Follow KVARTHA on Google news Follow Us!
ad

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

അവര്‍ അസുഖമായി കിടപ്പിലാണെന്ന് രാഘവേട്ടന്‍ പറഞ്ഞു' . 'ഓ എന്നാല്‍ പോയി കണ്ടേച്ചും വാ' അമ്മ സമ്മതം പറഞ്ഞു As if they know each other but do not know
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം.(ഭാഗം-32)

കൂക്കാനം റഹ്‌മാൻ 

(www.kvartha.com 17.08.2020) അന്ന് വിലാസിനി രാവിലെ എഴുന്നേറ്റു കുളിക്കുന്നത് കണ്ട് അമ്മ അന്വേഷിച്ചു

'ഇന്നന്തേ പണിക്കു പോവുന്നില്ലേ'? 'ഇല്ലമ്മേ എനിക്കിന്ന് സുമേച്ചിയുടെ വീട് വരെ ഒന്നു പോകണം. അവര്‍ അസുഖമായി കിടപ്പിലാണെന്ന് രാഘവേട്ടന്‍ പറഞ്ഞു' . 'ഓ എന്നാല്‍ പോയി കണ്ടേച്ചും വാ' അമ്മ സമ്മതം പറഞ്ഞു. 


വിലാസിനി രാഘവന്റെ ചെങ്കല്‍ പണയിലെ സ്ഥിരം തൊഴിലാളിയാണ്.രണ്ടു മൂന്നു വര്‍ഷമായി ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ട്. പ്ലസ് ടു കഴിഞ്ഞ ശേഷം തുടര്‍ പഠനത്തിനൊന്നും പോയില്ല.അമ്മയ്ക്ക് അവളെ തുടര്‍ന്ന് പഠിപ്പിക്കാനുളള സാമ്പത്തിക ശേഷിയുമില്ല. അച്ഛന്‍ മരിച്ചതിനു ശേഷം വിലാസിനിയുടെ കാര്യങ്ങളെല്ലാം അമ്മയുടെ തലയിലായിരുന്നു. പഠനം നിര്‍ത്തി പണിക്കു പോവാന്‍ ഇതൊക്കെയായിരുന്നു കാരണം.

ചെങ്കല്‍ പണയിലെ പണി സന്തോഷത്തോടെയാണ് വിലാസിനി ചെയ്തു വന്നത്. അവള്‍ക്ക് പണിക്കു പോവാന്‍ നല്ല ഉല്‍സാഹമായിരുന്നു. പണയില്‍ അവര്‍ ആറു പേരാണ് സ്ഥിരം ജോലിക്കാര്‍. മൂന്നു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും. അതില്‍ വിലാസിനിയാണ് ചെറുപ്പക്കാരി. കല്ല് വെട്ട് മെഷീന്‍ കൈകാര്യം ചെയ്യുന്ന മോഹനന് വിലാസിനിയെ ഇഷ്ടമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ കിന്നാരം പറയാനും അവിടെയും ഇവിടെയും സ്പര്‍ശിക്കാനും മോഹനന്‍ ശ്രമിക്കുമായിരുന്നു. വിലാസിനിക്ക് അതത്ര ഇഷ്ടമായിരുന്നില്ല. അയാളുമായി അകലം പാലിക്കാന്‍ അവള്‍ ആവതും ശ്രമിക്കും. അടുത്തു വന്ന് സ്പര്‍ശിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവള്‍ കൈ തട്ടിമാറ്റി ഓടിക്കളയും.

വീട്ടില്‍ നിന്ന് അരമണിക്കൂര്‍ നടന്നാല്‍ ചെങ്കല്‍ പണയിലെത്താം. വിശാലമായ കുന്നിന്‍ പുറത്താണ് പണ സ്ഥിതി ചെയ്യുന്നത്. രാവിലത്തെ ഇളംകാറ്റു മേറ്റ് നടക്കാന്‍ നല്ല സുഖമാണ്. പണയിലെത്തിയാല്‍ മോഹനന്റെ കളികള്‍ ഇഷ്ടമല്ലെങ്കിലും അയാളെ കാണാനും മിണ്ടാതിരിക്കാനും, ചിരിച്ചു കൊണ്ട് ഓടിമറയാനും ഒക്കെ ഒരു സുഖമാണ്. കൂടെ പണിയെടുക്കുന്നവരൊന്നും ഇതറിയുമായിരുന്നില്ല. അന്ന് ദിവസ കൂലി മുന്നൂറ് രൂപയാണ്. ശനിയാഴ്ച പണികൂലി കിട്ടും. അന്ന് ഉച്ചയ്ക്ക് ശേഷം  രാഘവന്‍ മുതലാളി വരും. ആറ് ദിവസത്തേക്ക് അയിരത്തി എണ്ണൂറ് രൂപയാണ് കിട്ടേണ്ടത്. രാഘവേട്ടന്‍ രണ്ടായിരത്തിന്റെ നോട്ട് ചുരുട്ടിപ്പിടിച്ചു തരും. 'ബാക്കി നീ കയ്യില്‍ വെച്ചോ' എന്ന് കണ്ണിറുക്കിക്കൊണ്ട് പറയും. അങ്ങിനെ വാങ്ങിക്കുന്നതിലൊന്നും വിലാസിനി തെറ്റു കണ്ടില്ല. രാഘവേട്ടന്‍ എക്‌സ്ട്രാ ഡീസന്റാണ് എന്നാണ് വിലാസിനി കൂട്ടുകാരോടൊക്കെ പറയുക.

അല്പം കഷണ്ടി കയറിയ തൊഴിച്ചാല്‍ സുമുഖനാണ് രാഘവേട്ടന്‍. എന്നും വെളള ഷര്‍ട്ടും മുണ്ടും വേഷത്തിലെ രാഘവനെ കാണൂ. സ്വര്‍ണ്ണ ഫ്രെയ്മുളള കണ്ണടവെച്ച് പല്ലെല്ലാം പുറത്ത് കാണിച്ചുളള ചിരിയുമായേ അദ്ദേഹത്തെ കാണൂ . മോഹനന്‍ ചെയ്യുന്ന കുരുത്തക്കേട് വിലാസിനി ആരോടും പറഞ്ഞില്ല. അക്കാര്യം മുതലാളിയോട് പറഞ്ഞാല്‍ അദ്ദേഹം മോഹനനെ പിരിച്ചു വിടും തീര്‍ച്ച.

ചുരുദാറിലും ടോപ്പിലുമാണ് വിലാസിനി പണിക്കു ചെല്ലാറ്. മറ്റ് രണ്ട് സ്ത്രീകളും നൈറ്റിയിലും. അവര്‍ക്ക് രണ്ടുപേര്‍ക്കും വിലാസിനിയോട് ഇക്കാര്യങ്ങളെല്ലാം കൊണ്ട് അല്പം കുശുമ്പുണ്ട്. രാഘവേട്ടന് വിലാസിനിയോട് പ്രത്യേക സ്‌നേഹമുണ്ട് എന്നതും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

കഴിഞ്ഞാഴ്ച രാഘവേട്ടന്‍ പണി സ്ഥലത്തേക്ക് വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ സുമക്ക് സുഖമില്ലാത്ത വിവരം പറഞ്ഞത്. അത് വിലാസിനിയോട് മാത്രമാണ് സൂചിപ്പിച്ചത്. അതുകൊണ്ടാണ് രാവിലെ രാഘവേട്ടന്റെ വീട്ടിലേക്ക് പോവാന്‍ വിലാസിനി ഒരുങ്ങി പുറപ്പെട്ടത്. ബസ്സിറങ്ങിയത് രാഘവേട്ടന്റെ വീടിന് മുന്നിലായിരുന്നു.ഗേറ്റ് കടന്ന് എത്തിയപ്പോള്‍ രാഘവേട്ടന്‍ പൂമുഖത്ത് കസേരയില്‍ പത്രം വായിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. ഒരു മുതലാളിയുടെ ആഢ്യത്വമൊന്നും ഇല്ലാതെ വിലാസിനിയെ കണ്ട ഉടനെ സീറ്റില്‍ നിന്നെഴുന്നേറ്റ് അകത്തിരിക്കാന്‍ പറഞ്ഞു.

'സുമേച്ചിയെവിടെ' വിലാസിനി തിരക്കി. 'അവള്‍ ഇന്നലെ ആശുപത്രിയില്‍ പോയ വഴിക്ക് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. അവളുടെ അമ്മ വന്നിട്ടുണ്ടായിരുന്നു'. ഒരാഴ്ച അവിടെ വിശ്രമിക്കട്ടെയെന്നു ഞാനും കരുതി.

'അയ്യോ അപ്പോ രാഘവേട്ടന്‍ മാത്രമേ ഇവിടെയുളളൂ?' അവളുടെ മുഖത്ത് പരിഭ്രമം കണ്ടു 'എന്താ പേടി തോന്നുന്നോ'? അയാള്‍ തിരക്കി.

'ഏതായാലും വന്നതല്ലേ ചായ കുടിച്ചിട്ടു പോകാം'. അയാള്‍ ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് കയറി. 'രാഘവേട്ടാ ഞാന്‍ ചായ ഉണ്ടാക്കാം' അവളും അടുക്കളയിലേക്ക് ചെന്നു.

മാറി നിന്ന രാഘവന്‍ പെട്ടെന്ന് പിറകിലേ വന്ന് അവളെ കെട്ടിപ്പിടിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം. അവള്‍ അമ്പരന്നില്ല, പരിഭവം കാണിച്ചില്ല. ഗ്യാസ് സ്റ്റൗ ഓഫാക്കാന്‍ അയാളും മറന്നില്ല. രാഘവേട്ടന്‍ അവളുടെ കൈകോര്‍ത്തു പിടിച്ച് മുകളിലെ മുറിയിലെത്തി. അവള്‍ അനങ്ങാതെ പ്രതികരിക്കാതെ അവിടെയിരുന്നു.

ആ ഇരുപ്പില്‍ അവള്‍ ആലോചിക്കുകയായിരുന്നു. വയസ്സ് ഇരുപത്തി രണ്ട് ആയി. അമ്മയ്ക്കാണെങ്കില്‍ ഒന്നും വയ്യാണ്ടായി. ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല. എന്റെ മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് സമൂഹത്തിലെ അംഗീകാരമുളള വ്യക്തിയാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുളള ആള്‍.

രാഘവേട്ടന്‍ എന്തു വേണമെങ്കിലും ചെയ്യട്ടെ …. വല്ലതും സംഭവിച്ചാല്‍ അദ്ദേഹം ഉണ്ടാവും തീര്‍ച്ച. അവള്‍ എല്ലാം മൗനത്തിലൊതുക്കി അവിടെ നിശബ്ദയായി ഇരുന്നു. പിന്നൊന്നും ഓര്‍മ്മയില്ല. ആദ്യാനുഭവം വേദനയുണ്ട് . പക്ഷേ അതിലൊരു സുഖമുണ്ട്. സമയം ഏറെക്കഴിഞ്ഞപ്പോള്‍ എന്നെ രാഘവേട്ടന്‍ സ്‌നേഹത്തോടെ തടവിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ വെളള മൂറുന്നത് ഞാന്‍ കണ്ടു. തെറ്റ് ചെയ്തതിലുളള പരിഭവമായിരിക്കാം.

'മോളെ ഒരിക്കലും ഇത് പുറത്തറിയരുത് ഞാന്‍ വേണ്ടുന്നതെല്ലാം ചെയ്തു തരാം. പണിക്ക് കൃത്യമായി വരണം. ഞാന്‍ മോളെ വീട്ടില്‍ കൊണ്ടു ചെന്നാക്കാം'. ഇത്രയും പറഞ്ഞ് കയ്യിലുളള എന്റെ വാനിറ്റി ബാഗില്‍ എന്തോ തിരുകി വെക്കുന്നത് ഞാന്‍ കണ്ടു. 'അത് ഒരു സമ്മാനമാണ് രാഘവേട്ടന്‍ പറഞ്ഞു. രാഘവേട്ടന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കി. അവളിലെന്തോ മാറ്റം വരുന്നുണ്ടെന്നു തോന്നാന്‍ തുടങ്ങി. മാസം രണ്ടോ, മൂന്നോ കഴിഞ്ഞു. ഛര്‍ദ്ദിയും ക്ഷീണവും ഉണ്ടായി. അമ്മ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ വിധിയെഴുതി. ‘വിലാസിനി ഗര്‍ഭിണിയാണ്.’ അമ്മയ്ക്ക് പരിഭവമൊന്നുമുണ്ടായില്ല. അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. വീട്ടില്‍ വെച്ചു തന്നെ പ്രസവം നടന്നു. ഒരാണ്‍ക്കുഞ്ഞ്.

നാട്ടുകാര്‍ കാര്യമറിഞ്ഞു. പക്ഷേ ആരാണ് കുഞ്ഞിന്റെ അച്ഛന്‍ എന്നു മാത്രം ആരും അറിഞ്ഞില്ല. അവന്‍ വളര്‍ന്നു സ്‌ക്കൂളില്‍ ചേര്‍ത്തു അമ്മ വിലാസിനിയാണ് രക്ഷിതാവായി റജിസ്റ്റര്‍ ചെയ്തത്. അവന്‍ എല്ലാ ക്ലാസ്സിലും മിടുക്കനായി പഠിച്ചു ജയിച്ചു. രാഘവേട്ടന്റെ രൂപവും ഭാവവും വിലാസിനി മകനില്‍ ദര്‍ശിച്ചു. രവിയെന്നവനു പേരിട്ടു. ഞങ്ങളുടെ രണ്ടാളുടേയും പേരിന്റെ ആദ്യാക്ഷരം ഇരിക്കട്ടെ.

അച്ഛനാരെന്നറിയാതെ രവി വളര്‍ന്നു. അവനതില്‍ പരിഭവമില്ലായിരുന്നു. നല്ല കലാവാസനയുളള കുട്ടിയാണെന്ന് അവനെ പഠിപ്പിച്ച അധ്യാപകര്‍ അഭിപ്രായപ്പെട്ടു. കോളേജിലെത്തിയപ്പോഴേക്കും അവന്‍ ചിത്രകാരന്‍, അഭിനയ മികവുളളവന്‍, കവിതയെഴുത്തുകാരന്‍ എന്നീ മേഖലകളില്‍ തിളങ്ങി നിലകൊളളാന്‍ തുടങ്ങി….

അവന്റെ ഉള്‍വികാരങ്ങള്‍ ചിത്രത്തിലൂടെയും, കവിതയിലൂടെയും സമൂഹത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കോളേജില്‍ നിരവധി സുഹൃത്തുക്കളുണ്ടായി. കൂടെ നടക്കാനും പ്രോല്‍സാഹിപ്പിക്കാനും അവര്‍ എന്നും ഒപ്പം നടന്നു. വഴിതെറ്റി നടക്കാനും ആ കൂട്ടുചേരല്‍ അവസരമൊരുക്കി. ഒരു ദിവസം ബാറില്‍ സുഹൃത്തുക്കളോടൊപ്പം അവന്‍ ചെന്നു. അവരുടെ തൊട്ടു പിറകില്‍ അവന്റെ അതേ മുഖച്ഛായ ഉളള ഒരു അമ്പതുരന്‍ ഇരിക്കുന്നുണ്ടായിരുന്നു.…

കൂട്ടുകാര്‍ അക്കാര്യം അവന്റെ ശ്രദ്ധയില്‍പെടുത്തി. അവന്‍ അയാള്‍ക്കഭിമുഖമായി ഇരുന്നു. രണ്ടുപേരും മുഖാമുഖം പരസ്പരം നോക്കി. അത് മറ്റാരുമായിരുന്നില്ല അവന്റെ പിതാവ് രാഘവന്‍. രണ്ടുപേരും പരസ്പരം തിരിച്ചറിഞ്ഞോ ആവോ രവി സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങി. കൂട്ടത്തില്‍ ഒരാള്‍ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. കലാകാരന്‍മാരോട് കൂട്ടുകൂടാന്‍ പെണ്‍കുട്ടികളും മല്‍സരിക്കും. രവിയെ ഇഷ്ടപ്പെട്ട ഒരു പാട് പെണ്‍കുട്ടികളുണ്ടായി. ആ കൂട്ടത്തില്‍ അവന്റെ എല്ലാക്കഥയും അറിയുന്ന നിഷ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. അച്ഛനില്ലാത്തവന്‍ ലഹരി ഉപയോഗിക്കുന്നവന്‍ എന്നൊക്കെയുളള ദൂഷ്യവശങ്ങളുണ്ടെങ്കിലും നിഷ അവനില്‍ അനുരക്തയായി.

അഭിലാഷങ്ങള്‍ പരസ്പരം പങ്കുവെച്ചു. ഒന്നായി ജീവിക്കമെന്ന ധാരണവരെയായി.…പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ നിഷ വഴുതി മാറി…. അവനെ വെറുക്കാന്‍ തുടങ്ങി.

രവിയാണെങ്കില്‍ അവളില്ലാതെ മുന്നോട്ടു പോവാന്‍ പറ്റില്ലായെന്ന അവസ്ഥയിലെത്തിയിരുന്നു….ഈയൊരവസ്ഥ കൂടിയായപ്പോള്‍ അവന്‍ പൂര്‍ണ്ണമായും ലഹരിക്കടിമപ്പെട്ടു. സ്‌നേഹിക്കുന്ന രണ്ടുപേരെ അവനുണ്ടായിരുന്നുളളൂ. ജീവനെപോലെ കരുതുന്ന അമ്മ. കരളായി കണക്കാക്കിയ നിഷ. രണ്ടുപേരെയും അവന് ഒഴിവാക്കാന്‍ കഴിയില്ല. ഒന്നിച്ചു കൂട്ടാനും ഒപ്പം നടക്കാനും നിരവധി കൂട്ടുകാരുണ്ടെങ്കിലും അമ്മയും നിഷയുമായിരുന്നു അവന്റെ എല്ലാം.. നിഷയുടെ പിന്‍മാറ്റം രവിയെ ആകുലനാക്കി.

അവന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 'ഞാന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പേ നിങ്ങളെല്ലാവരും എനിക്ക് സ്‌നേഹം തന്നിരുന്നെങ്കില്‍'. അവനറിയാം ആത്മഹത്യക്കു ശേഷം അവനെക്കുറിച്ച് പറഞ്ഞ് പരിതപിക്കുന്നവരും അത്രമേല്‍ സ്‌നേഹം കാണിച്ചവനാണെന്നുമൊക്കെ പറയുന്നവരും ഉണ്ടാവുമെന്ന്. അവന്‍ പിടിച്ചു നിന്ന് പ്രതികാരം ചെയ്യാന്‍ മിനക്കെട്ടില്ല. സമൂഹത്തില്‍ മാന്യമനായി നടക്കുന്ന തന്റെ

അവിഹിത ജന്മത്തിന് കാരണക്കാരനായ വ്യക്തിയെ അപമതിച്ചില്ല… സ്‌നേഹംകൊണ്ട് മൂടി ഒപ്പം കൂടി എല്ലാം ആസ്വദിച്ച കൂട്ടുകാരിയെ കുറ്റപ്പെടുത്തിയില്ല. … എന്റെ ആത്മത്യാഗത്തിന് ഞാന്‍ തന്നെയാണ് കാരണക്കാരനെന്ന് സ്വയം വെളിപ്പെടുത്തി അവന്‍ മരണത്തിലേക്ക് നടന്നു പോയി ……..

Keywords: Article, Kookanam Rahman, House, Pregnant, Son, School, Love, Drug As if they know each other but do not know


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാലം

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?


നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

 ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

Post a Comment