എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാവാം (ഭാഗം-26)/ കൂക്കാനം റഹ് മാന്‍
(www.kvartha.com 09.07.2020) സമൂഹത്തില്‍ എന്തെങ്കിലും നന്മ ചെയ്യണം എന്ന മുന്ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. ഓരോ അവസരങ്ങള്‍ കൈവന്നതാണ്. എങ്ങിനെ പ്രവര്‍ത്തിക്കണമെന്നോ, ആരുടെയെങ്കിലും സഹായം തേടണമെന്നോ ഉളള മുന്‍ധാരണയും എനിക്കുണ്ടായിരുന്നില്ല. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പിന്‍ബലവും ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം കിട്ടിയിരുന്നില്ല. പിന്‍ബലമില്ലാത്തതിനാല്‍ അംഗീകാരവും ലഭിച്ചില്ല.പക്ഷേ ഞാന്‍ തൊട്ട മേഖലകളിലെല്ലാം നിരവധി നല്ല മനുഷ്യര്‍ പ്രോല്‍സാഹനവുമായി മുന്നോട്ട് വന്നു. അടിച്ചമര്‍ത്തി പിന്തിരിപ്പിക്കാന് ചില കളള നാണയങ്ങളുമുണ്ടായി. ആദ്യമായി 1970 കളില്‍ എന്റെ ഗ്രാമമായ കരിവെളളൂരില്‍ ബീഡി-നെയ്ത്ത്-കാര്‍ഷിക മേഖലകളില്‍ ജീവിത വൃത്തിക്കുവേണ്ടി നിര്‍ബന്ധപ്പൂര്‍വ്വം തൊഴിലെടുക്കേണ്ടി വന്ന വിദ്യാലയങ്ങലില്‍ നിന്ന് കൊഴിഞ്ഞു പോയ ചെറുപ്പക്കാര്‍ക്ക് സാക്ഷരതാ ക്ലാസ്സെടുത്തായിരുന്നു തുടക്കം. അതിന്റെ ഉയര്‍ച്ചയും താഴ്ചയും പ്രത്യേകമായി പിന്നീട് കുറിക്കാം.
തുടര്‍ന്ന് പനത്തടി, കളളാര്‍, പരപ്പ, വെസ്റ്റ്-ഈസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിജന്‍ ബെല്ട്ടിലായിരുന്നു പ്രവര്‍ത്തനം. ഇതോടൊപ്പം കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ചുളളസെല്ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്കി പ്രവര്‍ത്തിച്ചു. സ്ക്കൂള് കോളേജ് തലങ്ങളില്‍ അഡോളസന്റ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്നതിനുളള അവസരവും കിട്ടി. പ്രിമാരിറ്റല്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റേറ്റ് റിസോര്‍സ് പേര്‍സണ്‍ ആയി പരശീലനം കിട്ടുകയും, റിസോര്‍സ് പേര്‍സണ്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. അടുത്ത കാലത്തായി കാസര്‍കോട് ജില്ലയിലെ എയ്ഡ്സ് രോഗികളുമായി ബന്ധപ്പെട്ടും, ലൈംഗീക തൊഴിലാളികളുടെ ഇടയിലും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി.
ജില്ലയില്‍ മാത്രം കാണുന്ന പ്രിമിറ്റിവ് ട്രൈബ്സ് ആയ കൊറഗ വിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോഴുണ്ടായ അനുഭവമാണ് ഈ കുറിപ്പില്‍ പ്രധാനമായി ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നത്. ബദിയടുക്ക, പെര്‍ള, മധൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവര്‍ തമ്പടിച്ച് ജീവിച്ചിരുന്നത്. തീരെ വൃത്തിഹീനമായ രീതിയിലാണ് ഇവര്‍ ജീവിച്ചു വന്നിരുന്നത്. ഗ്രാമീണ തുളുവാണ് ഇവരുടെ സംസാരഭാഷ. കാട്ടില്‍ നിന്നു ശേഖരിച്ചു കൊണ്ടുവരുന്ന കാട്ടു ചെടികളുടെ വളളികള്‍ ഉപയോഗിച്ച് കൊട്ട മെടയലാണ് പ്രധാന ജോലി. എല്ലാ രംഗങ്ങളിലും അവര്‍ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്.
ബോധവല്‍ക്കരണമൊന്നും ഇവര്‍ക്ക് വേണ്ട. ജീവിത പരിശീലനമാണ് ഇവര്‍ക്ക് നല്‍കേണ്ടത് അവരുടെ സംശയങ്ങള്‍ക്ക് അഥവാ പ്രസ്താവനകള്‍ക്ക് മറുപടി നല്കാന് കഴിയാത്ത നിരവധി സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. കാന്‍ഫെഡ് ഇവര്‍ക്കു വേണ്ടി പതിനഞ്ചു ദിവസം വീതം നീണ്ടു നില്ക്കുന്ന രണ്ടു ജീവിത പരശീലന കേമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. അവരുടെ വീടുകള്‍ തോറും കയറി പ്രസ്തുത കേമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. അതിന് ഞാനും, കരിവെളളൂര്‍ വിജയനും,സബിത കണ്ണോത്തും വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു വന്നു. കുന്നിന് പ്രദേശങ്ങളിലും, കാടിനു സമീപത്തുമൊക്കെയാണ് ഇവര്‍ കുടില്‍കെട്ടി താമസിച്ചിരുന്നത്.
കേമ്പിന്റെ സന്ദേശമെത്തിക്കാന്‍ ബദിയടുക്ക കോളനിയില്‍ ചെന്നപ്പോഴുണ്ടായ ഒരനുഭവം ജീവിതത്തില്‍ മറക്കില്ല. ഒരു കുടിലില്‍ ഞങ്ങള്‍ ചെന്നു. കുളിക്കാതെ വസ്ത്രം അലക്കാതെ, മുടിയൊക്കെ പാറിപ്പറന്ന് വെറ്റിലക്കറ പല്ലില്‍ പറ്റിപ്പിടിച്ച ഒരു സ്ത്രീ രൂപം ഞങ്ങളുടെ മുന്നിലേക്കു വന്നു. വൃത്തിയെക്കുറിച്ചും, ലഹരി ഉപയോഗം പാടില്ലായെന്നും പറഞ്ഞ് അവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. അവരുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. 'ഇന്നലെയും നിങ്ങളെ പോലുളള ഉദ്യോഗസ്ഥര്‍ ഇവിടെ വന്നിരുന്നു സാറന്മാരെ. പശുവിനെ സൗജന്യമായിതരാം, അതിനെ വളര്‍ത്താന്‍ പറ്റുമോ എന്നൊക്കെ അന്വഷിക്കാനാണ് വന്നത്. അവര്‍ എന്നെ വിട്ട് ടൗണിലെ കള്ളുഷാപ്പില്‍ നിന്ന് കള്ള് വാങ്ങിച്ചു കൊണ്ടു വരാന്‍ പറഞ്ഞു. ആഫീസര്മാരല്ലേ ഞാന്‍ സമ്മതിച്ചു. അവര്‍ ഇവിടെ എന്റെ മുന്നില്‍ വെച്ചാണ് സാര്‍ കള്ളുകുടിച്ചത്. ഞങ്ങളോട് കള്ളു കുടിക്കേണ്ട എന്നു പറയും നിങ്ങളൊക്കെ കുടിക്കുകയും ചെയ്യും. ഇതെന്ത് ന്യായമാണ് സാറെ?' ഞങ്ങള്‍ക്ക് ഉത്തം മുട്ടിപ്പോയി.
ഞങ്ങളുടെ അവസ്ഥ കണ്ട് അവര്‍ അകത്ത് ചെന്ന് അവലും വെല്ലവും കുഴച്ചത് കൊണ്ടു വന്നു. അവരുടെ കൈവിരലിലെ നഖങ്ങളില്‍ ചെളി പറ്റിപ്പിചിച്ചിട്ടുണ്ട്. അത് വേണ്ടായെന്നു പറയാന്‍ തോന്നിയെങ്കിലും , അവര്‍ തന്നത് സ്വീകരിച്ചില്ലെങ്കില്‍ അവര്‍ മുഖം തിരിഞ്ഞു നില്ക്കും. ഒന്നും ശ്രദ്ധിക്കില്ല. ഞങ്ങള്‍ അത് വാങ്ങിക്കഴിച്ചു. വീണ്ടും സ്നേഹത്തോടെ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ ശ്രദ്ധിച്ചു കേട്ടു. അവര്‍ പറഞ്ഞ തുളു ഭാഷ ഇങ്ങിനെയായിരുന്നു. 'എങ്കളും ഗംഗസ്രായ് പര്‍പ്പുജി.' ഞാന്‍ മദ്യം ഉപയോഗിക്കില്ല എന്നാണ് മലയാളം.
രണ്ടു മൂന്നാഴ്ച കുടിലുകളെല്ലാം കയറി ഇറങ്ങി. 1985 മാര്‍ച്ച് മാസം ബദിയടുക്കയില്‍ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ജീവിത പരിശീലന കേമ്പ് ആരംഭിച്ചു. സമയം പത്തുമണിക്കഴിഞ്ഞിട്ടും ആരും എത്തിക്കാണുന്നില്ല. പതിനൊന്നുമണിയാവുമ്പോഴേക്കും ഓരോരുത്തരായി വരാന്‍ തുടങ്ങി. അമ്പത് പേര്‍ക്കുളള ചായ ,ഉച്ചഭക്ഷണം എല്ലാം റെഡിയാക്കി വെച്ചിരുന്നു. ബദിയടുക്ക സ്ക്കൂളിലാണ് പ്രോഗ്രാം വെച്ചിരുന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ ജെ.സുധാകരന് ഐ.എ.എസ്. കേമ്പിന്റെ വിജയത്തിനുവേണ്ട എല്ലാ പ്രോല്‍സാഹനവും നല്കി. പി.ടി.ഭാസ്ക്കരപണിക്കരുടെ മനസ്സില്‍ നിന്നു വന്ന ഒരു ആശയമായിരുന്നു ഇത്.
വന്ന ഉടനെ വയറ് നിറച്ചു ചായയും, പലഹാരവും നല്കി. സക്കൂളില്‍ നിന്ന് കുറച്ചുമാറി ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. എല്ലാവരെയും അവിടേക്ക് കൊണ്ടുപോയി.ഞങ്ങള്‍ എണ്ണ, സോപ്പ്, തോര്‍ത്ത് എന്നിവ കേമ്പ് അംഗങ്ങള്‍ക്ക് വേണ്ടി കരുതിയിരുന്നു. അവിടുത്ത് കാരായ നാരായണ നായ്ക്ക്,സ്റ്റെല്ലാ ക്രാസ്റ്റ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും ഞങ്ങളുടെ കൂടെ ഉണ്ടായി. സ്ത്രീകളേയും പുരുഷന്മാരെയും രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. പ്രവര്‍ത്തകര്‍ അവരെ എണ്ണ തേക്കേണ്ടവിധം കാണിച്ചുകൊടുത്തു. സോപ്പും തോര്‍ത്തും നല്കി അരുവിയില്‍ ഇറങ്ങി കുളിക്കാന്‍ നിര്‍ദേശിച്ചു. ഉച്ചയോടെ എല്ലാവരും കുളിച്ചു റെഡിയായി. വീണ്ടും കേമ്പ് സ്ഥലത്തേക്ക് വന്നു ചേര്‍ന്നു. എല്ലാവര്ക്കും ഇതൊരു പുതിയൊരു അനുഭവമായിരുന്നു.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം റെഡിയായിരുന്നു ഭക്ഷണം കഴിച്ച് അവരുടേതായ ആദിവാസി നൃത്തം , പാട്ട് എന്നിവ സംഘടിപ്പിച്ചു. ജീവിതം എങ്ങിനെയാവണം, ഇപ്പോഴുളള അവസ്ഥയില്‍ നിന്ന് എങ്ങിനെ മാറാം ,പുകയില മുറുക്കിന്റെ ദോഷം ചിത്രസഹിതം കാണിച്ചു കൊടുത്തു ബോധ്യപ്പെടുത്തല്‍. ലഹരി ഉപയോഗം കുറക്കേണ്ട കാര്യം, അവരുടെ ഉല്പന്നങ്ങള്ക്ക് വില കിട്ടുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പ്രസ്തുത പതിനഞ്ച് ദിവസങ്ങളിലായി നടന്നു. രാവിലെ കുളി, എണ്ണ തേക്കല്‍, മുടിചീകല്‍, കക്കൂസില്‍ പോകേണ്ടതിന്റെ ആവശ്യം ഇതൊക്കെയായിരുന്നു ചര്‍ച്ച.
സര്‍ക്കാര്‍ വകയാണ് അവര്‍ക്ക് വീട് കെട്ടികൊടുത്തിട്ടുളളത്,അതിനടുത്ത് തന്നെ ടോയ്ലറ്റ് സൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ നിറവേറ്റുന്നില്ല. അതെല്ലാം സര്‍ക്കാര്‍ ചെയ്തു തരണമെന്നാണ് അവരുടെ നിലപാട്. പലരും വീടുകളില്‍ താമസിക്കുന്നില്ല. അടുത്തുളള മരത്തണലിലോ, മറ്റോ ജീവിക്കുകയാണ്. അതാണവര്‍ക്ക് ഇഷ്ടം. കക്കൂസ് ഉപയോഗിക്കില്ല. പകരം അടുത്തുളള കുറ്റിക്കാടുകളിലോ മറ്റോ കാര്യം നിര്‍വഹിക്കും. ഇങ്ങിനെ ചെയ്യരുത് എന്ന് ഞങ്ങളുടെ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ കൂട്ടത്തിലെ പ്രായം ചെന്നവ്യക്തി പറഞ്ഞതിങ്ങിനെ . 'എന്റെ വീട്ടില്‍ 6 പേരുണ്ട്. വളരെ അകലെ നിന്നാണ് വെളളം കൊണ്ടുവരേണ്ടത്. കക്കൂസില്‍ പോകുമ്പോള്‍ ഒരാള്‍ക്ക് രണ്ട് ബക്കറ്റ് വെളളം വേണം , പറമ്പിലായാല് ഒരു ബക്കറ്റ് വെളളം കൊണ്ട് ഒപ്പിക്കാം. എന്തിനാണ് വെളളം വെറുതെ കളയുന്നത്. ആ വെളളം തെങ്ങിനൊഴിച്ചാല് അതിന്റെ ഗുണം കിട്ടില്ലേയെന്നാണ'്. കേമ്പില്‍ പങ്കെടുത്ത എല്ലാവരും അയാളുടെ പ്രസ്താവനയെ കൈയടിച്ച് അംഗീകരിച്ചു. വീണ്ടും ഞങ്ങള്‍ കക്കൂസ് ഉപയോഗത്തിന്റെ ഗുണഫലങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ അംഗീകരിച്ചു.
കേമ്പില്‍ പങ്കെടുത്ത എട്ടു ചെറുപ്പക്കാര്‍ വിവാഹിതരല്ല, അത്ര തന്നെ ചെറുപ്പക്കാരികളും വിവാഹിതരല്ല. കേമ്പിന്റെ അവസാന ദിവസം ഒരു സമൂഹ വിവാഹം നടത്താന്‍ തീരുമാനിച്ചു. എട്ട് ജോഡികളും അതിന് തയ്യാറായി. ഞങ്ങള്‍ ധര്‍മ്മ സ്ഥല രക്ഷാധികാരിയെ ചെന്നു കണ്ടു. അദ്ദേഹം എട്ടുപേര്‍ക്കും കാല് പവന് വീതമുളള കെട്ടുതാലി സംഭാവന ചെയ്തു. കവി കയ്യാര്‍ കുഞ്ഞിക്കണ്ണ റായ് വിവാഹ സദ്യ ഒരുക്കമെന്നേറ്റു. അന്നത്തെ ജില്ലാ കലക്ടര്‍ ജെ.സുധാകരന് സാര്‍ വിവാഹ സാരി സംഘടിപ്പിച്ചു തന്നു.പി.എന്‍.പണിക്കര്‍ ചടങ്ങിന് നേതൃത്വം നല്കി. അങ്ങിനെ ജീവിത പരിശീലന കേമ്പില്‍ പങ്കെടുത്ത പതിനാറുപേര്‍ പുതിയൊരു ജീവിതം തുടങ്ങാനുളള ധാരണയുമായാണ് കേമ്പ് വിട്ടത്.
വിദ്യാഭ്യാസ രംഗത്ത് തീരെ ശ്രദ്ധിക്കാത്തവരാണിവര്. അവരെ സ്ക്കൂളില്‍ എത്തിക്കാനുളള തീവ്ര ശ്രമവും അക്കൂട്ടത്തില്‍ നടന്നു. കുറേയേറെ വിജയിച്ചിരുന്നു അന്ന്. ചത്ത കന്നുകാലികളെയൊക്കെ ഭക്ഷണമാക്കുന്ന സ്വഭാവമാണിവര്‍ക്ക്. അതൊക്കെ മാറ്റിയെടുക്കുവാനുളള പരിശ്രമവും ഞങ്ങള്‍ നടത്തി.
കൊറഗ വിഭാഗം ഇന്ന് കുറേയേറെ മുന്നോട്ട് എത്തിയിട്ടുണ്ട്. സമൂഹത്തില്‍ മറ്റുളളവരുമായി ഇടപെട്ട് ജീവിക്കാനുളള കഴിവും അവര്‍ നേടിക്കഴിഞ്ഞു. അതിലേക്ക് അവരെ നയിക്കാന്‍ പര്യാപ്തമായിരുന്ന ഒരു എളിയ സംരംഭമായിരുന്നു അന്നത്തെ കാന്‍ഫെഡ് പ്രവര്‍ത്തകര്‍ നടത്തിയ കേമ്പും,ഗൃഹസന്ദര്‍ശന ബോധവല്‍ക്കരണ പരിപാടികളും.
Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും
വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ
മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ
സുലൈമാനിച്ച എന്റെ ചെറിയമ്മാവന്
കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...
സമ്പൂര്‍ണ സാക്ഷരതാ കാലത്തെ സങ്കടങ്ങള്‍
പ്രീ ഡിഗ്രി പഠനകാലം
കഠിന യാത്രകളായി മാറിയ പഠനയാത്രകള്‍
പോക്കറ്റ് ഓഫീസറും കാലിച്ചാക്കും
ടീച്ചേര്‍സ് ട്രെയിനിംഗ് കാലത്തെ പ്രണയവും സമരവും
മൂന്നരപതിറ്റാണ്ടിനുശേഷം വീണ്ടും വിദ്യാര്‍ത്ഥി
ഒപ്പം നിന്ന സുഹൃത്തുക്കള്‍ കാലു വാരുമ്പോള്‍
സ്വപ്നത്തില്‍ കയറി വന്ന അനിയന്
പലതും അപ്രതീക്ഷിതമായി നടക്കുന്നു
ഉപ്പയുടെ നെഞ്ചിലെ താളവും, ചുമലിലേറ്റിയ നടത്തവും
മുന്നേ പറന്നകന്നവര്‍
രഹസ്യങ്ങള്‍ എന്നെങ്കിലും വെളിച്ചം കാണുമോ?
നന്മയുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവര്‍
ഡോക്ടര്‍മാര്‍ പറയുന്നത് അപ്പടി നടപ്പിലാക്കാമോ
നാടകാഭിനയം തലാഖില്‍ കലാശിച്ചു
പ്രാര്‍ത്ഥനകളും ആരാധനാലയങ്ങളും
നീലാകാശ നിറമുളള ടിഫിന്‍ ബോക്സ്
മീശ ദാമോദരേട്ടനും ഫോറിന്‍ഷര്‍ട്ടും
പണത്തിനപ്പുറം രക്തബന്ധം മറക്കുന്നവര്‍

Keywords: Article, Kookanam-Rahman, Happy or Sad, Koraga, School, Aware, Programs, education, I don't use alcohol!
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.