Follow KVARTHA on Google news Follow Us!
ad

ഞാന്‍ ജീവിച്ചോളാം; മാഷിനെ മനസിലോര്‍ത്ത്

I will live; With Mash in mind#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം 71) 

കൂക്കാനം റഹ്‌മാൻ 

(www.kvartha.com 14.06.2021) കരുണാകരന്‍ മാഷ് ചാരുകസേരയിലിരുന്ന് ഓര്‍മ്മകളിലേക്ക് ഊളിയിട്ട് സഞ്ചരിക്കുകയായിരുന്നു. കൊറോണ കാലമായതിനാല്‍ പുറത്തിറങ്ങാന്‍ പറ്റില്ലെങ്കിലും പഴയകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ നല്ല രസമായിരുന്നു. കരുണാകരന്‍ മാഷ് ആദ്യമായി സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ പോയ കാര്യവും തുടർന്നുളള സംഭവങ്ങളും സിനിമ സ്‌ക്രീനില്‍ വരുന്നതുപോലെ ഓടികൊണ്ടിരിക്കുകയാണ്. അന്നൊരു ഡിസംബര്‍ ഒന്നാം തീയ്യതിയായിരുന്നു. നല്ല തണുപ്പുളള കാലം. ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം രാഘവന്‍ മാസ്റ്ററും കൂടെ വരാമെന്നു ഏറ്റിരുന്നു. പി എസ് സി കിട്ടുന്നതുവരെ നാലഞ്ച് വര്‍ഷം  ജോലി ചെയ്ത സ്‌ക്കൂളിന്റെ മാനേജരും, അധ്യാപകനുമായിരുന്നു രാഘവന്‍ മാഷ്. പ്രസ്തുത എയ്ഡഡ് സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഡോണേഷനായി രണ്ടായിരം രൂപ നല്‍കിയിരുന്നു. പി എസ് സി കിട്ടിറിലീവ് ചെയ്തപ്പോള്‍ അതില്‍ നിന്നു ആയിരം രൂപ തിരിച്ചു തന്ന നല്ല മാനേജരായിരുന്നു രാഘവന്‍മാഷ്.

മാതമംഗലം ബസാറില്‍ ബസ്സിറങ്ങി കിഴക്കോട്ടുളള പഞ്ചായത്തു റോഡിലൂടെ നടന്നു ഒരു പുഴ കടന്നു അക്കരെ എത്തിയാല്‍ ജോയിന്‍ ചെയ്യാനുളള സ്‌ക്കൂള്‍ കാണാം. അതാണ് പുതുതായി ജോയിന്‍ ചെയ്യേണ്ട പാണപ്പുഴ ഗവ. എല്‍ പി സ്‌ക്കൂള്‍. സ്‌ക്കൂളിനടുത്തെത്തുമ്പോള്‍ പതിനൊന്നര മണി ആയിട്ടുണ്ടാവും. നാല് ക്ലാസ് മുറികളുളള ഷെഡ് മാത്രമായിരുന്നു അന്നത്. ദൂരത്തു നിന്നു വരാന്തയില്‍ നില്‍ക്കുന്ന മൂന്നു മാഷന്മാരെ കണ്ടു. കറുത്ത് ഉയരം കുറഞ്ഞ് എന്നും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഹെഡ്മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാഷ്, കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച് നെറ്റിയില്‍ ചന്ദനകുറിയണിഞ്ഞ താടിക്കാരന്‍ വാര്യര്‍മാഷ്, നീണ്ട് നിവർന്നു നില്‍ക്കുന്ന ചുരുളമുടിക്കാരനും കൂട്ടത്തില്‍ ചെറുപ്പക്കാരനുമായ രാമചന്ദ്രന്‍ മാഷ്. മൂന്നു പേരും ദിനേശ് ബീഡി വലിച്ചും വര്‍ത്തമാനം പറഞ്ഞു ചിരിച്ചും നില്‍ക്കുകയാണ്. ഞങ്ങളെ രണ്ടു പേരേയും കണ്ടപ്പോള്‍ ദിനേശ് ബീഡി വലിച്ചെറിഞ്ഞ് ക്ലാസുമുറികളിലേക്ക് കയറി.

ഓഫീസു മുറിയൊന്നുമില്ല. ഹെഡ്മാഷ് നാലാം ക്ലാസിലിരിക്കുന്നുണ്ട്. അതു തന്നെയൊണ് ആഫീസും. രാഘവന്‍ മാഷിന്റെ അകന്ന ബന്ധുവായ കുഞ്ഞിരാമന്‍ മാഷിന് എന്നെ പരിചയപ്പെടുത്തി കൊടുത്തു. ജോയിന്‍ ചെയ്തു. അപ്പോഴേക്കും ഉച്ചയായി. ഉച്ചയൂണിന് ഞങ്ങളെ രണ്ടു പേരേയും അവര്‍  ക്ഷണിച്ചു. അതിനടുത്ത് തന്നെയാണ് കുഞ്ഞിരാമന്‍ മാഷിന്റെ അനുജന്‍ ഗോവിന്ദന്‍ മാഷിന്റെ വീട് . അദ്ദേഹത്തേയും അമ്മയേയും കാണാമെന്നു പറഞ്ഞ് രാഘവന്‍ മാഷ് ആ വീട്ടിലേക്ക് എന്നെയും കൂട്ടി ചെന്നു. ഗോവിന്ദന്‍ മാഷിന്റെ ജന്മദിനമായിരുന്നു അന്ന്. ഭക്ഷണം അവിടന്നു കഴിച്ചു. 

ആ ആഴ്ചത്തെ ദേശാഭിമാനി വാരിക ഗോവിന്ദന്‍ മാഷിന്റെ മേശപ്പുറത്ത് കണ്ടു. അതില്‍ ഞാനെഴുതിയ ഒരനുഭവക്കുറിപ്പുണ്ടായിരുന്നു. കുറിപ്പുകാരന്‍ ഞാനാണെന്നറിഞ്ഞപ്പോള്‍, എന്നെക്കുറിച്ച് കൂടുതലറിയാന്‍ ഗോവിന്ദന്‍ മാഷ് താല്‍പര്യം കാണിച്ചു. രാഘവന്‍ മാഷ് എന്നെക്കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു.

കരുണാകരന്‍ മാഷിന്റെ ഓര്‍മ്മകള്‍ പാണപ്പുഴ സ്‌ക്കൂള്‍ ജീവിതത്തെക്കുറിച്ചായി. രണ്ട് വര്‍ഷമേ ജോലി ചെയ്തുളളൂ അവിടെ, എങ്കിലും നല്ലൊരു ബന്ധം ആ പ്രദേശവുമായുണ്ടായി. ജോയിന്‍ ചെയ്ത അടുത്ത വര്‍ഷം തന്നെ സ്‌ക്കൂള്‍ വാര്‍ഷികം നടത്തണമെന്ന ആശയം ഞാന്‍ മുന്നോട്ട് വെച്ചു. സ്റ്റാഫും പിടിഎയും പിന്തുണച്ചു. ഗംഭീരമായിരുന്നു വാര്‍ഷികാഘോഷം. അവിടെ അവതരിപ്പിച്ച  നാടകത്തില്‍ അപ്ഫൻ നമ്പൂതിരിയായി വേഷമിട്ട കരുണാകരന്‍ മാഷ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി.

വര്‍ഷക്കാലത്തെ സ്‌ക്കൂളില്‍ പോക്കാണ് ഭയാനകം ജൂൺ, ജൂലായ്, ആഗസ്ത് മാസം ജീവന്‍ പണയം വെച്ചു കൊണ്ടുളള യാത്രയാണ്. സ്‌ക്കൂളിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കരുണാകരന്‍ മാഷിന്റെ മനസ്സില്‍ ആ ഭയാനക കാലം കടന്നു വരും. പാണപ്പുഴ ശരിക്കും ഭയപ്പെടുത്തുന്നതായി. മഴക്കാലം കഴിഞ്ഞാല്‍ പുഴകളിലൂടെ തെളിനീരൊഴുകും, പുഴയില്‍ ഇറങ്ങി കാലും മുഖവുമൊക്കെ കഴുകി അല്പസമയം വെളളത്തില്‍ കാല്‍ താഴ്ത്തി വെച്ച് മെല്ലെ അക്കരെ കടക്കാം. ആ യാത്ര ഒരു ആശ്വാസമാണ്. ഇടവപ്പാതി മുതല്‍ പാണപ്പുഴ രൗദ്രഭാവം പൂണ്ടു നില്‍ക്കും ആഴവും വീതിയുമുളള പുഴയില്‍ കലക്കു വെളളം നിറഞ്ഞു നില്‍ക്കും. വെളളപ്പാച്ചലിന്റെ വേഗത വര്‍ദ്ധിക്കും. അന്നു പാലമില്ലാത്ത പുഴയാണ് പാണപ്പുഴ.

മഴക്കാലത്ത് അക്കരയുളള സ്‌ക്കൂളിലെത്താന്‍ ഒരുപാട് പ്രയാസം അനുഭവിക്കണം. സാധാരണ നടന്നു പോകുന്ന വഴിയില്‍ നിന്നു കുറേകൂടി വടക്കോട്ട് നടക്കണം. അവിടെയാണ് ഞാണിന്‍മേല്‍ കളി കളിച്ച് അക്കരെയെത്താനുളള വിദ്യ നാട്ടുകാര്‍ ഒരുക്കിയിട്ടുളളത്. അവിടെ പുഴയുടെ നടുക്ക് വലിയൊരു കാട്ടുമരം വളർന്നു നില്‍പുണ്ട്. രണ്ട് കവുങ്ങിന്‍ തടി  ആ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ കയറ്റിവെക്കും അവിടെ നിന്നു അതിനപ്പുറമുളള വേറൊരു മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ രണ്ട് കവുങ്ങിന്‍ തടിയും കയറ്റിവെക്കും. പിീട് കുത്തനെ  നിലത്ത് ഇറങ്ങാന്‍ രണ്ട് കവുങ്ങിന്‍ തടികൂടെ ഉണ്ടാകും പിടിക്കാന്‍ ചെറിയൊരു മരക്കഷ്ണവുമുണ്ടാവും. ഒരഞ്ചു മിനിറ്റെങ്കിലും എടുക്കും ഇതിലൂടെയുളള യാത്രയ്ക്ക്.

കുത്തിയൊലിച്ചൊഴുകുന്ന പുഴയിലേക്ക് നോക്കുമ്പോള്‍ എനിക്ക് തല കറങ്ങും. നീന്താന്‍ വശമില്ലാത്ത വ്യക്തിയാണ് ഞാന്‍. നല്ല മഴയുമുണ്ടാവും. ഒരു കയ്യില്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണം, മറുകയ്യില്‍ കുട. വളരെ പ്രയാസമാണ് അക്കരെയെത്താന്‍. സ്‌ക്കൂളിലേക്ക് പോകുമ്പോഴും വിട്ടു വരുമ്പോഴും ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ മാത്രമെ ആ സാഹസീകതയ്ക്ക് ഞാന്‍ മുതിരുകയുളളൂ. ആ യാത്രയെക്കുറിച്ച് സ്വപ്നം കണ്ട് പലപ്പോഴും ഞാന്‍ ഞെട്ടി വിറച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ഒരു ഫോൺ കോളാണ് എന്നെ ഏറെ വിഷാദത്തിലാഴ്ത്തിയത്. അത് പാണപ്പുഴയ്ക്ക് അടുത്തുളള ഒരു പ്രദേശത്ത് നിന്നു ഒരു സ്ത്രീയുടെ വിളിയായിരുന്നു. ആ സ്ത്രീയുടെ പേര് ഇന്നു പോലും എനിക്കറിയില്ല. അതൊരു ദുഖ കഥയാണ്. അവള്‍ ഒരു സംഘടന നടത്തുന്ന സ്വയം തൊഴില്‍ പരിശീലനത്തിന് അപേക്ഷ അയച്ചിരുന്നു. പത്രത്തില്‍ ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍ കൊടുത്തത് എന്റേതായിരുന്നു. പക്ഷേ ഫോൺ നമ്പര്‍ എന്റതാണെന്നു അവള്‍ക്കറിയില്ലായിരുന്നു. കുറേകാര്യങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ എന്റെ പേരു ചോദിച്ചു. കരുണാകരന്‍ മാഷാണെന്നു പറഞ്ഞപ്പോള്‍ അവള്‍ കുറച്ചു സമയത്തേക്ക് നിശബ്ദയായി.

'മാഷേ ഞാന്‍ എല്ലാം പറയാം, ഇരുപത്തിയഞ്ച് വര്‍ഷം മുമ്പുളള സംഭവം. മാഷിന് തിരക്കില്ലല്ലോ?' അവള്‍ തുടർന്നു. 'ഒരു നല്ല മഴക്കാലം പാണപ്പുഴ നിറഞ്ഞൊഴുകുന്ന അവസരം. മാഷിന്റെ കയ്യും പിടിച്ച് ആ പാലം കടത്തിയത് ഓര്‍മ്മയുണ്ടോ?' ഇത് കേട്ടപ്പോള്‍ എന്റെ ഓര്‍മ്മ അവിടേക്ക് ഓടിയെത്തി. അന്നു രാവിലെ പാലത്തിനടുത്തെത്തി  അപ്പുറത്ത് കടക്കാന്‍ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് വെളുത്തു തടിച്ച ഒരു പതിനേഴുകാരി പെൺകുട്ടി റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വരുന്നത് കണ്ടത്.

I will live; With Mash in mind, Kookkanam Rahman

'മാഷ് പേടിക്കേണ്ട ഞാന്‍ കൂടെ വരാം ധൈര്യമില്ലെങ്കില്‍ എന്റെ കൈപിടിച്ചോളൂ.' അവളുടെ കയ്യില്‍ മുറുകെ പിടിച്ച് ഭയന്നു ഭയന്നു അക്കരെ കടന്നത് ഓര്‍മ്മ വന്നു. സ്‌ക്കൂള്‍ വരെ അവളും നടക്കാനുണ്ടായി. പിന്നെ അവള്‍ അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ടാവും. അവള്‍ വീണ്ടും ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി. അന്ന് മാഷിന്റെ നടത്തം, പുഞ്ചിരി തൂകുന്ന മുഖം, വര്‍ത്തമാനം പറയുമ്പോഴുണ്ടാകുന്ന മുഖഭാവം ഇതെല്ലാം എന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. എനിക്ക് മാഷെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ മാഷിന്റെ രൂപം മനസ്സില്‍ കൊത്തിവെച്ചു. എന്നും മാഷിനെക്കുറിച്ച് ചിന്തിക്കും. 

പിന്നെ എപ്പോഴോ സ്‌ക്കൂളിനടത്തുകൂടെ നടന്നു പോകുമ്പോള്‍ അതിനടുത്തുളള കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിനെ കണ്ടു. മാഷെ കുറിച്ചന്വേഷിച്ചപ്പോഴാണ് മാഷ് അവിടന്നു ട്രാന്‍സ്ഫറായി പോയതും മാഷിന്റെ പേരും നാടും ഒക്കെ അറിഞ്ഞത്. എന്നിട്ടും ഞാന്‍ മാഷിനെ മനസ്സില്‍ പൂജിച്ചു നടന്നു. അവിടന്നു ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ വിവാഹം നടന്നു. എനിക്കിഷ്ടമില്ലായിരുന്നു അത്. പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടി വന്നു. വിവാഹം നടന്നു ഒന്നു രണ്ടു മാസമായി കാണും. ഞാന്‍ ഊണിലും ഉറക്കിലും മാഷെ മനസ്സില്‍ കൊണ്ടു നടക്കുകയാണല്ലോ ?

രാത്രി ഉറക്കത്തില്‍ 'മാഷ് എന്റെ മാഷ്' എന്നു ഉറക്കെ പറഞ്ഞ് എന്നു അങ്ങേര് പറയുന്നു. സത്യത്തില്‍ മാഷെ പാലം കടത്തിയതും നടന്നതും മറ്റും ഞാന്‍ സ്വപ്നം കണ്ടിരുന്നു. അന്നു സ്വപ്നത്തില്‍ കണ്ടപ്പോള്‍ അങ്ങിനെ പറഞ്ഞതാവാം. അടുത്ത ദിവസം മുതല്‍ അങ്ങേര് പിണക്കത്തിലായി. എനിക്കങ്ങിനെയുളള ബന്ധമുണ്ടെന്നു ആരോപണമായി. ചുരുക്കത്തില്‍ അയാള്‍ വിവാഹ മോചനം നേടി. എനിക്കിപ്പോള്‍ നാല്‍പത്തിരണ്ട് വയസ്സായി. മാഷിന്റെ ഇരുപത്തിയഞ്ചിലെത്തിയ രൂപവും ഭാവവും മനസ്സില്‍ കുടിയിരുത്തി ഞാന്‍ ജീവിക്കുന്നു.

'എന്താ കുട്ടി, നീ പറയുന്നത്.? എനിക്കൊും മനസ്സിലാവുന്നില്ലല്ലോ?' അവള്‍ തുടർന്നു'. എനിക്ക് പ്രശ്‌നമൊന്നുമില്ല മാഷേ. ഞാന്‍ സന്തോഷവതിയാണ്. മാഷിന്റെ പേരു കേട്ടപ്പോള്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ച സ്‌നേഹവും ആഗ്രവും പറഞ്ഞുവെന്നേയുളളൂ. ഞാന്‍ ഇങ്ങിനെ ജീവിച്ചോളാം. മാഷ് അറുപതിലെത്തിയിട്ടുണ്ടാവുമല്ലേ. എനിക്ക് ഇനി മാഷേ കാണേണ്ട. ഞാന്‍ മനസ്സില്‍ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന യുവാവായ കരുണാകരന്‍ മാഷേ മാത്രം മനസ്സില്‍ കണ്ടുകൊളളാം'.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍

പ്രീ ഡിഗ്രി പഠനകാല

കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍

പോക്കറ്റ് ഓഫീസറും കാലിച്ചാക്കും

ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും

മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി

ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍

സ്വപ്നത്തില്‍ കയറി വന്ന അനിയന്‍

പലതും അപ്രതീക്ഷിതമായി നടക്കുന്നു

ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും

മുന്നേ പറന്നകന്നവര്‍

രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?

നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍

ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ

നാടകാഭിനയം തലാഖില്‍ കലാശിച്ചു

പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും

നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്

മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും

പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

എങ്കളും ഗംഗസ്രായ് പര്‍പ്പുജി

ചേര്‍ന്നം പിടിക്കല്‍

അയ്യേ ഇച്ചി തൊടല്ലേ...

ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും

കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം

സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം

പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ

എഴുപതിലും അവള്‍ എഴുതുന്നു പ്രണയോര്‍മകള്‍

മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം

അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി

പുട്ടും പയറും രാമേട്ടനും


വിവാദമായ വിവാഹ ഫോട്ടോ

കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി

ഞാന്‍ കന്യകയാണ്39

കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40

എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര്‍ തുളളിയും പൂവിതളും42


മൂന്ന് അവിവാഹിതരുടെ കഥ44

എരിഞ്ഞു തീരേണ്ടതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ റിട്ടയേര്‍ഡ് എസ് ഐ രത്‌നാകരന്‍45

അന്ന് പ്രചോദനം അമ്മ -ഇന്ന് അവന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം46
 
അന്നത്തെ കരച്ചിലിന് പ്രതിഫലം47





വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുരേന്ദ്രന്‍49

വഴികാട്ടിയായവരെ മനസ്സില്‍ നമിക്കുന്നു50

മുങ്ങിയും പൊങ്ങിയും ജീവിതത്തോണി മുന്നോട്ട് തന്നെ 51

കൊല്ലച്ചാന്‍ തമ്പാന്‍ തിരക്കിലാണ് 52

സ്വയം കുഴിച്ച കുഴിയില്‍ നിന്ന് നിവര്‍ന്ന് പൊങ്ങിയ ഉണ്ണിക്കൃഷ്ണന്‍ 53

എന്റെ സുന്ദരി പൂച്ചേ നീ വരില്ലേയിനി ? 55









അമ്മാവന്റെ കട്ടില്‍ 64







Keywords: Article, Kerala, Kookanam-Rahman, Woman, Teacher, Love, Marriage, I will live; With Mash in mind.

Post a Comment