Follow KVARTHA on Google news Follow Us!
ad

പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി

സ്‌നാനം ചെയ്യുക എന്നത് ശരീരം ശുദ്ധീകരിക്കുക എന്നതിനപ്പുറം മനസിനും കുളിര്‍മ ഉണ്ടാക്കുമെന്നതാണ്. പണ്ട് കാലത്ത് അടച്ചിട്ട Article, Facebook, Bath, Seen, Youth, House, Toilet, River, Crime, Action, Natives
(www.kvartha.com 07.06.2014) സ്‌നാനം ചെയ്യുക എന്നത് ശരീരം ശുദ്ധീകരിക്കുക എന്നതിനപ്പുറം മനസിനും കുളിര്‍മ നല്കുന്ന കാര്യമാണ്. പണ്ട് കാലത്ത് അടച്ചിട്ട കുളിമുറികള്‍ പല വീട്ടിലും ഉണ്ടാകാറില്ല. ഓലകെട്ടി മറച്ച കുളിപ്പുരകള്‍ എപ്പോഴും സുരക്ഷിതമായിരിക്കുകയുമില്ല. സ്ത്രീകളുടെ കുളിസീന്‍ കാണുന്ന ഞരമ്പ് രോഗികള്‍ എല്ലാ നാട്ടിലുമുണ്ട്. ഇത് ഏറ്റവും നന്നായി തന്നെ എഴുതി ഫലിപ്പിച്ചിരിക്കുകയാണ് ഷാഹുല്‍ മലയില്‍ എന്ന ഫേസ്ബുക്കര്‍.
അന്യ സ്ത്രീകളുടെ കുളി രംഗം കണ്ട് കുളിരണിയുന്നവര്‍ സ്വന്തം വീട്ടിലെ അമ്മമാരെയും സഹോദരിമാരെയും ഒന്ന് ഓര്‍ക്കണമെന്ന കുറിപ്പിലെ പരാമര്‍ശം സമൂഹ്യ വിരുദ്ധരുടെ കണ്ണുതുറപ്പിക്കും. ഇന്നത്തെ കാലത്ത് പേടിയോടെ മാത്രമേ ഒരു സ്ത്രീക്ക് സ്വന്തം വീട്ടില്‍ പോലും സമാധാനത്തോടെ കുളിക്കാന്‍ കഴിയുകയുള്ളൂ.

നാട്ടിലെ പുഴയും കുളങ്ങളും അരുവികളും തന്നെയാണ് മനുഷ്യന്റെ നിലനില്‍പിന് അടിസ്ഥാനം. കുളങ്ങളെയും അരുവികളെയും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ കഴുകാനും മറ്റും ആശ്രയിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ കാഴ്ചകളിലൊന്നായിരുന്നു. ഇന്ന് ആ കാഴ്ചകള്‍ പാടേ നീങ്ങിയെങ്കിലും ഉള്ളയിടങ്ങളില്‍ ഇത്തരം  ഞരമ്പ് രോഗികളുടെ ശല്യങ്ങളും ഉണ്ടാവും. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുറിപ്പില്‍ എടുത്തുകാട്ടുന്നു.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് :15-ാം ഭാഗം

ഷാഹുലിന്റെ കുറിപ്പിലേക്ക്

ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യന് ഇച്ചിരി വൃത്തിയും, ശുചിത്വ ബോധവും കൂടുതലാണ്. മനുഷ്യ ശരീരത്തെ പൊടിപടലങ്ങളില്‍ നിന്നും, കീടാണുക്കളില്‍ നിന്നും, സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കുളി. അത് കൊണ്ട് തന്നെ പലരും ദിവസവും മൂന്നും നാലും പ്രാവശ്യം കുളിക്കുന്നു. പക്ഷേ എത്ര നന്നായി കുളിച്ചാലും ശരീരത്തിന് പുറത്തെ അഴുക്കെ വൃത്തിയാക്കാന്‍ കഴിയൂ... മനസിനകത്തെ അഴുക്ക് വൃത്തിയാക്കാന്‍ കഴിയില്ല.

സ്ത്രീകള്‍ കുളിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ കുളിസീന്‍ കാണല്‍ എന്ന പ്രവണതയും കണ്ടു വരുന്നു. കുളിസീന്‍ അഥവാ സ്ത്രീകള്‍ കുളിക്കുന്ന ഭാഗത്തേക്കുള്ള ഒളിഞ്ഞു നോട്ടം ഒരു ഞരമ്പ് രോഗം ആണ്..കുളക്കടവിനു അരികെയുള്ള പൊന്തക്കാട്ടിലും, പുഴയ്ക്ക് അരികെയുള്ള തെങ്ങിന്‍ തോപ്പിലും എല്ലാം ഇത്തരം ഞരമ്പ് രോഗികളെ നമുക്ക് കാണാം. സ്വന്തം വീട്ടിലെ കുളിമുറി പോലും ഇപ്പോള്‍ സുരക്ഷിതമല്ല. വീട്ടിലെ ബാത്രൂമിന് പിറകിലെ ചുമരില്‍ തെങ്ങിന്‍ പടക്കന ചാരി വച്ച് വെന്റിലേറ്ററിലൂടെ ഒളിഞ്ഞു നോക്കിയ ഒരുത്തനെ ഈയടുത്താണ് ഞങ്ങള്‍ പിടികൂടിയത്.

പുഴയില്‍ കുളിക്കുമ്പോള്‍ അടുത്ത് സ്ത്രീകള്‍ കുളിക്കുന്നു എങ്കില്‍ എത്ര ശ്രമിച്ചാലും അറിയാതെ കണ്ണുകള്‍ക്ക് വഴി തെറ്റും. പതിനായിരത്തില്‍ പരം സ്ത്രീകളുടെ കുളിസീന്‍ കണ്ട ഒരു വലിയ ഞരമ്പ് രോഗിയെ ഈയടുത്ത് ഞാന്‍ കണ്ടു. ഞെട്ടിക്കുന്ന കുറേ സത്യങ്ങളാണ് അയാള്‍ എനിക്ക് വിവരിച്ചു തന്നത്.

കുളിസീന്‍ കാണുക എന്ന് പറഞ്ഞാല്‍ കഞ്ചാവ് വലിക്കുന്നത് പോലെ ആണത്രേ. ഒരു തവണ കണ്ടാല്‍ വീണ്ടും വീണ്ടും നമ്മെ അങ്ങോട്ട് ആകര്‍ഷിക്കും. പിന്നെ കുളിസീന്‍ കാണുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യവും അല്ല. നല്ല ധൈര്യം വേണം. പിന്നെ ഒരു ഇല പോലും ഇളകാതെ ശ്വാസം പോലും അടക്കി പിടിച്ചു പമ്മി പമ്മി പൊന്തക്കാട്ടിലേക്ക് നീങ്ങണം. മാംസം മുറിയുന്ന വിഷ മുള്ളുകളെയും, ഉഗ്ര വിഷമുള്ള ഇഴ ജന്തുക്കളെയും ഒക്കെ തരണം ചെയ്തിട്ട് വേണം ലക്ഷ്യത്തില്‍ എത്താന്‍. ഒരിക്കല്‍ കുളിസീന്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചുമ വന്നപ്പോള്‍ അയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലത്രെ ചുമ കേട്ട ഭാഗത്തേക്ക് സ്ത്രീകള്‍ നല്ല ഉരുളന്‍ കല്ലുകള്‍ നീട്ടി എറിഞ്ഞു. ഫലമോ, അവന്റെ തലയ്ക്കു നാല് തുന്നിക്കെട്ടും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ടൈംടേബിള്‍ പോലെ അവന്റെ കയ്യിലും ഉണ്ട് ഒരു ടൈം ടേബിള്‍. ഏതു പെണ്ണ് ഏതു സമയത്ത് കുളിക്കാന്‍ വരും. എത്ര ബക്കറ്റു തുണി അലക്കാന്‍ ഉണ്ടാവും എന്നെല്ലാം അവനു കൃത്യമായി അറിയാം. കടുത്ത വേനലില്‍ ജലക്ഷാമം നേരിടുമ്പോള്‍ ആണ് കുളിസീന്‍ കാണല്‍ കൊഴുക്കുന്നത്. വീട്ടിലെ വെള്ളം കുറയുന്ന സമയത്ത് ഏതു കാശുകാരത്തിയും അലക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കും. വീടിനു അകത്തെ ബാത്രൂമിന് ഉള്ളില്‍ മാത്രം കുളിച്ചു പരിചയമുള്ള ഇവര്‍ക്ക് പുഴയില്‍ എങ്ങനെ കുളിക്കണം എന്നറിയില്ല. ഈ പരിചയമില്ലായ്മ ഇത്തരക്കാര്‍ക്ക് ഹരം പകരുന്നു.

കല്യാണം കഴിച്ച പെണ്ണിന്റെ ശരീരം ഭര്‍ത്താവ് കാണും മുമ്പ് താന്‍ കണ്ടിരിക്കും എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നടുങ്ങി പോയി. എന്തൊക്കെ പറഞ്ഞാലും കുളിസീന്‍ അഥവാ ഒളിഞ്ഞു നോട്ടം വലിയ തെറ്റ് തന്നെയാണ്. അന്യ സ്ത്രീകള്‍ കുളിക്കുന്നിടത്തേക്ക് ഒളിഞ്ഞു നോക്കും മുമ്പ് സ്വന്തം അമ്മയെയും പെങ്ങളെയും ഒന്ന് ഓര്‍ക്കുക. കാമം പിടിച്ച കണ്ണ് കൊണ്ട് അന്യ സ്ത്രീകളുടെ പച്ച മാംസം കൊത്തി വലിക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഇതും വ്യഭിചാരമാണ്. കണ്ണ് കൊണ്ടുള്ള വ്യഭിചാരം...
Article, Facebook, Bath, Seen, Youth, House, Toilet, River, Crime, Action, Natives

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: ഷാഹുല്‍ മലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 



11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്



Keywords: Article, Facebook, Bath, Seen, Youth, House, Toilet, River, Crime, Action, Natives. 

Post a Comment