Follow KVARTHA on Google news Follow Us!
ad

Amit Shah | 'ഈ രാജ്യം ഇനി ശരീഅത്ത് അനുസരിച്ചാണോ പ്രവർത്തിക്കുക?' ബിജെപി അനുവദിക്കില്ലെന്ന് അമിത് ഷാ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം, Lok Sabha Election, Congress, BJP, ദേശീയ വാർത്തകൾ, Politics
ഭോപ്പാൽ: (KVARTHA) കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലീം വ്യക്തിനിയമം വീണ്ടും നടപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശിലെ ഗുണയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു. കോൺഗ്രസിൻ്റെ പ്രകടനപത്രിക കാരണം ബിജെപിയോടുള്ള ജനങ്ങളുടെ ചായ്‌വ് കൂടുതൽ വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharia, Amit Shah, Congress, BJP, UCC, Politics, Election, Lok Sabha Election, Manifesto, 'Will this country now work as per Sharia?': Amit Shah slams Congress.

'ഈ രാജ്യം ഇനി ശരീഅത്ത് അനുസരിച്ചാണോ പ്രവർത്തിക്കുക? മുത്തലാഖ് നിയമം തിരികെ കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പ്രീണനത്തിനായി രാഹുൽ ഗാന്ധിക്ക് ഇതെല്ലാം ചെയ്യാം. എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ഇവിടെ വ്യക്തിനിയമം തിരികെ കൊണ്ടുവരാൻ അനുവദിക്കില്ല. ഏകീകൃത സിവിൽ കോഡ് അനുസരിച്ച് മാത്രമേ ഈ രാജ്യം പ്രവർത്തിക്കൂ.

നമ്മുടെ ഭരണഘടന മതേതരമാണ്, മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ നിയമങ്ങൾ രൂപീകരിക്കാനാകില്ല. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് ബിജെപി പ്രകടനപത്രികയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Keywords: Sharia, Amit Shah, Congress, BJP, UCC, Politics, Election, Lok Sabha Election, Manifesto, 'Will this country now work as per Sharia?': Amit Shah slams Congress.

Post a Comment