റെ പഠന കാര്യത്തില്‍ ശ്രദ്ധിക്കാന്‍ അമ്മ മാത്രമേ ഉണ്ടായിരുന്നുളളൂ. 

അതുകൊണ്ട് വീടിനടുത്തുളള സെന്‍ട്രല്‍ എല്‍ പി സ്‌ക്കൂളിലെ നാലാം ക്ലാസ് പഠനം കൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. നന്നേ ചെറുപ്പത്തില്‍ ബീഡിക്കമ്പനിയില്‍ ജോലിക്ക് പോകേണ്ടി വന്നു. നാലു വര്‍ഷം കമ്പനിയില്‍ കുടുങ്ങി പോയപ്പോള്‍ പഠിച്ച അക്ഷരങ്ങള്‍ പോലും മറന്നു പോയി. ഞാന്‍ ഗണേശനെ പരിചയപ്പെടുന്നത് അവന് പത്തു പന്ത്രണ്ട് വയസ്സ് പ്രായമുളളപ്പോഴാണ്. തന്റേടമുളളവനും ഊര്‍ജ്ജസ്വലനും ആയിരുന്നു അന്നേ അവന്‍. കുരുത്തക്കേടിലും കുറവൊന്നുമില്ല. പഠിച്ചു മറന്നു പോയ അക്ഷരങ്ങള്‍
തേച്ചു മിനുക്കാന്‍ അവന്‍ കാന്‍ഫെഡ് ആരംഭിച്ച സാക്ഷരതാ ക്ലാസില്‍ ചേര്‍ന്നു.

അക്കാലത്തെ അവന്റെ ചിത്രം എന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോവില്ല. രാത്രി ക്ലാസ്സില്‍ വരുമ്പോള്‍ ട്രൗസറും ബട്ടന്‍ പൊട്ടിയപ്പോയ ഒരു ഷര്‍ട്ടുമാണ് വേഷം ക്ലാസിലെ മറ്റ് പഠിതാക്കളെല്ലാം 18 നു മേല്‍ പ്രായമുളള യുവാക്കളാണ്. ഗണേശനാണ് ക്ലാസിലെ ഏറ്റവും ചെറിയ കുട്ടി. അതുകൊണ്ടു തന്നെ ക്ലാസ്സില്‍ അധ്യാപകരായ ഞങ്ങള്‍ സ്‌നേഹപൂര്‍ണ്ണമായ പരിഗണന അവന് കൊടുത്തിരുന്നു.

ക്ലാസ് കഴിയാന്‍ രാത്രി പത്തു മണിയൊക്കെയാവും. നല്ല വിശപ്പുണ്ടായിരിക്കാം അവന്. മഴക്കാലത്തെ വീട്ടിലേക്കുളള അവന്റെ യാത്രയാണ് നല്ല ഓര്‍മ്മ. ക്ലാസില്‍ നിന്ന് ആദ്യം ഇറങ്ങി ഓടുക അവനാണ്. അവന്‍
പോവുന്ന വഴിക്കു തന്നെയാണ് ഞാനും നടന്നു പോവാറ്. മഴയാണെങ്കില്‍ സ്ലേറ്റ് തലയില്‍ വെച്ച് ഉറക്കെ കൂക്കിവിളിച്ചുകൊണ്ടാണ് ഗണേശന്‍ വീട്ടിലേക്ക് ഓടുക. 

അത് കാണാന്‍ രസമാണ്. ചെറിയ കുട്ടിക്കളി മാറാത്ത പയ്യന്റെ കളിയായിട്ടേ ഞങ്ങള്‍ക്കത് ഫീല്‍ ചെയ്തിട്ടുളളൂ. ക്ലാസില്‍ വന്ന് കേവലം രണ്ടോ മൂന്നോ മാസം കൊണ്ട് അവന്‍ മറന്നു പോയ അക്ഷരങ്ങളെല്ലാം പഠിച്ചു കഴിഞ്ഞു. ക്ലാസില്‍ മറ്റു പഠിതാക്കളെക്കാള്‍ മുന്നിലെത്തി അവന്‍ ക്ലാസിലെ നല്ല വായനക്കാരനായി മാറി. പഴയ കുട്ടിക്കളിയൊക്കെ അല്‍പാല്‍പം മാറി. ക്ലാസില്‍ അതീവ ശ്രദ്ധാലുവായി. സംശയങ്ങള്‍ എന്നും
ഉണ്ടാവും അവന് ചോദിക്കാന്‍. ചിലപ്പോള്‍ ബീഡിക്കമ്പനിയിലെ മുതിര്‍ന്ന തൊഴിലാളികള്‍ നടത്തുന്ന ചര്‍ച്ചകളും അവന്റെ ശ്രദ്ധയില്‍പെട്ടു കാണും. അത്തരം ഗൗരവമുളള കാര്യങ്ങളാണ് അവന്‍ ക്ലാസില്‍ സംശയമായി ഉന്നയിക്കുക.

കരിവെളളൂരില്‍ അക്കാലത്ത് നിരവധി ബീഡിക്കമ്പനികള്‍ ഉണ്ടായിരുന്നു. ഗണേശന്റെ വായനയുടെ പ്രത്യേകതകൊണ്ടാവാം കമ്പനികളിലേക്ക് വായന നടത്താന്‍ തൊഴിലാളികള്‍ അവനെ ക്ഷണിക്കും. ഉറക്കെ വായിക്കും. എല്ലാവര്‍ക്കും കേള്‍ക്കത്തക്ക വിധത്തില്‍ സ്പഷ്ടമായി വായിക്കും. കരിവെളളൂരിലെ
ബീഡിത്തൊഴിലാളികളുടെ അറിവ് നേടാനുളള അഭിവാഞ്ചന അന്യാദൃശ്യമാണ്. അവര്‍ പണിയെടുത്തുകൊണ്ട് തന്നെ വായനയും ചര്‍ച്ചയും നടത്തി അവര്‍ പൊതു കാര്യങ്ങളില്‍ അവഗാഹം നേടാന്‍ താല്‍പര്യമുളളവരായിരുന്നു. ഗണേശന്‍ വായിക്കാന്‍ ചെന്നാല്‍ ചായയും പലഹാരങ്ങളുമൊക്കെ കിട്ടും.

ഗണേശന്റെ അച്ഛന്‍ കരിവെളളൂരിലെ സാധു ബീഡി ബ്രാഞ്ച് മാനേജരാണ്. അമ്മ നെയ്ത്ത് തൊഴിലാളിയാണ്. അവരുടെ ആറു മക്കളില്‍ നാലാമനാണ് ഗണേശന്‍. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം അച്ഛനെ സഹായിക്കാന്‍ ബീഡിക്ക് നൂലു കെട്ടുന്ന പണിക്കു പോയിത്തുടങ്ങി. കൂലിയൊന്നും
കിട്ടില്ലായെന്നാണ് അറിഞ്ഞത്. അതിനു ശേഷം നെയ്ത്തുകാരിയായ അമ്മയുടെ കൂടെ നെയ്ത്തു ജോലിക്കും പോയി. അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഗണേശന് നൂറു നാവാണ്. അച്ഛന്‍ പഠനകാര്യത്തിലൊന്നും ശ്രദ്ധിക്കാത്തതിനാലാണ് വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് നിന്നു പോയത്. പക്ഷേ കാന്‍ഫെഡ് തുടങ്ങിയ
രാത്രി ക്ലാസിലൂടെ ഗണേശന്‍ എസ് എസ് എല്‍ സി വരെ പഠിച്ചു വിജയിച്ചു.

തുടര്‍ന്ന് പ്രീഡിഗ്രി പഠനത്തിനും, ഡിഗ്രി പഠനത്തിനും ബി എഡ് പരിശീലനത്തിനുമൊക്കെ അമ്മയുടെ കൈതാങ്ങുണ്ടായിരുന്നു ജോലി ലഭിച്ച മൂത്ത സഹോദരനു സഹായത്തിനുണ്ടായി. എങ്കിലും അമ്മയുടെ
സഹായമില്ലായിരുന്നെങ്കില്‍ ഇന്ന് ഈ നിലയിലെത്താന്‍ കഴിയില്ലെന്ന് ഗണേശന്‍ തറപ്പിച്ചു പറയുന്നു.

അധ്യാപകരുടെ നാടാണ് കരിവെളളൂര്‍. ഗണേശന്റെ അടുത്ത ബന്ധുക്കളെല്ലാം പേരു കേട്ട അധ്യാപകരാണ്. ഗണേശന്റെ പ്രായത്തിലുളള സുഹൃത്തുക്കള്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചത് കാണുംമ്പോള്‍ എങ്ങിനെയെങ്കിലും ഒരു അധ്യാപകന്റെ ജോലിയില്‍ പ്രവേശിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഗണേശന്‍
ആഗ്രഹിച്ചു പോയി. അതാണ് അക്ഷരം ഊട്ടി ഉറപ്പിക്കാനും, തുടര്‍ന്ന് പഠിക്കാനും തൊഴിലെടുത്തുകൊണ്ട് തന്നെ തീവ്രമായി ശ്രമിച്ചത്.

അല്ലായിരുന്നെങ്കില്‍ ഇന്നും ഗണേശന്‍ ഏതെങ്കിലുമൊരു ചെറിയ തൊഴില്‍ മേഖലയില്‍ കയറി ജീവിക്കുമായിരുന്നു. ജീവിതം മാറ്റി മറിക്കുന്നത് ചില സംഭവങ്ങളാണെന്നും ചില പ്രസ്ഥാനങ്ങളാണെന്നും ഗണേശന്‍ വിശ്വസിക്കുന്നു. കരിവെളളൂരില്‍ റഹ് മാന്‍ മാഷിന്റെ നേതൃത്വത്തില്‍ കാന്‍ഫെഡ് എന്ന സംഘടന രൂപീകരിക്കുകയും, അതിന്റെ നേതൃത്വത്തില്‍ പഠന കേന്ദ്രം ആരംഭിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍
ജീവിതം ഇതായിരിക്കില്ലയെന്ന് ഗണശന്‍ പറയുന്നു.

ഗണേശന് 23 വയസ്സാകുമ്പോള്‍ തന്നെ പ്രൈമറി സ്‌ക്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ആഗ്രഹിച്ച ജോലി തന്നെ കിട്ടിയപ്പോള്‍ അതീവ താല്‍പര്യത്തോടെ അധ്യാപന രംഗത്ത് ശോഭിക്കാന്‍ തുടങ്ങി. പിന്നോക്കകാരായ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഗണേശന് താല്‍പര്യമുണ്ടായി. ക്ലാസില്‍ തീരെ
അച്ചടക്കമില്ലാതെ പെരുമാറുന്നവരെ സ്‌നേഹിച്ചും കൂട്ടുകൂടിയും ക്ലാസിലെ മികച്ച കുട്ടികളാക്കി മാറ്റാന്‍ കഴിഞ്ഞ നിരവധി അനുഭവങ്ങള്‍ ഗണേശന്‍ മാസ്റ്റര്‍ പങ്കുവെച്ചു.

ചട്ടഞ്ചാല്‍ ഹൈസ്‌ക്കൂള്‍ അധ്യാപിക ലീനയാണ് ഭാര്യ. ഒരു മകളുംമകനുമുണ്ട്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണ്. പഴയ അധ്വാനശീലം ഇന്നുംഗണേശന്‍ കൈവിട്ടിട്ടില്ല. വീട്ടു പറമ്പില്‍ കഠിനമായി അധ്വാനിക്കും. മക്കളോട് ഉപദേശിക്കും. എനിക്ക് എന്റെ അമ്മയാണ് ചെറുപ്പത്തിലേ അധ്വാനിക്കാന്‍
പഠിപ്പിച്ചത്. നിങ്ങള്‍ക്കും ഇതൊക്കെ ആവാം.

വായനയിലുളള താല്‍പര്യം പതിനാലാം വയസില്‍ തുടങ്ങിയതാണ്. കരിവെളളൂരിലെ അറിയപ്പെടുന്ന ഏവണ്‍ ലൈബ്രറിയില്‍ അന്നുമുതല്‍ അംഗമാണ് ഗണേശന്‍. അതിന്നും തുടരുന്നു. അടുത്ത വര്‍ഷം 33 വര്‍ഷം
പൂര്‍ത്തിയാക്കി അധ്യാപക വൃത്തിയില്‍ നിന്ന് പിരിയും. കടന്നു വന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്. കഷ്ടപ്പാടിലൂടെ മുന്നേറാന്‍ പ്രയാസപ്പെടുന്നവര്‍ക്ക്, തന്റെ അനുഭവം മാര്‍ഗ്ഗദര്‍ശനമാവുമെങ്കില്‍ ഗണേശന്‍ മാസ്റ്റര്‍ കൃതാര്‍ത്ഥനാവുമെന്ന് കൂടി സൂചിപ്പിച്ചു.


Keywords: Kookanam-Rahman, Article, Teacher, Doctor, Education, Inspirational mother then - today he inspires his students 


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

Post a Comment