Mammootty | വോട് ചെയ്യാന്‍ മമ്മൂട്ടിയെത്തിയത് കിടിലന്‍ സ്‌റ്റൈലില്‍; വൈറലായി ടര്‍ബോ ലുക്

 


കൊച്ചി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട് ചെയ്യാനെത്തിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കിടിലന്‍ സ്‌റ്റൈല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പതിവുതെറ്റിക്കാതെ ഇത്തവണയും മമ്മൂട്ടി എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്‌കൂളിലെ പോളിംഗ് ബൂതിലാണ് വോട് രേഖപ്പെടുത്താനെത്തിയത്. ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോടുചെയ്യാനെത്തിയത്.

ടര്‍ബോ ലുകില്‍ മുണ്ടും ഒലിവ് ഗ്രീന്‍ ഷര്‍ടും സണ്‍ഗ്ലാസും വെച്ച് മാസ് ലുകിലാണ് താരം എത്തിയത്. സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്തെത്തിയ മമ്മൂട്ടി അഞ്ച് മിനിറ്റ് സമയം മാത്രമാണ് ബൂതില്‍ ചെലവഴിച്ചത്. തിക്കും തിരക്കും കാരണം വോടിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ മമ്മൂട്ടി തയാറായില്ല.

താരത്തെ കണ്ട് തടിച്ച് കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂതിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. ഉദ്യോഗസ്ഥരുമായി കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ജെ ഷൈനും മമ്മൂട്ടിയോട് ബൂത് പരിസരത്തുവച്ച് സംസാരിച്ചു.

Mammootty | വോട് ചെയ്യാന്‍ മമ്മൂട്ടിയെത്തിയത് കിടിലന്‍ സ്‌റ്റൈലില്‍; വൈറലായി ടര്‍ബോ ലുക്

മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂതുകളില്‍ വോട് ചെയ്യാനെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട് രേഖപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.

Keywords: News, Kerala, Kochi, Kochi-News, Election-News, Kochi News, Mammootty, Cast, Vote, Wife, Sulfath, Ponnurunni, Ernakulam News, Lok Sabha Election, Election, LDF Candidate, Media, Mohanlal, Celebrity, Kochi: Mammootty cast vote with wife Sulfath at Ponnurunni.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia