Poll | വിവാഹം കഴിഞ്ഞ് വധൂവരന്‍മാര്‍ നേരെ പോളിങ്ങ് ബൂതിലേക്ക്

 


ആലപ്പുഴ: (KVARTHA) വിവാഹം കഴിഞ്ഞ് വധുവരന്മാര്‍ നേരെ പോളിങ്ങ് ബൂതിലെത്തി വോട് രേഖപ്പെടുത്തി. മിക്ക വോടെടുപ്പിനിടയിലും വിവാഹ വേഷത്തില്‍ വധുവരന്‍മാര്‍ ബൂതിലെത്തുന്നത് സാധാരണ കാഴ്ചയാണ്. ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായതിലാണ് ഇത്തവണത്തെ സംഭവം.

എസ് എന്‍ പുരം പുത്തന്‍വെളി വീട്ടില്‍ അനന്തുവും ചേര്‍ത്തല തെക്ക് മുരളീവം വീട്ടില്‍ മേഘനയുമാണ് വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വരന്റെ വീടിനടുത്തുള്ള പോളിങ് ബൂതിലെത്തി വോട് ചെയ്തത്. കഞ്ഞിക്കുഴി പഞ്ചായത് ഹാളിലെ പോളിങ്ങ് ബൂതില്‍ നല്ല തിരക്കായിരുന്നുവെങ്കിലും പോളിങ്ങ് ഉദ്യോഗസ്ഥരും വോടര്‍മാരും നവദമ്പതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി.

Poll | വിവാഹം കഴിഞ്ഞ് വധൂവരന്‍മാര്‍ നേരെ പോളിങ്ങ് ബൂതിലേക്ക്

ആദ്യം അനന്തു വോട് ചെയ്തു. പിന്നീട് മേഘനയുടെ വോട് രേഖപ്പെടുത്താന്‍ ചേര്‍ത്തല തെക്ക് അരീപറമ്പിലെ പോളിങ്ങ് ബൂതിലേക്ക് കുതിച്ചു. പിജി ഭദ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയര്‍ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

Keywords: Newlywed couple reaches polling station cast their vote, Alappuzha, News, Newlywed Couple, Cast Vote, Officers, Business Man, Marriage, Lok Sabha Election, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia