Follow KVARTHA on Google news Follow Us!
ad

സ്നേഹം തന്ന അമ്മ മനസ്സുളളവര്‍

The loving mothers#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം / ഭാഗം- 70 

കൂക്കാനം റഹ്‌മാൻ

(www.kvartha.com 16.05.2021) ജീവിത യാത്രയില്‍ ഒരു പാട് സഹോദരിമാരെ പരിചയപ്പെടാന്‍ ഇട വന്നിട്ടുണ്ട്. അതില്‍ മകളുടെ പ്രായമുളളവരുണ്ട്, സമപ്രായക്കാരുണ്ട്, എന്നെക്കാള്‍ മുതിര്‍ന്നവരുണ്ട്. അത്തരക്കാരില്‍ ചിലരുടെ പ്രോല്‍സാഹനങ്ങള്‍, സഹായങ്ങള്‍ കരുതലുകള്‍ ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോവുന്നില്ല. അവരുമായി ദീര്‍ഘകാല അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. അല്പ കാലത്തെ കൊച്ചു കൊച്ചു ഇടപെടലുകളാണ് ഇവിടെ ഒര്‍മ്മയില്‍ നിന്ന് കുറിച്ചു വെക്കുന്നത്.

മുന്‍ ഡപ്യൂട്ടി സ്പീക്കറും, അടിയുറച്ച ഗാന്ധി ഭക്തയും കോണ്‍ഗ്രസ്കാരിയുമായ അഡ്വ. എം നഫീസത്തുബീവിയെ 1990 മുതലാണ് നേരിട്ട് പരിചയപ്പെടുന്നത്. കാന്‍ഫെഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. അവരുടെ വെളള ഖാദി വസ്ത്രധാരണവും, തന്‍റേടമുളള സംസാരരീതിയും ഏറെ ആകര്‍ഷകമാണ്. സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ശോഭിച്ചു നില്‍ക്കുന്ന പ്രായം കൂടിയ മുസ്ലീം സ്ത്രീ എന്ന നിലയില്‍ ഞാന്‍ ആദരവോടെയാണ് അവരെ നോക്കികണ്ടത്. കണ്ണൂര്‍ ജില്ലയിലെ കരിവെളളൂരിലാണ് ജനിച്ചു വളര്‍ന്നത് എന്നറിഞ്ഞപ്പോള്‍ ഓ സഖാവാണല്ലേ?ڈ എന്നായിരുന്നു ബീവിയുടെ ആദ്യ പ്രതികരണം. പല മീറ്റിംഗുകളിലും അവര്‍ അധ്യക്ഷ പദവിയില്‍ ഉണ്ടെങ്കില്‍ സംസാരിക്കുന്നതിനോ അഭിപ്രായം പറയുന്നതിനോ എന്നെ വിളിക്കും, സഖാവ് വരൂ സംസാരിക്കൂ, ആ വിളി എനിക്ക് സന്തോഷമുണ്ടാക്കിയിരുന്നു.

കാന്‍ഫെഡിന്‍റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ അന്നത്തെ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ക്ഷണിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അദ്ദേഹത്തെ ക്ഷണിക്കാന്‍ ആരു പോകുമെന്ന ചര്‍ച്ച വന്നപ്പോള്‍ ബീവി പറഞ്ഞു, സഖാവ് റഹ്മാന്‍ പോകണം. ഞാന്‍ സമ്മതം മൂളി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ ചെന്ന് ക്ഷണിച്ചതിലും കൃത്യസമയത്ത് എത്തിയതിലും ഞാന്‍ സന്തോഷിച്ചു. ചടങ്ങു കഴിഞ്ഞതിനുശേഷം നഫീസത്തു ബീവി എന്നെ വിളിച്ച് പുറത്ത് തട്ടി അഭിനന്ദിച്ചതും ഓര്‍ത്തുപോയി.

Loving Mothers, Kookkanam Rahman

കാന്‍ഫെഡ് വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് മൂന്നു വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍. അതിനു ശേഷം പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയില്‍ എന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. ആ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി (പബ്ലിക്കേഷന്‍) ആയി എന്‍റെ പേര് ആരോ നിര്‍ദ്ദേശിച്ചു. കണ്ണൂരില്‍ നിന്ന് വരാനും യോഗത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് ബുദ്ധിമുട്ടാവും എന്ന് ചിലര്‍ നിരിക്ഷിച്ചപ്പോള്‍ നഫീസത്തു ബീവി എനിക്കു വേണ്ടി ശക്തമായി വാദിച്ചു.

റഹ്മാന്‍ എത്ര ബുദ്ധിമുട്ടിയാലും ഇവിടെ ഓടിയെത്തും, അദ്ദേഹത്തിന്‍റെ കര്‍മ്മശേഷി കാന്‍ഫെഡിന് പ്രയോജനപ്പെടുത്തണം, ഇങ്ങിനെ പ്രചോദനം നല്‍കിയ നഫീസത്തു ബീവി കാലയവനികയ്ക്കുളളില്‍ മറഞ്ഞുപോയി. കൃത്യമായും കണിശമായി മതശാസനകള്‍ ജീവിതത്തില്‍ പകര്‍ത്തിയ മുസ്ലിം സ്ത്രീയാണവര്‍. നിസ്ക്കാര സമയമായാല്‍ അനുവാദം വാങ്ങി പ്രാര്‍ത്ഥനയ്ക്കു പോകും, വീണ്ടും തിരിച്ചു വരും. ചിരിച്ചു കൊണ്ടുളള സംസാരവും, നേതൃഗുണവും, ജാതി-മത-രാഷ്ട്രീയത്തീനതീതമായി ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിവുറ്റവ്യക്തിത്വമായിരുന്നു അഡ്വ.നഫീസത്തു ബീവിയുടേത്.

കോഴിക്കോട്ടെ ടി ദേവിയേച്ചിയെ മറക്കാന്‍ കഴിയില്ല. അവരുടെ നോട്ടവും കോഴിക്കോടന്‍ സ്റ്റൈയിലില്‍ ഉളള സംസാരവും ആകര്‍ഷകമാണ്. ദേവിയേച്ചിയേയും പരിചയപ്പെടുന്നത് 1979 മുതലാണ്. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയുമായി ഞങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അതിവിദഗ്ദയായ സംഘാടകയാണ് ദേവിയേച്ചി. അതിലുപരി സമര്‍ത്ഥയായ വിപ്ലവ വീര്യമുള്‍ക്കൊളളുന്ന കമ്മ്യൂണിസ്റ്റുകാരിയും, അവരുമായുളള ഇടപെടലുകള്‍ തുടങ്ങുന്നത് 1980 ല്‍ തിരുവനന്തപുരത്തു വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ്. സമ്മേളനം വിജെടി ഹാളിലായിരുന്നു. തിരിച്ചുപോരാന്‍ റയില്‍വേസ്റ്റേഷനിലെത്തണം.

അക്കാലത്ത് തിരുവനന്തപുരത്തെ റോഡുകളെക്കുറിച്ചൊന്നും എനിക്ക് വ്യക്തത പോരാ. സ്റ്റേഷനിലേക്കുളള റോഡ് തിരിച്ചറിയാതെ ഞാന്‍ പരുങ്ങി നില്‍ക്കുന്നു തിരിഞ്ഞു നോക്കുമ്പോള്‍ ദേവിയേച്ചിയും നടന്നുവരുന്നുണ്ട്. എന്താ ഇവിടെ നില്‍ക്കുന്നു?. ഞാന്‍ കാര്യം പറഞ്ഞു. ഇത്ര വലിയ ആളായിട്ടും ഇതൊന്നും അറിയില്ല അല്ലേ വാ എന്‍റെ കൂടെ നടന്നോ ഞാന്‍ സ്റ്റേഷനില്‍ എത്തിക്കാം. ഊര്‍ജ്ജസ്വലതയുളള വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴുങ്ങുന്നു. അന്ന് നാല്പതുകാരിയാണ് ദേവിയേച്ചി.

ദേവിയേച്ചി വനിതാ കമ്മീഷന്‍ അംഗമായിരിക്കുന്ന അവസരം. ഞാന്‍ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്ത്രീ ലൈംഗീക തൊഴിലാളികളുടെ പ്രൊജക്ട് നടത്തുന്ന കാലം. എനിക്കെതിരായി കാസര്‍കോട് ജില്ലയിലെ ഒരു സിപിഎം വനിതാ നേതാവ് ദേവിയേച്ചിയോട് ഒരു പരാതിയുമായി ചെല്ലുന്നു. അവരുടെ ശ്രദ്ധയില്‍ പെട്ട ഉടനെ നേതാവിനോട് ദേവിയേച്ചി പറഞ്ഞു പോലും, നിങ്ങള്‍ ആ പ്രൊജക്ടിനെ കുറിച്ച് പഠിക്കാതെയാണ് പരാതി പറയുന്നത്. റഹ്മാന്‍ മാഷിന്‍റെ കയ്യില്‍ നിന്ന് അത്തരം തെറ്റായൊരു നിക്കമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് കേട്ട് നേതാവ് പരാതിയുമായി തിരിച്ചുവന്നു. ഇക്കാര്യം കോഴിക്കോട് വെച്ച് നടന്ന ഒരു യോഗത്തില്‍ ദേവിയേച്ചി എന്നോട് പറയുകയുണ്ടായി. ആ ചതിവിനെക്കുറിച്ച് ഈ കുറിപ്പെഴുതികൊണ്ടിരിക്കുന്ന ദിവസം പോലും ടി ദേവിയോട് ഞാന്‍ സൂചിപ്പിച്ചു.

ഡിസംബര്‍ 20 കരിവെളളൂര്‍ രക്തസാക്ഷി ദിനത്തില്‍ ടി ദേവിക്ക് പങ്കെടുക്കണം. ഞങ്ങള്‍ ആ ദിവസം കോഴിക്കോട് ഒരു മീറ്റിംഗില്‍ ഒപ്പമുണ്ടായിരുന്നു. ഞാനും റഹ്മാന്‍റെ നാട്ടിലേക്കു വരുന്നുണ്ട്. ഡിസംബര്‍ 20 ന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ നമുക്ക് ഒരുമിച്ച് പോവാം. എനിക്ക് സന്തോഷമായി. ഒരു നേതാവിന്‍റെ കൂടെ യാത്രചെയ്യാന്‍. ഞങ്ങള്‍ ഒപ്പം ബസ്സില്‍ കരിവെളളൂരിലേക്ക് യാത്ര പുറപ്പെട്ടു. സന്ധ്യാസമയത്ത് കരിവെളളൂരിലെത്തി. സ. എ വി യുടെ വീട്ടിലെത്തിക്കണമെന്ന നിര്‍ദ്ദേശപ്രകാരം അവിടം വരെ ഞാനെത്തിച്ചു. നന്ദി പറഞ്ഞു പിരിഞ്ഞു.

ഇപ്പോള്‍ സീനിയര്‍ സിറ്റിസന്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന നേതാവാണ് ടി ദേവി. അവരുടെ പ്രസിദ്ധീകരണമായ വയോജന വാര്‍ത്ത മാസികയില്‍ സ്ഥിരമായി ഞാനെഴുതാറുണ്ട്. ടി ദേവിയേച്ചി അതൊക്കെ വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. വനിതാ കമ്മീഷനില്‍ മുന്നു ടേമില്‍ അംഗമായും സോഷ്യല്‍ വെല്‍ഫേര്‍ ബോര്‍ഡ് മെമ്പറായും, കോഴിക്കോട് കോര്‍പ്പറേഷനിലെ 47 കൗണ്‍സിലര്‍മാരില്‍ ഏക വനിതാ കൗണ്‍സിലറായും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായുമൊക്കെ പ്രവര്‍ത്തിച്ച ദേവിയേച്ചിയുടെ സ്നേഹത്തിന് പാത്രമാവാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച കെ കൃഷ്ണകുമാരി മാഡം എന്നെ സ്നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത അമ്മയാണ്. ഇന്ന് 85 ല്‍ എത്തിനില്‍ക്കുന്ന കൃഷ്ണകുമാരി സാഹിത്യ രചനയില്‍ മുഴുകിയിരിക്കുകയാണ്. നിരവധി നോവലുകളും ചെറുകഥാ സമാഹാരങ്ങളും ജീവചരിത്രകുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1990 മുതലാണ് കൃഷ്ണകുമാരിയുമായി പരിചയപ്പെടുന്നത്. കാന്‍ഫെഡ് രണ്ട് വിഭാഗമായി പിരിഞ്ഞപ്പോള്‍ അവര്‍ ഡോ. കെ ശിവദാസന്‍ പിളള പ്രതിനിധാനം ചെയ്യുന്ന സത്യത്തിന്‍റെ പക്ഷത്ത് നിലയുറപ്പിച്ചു. 1995 ല്‍ കാസര്‍കോട് പൈക്കയില്‍ നടത്തിയ ജില്ലാതല പ്രവര്‍ത്തന സമിതിയോഗം ഉല്‍ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തു നിന്ന് അവരെത്തി.

ഭാരത് ജനവിജ്ഞാന്‍ സമിതി ദല്‍ഹിയിലും, സിംലയിലും നടത്തിയ ദേശീയ സെമിനാറുകളില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ രണ്ടു പേരാണ് പങ്കെടുത്തത്. ഈ യാത്രയില്‍ ഒരമ്മയെ പോലെ എന്നെ ശ്രദ്ധിച്ചത് അവരായിരുന്നു. പ്രമുഖ ഹാസ്യ സാഹിത്യകാരന്‍ കെ എസ് കൃഷ്ണനാണ് കൃഷ്ണ കുമാരിയുടെ ഭര്‍ത്താവ്. ദല്‍ഹിയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഭവമുണ്ടായി. വിജയവാഡ സ്റ്റേഷനില്‍ ഞാന്‍ ചായ കുടിക്കാനിറങ്ങി, ചായ കുടിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ വണ്ടി മൂവ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ചു കൊണ്ട് വണ്ടിയുടെ അവസാന കമ്പാര്‍ട്ട്മെന്‍റില്‍ ചാടിക്കയറി. ഒന്നിച്ചിരുന്ന് യാത്ര ചെയ്ത എന്നെ കാണാത്തപ്പോള്‍ കൃഷ്ണകുമാരി മാഡം വിഷമിച്ചു. അവര്‍ സഹയാത്രികരോട് പൊട്ടിക്കരഞ്ഞ് കേണപേക്ഷിച്ചു, എന്നെ കണ്ടെത്താന്‍ വേണ്ടി. അരമണിക്കൂര്‍ വേണ്ടി വന്നു എനിക്ക് വീണ്ടും എന്‍റെ ബര്‍ത്തുളള കമ്പാര്‍ട്ട്മെന്‍റില്‍ എത്താന്‍. ആസമയം വരെ കരച്ചിലടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ടിരിക്കുകയായിരുന്നു കൃഷ്ണകുമാരി മാഡം . അവരുടെ അന്നത്തെ മുഖഭാവം മറക്കാന്‍ കഴിയുന്നില്ല ഇന്നും.

സിംലയില്‍ നടന്ന ലോക്ശാലാ പ്രൊജക്ട് സെമിനാറിലും ഞങ്ങള്‍ ഒപ്പമാണ് പങ്കെടുത്തത്. അവിടെ പ്രൊഫ. യശ്പാല്‍, കണ്‍വീനര്‍ സദ്ഗോപാല്‍ എന്നിവരുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. കൃഷ്ണകുമാരി മാഡത്തിന് പ്രൊഫ. യശ്പാലുമായി അടുത്തിടപഴകാന്‍ എനിക്ക് അവസരമുണ്ടാക്കി തരുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെകൂടി ഉള്‍പ്പെടുത്താനുളള നിര്‍ദ്ദേശം വെച്ചതും അവരാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ ലോക്ശാല പ്രൊജക്ടിന്‍റെ കേരളത്തിന്‍റെ കണ്‍വീനര്‍മാരായി എന്നെയും കൃഷ്ണകുമാരി മാഡത്തിനേയും നിശ്ചയിക്കുകയും ചെയ്തു.

തിരുവനന്തപുരം വലിയ വിളയില്‍ താമസിക്കുന്ന അവര്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിക്കും. ഓര്‍മ്മകള്‍ അയവിറക്കും, ഒരമ്മയെപോലെ ഉപദേശങ്ങള്‍ നല്‍കും. അവരുടെ വിളിയും സംസാരവും സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ വലിയ ഇഷ്ടമാണെനിക്ക്.

വനിതാ നേതാവും കരിവെളളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡണ്ടും കമ്മ്യൂണിസ്റ്റ് നേതാവ് വി വി കുഞ്ഞമ്പുവിന്‍റെ മകളുമായ വി വി സരോജിനി ഏട്ടിയും എന്നോടൊപ്പം നിന്ന് അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നേതൃപാടവമുളള സ്ത്രീയാണവര്‍. എനിക്കെതിരായ ഒരു പരാതിയുമായി അവരെ സമീപിച്ച ഒരു വനിതാ നേതാവിനോട് സരോജിനി ഏട്ടി തട്ടിക്കയറുകയാണ് ചെയ്തത്. എന്‍റെ എല്ലാ കുട്ടികളേയും പഠിപ്പിച്ച മാഷാണയാള്‍, അയാളെക്കുറിച്ച് എനിക്ക് കൃത്യമായിട്ടറിയാം. നിങ്ങള്‍ കാര്യങ്ങള്‍ ശരിക്കും പഠിക്കാതേയാണ് പരാതിയുമായി വന്നത്, എന്ന് പറഞ്ഞ് പരാതിക്കാരിയേ തിരിച്ചയച്ച കാര്യം എനിക്കറിയാം. ഇന്ന് അസുഖബാധിതയായി കിടക്കുകയാണവര്‍ . നോര്‍ത്ത് സ്ക്കൂളില്‍ അധ്യാപകനായി ജോലി ചെയ്തപ്പോഴും കരിവെള്ളൂരില്‍ കാന്‍ഫെഡിന്‍റെ പ്രവര്‍ത്തനവുമായും ഒരമ്മയുടെ കരുതലോടെയും സ്നേഹത്തോടെയും സരോജിനി ഏട്ടി സഹായിച്ചിട്ടുണ്ട്. ഞാനെഴുതിയ വെളിച്ചം വിതറുന്ന സ്ത്രീകള്‍ എന്ന പുസ്തകത്തില്‍ സരോജിനി ഏട്ടിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ഇത് പോലെ തെറ്റ് തിരുത്താനും ശരിയുടെ വഴികാണിക്കാനും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മുന്നേറാനും സഹായിച്ച അമ്മ സ്ഥാനത്തു നില്‍ക്കുന്ന നിരവധി സ്ത്രീകളുണ്ട്. കണ്ണൂരിലെ അന്തരിച്ച ശ്രീമതി പുഷ്പാഫല്‍ഗുണന്‍, മടിക്കൈയിലെ കെ എം കുഞ്ഞിക്കണ്ണന്‍റെ മകള്‍ കെ എം രമണി, കുമ്പളയിലെ ശ്രീമതി അക്ക, തുടങ്ങിയവരൊക്കെ പ്രോല്‍സാഹനം നല്‍കിയവരാണ്. ഇവരെയൊക്കെ നന്ദിയോടെ ഓര്‍ക്കുന്നു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യണമെന്നാഗ്രഹിക്കുന്ന എന്നെപോലുളള പ്രവര്‍ത്തകരെ കര്‍മ്മ വീഥിയില്‍ വന്നു പെട്ടേക്കാവുന്ന വിമര്‍ശനങ്ങളേയും, അപക്വവും അസത്യജഡിലവുമായ ആരോപണങ്ങളേയും അതിജീവിക്കാന്‍ കരുത്തും കരുണയും വാരിക്കോരിത്തന്ന ജീവിച്ചിരിക്കുന്നവരും, മരിച്ചുപോയവരുമായ അമ്മ സമാനമായ ജീവിതങ്ങളെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ടിരിക്കുകയാണ് ഞാനിന്നും.

V V SHAILAJA

KRSHNAKUMARI

FATHIMATHUBEEVI

T DEVI


Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









അമ്മാവന്റെ കട്ടില്‍ 64






Keywords: Kerala, Article, Mother, Love, Kookanam-Rahman, Woman, The loving mothers.
< !- START disable copy paste -->


Post a Comment