Merge | കേരള കോൺഗ്രസ് (ബി) ആലപ്പുഴ ജില്ലാ കമിറ്റി കേരള കോൺഗ്രസിൽ ലയിക്കുന്നു

 


ADVERTISEMENT

മാവേലിക്കര: (KVARTHA) കേരള കോൺഗ്രസ് (ബ്രി) ആലപ്പുഴ ജില്ല കമ്മിറ്റി പൂർണമായി കേരള കോൺഗ്രസിൽ ലയിക്കുവാനുള്ള സന്നദ്ധത കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിനെ അറിയിച്ച് കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് ഷാജി സഖറിയ.
  
Merge | കേരള കോൺഗ്രസ് (ബി) ആലപ്പുഴ ജില്ലാ കമിറ്റി കേരള കോൺഗ്രസിൽ ലയിക്കുന്നു

യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രചരണാർത്ഥം പിസി തോമസ് മാവേലിക്കരയിലെത്തിയപ്പോഴാണ് ഷാജി സഖറിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും പരസ്പരം ഷാൾ അണിയിക്കുകയും ചെയ്‌തു.

ലയന കാര്യങ്ങൾ പാർട്ടി ചെയർമാൻ പി ജെ ജോസഫിനോടും ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാമിനോടും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പി സി തോമസ് പറഞ്ഞു. ചടങ്ങിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പങ്കെടുത്തു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Kerala Congress (B) Alappuzha District Committee merges with Kerala Congress.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia