Follow KVARTHA on Google news Follow Us!
ad

High BP | രക്തസമ്മര്‍ദത്തെ അവഗണിക്കരുത്; യഥാസമയം കണ്ടുപിടിക്കാതിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ നേരിടേണ്ടി വരുന്നത് ഗുരുതരമായ ഈ അസുഖങ്ങളെ

പെട്ടെന്നുള്ള കണ്ടെത്തലും ചികിത്സയും രോഗം എളുപ്പത്തിൽ ഭേദമാകാൻ സഹായിക്കും, High Blood Pressure, Health, Lifestyle, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) രക്തസമ്മർദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഉയരുന്നത് സർവ സാധാരണയായ അവസ്ഥയായി മാറുന്നു. മോശമായ ജീവിത ശൈലികളും നിരന്തര മാനസിക സമ്മർദവും മറ്റും ഇതിന്റെ പ്രധാന കാരണമായി വരുന്നു. എന്നാൽ രക്തസമ്മർദം ഉയരുന്നത് മൂലം നിരവധി ഗുരുതര അവസ്ഥകളിലേക്ക് ചെന്നെത്താറുണ്ട്. പലപ്പോഴും ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള അവസ്ഥകൾക്കും ഇത് കാരണമാകുന്നു. രക്തസമ്മർദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും കൊണ്ടാണ് ഇത്തരം ഗുരുതര അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്.
  
News, News-Malayalam, Health, BP, Blood Pressure, Symptoms, High Blood Pressure Symptoms.

ഹൃദയത്തിൽ നിന്ന് ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ ധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന സമ്മർദമാണ് രക്തസമ്മർദം.ബിപി കൂടുമ്പോൾ നമ്മുടെ കാലുകളിലും ചില സൂചനകൾ കാണപ്പെടുന്നതാണ്. രക്തസമ്മർദം ഉയരുമ്പോൾ കാലുകളിലേക്കും കൈകളിലേക്കുമുള്ള രക്തപ്രവാഹം നല്ല രീതിയിൽ നടക്കാതെ വരുന്നു. നടക്കുമ്പോള്‍ കാലുകളിൽ ഉണ്ടാകുന്ന വേദന, കൈ-കാലുകളിൽ അനുഭവപ്പെടുന്ന തണുപ്പ്, കാലുകളില്‍ അനുഭവപ്പെടുന്ന നിറ വ്യത്യാസം, കാലുകളിലെ മരവിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക തുടങ്ങിയവയൊക്കെ രക്തസമ്മർദം ഉയരുമ്പോൾ കാലുകളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്.

കൂടാതെ നിരന്തരമായ ക്ഷീണവും അനുഭവപ്പെടാം. മാത്രമല്ല ചില സമയത്തെ തലക്കറക്കം, ഛർദി, കാഴ്ച മങ്ങൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക ഇവയെല്ലാം ബിപി കൂടുമ്പോൾ ഉണ്ടാവാം. അതുപോലെ ഉയര്‍ന്ന രക്തസമ്മർദമുള്ള ഭൂരിഭാഗം ആളുകൾക്കും അസഹ്യമായ തലവേദന അനുഭവപ്പെട്ടേക്കാം. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണമായി കണക്കാക്കാം.

രക്തസമ്മര്‍ദം ഉയരുമ്പോൾ ചില ആളുകളിൽ നെഞ്ച് വേദനയും ഉണ്ടാകാം. മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതും ചിലപ്പോഴൊക്കെ രക്തസമ്മർദം ഉയരുന്നത് കൊണ്ടാവാം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും സ്വയം രോഗ നിർണയം നടത്താതെ ഡോക്ടറെ കണ്ട് പരിശോധിക്കാവുന്നതാണ്. പെട്ടെന്നുള്ള കണ്ടെത്തലും ചികിത്സയും രോഗം എളുപ്പത്തിൽ ഭേദമാകാൻ സഹായിക്കും.

Keywords: News, News-Malayalam, Health, BP, Blood Pressure, Symptoms, High Blood Pressure Symptoms. 

Post a Comment