ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എന്റെ സന്തോഷ-സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം.44)
കൂക്കാനം റഹ് മാന്‍
ചരക്കു ലോറികള്‍ ഇടയ്ക്ക് കടന്നു പോകും. നിലാവുളള രാത്രകളില്‍ ഞങ്ങള്‍ എല്ലാവരും മെയിന്‍ റോഡില്‍ തന്നെ ഇരുന്നും കിടന്നും തമാശ പറഞ്ഞ് ചിരിച്ചും കളിച്ചും സമയം പോക്കും. ലോറി അടുത്തെത്താറായാലേ ചാടി എഴുന്നേല്ക്കൂ... അഹമ്മദ് കുട്ടിക്ക് ചില ഡ്യൂട്ടികള്‍ നല്‍കിയിട്ടുണ്ട്. രാവിലെ അമ്മാവന്റെ വീട്ടില്‍ ചെന്ന് പീടികയുടെ താക്കോല്‍ എടുക്കണം. എന്നിട്ട് പീടിക തുറന്ന് വെക്കണം. അന്ന് പീടികക്ക് നിരപ്പലകയാണ്. ഇരുപത്തിയേഴ് നിരപ്പലകകള്‍ ഉണ്ട്. കൃത്യമായി 1 മുതല്‍27 വരെ നമ്പറിട്ടിട്ടുണ്ട്. പൂട്ട് തുറന്ന് ഓടാമ്പല്‍ എടുത്തുവേണം ഓരോ പലകയായി എടുത്ത് വഴിക്കു വഴി ചുമരില്‍ ചാരിവെക്കാന്‍. ഒരു ദിവസം അഹമ്മദ് കുട്ടി താക്കോലെടുക്കാന്‍ ചെന്നപ്പോള്‍ വീട്ടില്‍ ആരും എഴുത്തേറ്റില്ലായിരുന്നു. അടുക്കള വാതില്‍ ആരോ തുറന്ന് വെച്ച് പുറത്തു പോയ സമയം.
അഹമ്മദ്കുട്ടി അമ്മാവന്റെ മുറിയില്‍ ചെന്ന് തലയണക്കടിയില്‍ നിന്ന് താക്കോല്‍ക്കൂട്ടം തപ്പിയെടുക്കുകയായിരുന്നു. അപ്പോള്‍ തമ്മില്‍ കെട്ടിപിടിച്ചുറങ്ങുന്ന അമ്മാവനും അമ്മായിയും ഞെട്ടി എണീറ്റു താക്കോല്‍ കയ്യില്‍ പിടിച്ചു നില്ക്കുന്ന അഹമ്മദ്കുട്ടിയെ കണ്ടപ്പോള്‍ അമ്മായി നാണംകൊണ്ട് തലകുനിച്ച് ഇരിപ്പായി. അമ്മാവന് ഒന്നും മിണ്ടിയില്ല.
അമ്മാവന് രണ്ട് പെണ്മക്കളാണ് മറിയവും, റംലയും. ഞങ്ങള്‍ മൂന്നു പേരും കളിക്കൂട്ടുകാരാണ്. രണ്ടുപരും അഹമ്മദ് കുട്ടിയുടെ ഇളയവരാണ്. സമയം കിട്ടുമ്പോഴൊക്കെ ഒളിച്ചു കളിയും, കണ്ണ് പൊത്തിക്കളിയും ചോറും കറിയും വെച്ചു കളിയുമൊക്കെ ഞങ്ങള്‍ കളിക്കും. കാലം വേഗം കടന്നു പോയ്ക്കൊണ്ടിരുന്നു. മറിയം 7 ലും റംല 5 ലും പഠിക്കുമ്പോഴെക്കും അഹമ്മദ്കുട്ടി പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. മീശ കിളിര്‍ക്കാന്‍ തുടങ്ങിയെങ്കിലും അഹമ്മദ്കുട്ടി മച്ചുനച്ചിമാരുടെ കൂടെ കളിക്കാനും, പഠിക്കാനും ഉണ്ടാവും.
അഹദമ്മദ്കുട്ടി പഠിക്കാന്‍ മിടുക്കനായതുകൊണ്ട് അമ്മാവന് കോളേജില്‍ ചേര്‍ക്കാന്‍ താല്പര്യമെടുത്തു.
കാസര്‍കോട് ഗവ. കോളേജിലാണ് അഹമ്മദ്കുട്ടിക്ക് സെക്കന്‍ഡ് ഗ്രൂപ്പില്‍ അഡ്മിഷന് കിട്ടിയത്. അമ്മാവന് മരുമകനെ ഡോക്ടറാക്കാനായിരുന്നു മോഹം. വെളളിയാഴ്ച വൈകുന്നേരം അഹമ്മദ്കുട്ടി കോളേജില്‍ നിന്ന് വീട്ടിലേക്കു വരും. അമ്മാവന് ഡ്രസ്സ് ഒക്കെ കൊണ്ടുപോവാന്‍ വാങ്ങിച്ചു കൊടുത്ത ഇളം പച്ച നിറമുളള ഒരു ബാഗുണ്ട്. അതും തൂക്കി പിടിച്ച് വരാന്‍ അഹമ്മദ്കുട്ടിക്ക് എന്തു ഗമയായിരുന്നെന്നോ മറിയവും റംലയും അഹമ്മദ്കുട്ടി വരുന്നതും നോക്കി കാത്തിരിക്കും. അവര്‍ക്കായി കാസര്‍കോടന്‍ സ്പെഷല്‍ ഹോളിഗ പട്ടരുടെ കടയില്‍ നിന്നും അഹമ്മദ്കുട്ടി വാങ്ങിക്കൊണ്ടുവരാറുണ്ട്. ശനിയും ഞായറും ജോളിയായി പോവും. രണ്ട് ദിവസം കടയിലും വീട്ടിലും നാട്ടിലും വിലസി നടക്കും. തിങ്കളാഴ്ച അതി രാവിലെയുളള ആദ്യ സ്റ്റെയിറ്റ് ബസ്സിന് കോളേജിലേക്കു പോവും. അമ്മായിയും മക്കളും ഗേറ്റ് കടക്കുന്നത് വരെ നോക്കി നില്ക്കും.
അഹമ്മദ്കുട്ടി ഡിഗ്രിക്ക് കാസര്‍കോട് ഗവ.കോളേജിലാണ് ചേര്‍ന്നത്. അപ്പോഴേക്കും മറിയത്തിന് കല്യാണാലോചന വന്നുതുടങ്ങി. ഗള്‍ഫ്കാരനാണ് വരന്. ആര്‍ഭാടമായി തന്നെ മറിയത്തിന്റെ വിവാഹം നടന്നു. ഒരു മാസത്തിനു ശേഷം മറിയവും ഭര്‍ത്താവും ഗള്‍ഫിലേക്കു പോയി. അഹമ്മദ്കുട്ടി ഡിഗ്രിഫൈനല്‍ ഇയര്‍ ആയപ്പോഴേക്കും റംലയും പ്രായപൂര്‍ത്തിയായവളായി മാറി. അവരുടെ കളിതമാശകള്‍ക്ക് അല്പം അയവു വന്നു. എങ്കിലും അഹമ്മദ്കുട്ടിയെ പേടിയും ബഹുമാനവും ആയിരുന്നു റംലയ്ക്ക്. റംലയും പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് അഡ്മിഷന് കിട്ടിയത് തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു. അപ്പോഴേക്കും അഹമ്മദ്കുട്ടി പി ജി പഠനവും കഴിഞ്ഞ് ജോലി തേടിയുളള ഓട്ടത്തിലായിരുന്നു. റംലയെ കോളേജില്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ എത്തിക്കുകയും തിരിച്ച് വരുമ്പോള്‍ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ചുമതല അഹമ്മദ്കുട്ടിക്കായിരുന്നു. അമ്മാവന് പുതിയൊരു ബൈക്ക് വാങ്ങിക്കൊടുത്തതിനാല്‍ അതിലാണ് അഹമ്മദ്കുട്ടി റംലയെ കൂടെ കൊണ്ടുപോകുന്നതും വരുന്നതും.
പുറമെയുളള ആള്‍ക്കാരും ബന്ധുജനങ്ങളും അവരുടെ യാത്രകാണുമ്പോഴും മറ്റും പറയാന്‍ തുടങ്ങി. നല്ല ചേര്‍ച്ചയുണ്ട്. ഇനിയും നീട്ടിവെക്കണോ എന്നൊക്കെ. പക്ഷേ അമ്മാവനോ അമ്മായിയോ അക്കാര്യമൊന്നും സംസാരിച്ചിട്ടേയില്ല. അഹമ്മദ്കുട്ടിക്കാണെങ്കില് റംലയെ സ്വന്തം അനിയത്തി എന്ന നിലയിലേ കാണാന്‍ കഴിഞ്ഞുളളൂ. ഭാര്യയായി ഒപ്പം ജീവിക്കാനുളള ചിന്തയൊന്നും അഹമ്മദ്കുട്ടിക്കില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ ഉടനെ റംലയ്ക്ക് പി എസ് സി നിയമനം കിട്ടി. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്കായിട്ടായിരുന്നു നിയമനം.
അഹമ്മദ്കുട്ടി അനുയോജ്യമായ ജോലി തേടി രണ്ടു മൂന്നു വര്‍ഷമായി അലച്ചിലായിരുന്നു. ഒന്നും ശരിയായില്ല. ഇനി സര്‍ക്കാര്‍ ജോലി തേടുന്നില്ല എന്ന തീരുമാനത്തില്‍ അഹമ്മദ്കുട്ടി എത്തി. ടൗണില്‍ രണ്ട് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ധാരണയായി. അതിനുളള സാമ്പത്തിക സഹായവും അമ്മാവന് നല്കി. ഒന്നു രണ്ടു വര്‍ഷംകൊണ്ട് തന്നെ സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് പച്ച പിടിച്ചു. കൂട്ടുകാരെ ഒഴിവാക്കി അഹമ്മദ്കുട്ടി സ്വന്തമായി മാര്‍ക്കറ്റ് നടത്താന്‍ തുടങ്ങി. അപ്പോഴെക്കും വയസ്സ് മുപ്പതിനോടടുത്തു. അമ്മാവന്റെ കച്ചവടം അല്പം ക്ഷീണത്തിലായി. അസുഖം പിടിപ്പെട്ട് കച്ചവടം മതിയാക്കി. റംലയ്ക്ക് കല്യാണാലോചന വരാന്‍ തുടങ്ങി. അഹമ്മദ്കുട്ടിക്കും ആലോചന തകൃതിയായി വരുന്നുണ്ട്.
അതിനിടയില്‍ ഗള്‍ഫിലേക്ക് പോയ മറിയം നാട്ടിലെത്തി. അവള് രണ്ട് കുട്ടികളുടെ അമ്മയായി. ഭര്‍ത്താവിന്റെ തെറ്റായ ജീവിതം മറിയത്തിനെ പ്രയാസത്തിലാക്കി. അദ്ദേഹവുമായി യോജിച്ചു പോവാന്‍ പറ്റാത്ത അവസ്ഥയായി. രണ്ടാളും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. ഇപ്പോള്‍ മറിയത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വം ശമ്പളക്കാരിയായ റംലയുടെ ചുമലിലുമായി.
അഹമ്മദ്കുട്ടി റംലയെ സ്വന്തം സഹോദരിയെപോലെയാണ് അന്നും ഇന്നും കരുതിയത്. പക്ഷേ റംലയുടെ മനസ്സ് എന്താണെന്ന് ഇതേവരെ ആരോടും പറഞ്ഞതുമില്ല. പല വിവാഹാലോചന വന്നെങ്കിലും ഒന്നും ഇഷ്ടപ്പെടാതെ എല്ലാം വേണ്ടെന്നു വെക്കുകയാണ് റംലചെയ്തത്. ഇതിനിടയില്‍ അഹമ്മദ്കുട്ടിക്കും വിവാഹാലോചനകള്‍ പലയിടത്തു നിന്നും വരുന്നുണ്ട്. അവസാനം വന്ന ആലോചന അഹമ്മദ്കുട്ടിക്ക് ഇഷ്ടമായി. പല അന്വേഷണങ്ങളും സര്‍ക്കാര്‍ ജോലി ഇല്ലാത്തവനെ വേണ്ട എന്ന കാരണം പറഞ്ഞ് തളളുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന ആലോചന ഒരു എഞ്ചിനീയറുടെതായിരുന്നു. അവള് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നുമുണ്ട്. അഹമ്മദ്കുട്ടി പെണ്ണ് കാണാന്‍ ചെന്നു കൂടെ ചെന്നത് റംലയാണ്. പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു. ഇനി ബന്ധുജനങ്ങളുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് നീങ്ങാമെന്ന ധാരണയില്‍ പിരിഞ്ഞു.
ആഴ്ചകളും മാസങ്ങളും കടന്നുപോയി. പെണ് വീട്ടുകാരുടെ ഭാഗത്തു നിന്നും കല്യാണത്തിന്റെ കാര്യങ്ങളെക്കുറിച്ച് അന്വേഷണമൊന്നും വരുന്നത് കാണുന്നില്ല. എന്തോ ഇവിടെയും പ്രശ്നമുണ്ടായി എന്ന് അഹമ്മദ്കുട്ടി ഊഹിച്ചു. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അഹമ്മദ്കുട്ടി സുഹൃത്തുക്കളെ വിട്ട് അന്വേഷിച്ചു. അവള് സ്വന്തം ആഫീസിലെ സഹപ്രവര്‍ത്തകനുമായി ഇഷ്ടത്തിലാണെന്നും, അതിനാല്‍ ഈ വിവാഹത്തില്‍ താല്പര്യമില്ലായെന്ന വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.സമ്പത്ത് എത്ര ഉണ്ടായിട്ടും സര്‍ക്കാര്‍ ജോലി ഇല്ലാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ഇഷ്ടപെടാത്തതിനാല്‍ ഇനി കല്യാണമേ വേണ്ടാ എന്ന നിലപാടിലായി അഹമ്മദ്കുട്ടി.
ചില രഹസ്യകാര്യങ്ങള്‍ സുഹൃത്തുക്കള്‍ മുഖേന അഹമ്മദ്കുട്ടി അറിയാനിടയായി. റംലയ്ക്ക് അഹമ്മദ്കുട്ടിയില്‍ കണ്ണുണ്ട്. അവള് ചെയ്ത കുതന്ത്രമാണ് പ്രസ്തുത വിവാഹാലോചനയ്ക്ക് തടസ്സമായത്. റംല പ്രസ്തുത പെണ്‍കുട്ടിയെ അവളുടെ ആഫീസില്‍ പോയി കണ്ടു. റംലയും അഹമ്മദ്കുട്ടിയും തമ്മിലുളള ബന്ധവും, അവള്‍ക്ക് അവനെത്തന്നെ വേണമെന്ന ആഗ്രഹവും ആ പെണ്‍കുട്ടിയോട് പറഞ്ഞു. എന്തെങ്കിലും തന്ത്രം ഉപയോഗിച്ച് ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും അപേക്ഷിച്ചു.
ഇക്കാരണത്താലാണ് ആ പെണ്‍കുട്ടി ഇല്ലാക്കഥ പറഞ്ഞ് ആ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതറിഞ്ഞപ്പോള്‍ അഹമ്മദ്കുട്ടി വല്ലാത്ത മാനസിക പ്രയാസത്തിലായി. എഞ്ചിനീയറായ പെണ്‍കുട്ടി മനസ്സില്ലാമനസ്സോടെയാണ് ഇല്ലാത്തകഥമെനഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. അതുകൊണ്ടുണ്ടായ മാനസീക പ്രയാസത്തില്‍ അവള് വേറൊരു വിവാഹത്തിന് തയ്യാറാവുന്നുമില്ല. അവളും വിവാഹിതയാവാതെ ജീവിതം തളളിനീക്കുന്നു. സ്വന്തം അനിയത്തിയെ പോലെ മാത്രം കാണുന്ന റംലയെ ഭാര്യയായി സ്വീകരിക്കാന്‍ മനസ്സിലാതെ അഹമ്മദ്കുട്ടിയും ജീവിതം തളളി നീക്കുകയാണ്.
അഹമ്മദ്കുട്ടിയെ മാത്രം മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ട് റംലയും അവിവാഹിതയായി ജീവിക്കുന്നു.
റംലയെ സഹായിക്കാന്‍ വേണ്ടിമാത്രം കളളക്കഥ മെനഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറി അവിവാഹിതയായി ജീവിക്കുന്ന എഞ്ചിനീയറുടെ ഒപ്പം ജീവിക്കണോ? കൊച്ചുനാളു മുതല്‍ അഹമ്മദ്കുട്ടിയെ ഭര്ത്താവായിക്കണ്ട് ജീവിച്ചുവരുന്ന റംലയെ ജീവിത പങ്കാളിയാക്കണോ? അഹമ്മദ്കുട്ടി ഇന്ന് ധര്‍മ്മസങ്കടത്തിലാണ്. ഈ പോണ്കുട്ടികളോട് അനൂഭാവം പ്രകടിപ്പിച്ചുകൊണ്ട് അഹമ്മദ്കുട്ടിയും അവിവാഹിതനായി ജീവിക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു......
Keywords: Ahmed Kutti, Ramla, Mariyam, Article, Kookanam Rehman, Story of Three Unmarried People
Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാല
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്ന്നം പിടിക്കല്‍
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാല
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
ചേര്ന്നം പിടിക്കല്‍
ഉണ്ടവെല്ലവും അമോണിയം സള്‍ഫേറ്റും
കിടക്കേണ്ടവര്‍ കിടക്കേണ്ടിടത്ത് കിടക്കണം
സ്വത്തവകാശം സ്ത്രീകള്‍ക്കു മാത്രമായിരുന്ന കാലം
പരസ്പരം അറിയുമെങ്കിലും അറിയാത്ത പോലെ
എഴുപതിലും അവള് എഴുതുന്നു പ്രണയോര്‍മകള്‍
മഞ്ഞപുതപ്പ് - മാഷിന്റെ സമ്മാനം
അക്ഷരവെളിച്ചം ജീവിതത്തിനും വെളിച്ചമായി
പുട്ടും പയറും രാമേട്ടനും
വിവാദമായ വിവാഹ ഫോട്ടോ
കഷ്ടപ്പാടിലൂടെ കരകയറാന്‍ ശ്രമിക്കുന്നവര്‍ക്കൊരു വഴികാട്ടി
കടീപ്പൊട്ടന്‍ അനുഭവിച്ച അബദ്ധങ്ങള്‍40
എന്നെങ്കിലും തിരിച്ചെത്തുമോ ഇവര്‍?41ഡയറിയിലെ കണ്ണീര് തുളളിയും പൂവിതളും42
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

