Follow KVARTHA on Google news Follow Us!
ad

5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

പ്രവാസജീവിതത്തിനിടയില്‍ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധയും കയ്യബദ്ധവും പലപ്പോഴും മണലാരണ്യത്തിലെത്തുന്നവരുടെ ജീവിതം തകര്‍ക്കുകയാണ്. ഇതിന് ഉരു ഉദാഹരണമാണ് മലപുറം Famous Facebook status 20, Article, Saudi Arabia, Rasheed Muhammed, Narayanankutty.
(www.kvartha.com 21/03/2015)

പ്രവാസജീവിതത്തിനിടയില്‍ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധയും കയ്യബദ്ധവും പലപ്പോഴും മണലാരണ്യത്തിലെത്തുന്നവരുടെ ജീവിതം തകര്‍ക്കുകയാണ്. ഇതിന് ഉരു ഉദാഹരണമാണ് മലപുറം സ്വദേശി നാരായണന്‍കുട്ടിയുടെ കഥ. ജോലിയുടെ കാര്യത്തിലും മറ്റും സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ആര്‍ക്കും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാം. അവരുടെ ജീവിതത്തില്‍തന്നെ മാറ്റി മറിക്കും. ചിലര്‍ക്ക് ചെയ്യാത്ത കുറ്റത്തിന് സര്‍വ്വതും നഷ്ടപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയും ഒടുവില്‍ പ്രവാസികളുടെ സഹായംകൊണ്ട് നാട്ടിലേക്ക് മടങ്ങേണ്ടിയും വരാം. നാരായണന്‍കുട്ടിയെന്ന മലപ്പുറത്തുകാരന്റെ ഈ കഥവായിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തോട് അലിവ് തോന്നും. ഫേസ് ബുക്കര്‍ റഷീദ് പൂക്കോട്ടുപടി കുറിച്ചിട്ട വരികള്‍ വായിക്കുക. നിങ്ങളില്‍ നാരായണന്‍കുട്ടിയെ സഹായിക്കാന്‍ പറ്റുന്നവരുണ്ടെങ്കില്‍ മുന്നോട്ടുവരിക.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് : 20-ാം ഭാഗം
റഷീദ് പുക്കാട്ടുപടിയുടെ കുറിപ്പിലേക്ക്

ഒരു വര്‍ക്കിന്റെ ആവശ്യത്തിനായി റിയാദിലുള്ള മലാസില്‍ പോയതാണ്. തിരിച്ചു വന്നു ടാക്‌സി കാത്ത് നിന്നത് പോലീസ് സ്‌റ്റേഷന്റെ മുന്നില്‍. തൊട്ടടുത്തായി ഒരു പ്രായം ചെന്ന മനുഷ്യനുണ്ടായിരുന്നു. ഷെയര്‍ ടാക്‌സി വിളിച്ചു പോവാല്ലോ എന്ന് കരുതി അദ്ദേഹത്തോട് ബത്തയിലെക്കാണോ എന്ന് അറിയാവുന്ന ഹിന്ദി വെച്ച് ചോദിച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു മാലും നഹി ഭായ്. തുടര്‍ന്ന് ഇന്ത്യയില്‍ എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ കേരള എന്ന് പറഞ്ഞു. അപ്പോള്‍ ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു മലയാളി ആണല്ലേ... ഗള്‍ഫില്‍ ഇത് മിക്കവരുടെയും അനുഭവം ആണ്.

അങ്ങനെ വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ പേര് പറഞ്ഞു. നാരായണ്‍ എന്നാണ് പേര് മലപ്പുറം ആണ് വീട്.... ബത്തയിലെക് അല്ലെങ്കില്‍ എങ്ങോട്ടാണ് പോവേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞത് എങ്ങോട്ട് പോവണം എന്നറിയാതെ നില്‍ക്കുകയാണ് ഞാന്‍..... കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അഞ്ച് വര്‍ഷനമായി ഞാന്‍ ജയിലിലായിരുന്നു. ദേ ഇപ്പോള്‍ ജയിലില്‍ നിന്നും ഇറങ്ങി ഇവിടെ നില്‍ക്കുന്നു. അറിയാവുന്ന കുറച്ചു പേരുടെ നമ്പര്‍ ഉണ്ട്. പക്ഷെ വിളിക്കാന്‍ കയ്യില്‍ ഫോണും ഇല്ല. പുള്ളിയുടെ എന്തോ ഭാഗ്യത്തിന് എന്റെ മൊബൈലില്‍ ബാലന്‍സ് ഉണ്ടായിരുന്നു. അങ്ങനെ മലപ്പുറത്തുള്ള കോയ എന്ന് പേരുള്ള ഇക്കായെ വിളിച്ചു. പുള്ളിക്ക് പെട്ടന്ന് തന്നെ ആളെ മനസ്സിലായി. ജയിലില്‍ നിന്നും ഇറങ്ങിയോ കോയ ചോദിച്ചു. അങ്ങനെ നാരായണ്‍ ചേട്ടനുമായി സംസാരിച്ചു.

നെസ്‌റ്റോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ അടുത്താണ് റൂം എന്ന് പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ബത്തയിലുള്ള നെസ്‌റ്റോ സൂപ്പര്‍ മര്‍ക്കറ്റിലേക്ക് പോവാന്‍ വണ്ടിയില്‍ കയറി... ആ യാത്രയില്‍ ആ മനുഷ്യന്‍ ജയിലില്‍ പോവനുണ്ടായ സാഹചര്യം പറഞ്ഞു. റിയാദ് നസീമിനടുത്ത് ഒരു സര്‍വീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. പതിവ് പോലെ ഒരു ദിവസം ഒരു സൗദി പൗരന്‍ കാര്‍ കൊണ്ട് തന്നു. ഒരു മണികൂര്‍ കഴിഞ്ഞു വരാമെന്നും പറഞ്ഞു. പിന്നീട് സൗദി പൗരന്‍ പോയി. കാര്‍ കഴുകി കഴിഞ്ഞപ്പോള്‍ വേറൊരു സൗദി പൗരന്‍ വന്നു പറഞ്ഞു ഇതെന്റെ കൂട്ടുകാരന്റെ കാറാണ് കഴുകി കഴിഞ്ഞെങ്കില്‍ താക്കോല്‍ തരു എന്ന്. പരിചയ മില്ലാത്തതിനാല്‍ താക്കോല്‍ കൊടുത്തില്ല. അപ്പോള്‍ സൗദി പൗരന്‍ ഫോണ്‍ എടുത്തു വിളിച്ചിട്ട് നാരായണ്‍ ചേട്ടന്റെ കയ്യില്‍ കൊടുത്തു. ഫോണ്‍ വാങ്ങി നാരായണ്‍ ചേട്ടന്‍ സംസാരിച്ചപ്പോള്‍ അങ്ങേതലയ്ക്കലുണ്ടായിരുന്ന ആ സൗദി പൗരന്‍ പറഞ്ഞു ഞാനിപ്പോള്‍ കാര്‍ കൊണ്ട് തന്ന ആളാണ് അതെന്റെ കൂട്ടുകാരനും ആണ് അതുകൊണ്ട് കഴുകി തീര്‍ന്നെങ്കില്‍ താക്കോല്‍ കൊടുത്തേക്കു എന്ന് പറഞ്ഞപ്പോള്‍ സംസാരത്തില്‍ പുള്ളി ഒരു നിമിഷം വിശ്വസിച്ചു പോയി. അങ്ങനെ അയാള്‍ കാറും കൊണ്ട് പോയി.... ജീവിതം മാറ്റി മറിച്ച നിമിഷങ്ങള്‍....

കുറച്ചു കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഉടമസ്ഥന്‍ വന്നപോഴാണ് താന്‍ ചെയ്ത മണ്ടത്തരം നാരായണ്‍ ചേട്ടന് മനസ്സിലായത്... അങ്ങനെ രണ്ട് പേരും കൂടി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോവുകയും അവിടെ വെച്ച് പുള്ളിയെ അറസ്റ്റു ചെയ്തു. ജയിലില്‍ അടച്ചു..... ഒരു ലക്ഷത്തി അയ്യായിരം റിയാല്‍ കാറിന്റെ ഉടമക്ക് കൊടുത്താല്‍ കേസ് തീരും. അതില്ലാത്തതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടി വന്നു... അങ്ങനെ ഈ കഴിഞ്ഞ വ്യഴാഴ്ച ഒരു വലിയ പോലീസ് ഓഫീസര്‍ വരികയും പുള്ളിയെ വിളിച്ചോണ്ട് കാര്യങ്ങള്‍ തിരക്കുകയും കുറച്ചു കഴിഞ്ഞപ്പോള്‍ നീ പോയി കാശുണ്ടാക്കിയിട്ടു കോടതിയില്‍ അടക്കു എന്ന് പറഞ്ഞു. ആ പോലീസുകാരന്‍ ജയിലില്‍ നിന്നും നാരാണേട്ടനെ പുറത്താക്കി.

ഒരു ഒപ്പ് പോലും എങ്ങും ഇടാതെ അക്കാമ, പാസ്‌പോര്‍ട്ട്, ഒരു രേഖയും ഇല്ലാതെ കീറിയ ഒരു പേഴ്‌സും, ആരോ കൊടുത്ത ഒരു പൈജാമയും, കയ്യില്‍ ഒരു കവറില്‍ കുറച്ചു പഴകിയ ഡ്രസ്സും ഒഴിച്ചാല്‍ ആ മനുഷ്യന്റെ കയ്യില്‍ ഒന്നും ഇല്ല ....വീട്ടില്‍ വിളിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വിളിക്കാനും വീട്ടില്‍ അമ്മയും ഭാര്യ, ഒരു മകന്‍ (മകന്‍ +2 കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ കാശിലാത്ത കൊണ്ട് പഠനം നിര്‍ത്തി) ഇത്രയും പറഞ്ഞപോഴേക്കും ആ മനുഷ്യന്‍ വിതുമ്പി.... എന്നെ പോലെ ഒരായിരം സ്വപ്നങ്ങളും പേറി ഇവിടെ വന്ന മനുഷ്യന്‍.... ആകെയുള്ള ഒരു മകന്‍ അവന്റെ ഭാവി പോലും ഞാന്‍ കാരണം പോയി എന്ന് തോന്നുണ്ടാവും...

ബത്തയില്‍ എത്തിയ ഞാന്‍ നേരത്തെ വിളിച്ച കൊയക്കയെ വിളിച്ചപ്പോള്‍ ബത്തയിലുള്ള നെസ്‌റ്റോ അല്ല അസീസിയയില്‍ ഉള്ള നെസ്‌റ്റോ ആണ് അവിടെയാണ് റൂം എന്നും പറഞ്ഞു. അങ്ങനെ നിന്നപ്പോള്‍ പെരുമ്പാവൂര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അലി കാച്ചംകുഴി ഇക്കായെ വിളിക്കുകയും കാര്യം പറയുകയും ചെയ്തു... എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണമെന്നും മലപ്പുറം കൂട്ടായ്മയിലെ ആരെങ്കിലും പരിചയം ഉണ്ടെങ്കില്‍ അവരുമായി സംസാരിക്കാമെന്നും പറഞ്ഞപ്പോള്‍ ഹാഫ്മൂണ്‍ ഹോട്ടലിന്റെ അടുത്ത് ചെല്ലാനും അവിടെ പുള്ളി ആളെ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞു. അവിടെ ചെന്നപ്പോള്‍ എല്ലാവരും ജോലി ആയതിനാല്‍ ഒരുപാടു വൈകിയേ എത്തു എന്നറിയാന്‍ കഴിഞ്ഞു... അങ്ങനെ വീണ്ടും കൊയക്കയെ വിളിച്ചപ്പോള്‍ നെസ്‌റ്റോയില്‍ വിട്ടാല്‍ മതിയെന്നും ജോലി കഴിഞ്ഞു പുള്ളി ബത്തയില്‍ വരാമെന്നും പറഞ്ഞു....

അങ്ങനെ പുള്ളിയുടെ റൂമില്‍ എത്തുകയും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഉറങ്ങാന്‍ കഴിയില്ലെങ്കിലും ഒരു അയല്‍വാസിയുടെ അടുത്ത് എത്തിയല്ലോ എന്ന സമാധാനമെങ്കിലും ആ മനുഷ്യന് കിട്ടി കാണും... ഇത്രയും പറഞ്ഞ് ആ മനുഷ്യന് ഇക്കാമ ഇല്ല, പാസ്‌പോര്‍ട്ട് ഇല്ല, ഒരു പേപ്പറും ഇല്ല, കോടതിയില്‍ നിന്നും കിട്ടിയ എന്തോ പേപ്പര്‍ അല്ലാതെ, ഇന്നത്തെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് സ്‌പോണ്‍സറും മരിച്ചു എന്നാണ്. ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തകര്‍ വഴി എന്തെങ്കിലും സഹായം ചെയാന്‍ കഴിയും എങ്കില്‍ മാനുഷിക പരിഗണന വെച്ച് സഹായിക്കുക... കോയാക്കയുടെ നമ്പര്‍ (0501052148) ഇതിനോടൊപ്പം വെക്കുന്നു.. ആ ഇക്കയുടെ റൂമില്‍ ഉണ്ട് നാരായണ്‍ ചേട്ടന്‍.

ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല.... ഇതിനെ ആ നിലയില്‍ കാണുകയും വേണ്ട... സമയം ഇല്ലഞ്ഞിട്ടുപോലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആ മനുഷ്യന്‍ എത്രയും പെട്ടന്ന് നാട്ടില്‍ എത്തട്ടെ എന്ന വിശ്വാസത്തില്‍ മാത്രമാണ്. കൂടാതെ ചെറിയ ഒരു അശ്രദ്ധയോ മറ്റും കൊണ്ട് നമ്മുടെ ജീവിതവും നമ്മുടെ ആശ്രിതരുടെ ജീവിതവും അപകടത്തിലവുകയും ചെയ്യും. പ്രതേകിച്ചു ഈ പ്രവാസ ജീവിതത്തില്‍...

ഇതൊരു നിമിത്തം ആയിരിക്കാം. ഞാന്‍ സൗദിയില്‍ എത്തുന്നത് 2010 ലാണ്. അതെ വര്‍ഷവും മാസങ്ങളുടെ വിത്യാസത്തില്‍ ആണ് നാരായണ്‍ ചേട്ടന്‍ ജയിലില്‍ ആവുന്നതും... ദയവായി ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കും എന്നാ വിശ്വാസത്തോടെ....

Famous Facebook status 20, Article, Saudi Arabia, Rasheed Muhammed, Narayanankutty.


ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: റഷീദ് പുക്കാട്ടുപടി

Also read:



11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്



14. പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി

15 വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു

16 അബ്ബാസിന്റെ ചിരിക്കുന്ന ഭാര്യമാര്‍

17 അനാഥാലയ വിവാദം: തിരക്കഥ രചിച്ചവരേ...നിങ്ങളെന്ത് നേടി ?

18 ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‌കരണം ദീര്‍ഘ ദര്‍ശനം ഇല്ലാത്ത നടപടിയോ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Famous Facebook status 20, Article, Saudi Arabia, Rasheed Muhammed, Narayanankutty.

Post a Comment