Follow KVARTHA on Google news Follow Us!
ad

മാതൃകയാക്കാം ന്യൂജനറേഷന്‍കാരെ

Take the example of the new generation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 72) 

കൂക്കാനം റഹ് മാന്‍

(www.kvartha.com 16.06.2021) ന്യൂജനറേഷനുകള്‍ മുതിര്‍ന്നവര്‍ക്ക് വഴികാട്ടികളായി ജീവിക്കുകയാണ് എന്നാണ് അനുഭവങ്ങളിലൂടെ തിരിച്ചറിയാന്‍ പറ്റുന്നത്. അവര്‍ക്ക് പഴയ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലായെന്നത് ശരിയാണ്. കഴിഞ്ഞകാലത്തില്‍ നിന്ന് പഠിക്കാനുളളതിനേക്കാള്‍ വര്‍ത്തമാന കാല അനുഭവങ്ങളിലൂടെ പ്രയോഗവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പഠനം, ജോലി, വിവാഹം, ജീവിതം എന്നിത്യാദി കാര്യങ്ങളെക്കുറിച്ചെല്ലാം അവര്‍ സ്വയം തീരുമാനമെടുക്കുകയാണ്.

മുതിര്‍ന്ന തലമുറ രക്ഷിതാക്കളില്‍ നിന്നോ, അനുഭവസ്ഥരില്‍ നിന്നോ നിര്‍ദ്ദേശോപദേശങ്ങള്‍ക്ക് കാത്തിരിക്കുമായിരുന്നു. ന്യൂജന്‍സ് തീരുമാനമെടുക്കുന്നതിനും, പ്രയോഗവല്‍ക്കരിക്കുന്നതിനും പ്രാപ്തി നേടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ നമ്മുടേതാണെങ്കിലും നമ്മുടെ ചിന്തയും ആശയങ്ങളും അവരില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കരുത്. അവര്‍ക്ക് അവരുടേതായ ചിന്തകളും, ആശയങ്ങളുമുണ്ട്. അതിലൂടെ അവര്‍ പോവട്ടെ എന്ന് ഒരു മഹദ് വ്യക്തി പറഞ്ഞത് ഓര്‍മ്മയില്‍ വരികയാണ്.

ഇത്തരം ഒരു ചിന്തയിലേക്ക് എന്നെ എത്തിച്ചതിന് നിരവധി അനുഭവോദാഹരണങ്ങളുണ്ട് . ഉയര്‍ന്ന വിദ്യാഭ്യാസമുളള ഒരു അധ്യാപകന്റെ പി ജി വരെ പഠിച്ച അദ്ദേഹത്തിന്റെ മകളുടെ അനുഭവമാണ് ഓര്‍മ്മയില്‍ ആദ്യമെത്തിയത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവളെ പൊന്നുപോലെ വളര്‍ത്തിയതാണ് രക്ഷിതാക്കള്‍. അവളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ നെയ്‌തെടുത്തവരാണവര്‍. അവള്‍ ഒരു ചെറുപ്പക്കാരനെ ഇഷ്ടപ്പെട്ടു ഔപചാരിക വിദ്യാഭ്യാസത്തില്‍ വളരെ ചെറിയ യോഗ്യത മാത്രമേ അവനുളളൂ.

Take the example of the new generation

ഒരു സാദാ തൊഴിലാളിയാണ്. പക്ഷേ അവള്‍ അവന്റെ കൂടെയാണ് ഇറങ്ങി തിരിച്ചത്. ജീവിതം തുടരാന്‍ ആഗ്രഹിച്ചത്. രക്ഷിതാക്കളുടെ അഭിപ്രായത്തിനോ നിര്‍ദ്ദേശത്തിനോ അവള്‍ കാത്തുനിന്നില്ല. അപ്രതീക്ഷിതമായി ഒരു റെയില്‍വേസ്റ്റഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്ന അവളെ ഞാന്‍ കണ്ടു. അവളെക്കുറിച്ചും അവളുടെ കുടുംബത്തെക്കുറിച്ചും വ്യക്തമായി അറിയുന്ന ഞാന്‍ അവളോട് നീ ചെയ്തത് ശരിയായില്ലല്ലോ? എന്ന് മാത്രമേ പറഞ്ഞുളളൂ. എടുത്തടിച്ചപോലെ അവളുടെ മറുപടി വന്നു 'എനിക്ക് എന്റെ ജീവിതമാണ് വലുത്' പിന്നൊന്നും ഞാന്‍ പ്രതികരിച്ചില്ല. ഒരു മൂളലില്‍ ഞാന്‍ മറുപടി ഒതുക്കി.

ഇന്നലെ മീനാക്ഷിയെന്ന് പേരായ ഒരു പെണ്‍കുട്ടി അവളുടെ ഒരാവശ്യത്തിന് വേണ്ടി എന്നെ ഫോണില്‍ ബന്ധപ്പെട്ടു. ഇരുപത് വയസ്സുകാരിയായ അവള്‍ കൂക്കാനം എന്ന ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവളാണ്. അവള്‍ക്കറിയേണ്ടത് ബ്യൂട്ടീഷന്‍ കോഴ്‌സ് എവിടെ നിന്ന് പഠിക്കാന്‍ പറ്റും. എത്രകാലം വേണ്ടി വരും തുടങ്ങിയ കാര്യങ്ങളാണ്. അതിനുളള മറുപടി പറയുന്നതിനുമുമ്പേ അവളെക്കുറിച്ച് കൂടുതലറിയാനുളള കാര്യങ്ങള്‍ ഞാന്‍ തിരക്കി. 'മീനാക്ഷി ഇപ്പോള്‍ എന്തു ചെയ്യുന്നു'?

'ഞാന്‍ കണ്ണൂരില്‍ കോളേജ് ഓഫ് കോമേര്‍സില്‍ കോസ്റ്റ്യൂം ഡിസൈനിംഗിന് പഠിക്കുകയാണ്.ഇപ്പോള്‍ ഫൈനല്‍ ഇയറായി.' 'ഈ കോര്‍സ് തെരഞ്ഞെടുക്കാനുളള പ്രേരണ എന്താണ്.?' എന്റെ ചോദ്യം 'ഞാന്‍ സ്വയം തെരഞ്ഞെടുത്ത കോഴ്സാണ്. എട്ടാം ക്ലാസു മുതലേ മനസ്സിലുളള മോഹമിതാണ്. കൂടെ പഠിച്ചവരെല്ലാം പരമ്പരാഗതമായ കോഴ്സുകള്‍ പഠിക്കാന്‍ പോയി. പ്ലസ് ടു വിന് ശേഷം വ്യത്യസ്ത വിഷയങ്ങളില്‍ ഡിഗ്രി എടുക്കാനാണ് അവരൊക്കെ പോയത്. ഞാന്‍ ഈ കോഴ്സ് തെരഞ്ഞെടുത്തപ്പോള്‍ പലരും സംശയ ദൃഷ്ടിയോടെയാണ് എന്റെ തീരുമാനത്തെ നോക്കിയത്. ഞാന്‍ അതൊന്നും മൈന്റ് ചെയ്തില്ല. ഉറച്ച അഭിപ്രായവുമായി മുന്നോട്ട് പോയി.'

'കലാപരമായി താല്‍പര്യമുളളതു കൊണ്ടാണോ ഈ കോഴ്സ് തെരഞ്ഞെടുത്തത്?'. 'ചിത്രം വരയ്ക്കാന്‍ താല്‍പര്യമുണ്ട്. കുറച്ചൊക്കെ വരക്കും. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരനുഭവമുണ്ടായി. ഒരു സുമ്രണ്യന്‍ മാഷായിരുന്നു ക്ലാസ് മാഷ്. ഞാന്‍ പഠിച്ചത് കൂക്കാനം സ്‌ക്കൂളിലാണ്. മാഷ് ഞങ്ങളെയെല്ലാം തറയിലിരുത്തി ഒരോ ഷീറ്റ് വൈറ്റ് പേപ്പര്‍ തന്ന് പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടമുളള ഒരു ചിത്രം വരച്ചോളൂ. നല്ല ചിത്രത്തിന് സമ്മാനം തരും. ആ നിര്‍ദ്ദേശം എനിക്കിഷ്ടപ്പെട്ടു. ഇഷ്ടമുളളത് വരച്ചോളൂ നിര്‍ന്ധിക്കാതെ നിഷ്‌ക്കര്‍ഷിക്കാതെ ഞങ്ങളെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വിടുകയാണ്. ഞാന്‍ വരച്ചത് കസേരയില്‍ ഇരിക്കുന്ന സുബ്രമണ്യന്‍ മാഷെത്തന്നെയാണ്. ചിത്രം മാഷെ കാണിച്ചു. മാഷിന്റെ മുഖത്ത് ചിരി കണ്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഷ് എന്നെ കണ്ടാല്‍ പറയും 'നീ എന്നെ വരച്ചവളല്ലേയെന്ന്.'

ചിത്രം വരക്കാനുളള കഴിവ് മനസ്സിലാക്കിയ രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ വിവിധ ചിത്രകലാ പഠന ക്ലാസുകളില്‍ കൊണ്ടു ചെന്നാക്കി. അവിടെയെല്ലാം എനിക്കിഷ്ടമില്ലാത്ത ഒരു രീതിയാണ് . അവര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചട്ടകൂട്ടില്‍ നിന്നുകൊണ്ട് വേണം ചിത്രകല പഠിക്കാന്‍ . അതിലെനിക്ക് താല്‍പര്യമില്ല. അവിടെ നിന്നെല്ലാം ഞാന്‍ ഇറങ്ങി വന്നു.'

'ചിത്ര കലാ പഠനം മതിയാക്കിയതിനു ശേഷമാണോ കോസ്റ്റ്യൂം പഠനത്തിന് പോയത്?' 'എന്റെ അമ്മ അനിത നല്ലൊരു തയ്യല്‍ക്കാരിയാണ്. അമ്മ തയ്ക്കുന്നത് കണ്ട് പഠിക്കുക എന്നത് എന്റെ സ്വഭാവമായിരുന്നു. ഞാന്‍ സ്വയമാണ് തയ്യല്‍ പഠിച്ചത്. അമ്മ പ്രോല്‍സാഹിപ്പിച്ചു എന്നു മാത്രം. ആദ്യ കാലങ്ങളില്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചുകൊണ്ടിരിക്കുന്നത് അയല്‍വാസികള്‍ വന്ന് നോക്കും. അവരുടെ കമന്റ് എന്നെ ക്ഷീണിപ്പിക്കുകയാണ് ചെയ്തത്. ഓ നിനക്ക് സൂചിയില്‍ നൂല് കോര്‍ക്കാനറിയോ?, ഒരു ബ്ലൗസ് തയ്ച്ചാല്‍ ഒരു കൈ ചെറുതും മറ്റേത് വലുതുമാവില്ലേ?. മറ്റ് ചിലരുടെ മുമ്പില്‍ വെച്ചായിരുന്നു ഈ പറച്ചില്‍. എനിക്കും പ്രയാസം തോന്നി.

വാസ്തവത്തില്‍ ഞാനിതൊരു ചാലഞ്ചായെടുത്തു. കോസ്റ്റ്യും പഠിക്കാന്‍ ചെല്ലുമ്പോഴും പ്രായമായവരുടെ വിവിധതരം കമന്റുകളുണ്ടായി. തയ്യല്‍ പഠിക്കാനും ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കാനും കണ്ണൂരില്‍ പോകണോ?, നാട്ടില്‍ നിന്നു തന്നെ പഠിച്ചാല്‍ പോരേ?, അവര്‍ക്കൊന്നും ഇതൊരു ഡിഗ്രി കോഴ്സാണെന്നും ഇതിന്റെ പ്രാധാന്യം എന്താണെന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങിനെയൊക്കെ പ്രതികരിച്ചത്.

എനിക്ക് ഇഷ്ടപ്പെട്ട കോഴ്സാണിത്. എന്റെ ഇഷ്ടത്തിന് അമ്മയും അച്ഛനും നിന്നു. യാത്രയ്ക്കും ഫീസിനും നല്ലൊരു തുക വേണം. അത് ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ക്ക് സഹായിക്കാന്‍ കഴിയാത്തതുകൊണ്ടല്ല. അവര്‍ രണ്ടു പേരും സ്വന്തമായി ഡ്രൈവിംഗ് സ്‌ക്കൂള്‍ സ്ഥാപനം നടത്തുന്നുണ്ട്. ഞാന്‍ ഏക മകളാണ്. എങ്കിലും ഞാന്‍ തീരുമാനിച്ചത് സ്വന്തം കാലില്‍ നിന്നു കൊണ്ട് തന്നെ പഠിക്കണം എന്നാണ്. അത് ഇതേ വരെ സഫലീകരിച്ചിട്ടുണ്ട്.

അമ്മ പഠിപ്പിച്ചു തന്ന കുറേ ജീവിത പാഠങ്ങളുണ്ട്. ഏതെങ്കിലും ഒരു തൊഴില്‍ പഠിച്ചാല്‍ പോരാ ആവുന്നത്ര തൊഴിലുകള്‍ പഠിച്ചു വെക്കണം. ജീവിത വിജയത്തിന് അത് ആവശ്യമാണ്. അതും ഇന്ന തൊഴില്‍ പഠിക്കണമെന്ന് അമ്മ പറഞ്ഞു തന്നില്ല. നിനക്കിഷ്ടമുളളത് പഠിക്കുകയെന്നേ പറയൂ. അതുകൊണ്ട് തന്നെ ഞാന്‍ നൃത്തം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ബേക്കിംഗ് എനിക്കിഷ്ടമാണ്. കേക്കു തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കാനും ഞാന്‍ വിദഗ്ദയാണ്. ഡ്രൈവിംഗ് സ്‌ക്കൂളില്‍ ഇടയ്ക്കിടയ്ക്ക് പോകും. ഡ്രൈവിംഗ് പഠിപ്പിക്കാനും എനിക്കാവും. എനിക്ക് ബ്യൂട്ടീഷന്‍ കോര്‍സ് പഠിച്ച് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങണമെന്നുണ്ട്. സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കിലും ഇത്തരം തൊഴില്‍ മേഖലയിലൊക്കെ പ്രാവീണ്യം നേടിയാല്‍ ജീവിതം മുന്നോട്ട് കൊണ്ടു പോവാകാന്‍ പറ്റുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍.

ഞാന്‍ ഏതു ജോലി ചെയ്യുമ്പോഴും ആസ്വദിച്ചുകൊണ്ടേ ചെയ്യൂ. തൊഴില്‍ വെറും വരുമാനം ഉണ്ടാക്കാനുളള വഴി മാത്രമായിട്ട് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്. അത്തരം ആത്മ വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുളളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ പറഞ്ഞു കൊടുത്തത് അവര്‍ പഠിച്ചു എന്നറിയുമ്പോള്‍ അതിലേറെ ആത്മാഭിമാനമുണ്ടാവുമെനിക്ക്.

എനിക്ക് ഏറ്റവും അധികം സന്തോഷമുണ്ടാക്കുന്ന കാര്യം വേറൊന്നാണ്. ഡ്രസ് തയ്ച്ചുകൊടുത്താല്‍ അത് അവര്‍ ധരിച്ച ശേഷം അവരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന സംതൃപ്തി കാണുമ്പോള്‍ എനിക്ക് എന്റെ കഴിവില്‍ അഭിമാനം തോന്നാറുണ്ട്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ മനസ്സിലുളള ആഗ്രഹം. അതില്‍ നിന്നുളള വരുമാനം കണ്ടെത്തുക എന്നുളളതിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്, എന്റെ സന്തോഷത്തിനാണ്, സംതൃപ്തിക്കാണ്.

ഇരുപതുകാരിയാണ് ഞാനിന്ന്. എല്ലാ കാര്യങ്ങളും ഞാന്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ്. തെരഞ്ഞെടുത്ത കാര്യങ്ങളില്‍ അച്ഛനും അമ്മയ്ക്കും പരാതി ഉണ്ടാവാറില്ല. ജീവിത പങ്കാളിയെ തെരഞ്ഞെടുത്തതും ഞാന്‍ തന്നെ. എന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം അച്ഛനും അമ്മയും നിന്നു. ഞങ്ങള്‍ തമ്മില്‍ ഇഷ്ടപ്പെട്ടാണ് വിവാഹിതരായത്. ഇന്റീരീയര്‍ പോളിഷ് നടത്തുന്ന ജിതിനാണ് എന്റെ ജീവിത പങ്കാളി.'

മീനാക്ഷിയെന്ന ഈ ന്യൂജനറേഷനില്‍പെട്ട പെണ്‍കുട്ടി മറ്റുളളവര്‍ക്ക് മാതൃകയാണെന്ന് എനിക്ക് തോന്നി. അവള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ശ്ലാഘനീയമാണ്. അവളുടെ ദീര്‍ഘവീക്ഷണമുളള ചിന്ത മറ്റുളളവര്‍ക്കും അനുകരണീയമാക്കാവുന്നതാണ്. മുതിര്‍ന്ന തലമുറയില്‍പെട്ടവര്‍ ന്യൂജന്‍സിനെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും വേണം. നമ്മുടെ ചിന്ത പോലെയല്ല, അവരുടെ ചിന്ത എന്ന് തിരിച്ചറിയണം. വിജയം അവരുടെ പക്ഷത്താണെന്ന് കാലം തെളിയിക്കും.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









അമ്മാവന്റെ കട്ടില്‍ 64








Keywords: Kerala, Article, Kookanam-Rahman, Girl, Job, Meenakshi, Beautician, Fashion Designing, Take the example of the new generation.


إرسال تعليق