Follow KVARTHA on Google news Follow Us!
ad

അക്ഷരം പഠിക്കാനെത്തിയ പെണ്ണുങ്ങളുടെ കുസൃതികൾ

Women who came for studies#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നബീസാന്റെ മകന്‍ മജീദ് (ഭാഗം -34) 

- കൂക്കാനം റഹ്മാന്‍

(www.kvartha.com)
സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ കാലം മജീദ് മാഷെ സംബന്ധിച്ചിടത്തോളം തിരക്കേറിയ സമയമായിരുന്നു. സംസ്ഥാനതലത്തില്‍ റിസോര്‍സ്‌ പേര്‍സണ്‍ എന്ന നിലയിലുളള ചുമതല, ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ചുമതല. ഇതിനു പുറമേ സ്വന്തം വീട്ടില്‍ നടത്തുന്ന സാക്ഷരതാ ക്ലാസ്. മൂന്നു പതിറ്റാണ്ടിനു മുമ്പ് നടത്തിയ സാക്ഷരതാ ക്ലാസിലെ അനുഭവങ്ങള്‍ രസകരമായിരുന്നു. മജീദ് മാഷിന്റെ വീടിന്റെ ചുറ്റുവട്ടത്ത് കുറച്ച് പ്രായം ചെന്ന സ്ത്രീകള്‍ നിരക്ഷരരായിട്ടുണ്ടായിരുന്നു. അവരെ സാക്ഷരതാ ക്ലാസില്‍ എത്തിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടി വന്നു. ക്ലാസില്‍ ഹാജരായില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് തടയുമെന്ന ഭീഷണിയെതുടര്‍ന്നാണ് അറുപത് പിന്നിട്ട ഖദീജ ക്ലാസില്‍ വരാന്‍ സന്നദ്ധയായത്.
 
Students, School, Article, Teacher, Study class, Story, Passport, Women who came for studies.

വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ എഴുത്തും വായനയും പഠിക്കണമെന്നു പറഞ്ഞാണ് പ്രവാസിയായ മുഹമ്മദിന്റെ ഭാര്യ റംലത്തിനെ ക്ലാസിലേക്കാകര്‍ഷിച്ചത്. ആരോഗ്യവതിയായ സുന്ദരി റംലത്തിന് 30 വയസ്സ് പ്രായമുണ്ട്. താന്‍ നിരക്ഷരയാണെന്ന് ഇതേവരെ നാട്ടുകാരൊന്നു മറിയില്ല. ക്ലാസില്‍ പങ്കെടുത്താൽ ആ സ്വകാര്യം പൊളിയും. ഞാന്‍ ക്ലാസില്‍ വരുന്നത് ആരും അറിയരുത് മാഷെ. എന്ന ആമുഖത്തോടെയാണ് റംലത്ത് ആദ്യം ക്ലാസില്‍ വന്നത്. അവരെ കൂടാതെ മീനാക്ഷി, സുമിത്ര, പാര്‍വ്വതി, സുലോചന എന്നിവരും ക്ലാസില്‍ പഠിതാക്കളായിരുന്നു.

റംലത്തിന്റെ വീട്ടില്‍ ക്ലാസ് നടത്താനുളള സൗകര്യമൊരുക്കി. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇരു നില കെട്ടിടത്തിന്റെ ഹാളിലാണ് ക്ലാസ് അറേഞ്ച് ചെയ്തത്. ആറ് സ്ത്രീ പഠിതാക്കളും കൃത്യം 8 മണിക്കെത്തും. 9 മണിവരെ ക്ലാസ് തുടരും. മജീദ് മാഷെ കാത്തിരിക്കേണ്ട ആവശ്യമൊന്നും പഠിതാക്കള്‍ക്കില്ല. മാഷ് വൈകിയാല്‍ നബീസുമ്മ ക്ലാസിലെത്തും. പാട്ടും, കഥയും അനുഭവങ്ങളും പങ്കിടാന്‍ നബീസുമ്മ അതിസമര്‍ത്ഥയാണ്. പഠിതാക്കള്‍ കേട്ടിരിക്കും. നബീസുമ്മ പഴയ അഞ്ചാം ക്ലാസുകാരിയാണ്, അത്ര തന്നെ മദ്രസയും പഠിച്ചിട്ടുണ്ട്. പാഠഭാഗങ്ങള്‍ നബീസുമ്മയ്ക്ക് മനപ്പാഠമാണ്. ഖദീജയും നബീസുവും മദ്രസയില്‍ ഒന്നിച്ചു പഠിച്ചവരാണ്. ആ കാലത്ത് മദ്രസയില്‍ പഠിപ്പിച്ച ഉസ്താദുമാരുടെ നന്മകളെക്കുറിച്ച് അവര്‍ വാതോരതെ സംസാരിക്കും.
   
Students, School, Article, Teacher, Study class, Story, Passport, Women who came for studies.



മദ്രസയോട് അനുബന്ധിച്ചാണ് സ്‌ക്കൂളും പ്രവര്‍ത്തിച്ചിരുന്നത്.അവിടെ പഠിപ്പിച്ച സൂഫി മാഷെ കുറിച്ച് നബീസുവിന് പറഞ്ഞാല്‍ തീരില്ല. അതിരാവിലെ മദ്രസയില്‍ എത്തണം. ചായയും പലഹാരവുമൊന്നുമില്ല., അരി വറുത്തതും കട്ടന്‍ ചായയുമാണ് പ്രഭാത ഭക്ഷണം. അല്പം അരി വറുത്തത് മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിവെയ്ക്കും. നന്നേ വിശക്കുമ്പോള്‍ കൊറിക്കാന്‍ ആ ദരിദ്രനാളുകളിലൂടെ കടന്നുവന്നത് കേള്‍ക്കുമ്പോള്‍ പഠിതാക്കളുടെ മുഖത്ത് ദുഖം മിന്നിമറയും.

പഠിതാക്കളില്‍ രണ്ടു പേര്‍ വീട്ടമ്മമാരും നാലു സ്ത്രീകള്‍ ബീഡിത്തൊഴിലാളികളുമാണ്. ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളുണ്ട് പങ്കുവെക്കാന്‍. ക്ലാസിന്റെ പകുതി സമയവും അനുഭവങ്ങള്‍ പങ്കിടാന്‍ മാറ്റിവെക്കും. പന്ത്രണ്ടു വയസ്സില്‍ വിവാഹിതയായ ഖദീജയുടെ അനുഭവം കേള്‍ക്കാന്‍ രസമാണ്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടി എന്തിനാണ് വിവാഹമെന്നോ, എങ്ങിനെയാണ് ഭാര്യാ ഭര്‍തൃ ബന്ധമെന്നോ അറിയാത്ത പ്രായം. പതിമൂന്നു വയസ്സില്‍ അമ്മയായി. പ്രസവിക്കുക, അടുക്കള പണിയെടുക്കുക, ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. അതിനപ്പുറം ഒന്നുമില്ലായിരുന്നു ജീവിതത്തില്‍. നാലു ചുമരുകള്‍ക്കുളളില്‍ കെട്ടിയിട്ട ജീവിതം എഴുതാനറിയില്ല വായിക്കാനറിയില്ല. മൃഗതുല്യമായിരുന്നു അക്കാലത്തെ ജീവിതം.

റംല പ്രായം കൊണ്ട് ചെറുപ്പമാണ്. വിവാഹം കഴിച്ച് നാട്ടിലേക്കു കൊണ്ടു വന്നതാണ്. സ്‌ക്കൂളില്‍ പോയിരുന്നു എങ്കിലും പഠിച്ചതെല്ലാം മറന്നു പോയി. മൂന്നാം ക്ലാസുവരെ പോകാന്‍ പറ്റിയുളളൂ. ഉമ്മയുടെ തുടര്‍ച്ചയായ പ്രസവം ഇളയകുഞ്ഞുങ്ങളെ നോക്കാനുളള ചുമതല റംലയ്ക്കായിരുന്നു. ചെറുപ്പത്തില്‍ അതൊക്കെ സന്തോഷമായിട്ടാണ് തോന്നിയത്. ജീവിതത്തില്‍ കടന്നു വന്നപ്പോഴാണ് അക്ഷരമറിയാത്ത പ്രയാസം അനുഭവപ്പെട്ടു തുടങ്ങിയത്. ക്ലാസില്‍ എഴുതാന്‍ കൊടുത്താല്‍ വളരെ പെട്ടെന്ന് എഴുതിത്തീര്‍ക്കും. നോട്ടു ബുക്കുമായി മജീദിന്റെ അടുത്തു വന്നു ഇരുകയ്യും മേശമേല്‍ കുത്തി കുനിഞ്ഞു നില്‍ക്കും. കൈത്തണ്ട കാണിച്ചു പറയും, 'നോക്കൂ മാഷെ കൈത്തണ്ട മുഴുവന്‍ രോമം എനിക്ക് വിഷമം തോന്നുന്നു. പുരുഷന്‍മാരുടെ
കൈത്തണ്ട പോലെ എന്തു ചെയ്യും മാഷെ?'.

ഉടുത്ത നൈറ്റി ഉയര്‍ത്തി കാല്‍ മുട്ടു വരെ കാണിക്കും, 'കാലിനൊന്നും ഇങ്ങിനെയില്ല'. 'ഞാന്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോട് ചോദിച്ച് പ്രതിവിധി കണ്ടെത്താം, അതൊന്നും പ്രശ്‌നമാക്കേണ്ട', മജീദ് മാഷ് ആത്മ വിശ്വാസം ഉണ്ടാക്കിക്കൊടുത്തു. ഭര്‍ത്താവ് മുഹമ്മദ് ഗള്‍ഫില്‍ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍വിളിച്ച് സുഖാന്വേഷണങ്ങളും മക്കളുടെ പഠനകാര്യവും തിരക്കും. ഒരു ദിവസം ക്ലാസ് കഴിയാറാവുമ്പോള്‍ റംല, മാഷോട് സ്വകാര്യമായി പറഞ്ഞു. അങ്ങേര്‍ക്ക് അയക്കാന്‍ ഒരു
കത്തെഴുതണമെന്നുണ്ട്. എന്റെ കൈപ്പടയില്‍ തന്നെ എഴുതണം. ഞാന്‍ അക്ഷരം പഠിച്ചു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. മാഷ് എന്നെ ഒന്നു സഹായിക്കണം.


ക്ലാസ് കഴിഞ്ഞ് മറ്റുളളവരൊക്കെ പുറത്തേക്കിറങ്ങി. റംലയുടെ ചെറിയ രണ്ട് ആണ്‍മക്കളുണ്ട്, അവര്‍ നേരത്തെ ഉറങ്ങിക്കഴിഞ്ഞു. മാഷ് ഞങ്ങളുടെ വീടൊന്നും കയറി കണ്ടില്ലല്ലോ, വാ മുകളിലത്തെ മുറിയിലാണ് ഞങ്ങള്‍ കിടക്കാറ്. ഒരു വെളളക്കടലാസും പേനയുമായി മാഷിന്റെ അടുത്ത് സോഫായില്‍ വന്നിരുന്നു. മാഷ് കത്തെഴുതേണ്ട രൂപം പറഞ്ഞു കൊടുത്തു. റംല എഴുതിത്തുടങ്ങി. സാധാരണ എഴുതാറുളളത് പോലെ എഴുതി. ഇനി എന്തെഴുതണം റംലേ?, മാഷ് ചോദിച്ചു. റംല മാഷിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഇതുപോലേ അദ്ദേഹത്തിന്റെ അടുത്തിരിക്കാന്‍ കൊതിയാവുന്നു എന്നെഴുതണം. മാഷിന്റെ കവിളില്‍ ഒരുമ്മ വെച്ചു ഇത് പോലെ ഒരുമ്മ തരണം എന്നും എഴുതണം. മാഷ് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. നല്ല ഭയം ഉളളിലുണ്ട്. എങ്കിലും അടുത്തിരുന്ന് ഒരു ഉമ്മ തരാന്‍ താല്‍പര്യം ഉണ്ട് എന്നെഴുതിച്ചു.

മീനാക്ഷി ചെറുപ്പക്കാരിയാണ്. ക്ലാസില്‍ വരുമ്പോള്‍ ലിപ്സ്റ്റിക്കിട്ട് കണ്‍മഷിതേച്ച് പൗഡറിട്ട് അല്‍പം സുഗന്ധമൊക്കെ പുരട്ടും. എന്നും ചിരിയാണ്. അക്ഷരം പല തവണ പറഞ്ഞും എഴുതിയും കൊടുത്താലും ഒരു തവണ എഴുതും പിന്നെ മറക്കും. മജീദ് മാഷ് വളരെ പണിപ്പെട്ടാണ് മലയാളം അക്ഷരങ്ങള്‍ മീനാക്ഷിക്ക് പഠിപ്പിച്ചു കൊടുത്തത്. മീനാക്ഷിയെ ക്ലാസിലെ പഠിതാക്കള്‍ കളിയാക്കി ചിരിക്കും. അതിലൊന്നും അവള്‍ക്ക്
പരിഭവമില്ല. ക്ലാസ് കഴിയാറാവുമ്പോഴേക്കും മീനാക്ഷി എല്ലാം പഠിച്ചെടുത്തു. അവസാനം നടത്തിയ പരീക്ഷയിലും മീനാക്ഷിക്ക് നല്ല മാര്‍ക്ക് കിട്ടി.

ക്ലാസില്‍ വരുന്ന പാര്‍വ്വതിയെ എല്ലാവരും ‘പാറു’ എന്നേ വിളിക്കൂ. മജീദ് മാഷ് മാത്രമേ പാര്‍വ്വതി എന്ന് വിളിക്കാറുളളൂ. അതിന് അവള്‍ക്ക് നല്ല സന്തോഷമാണ്. ക്ലാസിലേക്ക് വരുമ്പോള്‍ അവള്‍ നട്ടുണ്ടാക്കിയ കൃഷിയിടത്തില്‍ നിന്ന് നേന്ത്രക്കായ പഴുപ്പിച്ച് കൊണ്ടുവരും. മജീദ് മാഷിന്റെ കയ്യില്‍ കൊടുക്കും. മാഷ് അത് എല്ലാവര്‍ക്കും പകുത്തു നല്‍കും. ഒരു ദിവസം ക്ലാസ് കഴിയാറായി. എല്ലാവരും എഴുന്നേറ്റു നിന്നു. ക്ലാസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഒരു പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. 'പുറത്തിരുട്ടകറ്റുവാന്‍ കൊളുത്തണം വിളക്കുനാം. അകത്തിരുട്ടകറ്റുവാന്‍ അക്ഷരം പഠിക്കണം', ഈ വരികള്‍ ചൊല്ലികഴിയുമ്പോള്‍ പാര്‍വ്വതി തറയിലേക്ക് വീണു. കാലിട്ട് അടിക്കാന്‍ തുടങ്ങി. എല്ലാവരും ഭയന്നു. മജീദ് പാര്‍വ്വതിയുടെ കൈപിടിച്ച്
എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. പാര്‍വ്വതി മജീദ് മാഷിന്റെ കൈ മുറുക്കെ പിടിച്ചു. പിന്നെ വിടുന്നേയില്ല. മാഷ് വിടുവിക്കാന്‍ ആവുന്നതും ശ്രമിച്ചു.

റംലയും മീനാക്ഷിയും പാര്‍വ്വതിയുടെ വീട്ടിലേക്ക് ഓടിപ്പോയി. അവളുടെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വന്നു. അപ്പോഴും മാഷിന്റെ കൈവിടാതെയാണ് പാര്‍വ്വതിയുടെ കിടപ്പ്. ഭര്‍ത്താവാണ് പറഞ്ഞത്. അവള്‍ക്ക് ചിലപ്പോള്‍ അപസ്മാരം ഉണ്ടാവാറുണ്ട് എന്ന്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി. പാര്‍വ്വതി ചിരിച്ചുകൊണ്ട് ഭര്‍ത്താവിന്റെ കൂടെ പോയി. സുമിത്രയും പാര്‍വ്വതിയും എന്നും ക്ലാസിലെത്തിയാല്‍ പറയും അവരുടെ ബീഡിക്കമ്പനിയിലെ സാക്ഷരതാ ക്ലാസില്‍ പോകുന്നവരൊക്കെ യാത്ര നടത്തുന്നുണ്ട് എന്നും നമുക്കും അങ്ങിനെ നടത്തണമെന്നും. എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ഒരു ഏകദിന പഠനയാത്ര പ്ലാന്‍ ചെയ്തു. കടലോരം, റേഡിയോ നിലയം, സെന്‍ട്രല്‍ ജയില്‍, എന്നിവ കാണാനുളള പെര്‍മിഷന്‍ സംഘടിപ്പിച്ചു.

പഠിതാക്കളുടെകൂടെ നബീസുമ്മയും മജീദ് മാഷിന്റെ ഭാര്യ സുഹറയും പങ്കെടുത്തു. ആട്ടും പാട്ടും കഥപറച്ചിലുമൊക്കെയായി യാത്ര അടിപൊളിയായിരുന്നു. ക്ലാസില്‍ നടന്ന ഓരോ സംഭവവും പഠിതാക്കള്‍ ഓര്‍ക്കുകയും പങ്കുവെക്കുകയും ചെയ്യാറുണ്ട്. നേരിട്ടു കാണുമ്പോഴൊക്കെ മജീദ് മാഷിനോട് സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കും. അക്ഷരയാത്രയിലെ ഈ അനുഭവം മറ്റു മേഖലകളിലേക്കുളള പ്രയാണത്തിനും വഴിയൊരുക്കിയിട്ടുണ്ട്.

ALSO READ:













 









Keywords:  Students, School, Article, Teacher, Study class, Story, Passport, Women who came for studies.

Post a Comment