നബീസാന്റെ മകന്‍ മജീദ് (ഭാഗം 21)
അദ്ദേഹത്തിന്റെ സമീപനം അറിഞ്ഞപ്പോള്‍ മജീദിന് അക്കാര്യം തിരിച്ചറിയാന്‍ പറ്റി. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകാന്‍ അദ്ദേഹം ക്ഷണിച്ചു. ടൗണ്‍ അത്ര പരിചയമില്ലാത്ത ആളായിരുന്നു മജീദ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ പോയി. പുറത്ത് നല്ല മഴയായിരുന്നു. റോഡ് മുഴുവന്‍ ചളിയാണ്. ആ വര്‍ഷത്തെ ആദ്യത്തെ മഴയായിരുന്നു. വിസ്റ്റ്രാപ് ചെരുപ്പാണ് മജീദ് ഉപയോഗിച്ചിരുന്നത്. റോഡിലുളള ചെളി മുണ്ടിലും ഷര്‍ട്ടിലുമായി. 'എന്റെത് ഡബിള്‍ റൂമാണ്, നമുക്ക് അവിടെ കിടക്കാം', അയാള്‍ ക്ഷണിച്ചു. കാര്യം പന്തിയല്ലായെന്ന് തോന്നി മജീദ് ക്ഷണം നിരസിച്ചു. ഭക്ഷണം കഴിച്ച് വന്ന ഉടനെ മജീദ് ഡോര്‍ അടച്ച് മുറിയില്‍ ഇരുന്നു. ചെളിപുരണ്ട ഷര്‍ട്ടും മുണ്ടും കഴുകിയിട്ടു. മുറിയില്‍ കിടന്നുറങ്ങി. ഡോറിന് മുട്ടുന്ന ശബ്ദം കേട്ടു ആ കക്ഷി തന്നെയായിരിക്കുമെന്ന് കരുതി വാതില്‍ തുറന്നില്ല. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. എംഎസ്എം (മെയില്‍ സെക്‌സ് വിത്ത് മെയില്‍) എന്ന സ്വഭാവക്കാരനായിരുന്നു അയാള്‍. അതാണ് മജീദിനോട് അത്ര താല്‍പര്യം കാണിച്ചത്. ലൈംഗീക വൈകൃതമാണ് അവരുടെ സ്വഭാവം. അയാളില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യമായി.
പറഞ്ഞ പ്രകാരം ആകാശവാണിയില്‍ എത്തി. നല്ല സ്വീകരണമാണ് ആകശവാണിയിലെ ജീവനക്കാര്‍ നല്‍കിയത്. സ്റ്റുഡിയോവിലേക്ക് കൂട്ടികൊണ്ടു പോയിറിക്കാര്‍ഡിംഗ് റൂമില്‍ ഇരുത്തി. എഴുതിക്കൊണ്ടു പോയ കുറിപ്പ് നോക്കി വായിച്ചാല്‍ മതീയെന്ന് അവിടെനിന്ന് മനസ്സിലായി. കടലാസ് ഇളക്കുകയോ മറിക്കുകയോ ചെയ്യുമ്പോള്‍ ശബ്ദം ഉണ്ടാക്കരുതെന്ന് നിര്‍ദേശം കിട്ടി. അത് പ്രകാരം ചെയ്തു. ആകാശവാണിയിലെ ആദ്യാനുഭവം അങ്ങിനെയായിരുന്നു. തുടര്‍ന്ന് നിരവധി തവണ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ മജീദിന് അവസരം കിട്ടിയിട്ടുണ്ട്.
അന്നത്തെ റിക്കാര്‍ഡിംഗ് കഴിഞ്ഞ് പ്രതിഫലത്തിന്റെ ചെക്ക് കിട്ടി. റിസപ്ഷന്‍ മുറിയിലേക്ക് ചെന്നു. അവിടെ രണ്ടു മൂന്നു പരിചിത മുഖങ്ങളുണ്ടായിരുന്നു. മലപ്പുറത്തുക്കാരനായ രാവണപ്രഭു, പാലക്കാടുകാരി അശ്വതി, കൂടെ വേറൊരു സ്ത്രീയേയും കണ്ടു. ഇവരും ആകാശവാണിയില്‍ ഒരു ഡിസ്‌ക്കഷന്‍ പ്രോഗ്രാം റിക്കാര്‍ഡിംഗിന് വന്നതാണ്. രാവണപ്രഭുവും അശ്വതിയും മജീദിന്റെ കൂടെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരാണ്. തമ്മില്‍ കണ്ടിട്ട് ഏറെനാളായി. പഴയകാര്യങ്ങളൊക്കെ പരസ്പരം പങ്കുവെച്ചു. കൂടെയുളള സ്ത്രീയെ അശ്വതി പരിചയപ്പെടുത്തി. 'ഇത് രാജാമണി, എന്റെ സുഹൃത്താണ്. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകയാണ്. പട്ടാമ്പിയിലാണ് താമസം', ഇത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അവരെ റിക്കാര്‍ഡിംഗ് റൂമിലേക്ക് വിളിച്ചുകൊണ്ടു പോവാന്‍ സ്റ്റാഫ് വന്നിരുന്നു. 'മജീദ് ടൗണില്‍ എവിടെയാണ് താമസിക്കുന്നത്. റിക്കാര്‍ഡിംഗ് കഴിഞ്ഞിട്ട് ഞങ്ങള്‍ അവിടേക്ക് വരാം', അശ്വതി സൂചിപ്പിച്ചു.
മജീദ് ആകാശവാണിയില്‍ നിന്ന് പുറത്തിറങ്ങി. സമയം ഒരു മണി കഴിഞ്ഞിരുന്നു. കടപ്പുറത്തെ കാറ്റാടി മരത്തണലില്‍ നിരവധി ഇണക്കുരുവികള്‍ എന്ന് തോന്നിക്കുന്ന സ്ത്രീപുരുഷന്‍മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. മിക്കവരും കോളേജ് സ്റ്റുഡന്‍സ് ആയിരിക്കാനാണ് സാധ്യത. ക്ലാസ് കട്ട് ചെയ്തു ജോളി അടിക്കാന്‍ വന്നതായിരിക്കും. ഇങ്ങിനെയൊന്നുമാകാതെ ജീവിതം ഇതുവരെ എത്തിയതില്‍ മജീദ് സന്തോഷിച്ചു. നബീസുമ്മയുടെ കരുതലാണ് ജീവിതം വഴിതെറ്റാതെ ജീവിച്ചു വരാന്‍ ഇടയാക്കിയത്. ഒരു സിമന്റ് ബെഞ്ചില്‍ മജീദ് ഏകനായി ഇരുന്നു. കടല്‍ തിരമാലകളെ ശ്രദ്ധിച്ചു. നട്ടുച്ച വെയിലിലും കടലിലിറങ്ങി കളിക്കുന്ന സ്ത്രീപുരുഷന്‍മാരെ കണ്ടു. നിരനിരയായി നില്‍ക്കുന്ന കാറ്റാടിമരത്തണലിലില്‍ പണിതിരിക്കുന്ന സിമന്റ് ബെഞ്ചുകളില്‍ താടിയും മുടിയും നീട്ടി പുകച്ചുരുളുകള്‍ ആകാശത്തേക്ക് വലിച്ചൂതുന്ന നിരാശ കാമുകന്‍മാരെന്നു തോന്നിക്കുന്ന ചിലരെയും കാണാനിടയായി.
കടലില്‍ ഒരല്‍ഭുത കാഴ്ചയും മജീദിന്റെ ശ്രദ്ധയില്‍ പെട്ടു. ഡോള്‍ഫിനുകള്‍ അന്തരീക്ഷത്തിലേക്ക് കുതിച്ചുയരുന്നതും, കടലിലേക്ക് തിരിച്ചു വീഴുന്നതും. ഡോള്‍ഫിനുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അവയുടെ ചാട്ടം കാണുന്നത്. കുറേ നേരം ആ കാഴ്ച കണ്ടാസ്വദിച്ചു. വിശപ്പു തോന്നിയപ്പോള്‍ ലോഡ്ജിലേക്ക് നടന്നു. ലോഡ്ജിനോടനുബന്ധിച്ചുളള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. മുറിയിലേക്ക് ചെന്നു. ക്ഷീണം തോന്നിയതിനാല്‍ അല്പമൊന്നു തലചായ്ച്ചു. വൈകുന്നേരം ആറുമണിക്കാണ് മുറി വെക്കേറ്റ് ചെയ്യേണ്ടിയിരുന്നത്. അതുവരെ ഉപയോഗപ്പെടുത്താമല്ലോ, മാത്രമല്ല കാണാമെന്ന് പറഞ്ഞ സുഹൃത്തുക്കളെ കാത്തു നില്‍ക്കുകയും വേണം. പലതും അലോചിച്ചു കിടന്നപ്പോള്‍ ഉറക്കം വന്നുപോയി. എത്രസമയം ഉറങ്ങിപ്പോയി എന്നറിയില്ല. ഡോര്‍ബെല്‍ കേട്ടപ്പോഴാണ് ഉണര്‍ന്നത്. ഇന്നലത്തെ മുംബൈക്കാരനാണോ പുറത്ത് എന്ന് ആദ്യം ശങ്കിച്ചു. ഡോര്‍ തുറന്നു നോക്കിയപ്പോള്‍ അശ്വതിയും കൂട്ടുകാരി രാജാമണിയുമാണ് . അവരെ മുറിയിലേക്ക് ക്ഷണിച്ചിരുത്തി രാവണപ്രഭു തിരിച്ച് നാട്ടിലേക്കു പോയി എന്നു അവര്‍ പറഞ്ഞു.
മജീദ് മാഷെ രാജാമണിക്ക് പരിചയപ്പെടുത്തികൊണ്ട് അശ്വതി സംസാരിച്ചു തുടങ്ങി. 'ഇവള്‍ അധ്യാപക വിദ്യാര്‍ത്ഥിയാണ്. കാസര്‍കോട്ടാണ് ഇവളുടെ ജ്യേഷ്ഠത്തി കുടുംബസമേതം താമസിക്കുന്നത്. ആകാശവാണിയിലെ പ്രോഗ്രാം കഴിഞ്ഞ് ഞങ്ങള്‍ കാസര്‍കോട്ടേക്ക് പോകാം എന്നാണ് തീരുമാനിച്ചത്. മജീദ് മാഷിനെ കണ്ടപ്പോള്‍ തീരുമാനം അല്പം മാറ്റി. ഞാന്‍ നാട്ടിലേക്ക് തിരിച്ചു പോയ്‌ക്കോളാം. അടുത്ത തവണ കാസര്‍കോട്ടേക്ക് പോകാം. മാഷിന്റെ കൂടെ രാജാമണി വരും. മാഷും കാസര്‍കോട്ടേക്കാണല്ലോ?', വാസ്തവത്തില്‍ മജീദ് കാസര്‍കോടുകാരനല്ല, പ്രവര്‍ത്തനങ്ങളും ഔദ്യോഗിക ജോലിയും കാസര്‍കോട് ആയതിനാല്‍ മറ്റുളളവര്‍ മനസ്സിലാക്കിയത് കാസര്‍കോടുകാരനാണെന്നാണ്.
'എന്റെ കൂടെ വന്നോളൂ, പൂര്‍ണ്ണസുരക്ഷിതത്വത്തോടെ ഞാന്‍ എത്തിച്ചോളാം', മജീദ് മറുപടി പറഞ്ഞു. 'കാസര്‍കോടേക്ക് കൊണ്ടു പോകാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട് അത് വാങ്ങിച്ചു കൊടുത്ത് ഞാന്‍ നാട്ടിലേക്കു പോവും. രാജാമണി ഇവിടേക്ക് വരൂ'. നാലുമണിക്കാണ് അവര്‍ ഇറങ്ങിയത്. ആറ് മണിക്ക് മുന്നേ വരണം എന്ന് മജീദ് നിര്‍ദ്ദേശിച്ചിരുന്നു. രാജാമണി കൃത്യസമയത്തു തന്നെ സാധനങ്ങളുമായി തിരിച്ചെത്തി. പിന്നീടാണ് രാജാമണിയെക്കുറിച്ച് മജീദ് ചോദിച്ചറിയുന്നത്. കാസര്‍കോടു ജില്ലയിലെ ബന്തടുക്കയിലാണ് ചേച്ചി താമസിക്കുന്നത് എന്ന് പറഞ്ഞു. ഇപ്പോള്‍ ആറു മണിയായി ട്രെയിന്‍ ഇവിടെ നിന്ന് എട്ടുമണിക്കാണ്. കാസര്‍കോട് പത്തുമണിക്കെത്തിയാല്‍ തന്നെ ബന്തടുക്കയിലേക്ക് ബസ്സ് കിട്ടില്ല. കോഴിക്കോട് നിന്ന് ബസ്സിനുപോയാലും ഇതു തന്നെ അവസ്ഥ. പിന്നെന്തു ചെയ്യും?.
'ഇന്നിവിടെ താമസിക്കാം, നാളെ പോകാം മാഷെ', വളരെ ധൈര്യത്തോടെയാണ് രാജാമണിയുടെ സംസാരം മജീദിന്റെ ഹൃദയമിടിപ്പ് കൂടി. ഇതേവരെ ഇത്തരമൊരനുഭവം മജീദിനുണ്ടായിട്ടില്ല. ആളെന്തു പറയും?. പോലീസ് റെയിഡോ മറ്റോ ഉണ്ടായാലോ?. തനിച്ചു വിടാനും പറ്റില്ല. വരുന്നത് വരട്ടെ എന്നു കരുതി റിസപ്ഷന്‍ കൗണ്ടറില്‍ ചെന്ന് ഒരു ഡബിള്‍ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തു. അതു പ്രകാരം മജീദും രാജാമണിയും ഡബിള്‍ മുറിയിലേക്ക് മാറി.
< !- START disable copy paste -->
/ കൂക്കാനം റഹ്‌മാൻ
(www.kvartha.com) വേവലാതികളില്‍ നിന്ന് മോചനം ലഭിച്ച ഒരനൂഭൂതി തോന്നി മജീദിന്. പെട്ടുപോയ അപകടത്തില്‍ നിന്ന് കരകയറിയ സന്തോഷം. എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് പ്രശ്‌നം പരിഹരിച്ചതില്‍ ആഹ്ലാദ ചിത്തനായിരുന്നു മജീദ്. നബീസുമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുത്തു. അമ്മാവനു മനപ്രയാസം ഉണ്ടാക്കിയില്ല. കസിന്‍ സിസ്റ്ററിന് അപകടം വരുത്തിയില്ല. സര്‍വ്വോപരി സുഹൃത്ത് മൊയിതീനും തേടിയവളളി കാലില്‍ ചുറ്റി എന്ന ആശ്വാസം. മജീദ് മനസ്സില്‍ കരുതി ഇനി ഇപ്പോഴേ വിവാഹ ബന്ധത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടായെന്ന്. കാലം തെളിഞ്ഞു വരും അനുയോജ്യമായ ഇണയെ കണ്ടെത്തും. ചിലപ്പോള്‍ മജീദിനെ ആഗ്രഹിച്ച പെണ്‍കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും ശാപമുണ്ടാവാം അവരുടെയൊക്കെ വിവാഹം നടക്കട്ടെ. അത് കണ്ടും ആസ്വദിച്ചും പങ്കെടുത്തും സമാശ്വസിക്കട്ടെ. കാലമെത്ര കഴിഞ്ഞാലും ആ തീരുമാനമാണ് നല്ലതെന്ന് മജീദ് മനസ്സിലുറപ്പിച്ചു.
ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളില്‍ സ്ഥിരമായി പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മജീദിന് ക്ഷണം കിട്ടാറുണ്ട്. ആദ്യമായി കോഴിക്കോട് ആകാശവാണി നിലയത്തില്‍ പ്രഭാഷണം നടത്താന്‍ കോണ്‍ട്രാക്ട് കിട്ടിയ കാര്യമോര്‍ക്കുമ്പോള്‍ മജീദിന് മനസ്സില്‍ ചിരിപൊട്ടും, ‘സാക്ഷരത ഇന്നലെ ഇന്ന് നാളെ’ എന്നായിരുന്നു വിഷയം. പ്രഭാഷണ ദൈര്‍ഘ്യം പത്തുമിനിട്ടാണ്. രാവിലെ പതിനൊന്നുമണിക്കാണ് റിക്കാര്‍ഡിംഗ്. മൂന്ന് നാല് പേജ് എഴുതി തയ്യാറാക്കിയ കുറിപ്പുമായി തലേന്നാളേ കോഴിക്കോട്ടെത്തി. സിറ്റിയില്‍ ലോഡ്ജ് മുറിയെടുത്തു. കുറിപ്പ് വായിച്ചു പഠിക്കുകയായിരുന്നു. അടുത്ത മുറിയിലുളള ഒരു വ്യക്തി ശബ്ദം കേട്ട് മുറിയിലേക്ക് എത്തിനോക്കി.
അനുവാദം വാങ്ങി മുറിയിലേക്ക് വന്നു. കാര്യം അന്വേഷിച്ചു, 'നാളെ ആകാശവാണിയില്‍ ഒരു പ്രഭാഷണം ഉണ്ട്. അതിന് തയ്യാറെടുക്കുകയായിരുന്നു', എന്ന് മജീദ് പ്രതിവചിച്ചു. അദ്ദേഹം ബോംബെയിലാണ് താമസം. സാഹിത്യകാരനാണ്. കോഴിക്കോട്ടേക്ക് വ്യക്തിപരമായ ആവശ്യത്തിന് വന്നതാണ്. 'അയ്യോ! അതിന് ഇങ്ങിനെയൊന്നും പഠിക്കേണ്ട. നോക്കി വായിച്ചാല്‍ മതി. ഞാനും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ട്'.
അദ്ദേഹത്തിന്റെ നോട്ടത്തിലും സംസാരത്തിലും എന്തോ പന്തികേട് തോന്നി. ബെഡില്‍ അടുത്തിരുന്നു. അവശ്യമില്ലാത്ത സ്ഥലങ്ങളിലൊക്കെ അറിയാത്ത പോലെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ബാഡ് ടച്ചാണെന്ന് മജീദ് മനസ്സിലാക്കി. ക്ലാസില്‍ കുട്ടികള്‍ക്ക് ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും മജീദ് മാഷ് പറഞ്ഞുകൊടുക്കാറുണ്ട്.

(തുടരും)
ALSO READ:
Keywords: Kookanam-Rahman, Entertainment, Article, Teacher, Job, Girl, Kerala, Love, Job, New friend from All India Radio.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.