നബീസാന്റെ്‌റ മകന്‍ മജീദ് (ഭാഗം -35)
-കൂക്കാനം റഹ്മാന്‍
(www.kvartha.com) കൂടെ പഠിച്ച വേണുവിന് നേരിട്ട് എസ് ഐ സിലക്ഷന്‍ കിട്ടിയത് അറിഞ്ഞിരുന്നു. അവന്‍ അടുത്തുളള സ്റ്റേഷനില്‍ നിയമിതനായി എന്ന് മനസ്സിലാക്കി സ്റ്റേഷനില്‍ ചെന്നു. പുതിയ വേഷവും സംഭാഷണവുമൊക്കെ ജോറാണെന്ന് വേറൊരു സഹപാഠി പറഞ്ഞറിഞ്ഞു. സ്റ്റേഷനിലെത്തി അകത്തേക്കൊന്നു മുഖം കാണിച്ചു. കക്ഷി ഗൗരവത്തിലാണ്. അകത്ത് പേടിച്ചരണ്ട് രണ്ട് സ്ത്രീകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. മജീദിനെ കണ്ടപ്പോള്‍ ഒന്നവിടെ ഇരിക്കൂ എന്ന് ആക്ഷന്‍ കാണിച്ചു. മജീദ് വരാന്തയില്‍ ബെഞ്ചിലിരുന്നു. 'ഇനിമുതല്‍ ഇങ്ങിനെ വല്ലതും കണ്ടുപോയാല്‍ പിടിച്ചകത്തിടും. ഉം ഇപ്പോള്‍ പോയ്ക്കോളൂ', ഇത്രയും പുറത്തേക്ക് കേള്‍ക്കാം. പെണ്ണുങ്ങള്‍ പുറത്തേക്ക് പോയപ്പോള്‍ വേണു സ്വന്തം സീറ്റില്‍ നിന്ന് എഴുന്നേറ്റു വന്നു. ഷേക്ക് ഹാന്റ് തന്ന് അകത്തേക്ക് കൊണ്ടു പോയി. സീറ്റിലിരുത്തി ചായയ്ക്കു പറഞ്ഞു. പഴയ ഓര്‍മ്മകളൊക്കെ പുതുക്കി. 'ഇപ്പോള്‍ പോയ സ്ത്രീകളെ കണ്ടില്ലേ ഇവറ്റകളെ കൊണ്ടു തോറ്റു മജീദേ'. കാര്യം മനസ്സിലായ മജീദ് ഒന്നും പ്രതികരിച്ചില്ല. യാത്ര പറഞ്ഞ് പെട്ടെന്ന് പുറത്തേക്കിറങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോള്‍ സ്റ്റേഷനില്‍ കണ്ട രണ്ട് സ്ത്രീകളും അവിടെ നില്‍പ്പുണ്ട്. സാറിനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. സാരി തലപ്പുകൊണ്ട് തല മറച്ച സ്ത്രീ മജീദിനോട് പറഞ്ഞു. മജീദിന് ഉളളില്‍ ഭയം തോന്നി. ഇവരെന്താണ് പറയാന്‍ പോകുന്നതെന്നറിയില്ലല്ലോ, വരുന്നത് വരട്ടെ എന്നു വിചാരിച്ചു. നമുക്കു കുറച്ചു മാറി നിന്ന് സംസാരിക്കാം. മജീദ് പറഞ്ഞു. ഇങ്ങിനെയുളള സഹോദരിമാരെക്കുറിച്ച് അറിയണമെന്ന് മജീദിന് വളരെ മുമ്പേയുളള ആഗ്രഹമായിരുന്നു. വേശ്യ, അഭിസാരിക, സെക്സ് വര്‍ക്കര്‍ തുടങ്ങിയ പദങ്ങളാണ് ഇവരെ തിരിച്ചറിയാന്‍ പൊതുസമൂഹം ഉപയോഗിച്ചിരുന്നത്. യാഥാര്‍ത്ഥത്തില്‍ ഈ സഹോദരിമാര്‍ എങ്ങിനെ ഈ വഴിക്ക് എത്തിപ്പെട്ടു എന്ന് ആരും ചിന്തിക്കാറില്ല.
മജീദ് മാഷ് നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ ഓഫീസ് ടൗണില്‍ ഉണ്ടായിരുന്നു. അന്ന് പ്രസ്തുത ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. അവിടേക്ക് ഇവരേയും കൂട്ടി പോകാമെന്ന് തീരുമാനിച്ചു.
ഓഫീസിലെത്തി. ഇരുവരേയും അവിടെയിരുത്തി. തൊട്ടുതാഴെയുളള ഹോട്ടലില്‍ വിളിച്ചു ചായ വരുത്തിച്ചു. ചായ കുടിച്ചുകൊണ്ടിരിക്കേ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഇന്നലെ വൈകീട്ട് ഒരു മാന്യ വ്യക്തി ഞങ്ങളെ ടൗണിലെ ഒരു ലോഡ്ജില്‍ വിളിച്ചു വരുത്തിയതാണ്. അവിടെ എത്തുമ്പോള്‍ രണ്ട് ആണുങ്ങളുണ്ടായിരുന്നു. അവര്‍ രണ്ടു പേരും ഞങ്ങളെ വേണ്ട പോലെ ആസ്വദിച്ചു. പുലര്‍ച്ചെ അഞ്ചു മണിയായി കാണും. ഞങ്ങള്‍ മാത്രം പുറത്തിറങ്ങി ആ സമയം ഞങ്ങളെ ആസ്വദിച്ച മാന്യന്മാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞ് ഞങ്ങളെ കുടുക്കിയതാണ്. ആ എസ്‌ഐ ഏമാന്‍ പറയുന്നത് കേട്ടില്ലേ, ഞങ്ങള്‍ എന്തു ചെയ്യണം സാറെ ജീവിക്കാന്‍ അനുവദിക്കാത്ത ഇത്തരം പകല്‍ മാന്യന്മാരാണ് സാര്‍ ഞങ്ങളെ പ്രയാസപ്പെടുത്തുന്നത്. മജീദ് ഒന്നും പ്രതികരിക്കാതെ കേട്ടിരുന്നു.
സാരിത്തലപ്പു കൊണ്ട് തല മറച്ചിരിക്കുന്ന സ്ത്രീയെ നോക്കി മജീദ് ചോദിച്ചു. നിങ്ങളെ ഒന്നു പരിചയപ്പെടുത്തിത്തരാമോ?. ഒരു കൂസലുമില്ലാതെ അവള്‍ പറഞ്ഞുതുടങ്ങി. ഞാന്‍ സാജിത. ബാപ്പ മരിച്ചു. ഉമ്മയുണ്ട്. വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് എന്നെ വിട്ടുപോയി. കിഴക്ക് മലയോരത്താണ് താമസം. 'സാജിതയ്ക്ക് എല്ലാം തുറന്നു പറയാന്‍ ഇഷ്ടമാണെന്നു തോന്നുന്നു. ഈ വഴിയിലേക്ക് എങ്ങിനെ എത്തപ്പെട്ടു എന്നു പറയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?'.
'എന്തിനാ സാര്‍ ബുദ്ധിമുട്ട് എന്റെ ജീവിതം ഇങ്ങിനെയായി. ഇനി തുറന്നു പറയുന്നതില്‍ പ്രയാസമെന്തിന്, പത്തു വര്‍ഷത്തോളമായി ഞാന്‍ ഇങ്ങിനെ ജീവിക്കുന്നത്. ഇരുപത്തിയഞ്ച് വയസ്സായി എനിക്ക്. വിശ്വസിച്ചവരെ ചതിക്കുന്ന ലോകമാണിത്. മനസ്സറിഞ്ഞ് സഹായിക്കുന്നതും അപകടത്തില്‍ ചെന്നെത്തുന്നു. എനിക്ക് പതിനാല് വയസ്സായി കാണും. പ്രായത്തേക്കാള്‍ ശരീര വളര്‍ച്ച ഉണ്ടായിരുന്നു. എനിക്കൊരു ജ്യേഷ്ഠനുണ്ട്. പതിനെട്ടു വയസ്സായപ്പോള്‍ മുതല്‍ അവന്‍ അധ്വാനിക്കാന്‍ തുടങ്ങി. ഡ്രൈവര്‍ ജോലിയാണ് അവനിഷ്ടം.
ആയിടയ്ക്ക് ഒരു ചേച്ചിയും ഭര്‍ത്താവും ഞങ്ങളുടെ അയല്‍ക്കാരായി വന്നു. ആ ചേച്ചി ഉമ്മയുമായി നല്ല അടുപ്പത്തിലായി. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താവ് നാട്ടിലേക്കു പോയി. അദ്ദേഹം തിരിച്ചു വരാന്‍ രണ്ടുമൂന്നു മാസമെടുക്കുമെന്നും അതേവരേക്കും എനിക്കു കൂട്ടുകിടക്കാന്‍ മകളെ പറഞ്ഞയക്കണമെന്നും ഉമ്മയോട് പറഞ്ഞു. ഉമ്മ എന്നെ വിളിച്ചാലോചിച്ചു. ഞാന്‍ സമ്മതം മൂളി, ജ്യേഷ്ഠന്‍ വൈകുന്നേരം വീട്ടിലെത്തുന്നത് കൊണ്ട് ഉമ്മയ്ക്കും ബുദ്ധിമുട്ടുതോന്നിയില്ല.
ഞാന്‍ അന്നുമുതല്‍ തന്നെ ആ ചേച്ചിയുടെ വീട്ടിലേക്ക് രാത്രി ചെല്ലാന്‍ തുടങ്ങി. നല്ല സ്നേഹമായിരുന്നു അവര്‍ക്ക്. രാത്രി ഭക്ഷണം ചേച്ചിയുടെ വീട്ടില്‍ നിന്നാണ് കഴിക്കുക. തെക്കന്‍ സ്‌റ്റൈയിലിലുളള കറികള്‍ എനിക്കിഷ്ടമായിരുന്നു. പ്രസ്തുത വീട്ടിന് ഒരു സിറ്റൗട്ടും ഹാളും അടുക്കളയും മാത്രമെയുളളൂ. ഹാളിലാണ് ഞാനും ചേച്ചിയും കിടന്നിരുന്നത്. കഥ പറഞ്ഞും പാട്ടു പാടിയും അവരുടെ കുട്ടിക്കാല അനുഭവങ്ങള്‍ പറഞ്ഞു, സമയം പോകുന്നതറിയില്ല. ഒരു മാസം കഴിഞ്ഞുകാണും. തെക്കു നിന്ന് ഇവര്‍ക്ക് മുമ്പേ വന്ന ഒരു കുടുംബം അടുത്ത ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. ആ വീട്ടുകാരന്‍ ഇടയ്ക്കിടയ്ക്ക് ഈ ചേച്ചിയെ കാണാന്‍ വരാറുണ്ടെന്നും, ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു.
അദ്ദേഹവും ചേച്ചിയും രഹസ്യ ബന്ധമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഒരു മഴക്കാലത്ത് ഏറെ വൈകിക്കാണും. എന്നെ ആരോ ബലിഷ്ഠമായ കൈകള്‍കൊണ്ട് വലിഞ്ഞു മുറുക്കുന്നുണ്ട്. ഞാന്‍ ചേച്ചി എന്ന്പറഞ്ഞ് നിലവിളിച്ചു. ചേച്ചി മുറിയിലില്ലായിരുന്നു. എന്റെ വായ പൊത്തിപിടിച്ച് അയാള്‍ എന്റെ ശരീരത്തിലേക്ക്, വലിഞ്ഞു കയറി. വേദനമൂലം ഞാന്‍ പുളഞ്ഞു. രക്തത്തില്‍ കുളിച്ചു അയാള്‍ എഴുന്നേറ്റു പോയ ശേഷമാണ് ചേച്ചി മുറിയിലേക്കു വന്നത്. എന്നെ പറഞ്ഞു സമാധാനിപ്പിച്ചു. വീട്ടില്‍ പറയരുതെന്ന് സത്യം ചെയ്യിച്ചു.
വീട്ടില്‍ ചെന്ന് ഉമ്മയോട് എല്ലാം പറഞ്ഞു. വഴക്കിനും വക്കാണത്തിനും ഒന്നിനും പോയില്ല. എന്നെ ദ്രോഹിച്ച മാന്യന്‍ ഇക്കാര്യം നാട്ടില്‍ മുഴുവന്‍ പാട്ടാക്കി നടന്നു. പുറത്തിറങ്ങിയാല്‍ കളള നോട്ടവും ചിരിയും, ഒന്നു തരുമോ?, എന്ന ചോദ്യങ്ങളുമായി ചെറുപ്പക്കാര്‍ പിറകേ കൂടി. നിഷേധങ്ങളൊന്നും നടത്തിയില്ല. ഒരു മാന്യന്‍ കാറില്‍ കയറ്റി ടൗണിലേക്കു കൊണ്ടുപോയി. ഞാനറിയാത്ത ആളൊഴിഞ്ഞ റോഡില്‍ കാര്‍ പാര്‍ക്കുചെയ്തു. കാറില്‍ വെച്ചു തന്നെ എന്നെ ദ്രോഹിച്ചു. രണ്ടായിരം രൂപ കയ്യില്‍ തന്നു. എന്നെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും നാലോ അഞ്ചോ പേര്‍ക്ക് ഞാന്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. 'സെക്സ് വര്‍ക്കര്‍' എന്ന പേരു വീണു. ഉമ്മയെ പോറ്റണം. മകനെ ഒരു വഴിക്കാക്കണം. ഈ തൊഴിലുമായി ജീവിച്ചു വരുന്നു. പോലീസ് പിടിക്കപ്പെട്ടിട്ടുണ്ട്. പകല്‍ മാന്യന്‍മാരുടെ ചവിട്ടും കുത്തുമേറ്റിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് ഒളിച്ചോടില്ല. പിടിച്ചു നില്‍ക്കണം'.
സാജിതയുടെ ഓരോ പ്രസ്താവനകളും ഉളളില്‍ തട്ടുന്നതായിരുന്നു. പിടിച്ചു നില്‍ക്കാനുളള കരുത്തു കാട്ടുമ്പോള്‍ സന്തോഷം തോന്നി. സാജിതയുടെ ജീവിതാനുഭവങ്ങള്‍ കൂടെ വന്ന രമണിക്കറിയാം. അവര്‍ പരസ്പരം അനുഭവങ്ങള്‍ പങ്കിട്ടിട്ടുണ്ട്. 'സാറെ എന്റെ കഥയും ഇതു പോലെ തന്നെ എന്നെ സ്നേഹിച്ച ചെറുപ്പക്കാരന്‍ കെണിയില്‍ പെടുത്തിയതാണ്. അന്ന് എനിക്ക് പതിനെട്ട് വയസ്സായി കാണും. എനിക്കറിയാവുന്ന ചെറുപ്പക്കാരന്‍ അമ്മയുടെ ഒരകന്ന ബന്ധുകൂടിയാണവന്‍. പലപ്പോഴും വീട്ടില്‍ വരും. അമ്മയെ സോപ്പിടാന്‍ പലഹാരപ്പൊതികളും, മുറുക്കാനുളള സാധനങ്ങളും വാങ്ങിയിട്ടാണ് വരാറ്. ഞങ്ങള്‍ സംസാരിച്ചിരിക്കും. അമ്മയുടെ കണ്ണ് വെട്ടിച്ച് എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് അവന്റെ കൈപ്രയോഗം നടത്തും. എനിക്കൊരു ജോലി ശരിയാക്കി തരാം എന്ന് അവന്‍ വാക്കു തന്നു.
ടൗണിലെ സിനിമാ തീയേറ്റര്‍ ഉടമ അവന്റെ സുഹൃത്താണെന്നും അവിടെ കാഷ്യരുടെ ഒരു ജോലിശരിയാക്കിത്തരാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് തിയേറ്റര്‍ ഉടമയുടെ വീട്ടില്‍ ചെന്നു. സ്വീകരണമുറിയില്‍ എന്നെ ഇരുത്തി മാനേജരും അവനും കൂടി അകത്തേക്കു പോയി. അന്ന് ആ വീട്ടില്‍ മാനേജര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ട്രേയില്‍ മൂന്നു ഗ്ലാസില്‍ ശീതള പാനിയവുമായിട്ടാണ് അയാള്‍ വന്നത്. മൂന്നുപേരും അത് കുടിച്ചു. പെട്ടെന്ന് എനിക്ക് തലകറക്കം വന്നു. സോഫയില്‍ ബോധംകെട്ട് വീണു. ഞാനുണരുന്നത് രാത്രിയോടെയാണ്. ദേഹമാസകലം വേദന തോന്നി. രഹസ്യഭാഗത്ത് സഹിക്കാന്‍ കഴിയാത്ത നീറ്റല്‍ അനുഭവപ്പെട്ടു. തിയേറ്റര്‍ മുതലാളിയും എന്നെ പ്രണയിച്ച വ്യക്തിയും കൂടെ എന്നെ ചതിക്കുകയായിരുന്നു. 'ഒന്നും ആരോടും പറയരുത്. ഒരു ജോലിക്കാര്യത്തിനു വേണ്ടിയല്ലേ?' ഇത് കേട്ട മാത്രയില്‍ അവന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പാനാണ് എനിക്ക് തോന്നിയത്.
അവന്‍ എന്നെ കയ്യൊഴിഞ്ഞു. തിയേറ്ററില്‍ ജോലിയും കിട്ടിയില്ല. വഴിപിഴച്ചവളായി മുദ്രകുത്തപ്പെട്ടു. പ്രചാരണം നല്‍കിയത് കാമുകനായി അഭിനയിച്ച വ്യക്തിയായിരുന്നു. ആയിടയ്ക്കാണ് സാജിതയെ പരിചയപ്പെട്ടത്. ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് പരസ്പരം മനസ്സിലാക്കി. ഇപ്പോള്‍ ഇങ്ങിനെ ജീവിച്ചു പോകുന്നു'. സമയം ഉച്ചകഴിഞ്ഞു. ഓഫീസിലെ കുളിമുറിയില്‍ അവര്‍ കുളിച്ചു കയ്യില്‍ കരുതിയ ഡ്രസ്സണിഞ്ഞു. അന്നത്തെ ഇരകളെ തേടി പുറത്തേക്കിറങ്ങി.

ALSO READ:
Keywords: Article, Top-Headlines, Women, Molestation, Police, Story, Two Women, Two Stories.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.