നബീസാന്റെ മകന്‍ മജീദ് (ഭാഗം -33)
-കൂക്കാനം റഹ്മാന്‍
(www.kvartha.com) പഴയകാര്യങ്ങള്‍ ഓര്‍ക്കുകയും മറ്റുളളവരോട് പങ്കുവെക്കുകയും ചെയ്യുന്നത് മജീദിന് ഇഷ്ടമുളള കാര്യമാണ്. ഒന്നാം ക്ലാസില്‍ ചേര്‍ന്നതുമുതലുളള ചെറുതും വലുതുമായ സംഭവങ്ങള്‍, വ്യക്തികളുമായുളള ബന്ധങ്ങള്‍ എല്ലാം കൃത്യമായി ഓര്‍മ്മയില്‍ തെളിഞ്ഞു വരും. ഒന്നാം ക്ലാസുമുതല്‍ ഒപ്പം പഠിച്ചു വളര്‍ന്ന രണ്ടു കൂട്ടുകാരുടെ അകാല വേര്‍പാട് മനസ്സില്‍ ഒരുപാട് വേദന കോറിയിട്ടുണ്ട്. പുളുക്കൂല്‍ കൃഷ്ണന്‍ എന്ന സുഹൃത്തിനെക്കുറിച്ച് എന്നും ഓര്‍ക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഉച്ചസമയത്ത് ഞങ്ങള്‍ എന്തോ കാര്യത്തിന് തമ്മില്‍ അടിപിടിയായി. എന്റെ നഖം കൊണ്ട് അവന്റെ കൈത്തണ്ടയില്‍ മുറിവ് പറ്റി. രക്തം പൊടിഞ്ഞു. അന്ന് പരിശീലനം കഴിഞ്ഞ ഉടനെ ജോലിയില്‍ ചേര്‍ന്ന കുഞ്ഞിക്കണ്ണന്‍ മാഷായിരുന്നു ഞങ്ങളുടെ ക്ലാസ് മാഷ്. കൃഷ്ണന്‍ അവന്റെ കൈത്തണ്ടയിലെ മുറിവ് മാഷിന് കാണിച്ചു കൊടുത്തു.
മാഷിന് ദേഷ്യം വന്നു. ചൂരല്‍ വടികൊണ്ട് മജീദിന് പൊതിരെ തല്ലു കിട്ടി. ഏഴാം ക്ലാസിലെ ഗോവിന്ദന്‍ മജീദിനോട് സ്വകാര്യമായി ഒരു കാര്യം സൂചിപ്പിച്ചു. കൃഷ്ണന്റെ പെങ്ങളെയാണ് കുഞ്ഞിക്കണ്ണന്‍ മാഷ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന്. അതുകൊണ്ടാണ് മജീദിന് പൊതിരെ തല്ലുകിട്ടിയതെന്ന്. കൃഷ്ണന്റെ അമ്മവീട് പുത്തൂരാണ്. ലീവ് ദിവസങ്ങളിലൊക്കെ അവന്‍ അമ്മ വീട്ടിലേക്ക് പോകും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവന്‍ അമ്മാവന്റെ പീടികയില്‍ വന്ന് മിഠായി വാങ്ങിയിട്ട് പുത്തൂരിലേക്ക് പോകും.
അന്ന് വന്നപ്പോള്‍ അവന്‍ മജീദിനോട് പറഞ്ഞു. 'മജീദിനെ കാണാന്‍ എന്തു രസം'. കേട്ടപ്പോള്‍ മജീദിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. ഏഴാം ക്ലാസിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. അവന്‍ ഗള്‍ഫിലെത്തി വലിയ സമ്പത്തിന്റെ ഉടമയായെന്നും. കൊട്ടാരം പോലുളള വീടു പണിതിട്ടുണ്ടെന്നും കേട്ടറിഞ്ഞു. സമ്പന്നയായ ഒരു സ്ത്രീയെയാണ് വിവാഹം ചെയ്തതെന്നും അറിഞ്ഞു. ഒരു ദിവസം മജീദ് കേട്ട ദുഖ വാര്‍ത്ത ഇങ്ങിനെയായിരുന്നു. കൃഷ്ണന്‍ പണി കഴിപ്പിച്ച ആ വീടിന്റെ പരിസരത്തു കൂടി പോകുന്ന ആളുകള്‍ക്ക് വീട്ടില്‍ നിന്നും വരുന്ന ദുര്‍ഗന്ധം സഹിക്കവയ്യാതെ പോയി നോക്കിയപ്പോള്‍ അവന്റെ ചീഞ്ഞളിഞ്ഞ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത് എന്നാണ്.
ക്ലാസിലെ ഏറ്റവും കുരുത്തം കെട്ടവനാണ് സിപി കരുണാകരന്‍. കരുത്തുളള ശരീര പ്രകൃതിയാണ്. കറുത്ത നിറമാണ്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടി അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിക്കുന്ന സ്വഭാവമുണ്ടായിരുന്നു എന്ന് കൂടെ പഠിച്ചവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സ്‌ക്കൂളിനടുത്താണ് വീട്. മജീദും സുഹൃത്തുക്കളും ഉച്ചനേരത്ത് ഹെഡ്മാസ്റ്ററുടെ വീട്ടില്‍ മാഷിന്റെ അമ്മ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി പാനിയില്‍ കോരിവെച്ച പച്ചവെളളം കുടിച്ചാണ് വയറു നിറയ്ക്കുക. ചിലപ്പോള്‍ മൊയ്തീന്‍ കുട്ടിയുടെ പീടികയില്‍ നിന്ന് ഒരു മുക്കാലിന് (ഇന്നത്തെ മൂന്നു പൈസ) വെല്ലം വാങ്ങും. അതും കടിച്ചു തിന്ന് വെളളം കുടിക്കും. കരുണാകരന്‍ ഉച്ചയ്ക്ക് വയറു നിറച്ചും ഭക്ഷണം കഴിച്ചിട്ടാണ് സ്‌ക്കൂളിലേക്ക് വരിക. മൊയ്തുകുട്ടിക്കാന്റെ പീടികയില്‍ ചെന്ന് ഒരണക്ക് (ഇന്നത്തെ 12 പൈസ) ചെറുപഴം വാങ്ങിയ ഒരു തമാശയുമുണ്ട്.
മൊയ്തുട്ടിക്കാന്റെ പീടിക കോലായില്‍ നിസ്‌ക്കരിക്കാന്‍ തിണ പണിതിരുന്നു. കൃത്യമായി നിസ്‌ക്കരിക്കുന്ന ആളാണ് മൊയ്തുട്ടിക്ക. ഉച്ച നേരത്ത് ക്ലാസിലെ കരുണാകരന്‍ ചെറുപഴം വാങ്ങിക്കാന്‍ പീടികയില്‍ ചെല്ലുമ്പോള്‍ ഇക്ക നിസ്‌ക്കാരത്തിലാണ്. കരുണാകരന്‍ ഉറക്കെ ചോദിച്ചു, 'ഒരണക്ക് എത്ര പഴം മൊയ്തുട്ടിക്ക'. ഇക്ക നിസ്‌ക്കാരത്തില്‍ കുനിഞ്ഞ് നിവര്‍ന്ന് രണ്ടും കയ്യും ഉയര്‍ത്തുന്നതും പത്തു വിരലും നിവര്‍ന്ന് കാണുന്നതും കണ്ട കരുണാകരന്‍ വിചാരിച്ചു പത്തു പഴം എന്നാണ് ആംഗ്യം കാണിച്ചത് എന്നാണ്. അവന്‍ ഒരണ മേശ പുറത്ത് വെച്ച് കുലയില്‍ നിന്ന് പത്തു പഴം ചിക്കിയെടുത്തു സ്‌ക്കൂളിലേക്കോടി. അത് ഞങ്ങളെല്ലാം പങ്കിട്ട് തിന്നുകയും ചെയ്തു. യാഥാര്‍ത്ഥ്യത്തില്‍ അന്ന് ഒരണക്ക് രണ്ടു പഴം മാത്രമെ കിട്ടൂ. നാളുകള്‍ കഴിഞ്ഞു. കരുണാകരന്‍ പഠനം നിര്‍ത്തി. അവന്‍ നല്ല കര്‍ഷകനായിമാറി. ഒരു ദിവസം ആളുകള്‍ പറയുന്നത് കേട്ടു, അവന്‍ വിഷം കഴിച്ച് വീട്ടു മുറ്റത്ത് പിടഞ്ഞു വീണു മരിച്ചെന്ന്.
നബീസുമ്മയുടെ കുഞ്ഞുങ്ങളോടുളള സ്നേഹം സര്‍വ്വരാലും അംഗീകരിക്കപ്പെട്ടതാണ്. മജീദിന്റെ കൂടെ പഠിക്കുന്ന മാനേജരുടെ മക്കള്‍ ബാലകൃഷ്ണനും മുരളിയും ഒന്നിച്ചാണ് സ്‌ക്കൂളിലേക്ക് പോകുന്നതും വരുന്നതും. നല്ലമഴയുളെളാരു ദിവസം വിശപ്പുണ്ട് . അവര്‍ രണ്ടു പേരും മജീദിന്റെ വീട്ടിലേക്കു വന്നു. നബീസുമ്മ കപ്പ പുഴുക്കാക്കിയിട്ടുണ്ടായിരുന്നു. മാപ്പിളമാരുടെ വീട്ടില്‍ നിന്ന് നായന്മാരൊന്നും ഭക്ഷണം കഴിക്കില്ല, വിശപ്പിന് ജാതിയും മതവുമില്ലല്ലോ?. വീട്ടിലിരുന്ന് അവര്‍ ഭക്ഷണം കഴിക്കില്ല, നടക്കുമ്പോള്‍ തിന്നുകൊണ്ട് പോയ്ക്കൊളളാം എന്ന് രണ്ടു പേരും പറഞ്ഞു. വാഴയിലയില്‍ രണ്ടു പേര്‍ക്കും കപ്പ പുഴുക്ക് കൊടുത്തു. അവര്‍ പുത്തൂര് കൊഴുമ്മല്‍ വരെ നടന്നാണ് പോകേണ്ടത്. അത് കഴിച്ചുകൊണ്ട് നടന്നു പോയ കാഴ്ച മജീദിന്റെ മനസ്സില്‍ നിന്ന് മായുന്നില്ല.
മജീദ് അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴുളള ഓര്‍മ്മ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ അണ്ടിക്കാല സീസണിലെ സംഭവങ്ങളാണ്. പഞ്ചസാര മണിക്കടല, വറുത്ത നിലക്കടല എന്നിവയുടെ കച്ചവടക്കാരായി മാറും ചില കുട്ടികള്‍. അക്കൂട്ടത്തില്‍ മജീദും പെടും, പുറത്തെവിടെയും വില്‍പനയില്ല. സ്‌ക്കൂളില്‍ മാത്രം ഇന്റര്‍വെല്‍ സമയത്താണ് കച്ചവടം പൊടിപൊടിക്കുന്നത്. മജീദ്, ഗോപാലന്‍, നാരായണന്‍ എന്നിവരാണ് പ്രധാന കച്ചവടക്കാര്‍. നബീസുമ്മ പഞ്ചസാരക്കടല ചെറിയൊരു കുപ്പിയിലാക്കിത്തരും. അത് ട്രൗസറിന്റെ കീശയിലിടും. ഒരു കശുവണ്ടിക്ക് അഞ്ച് പഞ്ചസാര കടല, അല്ലെങ്കില്‍ ഒരു വറുത്ത തോടു പൊളിക്കാത്ത നിലക്കടല. ഇങ്ങിനെയാണ് വില്‍പന. ട്രൗസറിന്റെ രണ്ടാമത്തെ കീശയില്‍ കശുവണ്ടി വാങ്ങിയിടും. സ്‌ക്കൂള്‍ വിടാനാകുമ്പോഴേക്കും രണ്ടു കീശയിലും കശുവണ്ടി നിറയും. വിയര്‍പ്പും ചെളിയും ഉളള കൈകൊണ്ടു തന്നെയാണ് കടല എണ്ണികൊടുക്കുക, വാങ്ങി തിന്നുന്നവനും കൈ ശുചിയാക്കാറൊന്നുമില്ല. അക്കാലത്തങ്ങിനെയായിരുന്നു
സ്‌ക്കൂള്‍ വിട്ട ഉടന്‍ കശുവണ്ടി തൂക്കി വില്‍ക്കാനും അടുത്ത ദിവസത്തേക്കുളള കടലയും മറ്റും വാങ്ങാനും പീടികയിലേക്ക് ഓടിച്ചെല്ലും. അടുത്ത സ്‌ക്കൂള്‍ വര്‍ഷത്തേക്കുളള ഷര്‍ട്ടും ട്രൗസറും വാങ്ങാനുളള കാശ് ഈ വില്‍പനയിലൂടെ ലഭ്യമാവും. പഴയ പാഠപുസ്തകം പകുതി വിലയ്ക്ക് വാങ്ങുന്ന ഏര്‍പ്പാടും അക്കാലത്തുണ്ടായിരുന്നു. അഞ്ചാം ക്ലാസില്‍ നിന്ന് ആറാം ക്ലാസിലേക്ക് ജയിക്കുമെന്നുറപ്പുളളവര്‍ അവരുടെ പാഠപുസ്തകങ്ങള്‍ അഞ്ചാം ക്ലാസിലേക്ക് ജയിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാവും. ഒരേ പാഠ പുസ്തകം നാലും അഞ്ചും കൊല്ലം കൈമാറി കൈമാറി പഠിച്ചിരുന്ന കാര്യം ഓര്‍ത്തുപോവുന്നു. അങ്ങിനെ കൈമാറാന്‍ പുസ്തകത്തിന് കേടുവരാതെ ശ്രദ്ധിക്കും. ആ ദരിദ്രകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ അതിശയം തോന്നുന്നു.
അന്നത്തെ പഠനരീതിയും വ്യത്യസമുണ്ട്. പാഠത്തിലെ അറിയാത്ത പദങ്ങളുടെ അര്‍ത്ഥം എഴുതിത്തരും. വാക്കുകളുടെ പര്യായം എഴുതിത്തരും, ചോദ്യവും ഉത്തരവും എഴുതിത്തരും, അതൊക്കെ പഠിക്കണം. അടുത്ത ദിവസം തലേദിവസം പറഞ്ഞും എഴുതിയും കൊടുത്ത എല്ലാം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ചൂരല്‍ കഷായം കിട്ടുമെന്നുറപ്പാണ്. ആറാം ക്ലാസിലെ അരക്കൊല്ല പരീക്ഷയ്ക്ക് 'അച്ഛന്‍' എന്ന വാക്കിന്റെ പര്യായം എഴുതണം. കുഞ്ഞപ്പന്‍ എഴുതിയ മൂന്നാമത്തെ പര്യായ വാക്ക് വായിച്ച് അടിയോടി മാഷ് ചിരിച്ച് ചിരിച്ച് എല്ലാ മാഷന്‍മാരേയും വിളിച്ചറിയിച്ചതും മജീദ് ഓര്‍ക്കുന്നു.
കൂഞ്ഞപ്പന്‍ അച്ഛന്‍, താതന്‍, പിതാവ്, കാലമാടന്‍ എന്നെഴുതിവെച്ചത് കണ്ടിട്ടാണ് അടിയോട് മാഷ് ചിരിച്ചത്. കുഞ്ഞപ്പന്‍ ഗൗരവത്തോടെ തന്നെ മറുപടി പറഞ്ഞു. അച്ഛന്‍ മദ്യപിച്ച് ആടിപ്പാടി വരുമ്പോള്‍ അമ്മ വിളിക്കാറ് 'കാലമാടന്‍ വരവായ്', എന്നാണ്. അതുകൊണ്ടാണ് മാഷേ ഞാന്‍ അങ്ങിനെ എഴുതിയത്. കുഞ്ഞപ്പന്റെ നിഷകളങ്കമായ മറുപടി കേട്ടപ്പോള്‍ ക്ലാസ് മുഴുവന്‍ നിശബ്ദമായി, മാഷിന്റെ ചിരിയും നിന്നു.

ALSO READ:
Keywords: Article, Teacher, Study Class, Students, Story, School, Synonyms of Kunjappan and laughter of master.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.