Obituary | ഉംറയ്ക്കിടെ കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
May 6, 2024, 17:30 IST
ADVERTISEMENT
കണ്ണൂർ: (KVARTHA) ഉംറ നിർവഹിക്കുന്നതിനിടെ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ പടിഞ്ഞാറെ കണിയാംകണ്ടിയിലെ സുഹൈല (26) ആണ് മരിച്ചത്.
ഭർത്താവ് ശറഫുദ്ദീൻ സഖാഫി അമീറായ ഖത്വറിൽ നിന്നുള്ള അറഫാത് ഉംറ ഗ്രൂപ് അംഗമായാണ് സുഹൈല മക്കയിലെത്തിയത്. ഖത്വറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ.
ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: മുഹമ്മദ്, ശാസിയ. അബ്ദുർ റഹ്‌മാൻ - കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keywords: Woman, Kannur, Makkah, Umrah, Prayer, Ka'ba, Kerala, Death, Gulf, Woman from Kannur collapsed and died in Makkah.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.