Follow KVARTHA on Google news Follow Us!
ad

കൊഴിഞ്ഞുപോയിട്ടും തളിര്‍ത്തു വന്നു

fell and sprouted #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 54)

കൂക്കാനം റഹ് മാന്‍

(www.kvartha.com 26.12.2020)1960 കളില്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസുമുതല്‍ ഫീസ് കൊടുക്കണം. മാസം ആറ് രൂപ ഇരുപത്തിയഞ്ച് പൈസയാണ് ഫീസ്. അദര്‍ ബേക്ക് വേര്‍ഡ് കമ്മ്യൂണിറ്റികാര്‍ക്ക് (ഒ ബി സി) കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഇന്‍കം സര്‍ട്ടിഫിക്കറ്റ്, നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവ ഹാജരാക്കിയാല്‍ ഫീസിളവുണ്ട്. ഫോര്‍വേഡ് കാസ്റ്റിന് ഫീസ് ഇളവില്ല. തൈപ്പള്ളി ഭാസ്‌ക്കരന്‍ കാന്‍ഫെഡ് തുടര്‍വിദ്യാകേന്ദ്രത്തില്‍ എന്റെ പഠിതാവായിരുന്നു. അവന്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. ഒമ്പതിലെത്തിയാല്‍ ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ല. ഉയര്‍ന്ന ജാതിയില്‍ പിറന്നു പോയതുകൊണ്ട് വന്ന പ്രയാസത്തെക്കുറിച്ച് ഭാസ്‌ക്കരന്‍ പറഞ്ഞു.

fell and sprouted

എന്നും അസുഖ ബാധിതനായിരുന്നു അച്ഛന്‍. രോഗിയായ അച്ഛന്‍ അധ്വാനിച്ചു വേണം എട്ടു മക്കളെ പോറ്റാന്‍. വിശപ്പുമാറിയിട്ടല്ലേ പഠനം. വിശക്കുന്നവരേ പുസ്തകം കയ്യിലെടുത്തോളൂ വിശപ്പുമാറ്റാനുള്ള ആയുധമാണ് പുസ്തകം എന്ന് മഹത്തുക്കള്‍ പറയുന്നുണ്ട് പഠിച്ചാലെ പട്ടിണി മാറൂയെന്ന് ഏവര്‍ക്കുമറിയാം. പട്ടിണിക്കുള്ള കാരണമെന്താണെന്നറിയാനും അതിനുള്ള പരിഹാരം കാണാനും അറിവു നേടിയേ പറ്റൂ എന്നും ഭാസ്‌ക്കരനറിയാം പഠനം നിര്‍ത്തിയ ഭാസ്‌ക്കരന്‍ സാധു ബീഡിക്കമ്പനിയില്‍ നൂല് കെട്ടാന്‍ പോയി. ആഴ്ചയ്ക്ക് മൂന്നു രൂപ കൂലി കിട്ടും. അന്നത് വലിയ ആശ്വാസമായിരുന്നു. മൂന്നാലു വര്‍ഷം അങ്ങിനെ കടന്നു പോയി.
ദിനേശ് ബീഡിക്കമ്പനി നിലവില്‍ വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമായി. അക്കാലത്ത് കരിവെള്ളൂരില്‍ നാല് ദിനേശ് ബീഡി ബ്രാഞ്ചുകളുണ്ടായിരുന്നു. ഭാസ്‌ക്കരന്‍ ഓണക്കുന്ന് ദിനേശ് ബ്രാഞ്ചില്‍ തൊഴിലാളിയായി ചേര്‍ന്നു. ജീവിച്ചു പോകാനുള്ള വഴി കണ്ടെത്തിയതില്‍ ആശ്വാസമായി. പക്ഷേ ഭാസ്‌ക്കരന്റെ മനസ്സില്‍ ദുഖമുളവാക്കുന്ന ചില കാര്യങ്ങളുണ്ടായി. ചെറുപ്പക്കാരായ സുഹൃത്തുക്കളൊക്കെ സൈക്കിള്‍ പഠിച്ചിട്ടുണ്ട്. സൈക്കിള്‍ വാടകയ്ക്ക് എടുത്തിട്ടാണ് അവരൊക്കെ സൈക്കിള്‍ പഠിച്ചത്. മണിക്കൂറിന് ഇരുപത്തിയഞ്ച് പൈസയാണ് സൈക്കിള്‍ വാടക.

കരിവെള്ളൂരില്‍ രണ്ട് മൂന്നു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പുകളുണ്ടായിരുന്നു. വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിന് മുന്നില്‍ സൈക്കിള്‍ നിരനിരയായി സ്റ്റാന്‍ഡില്‍ വെച്ചിട്ടുണ്ടാകും. അതിന് ചുവന്ന പെയിന്റില്‍ നമ്പറും എഴുതിയിട്ടുണ്ടാവും. സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ പേര് സൈക്കിള്‍ നമ്പര്‍ എടുത്ത സമയം ഇതൊക്കെ കടക്കാരന്‍ കുറിച്ചു വെക്കും. കൃത്യ സമയത്തു തന്നെ സൈക്കിള്‍ തിരിച്ചെത്തിക്കണം. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുക ഞങ്ങള്‍ക്കൊരു ഹോബിയായിരുന്നു.

ഭാസ്‌ക്കരന് ആ അവസരം സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് നഷ്ടപ്പെട്ടു. ഇന്നും ഭാസ്‌ക്കരന്‍ അതോര്‍ത്ത് ദുഖത്തോടെ പറയാറുണ്ട്. ഭാസ്‌ക്കരന് ഇപ്പോഴും സൈക്കിള്‍ ഓടിക്കാനറിയില്ല. ബീഡിക്കമ്പനിയില്‍ പണിയെടുത്തിരുന്ന കാലത്ത് പലരുമായും ബന്ധപ്പെടാനുള്ള അവസരം ഉണ്ടായി. അക്കൂട്ടത്തില്‍ എം വി നാരായണന്‍ മാഷ്, കേശവന്‍ നമ്പൂതിരി മാഷ്, പവിത്രന്‍ മാഷ് എന്നിവരുമായുള്ള ഇടപെടല്‍ വഴിയാണ് കരിവെള്ളൂരില്‍ കാന്‍ഫെഡ് കണ്ടിന്യൂയിംഗ് എഡുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനമുണ്ടെന്നും, അവിടെ രാത്രികാലത്ത് തൊഴിലാളികള്‍ക്ക് പഠിക്കാനുള്ള സൈകര്യമുണ്ടെന്നും അറിഞ്ഞത്. അവരുടെ പ്രോത്സാഹനം മൂലമാണ് കാന്‍ഫെഡ് തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഭാസ്‌ക്കരന്‍ എത്തുന്നത്.

8-ാം ക്ലാസുവരെ പഠിച്ചതുകൊണ്ടും വായനാ ശീലമുള്ളതുകൊണ്ടും ക്ലാസില്‍ മികച്ച നിലവാരം പുലര്‍ത്താന്‍ ഭാസ്‌ക്കരന് സാധിച്ചു. നന്നായി പഠിച്ചു. ഒന്നിച്ചു പഠിച്ച വ്യക്തികളാണ് ഇപ്പോള്‍ ഭാസ്‌ക്കരനെ അധ്യാപകരായി പഠിപ്പിക്കുന്നത്. അതുകൊണ്ട് ഒട്ടും പിന്നിലാവരുതെന്ന ആഗ്രഹം മൂലം കഠിനമായി ശ്രമിച്ചു. എസ് എസ് എല്‍ സിക്ക് 384 മാര്‍ക്ക് നേടി ഫസ്റ്റ് ക്ലാസിനേക്കാള്‍ 24 മാര്‍ക്ക് കൂടുതല്‍ നേടി ഭാസ്‌ക്കരന്‍ വിജയിച്ചു.

ജീവിത യാത്രയില്‍ പുതുവഴികള്‍ കണ്ടെത്തുക സ്വാഭാവികമാണ്. ചിലപ്പോള്‍ അപകടവഴികളില്‍ പെട്ടു പോവുകയും ചെയ്യും. എസ് എസ് എല്‍ സിക്കു ശേഷം കോപ്പറേറ്റീവ് ട്രൈനിംഗിന് അപേക്ഷിച്ചു. സെലക്ഷന്‍ കിട്ടി. ബീഡിപ്പണിയില്‍ നിന്ന് പത്തുമാസം ലീവെടുത്തു. ട്രൈനിംഗ് കോര്‍സ് പൂര്‍ത്തിയാക്കി. കോര്‍സ് പൂര്‍ത്തിയായ സമയത്തു തന്നെ തിമിരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഒരു ഒഴിവുണ്ടെന്നറിഞ്ഞു. ബേങ്കില്‍ ബന്ധപ്പെട്ടവരെ കണ്ടു. അപേക്ഷ നല്‍കി. അപ്പോഴേക്കും മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞിരുന്നു. ബേങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. ജീവിത്തില്‍ പുതിയൊരു മാര്‍ഗം തെളിഞ്ഞു കിട്ടി.

ബാങ്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് പ്രയാസമേറിയ ഒരു സംഭവവും ഭാസ്‌ക്കരന്റെ ജീവിത്തിലുണ്ടായി. മുച്ചിലോട്ട് ക്ഷേത്രത്തിനടുത്ത് വെച്ച് പാമ്പുകടിയേറ്റു. എല്ലാം തീര്‍ന്നു എന്ന് ഭാസ്‌ക്കരന്‍ കരുതി. കാരണം അതിനടുത്ത് ഒരു മാസം മുമ്പ് വേറൊരാള്‍ക്ക് പാമ്പു കടിയേറ്റ് മരിച്ചിരുന്നു. ഈ വിവരം അറിയുന്ന ഭാസ്‌ക്കരന്‍ കൂടുതല്‍ ഭയപ്പെട്ടു. പക്ഷേ ഉള്ളില്‍ നല്ല ധൈര്യവുമുണ്ട്. അലോപ്പതി ചികിത്സയാണ് ഭാസ്‌ക്കരന്‍ തിരഞ്ഞെടുത്തത്. ഡോ. രാംദാസിന്റെ ചികിത്സയിലായിരുന്നു. മൂത്രം പോകാത്ത അവസ്ഥ വന്നു. കടിയേറ്റ കാലിന്റെ ഭാഗത്ത് വീക്കം കൂടി വന്നു. ഇത്രയുമായപ്പോഴേക്കും ഭയം ഒന്നു കൂടി വര്‍ദ്ധിച്ചു. ചികിത്സ കണ്ണൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒന്നു രണ്ടു മാസം കിടത്തി ചികിത്സയായിരുന്നു. രോഗം ഭേദമായി പഴയപോലെ ബീഡിപ്പണിക്ക് പോവാന്‍ തുടങ്ങി.

35 വയസ്സില്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലിക്ക് കയറിയ ഭാസ്‌ക്കരന്‍ 23 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി 2010 ല്‍ ബാങ്കില്‍ നിന്ന് വിരമിച്ചു. ഭാര്യ: ഗൗരി. രണ്ട് മക്കളുണ്ട്. ദീപ ഡിഗ്രികഴിഞ്ഞ് വിവാഹിതയായി. മകന്‍ ദിലീപ് കുമാര്‍ എം എസ് സി കഴിഞ്ഞ് ദുബൈയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് ഇന്നും ഭാസ്‌ക്കരന്‍ സജീവമാണ്. സി പി എം തെക്കേ മണക്കാട് സെന്‍ട്രല്‍ ബ്രാഞ്ച് അംഗമാണ്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

Keywords: Kerala, Article, Kookanam-Rahman, Bank, Study class, Job, fell and sprouted.



Post a Comment