എന്റെ സന്തോഷസന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-27) / കൂക്കാനം റഹ് മാന്‍
(www.kvartha.com 17.07.2020) മനുഷ്യ സമൂഹത്തില്‍ പലതരം ജീവിതരീതികളും സാംസ്‌ക്കാരിക നിലപാടുകളും ഉണ്ടായിട്ടുണ്ട് അവയില്‍ പലതും കാലക്രമേണ അന്യം നിന്നു പോയിക്കഴിഞ്ഞു. പല ജീവിതചര്യകളും പുരുഷ മേധാവിത്വം വെച്ചു പുലര്‍ത്തുന്നവയായിരുന്നു. പലതിലും സ്ത്രീകളെ ചൂഷണം ചെയ്യുന്ന നിലപാടുകളാണ് പുരുഷന്‍മാര്‍ ഉണ്ടാക്കിവെച്ചിട്ടുളളത്.
എന്റെ കുട്ടിക്കാലത്ത് അനുഭവഭേദ്യമായ ഒരു സംഭവം മുകളില്‍ സൂചിപ്പിച്ച വ്യവസ്ഥകളെ ഉറപ്പിക്കുന്നതാണ്. അന്ന് നാട്ടിന്‍ പുറങ്ങളിലും ടൗണുകളിലും ശുചിമുറികളൊന്നും ഉണ്ടായിരുന്നില്ല. ഒഴിയന്‍ പറമ്പുകള്‍ ഇഷ്ട്ടം പോലെ ഉളളതിനാല്‍ മലമൂത്ര വിസര്‍ജ്ജനത്തിന് പ്രയാസമുണ്ടായിരുന്നില്ല. അവിടെയും ആണ്‍ പെണ്‍ വ്യത്യാസമുണ്ട്. സ്ത്രികള്‍ വെളിക്കിരിക്കാന്‍ കണ്ടെത്തുന്നത് രാത്രി കാലത്താണ്.
പുരഷന്‍മാര്‍ക്ക് അത് ബാധകമല്ല. എവിടോയും എപ്പോഴും ആവാം. മുസ്ലീം വിഭാഗത്തില്‍ പെട്ട പുരുഷന്‍മാര്‍ വെളിക്കിരുന്ന് തിരിച്ച് സ്വന്തം
വീട്ടിലേക്കാണ് ശൗച്യം ചെയ്യാന്‍ വരിക. അവരുടെ തിരിച്ചുവരവിന് ചില പ്രത്യേകതകളുണ്ട്. അണ്ടര്‍വെയര്‍ ചുമലില്‍ ഇട്ടിട്ടുണ്ടാവും. ഇടതുകൈ ഉടുമുണ്ടിന് ഉളളിലൂടെ കടത്തിമൂത്രക്കുഴല്‍ പിടുച്ചിട്ടുണ്ടാവും. ആരും കാണാത്തവിധത്തില്‍ മുണ്ട് കൊണ്ട് കൈമറച്ചിട്ടുണ്ടാവും. ഇതാണ് ചേര്‍ന്നം പിടിക്കല്‍. ഈ രൂപത്തില്‍ പുരുഷന്‍മാര്‍ വരുന്നത് വീട്ടിനകത്തുളള സ്ത്രീകളുടെ ശ്രദ്ധയില്‍ പെട്ടാലുടന്‍ വാല്‍ക്കിണ്ടിയില്‍
വെളളവുമായി അവരെത്തും. ശുചിവരുത്തിയ തങ്ങളുടെ ജോലികളില്‍ ഏര്‍പ്പെടും. ഇത്രേയുളളൂ കാര്യം എന്നു ചിന്തിക്കുമ്പോഴും ഇവിടെയും നടക്കുന്നത് ആണ്‍ മേല്‍ക്കോയ്മത്തന്നെയല്ലേ പുരുഷന്‍ ധരിച്ച വസ്ത്രത്തില്‍ മൂത്രത്തിന്റെ അംശം തട്ടാതിരിക്കാന്‍ വേണ്ടിയും നിസ്‌ക്കരിക്കുമ്പോഴും മറ്റും 'നെജീസ'് വസ്ത്രത്തിലാവാതിരിക്കാനുമാണ് ചേര്‍ന്നം പിടിക്കുന്നതെന്നു പറയാം.
പക്ഷേ ഇതു സ്ത്രീകള്‍ക്കും ബാധകമല്ലേ ? പുരുഷന്റെ മൂത്രം മൂത്രക്കുഴലിലൂടെ മാത്രമേ പുറത്തേക്കു വരൂ. ...സ്ത്രീകളുടെതാണെങ്കില്‍ ഉടുതുണികളിലും മൂത്രത്തിന്റെ അംശം കൊണ്ടിട്ടുണ്ടാവും.യാത്രാ സമയത്തൊക്കെ പുരുഷന്‍മാര്‍ക്ക് തങ്ങളുടെ മൂത്ര ശങ്ക സാധിക്കാന്‍ സൗകര്യമുണ്ടാകും. സ്ത്രീകള്‍ ഇതടക്കി പിടിച്ച് സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ തിരിച്ചെത്തിയാലേ കാര്യം നടത്തൂ.
മൂത്രമൊഴിക്കേണ്ടത് എങ്ങിനെ എന്നൊക്കെ മത പഠന ക്ലാസ്സുകളില്‍ നിന്ന് പഠിപ്പിക്കുന്നുണ്ട്. ഇരുന്നു വേണം മൂത്രമൊഴിക്കാന്‍, ഇരു തുടകളും കീഴ് വയറിന് മുട്ടി നില്‍ക്കണം, എങ്കിലേ മൂത്രസഞ്ചിയിലുളള മുഴുവന്‍ മൂത്രവും പുറത്തേക്കു വരൂ. മൂത്രമൊഴിച്ചതിനു ശേഷം ഒന്നു കൂടി ചുമച്ച് ലിംഗത്തിന്റെ അഗ്രഭാഗത്തുളള മൂത്രത്തുളളികള്‍ പുറത്തേക്കു കളയണം. ഇത് സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും ബാധകമാണ്. പക്ഷേ ഞങ്ങളുടെ കുട്ടികാലത്ത് മദ്രസകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുരയുണ്ടായിരുന്നില്ല. ആണ്‍കുട്ടികള്‍ക്കേ അതിനുളള സൗകര്യം ഉളളു താനും.
ചില പുരുഷന്‍മാര്‍ വാല്‍ക്കിണ്ടിയില്‍ വെളളവും കയ്യിലെടുത്ത് വെളിക്കിരിക്കാന്‍ പോകും. അവിടെ വെച്ചു തന്നെ ശുചീകരണം നടത്തി തിരിച്ചു വരും. ഒരു അറുപത് വര്‍ഷമെങ്കിലും പ്രായമുളള വ്യക്തികള്‍ക്കേ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാന്‍ സാധ്യതയുളളൂ. ഇങ്ങിനെയൊരു സംഭവം ഉണ്ടായിരുന്നു എന്ന് പുതു തലമുറ അറിയണം. ടോയ്‌ലറ്റുകളും, ബാത്തുറൂമുകളും, വെളളത്തിന്റെ ടാപ്പുകളും മറ്റു സൗകര്യങ്ങളുമുളള ഇക്കാലത്ത് ഇതൊക്കെ ഒരു കടങ്കഥയായി തോന്നാം
എന്റെ മക്കളോടും, കൊച്ചുമക്കളോടും ഈ അനുഭവം പങ്കുവെച്ചപ്പോള്‍ ഒരു ഇല്ലാക്കഥയായിട്ടേ അവര്‍ക്കു തോന്നിയിട്ടുളളൂ. ചേര്‍ന്നം പിടിക്കല്‍ എന്ന വാക്കു തന്നെ ഉപയോഗത്തില്‍ ഇല്ലാതായി കഴിഞ്ഞു. ഒന്നോര്‍ക്കുക പണ്ടുമുതലേ സ്ത്രി പുരുഷ അസമത്വം, അല്ലെങ്കില്‍ പുരുഷാധിപത്യം എല്ലാ കാര്യത്തിലും നിലനിന്നു പോയിട്ടുണ്ട് എന്ന സത്യം.
മാപ്പിളമാര്‍ ഇടതു ഭാഗം മുണ്ടുടുക്കുന്നതെന്തിന് എന്ന ചോദ്യത്തിന് എന്റെ ഉത്തരം ചേര്‍ന്നം പിടിക്കാനുളള സൗകര്യത്തിന് വേണ്ടിയായിരുന്നു എന്നാണ്. പ്രായം വന്നപ്പോഴാണ് ഞാന്‍ ആ വിഡ്ഢിത്ത പ്രസ്താവന തിരുത്തിയത്. കര്‍ണ്ണാടകക്കാരും, തമിഴന്മാരും, ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും ഇടതു ഭാഗത്താണ് മുണ്ടുടുക്കാറുളളത് എന്ന് അപ്പോഴാണ് മനസ്സിലായത്.
Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാലം
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്‍
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്‌സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍
എങ്കളും ഗംഗസ്രായ് പര്‍പ്പുജി
Keywords: Article, Kookanam-Rahman, Men, Women, Urine pass, Mappila, Muslims, Water, Clean, Family, Old memories of Urine pass

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.