(www.kvartha.com 04.06.2014) ഏതാനും ദിവസങ്ങളായി കേരളം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് അനാഥാലയവും ചിലരുടെ ഭാഷയിലെ മനുഷ്യക്കടത്തും. ഭരണകര്‍ത്താക്കള്‍ മുതല്‍ ടി.വി ചാനലുകളെ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരുപാട് ഫേസ്ബുക്ക് പോസ്റ്റുകള്‍ കാണാനിടയായി. പതിവ് പോലെ വിവാദങ്ങളുടെ മുനയൊടിക്കുന്ന ഇത്തരം ലേഖനങ്ങള്‍ തീപോലെയാണ് ഫേസ്ബുക്കില്‍ പടര്‍ന്നത്.
കത്തിച്ചുവിടാന്‍ വിവാദം കാത്തിരുന്ന ചാനലുകള്‍ക്ക് മുന്നില്‍ കിട്ടിയ ഒന്നായിരുന്നു അനാഥാലയ വിവാദമെന്നാണ് ഫേസ്ബുക്കിലെ പ്രധാന വിമര്‍ശനം. തീവ്രവാദമെന്നും മതപരിവര്‍ത്തനമെന്നുമൊക്കെ അവര്‍ അതിനെ പേരിട്ടു വിളിച്ചതായും, പണ്ട് ലൗ ജിഹാദ് ഉന്നയിച്ച അതേ ആവേശത്തിലാണ് ഈ വിഷയവും കൈകാര്യം ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, എന്നാല്‍ ഇപ്പോള്‍ അവസാനിച്ചിട്ടുമില്ല. ഇതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ പോലും പലര്‍ക്കും മടിയാണ്. നേതാക്കളെ പോലും പഴിചാരിയാണ് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ കുത്തിക്കുറിക്കുന്നത്.
അനാഥാലയ വിഷയത്തില്‍ ഫാസില്‍ കെ.എസ് എന്ന ഫേസ്ബുക്കറുടെ പോസ്റ്റ് കെവാര്‍ത്തയുടെ ഫേസ്ബുക്കില്‍ തിളങ്ങിയത് എന്ന പംക്തിയിലൂടെ വായനക്കാരിലെത്തിക്കുകയാണ്.
കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com
14-ാം ഭാഗം
ഫാസിലിന്റെ കുറിപ്പിലേക്ക്
അനാഥശാല മനുഷ്യക്കടത്ത്, ലവ് ജിഹാദിന്റെ പുതിയ രൂപം
ബണ്ടി ചോര്‍ എന്ന കള്ളനെ പെരുങ്കള്ളന്‍ ആക്കി ഹീറോ ആക്കി മാറ്റിയ, കലാഭവന്‍ മണിയെ ഭൂലോക ഗുണ്ട ആക്കി ചവച്ചു തുപ്പിയ, മോഹന്‍ലാലിനെയും സുകുമാര്‍ അഴീക്കോടിനെയും തമ്മിലടിപ്പിച്ച, തിലകനെയും അമ്മയെയും കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി അവതരിപ്പിച്ച, സരിതയെയും പെണ്‍വാണിഭങ്ങളെയും മാധവിക്കുട്ടിയുടെ പ്രണയത്തെയും ശ്വേതാ മേനോന്റെ പ്രസവത്തെയും പശു തേക്കിയരക്കുന്നത് പോലെ ചര്‍വിത ചര്‍വണം നടത്തി മലയാളിയുടെ വാര്‍ത്താ രതിയെ ഭോഗിപ്പിക്കുന്ന മാധ്യമങ്ങളുടെ പുതിയ കണ്ടു പിടുത്തം. 10 വാര്‍ത്താ ചാനലുകള്‍ക്കും 20ലധികം പത്രങ്ങള്‍ക്കും എണ്ണിയാല്‍ ഒടുങ്ങാത്ത വാര്‍ത്താ മാസികകള്‍ക്കും ജീവിച്ചു പോകാനുള്ള വക ഈ കൊച്ചു കേരളത്തില്‍ നിന്നും കിട്ടാന്‍ മലയാളിയെ സെന്‍സിറ്റീവ് ആക്കി നിര്‍ത്തിയേ തീരൂ.
അതിനാല്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയാല്‍ അവരതിനെ ഈഫല്‍ ഗോപുരമാക്കി മാറ്റും. അനാഥാലയങ്ങളോട് ഒരപേക്ഷയുണ്ട്. അതിന്റെ പേര് അഗതി മന്ദിരങ്ങള്‍ എന്നാക്കുക. അനാഥകള്‍ എന്നതിന്റെ അര്‍ത്ഥം വേറെയാണ്. അവിടെ പഠിക്കുന്നവരില്‍ അധികവും ജീവിക്കാന്‍ ഗതിയില്ലാതെ പോയ പാവങ്ങളാണ്.
അനാഥാലയത്തിലെ ചാനല്‍ കളികള്‍
അനാഥശാലാ ഭീകരത : ചാനലുകള്‍ ആകാശത്തേക്ക് തൊടുത്തു വിട്ട പദങ്ങള്‍, നിഗമനങ്ങള്‍, ചോദ്യങ്ങള്‍ ( ഇതില്‍ ഒരു വാക്ക് പോലും എന്റേതായിട്ടില്ലാ ട്ടോ)
ഭയാനകം
അന്യസംസ്ഥാനത്തെ കുട്ടികള്‍
'ഒരു ട്രെയിനില്‍ കുത്തിനിറച്ച'
ഗുരുതരമായ ശൈശവ ചൂഷണം
അതീവ ഗുരുതരമായ കുറ്റ കൃത്യം
കുട്ടികളെ വില്‍പന ചരക്കുകളാക്കി
അനധികൃതമായി കടത്തി കൊണ്ട് വന്നു
ലക്ഷ്യം മത പരിവര്‍ത്തനം കൂടി ആണ്
പോലീസും കോടതിയും നോക്കി നില്‍ക്കുന്നു.
മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍
കാശ് കൊടുത്ത് കൊണ്ടുവരാന്‍ ഏജന്‍സികള്‍
മുക്കത്ത് നടന്നത് ശുദ്ധ മനുഷ്യ കടത്ത് തന്നെയാണ്.
സംഘടിത ശക്തികള്‍ ഈ വിഷയത്തെ മതവല്‍ക്കരിക്കുന്നു.
സാധാരണക്കാരന്റെയും മനസില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍
എല്ലാ അനാഥാലയ സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നു
പണമാണ് ഈ നിയമവിരുദ്ധ പ്രവൃത്തികളുടെ പിന്നിലെന്നത് വ്യക്തം
സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും.
മിനിമം ആ കുട്ടികള്‍ക്ക് ടിക്കറ്റ് എങ്കിലും എടുത്തു കൊണ്ടുവന്നിരുന്നെങ്കില്‍
തീവ്രവാദ റിക്രൂട്ട്‌മെന്റും മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയം.
ഇവരെല്ലാവരും കൂടി കേരളത്തില്‍ സ്ഥിരമായാല്‍ എന്തായിരിക്കും സ്ഥിതി?
ഇത്രയധികം കുട്ടികളെ ഒരുമിച്ചു കൊണ്ട് വരുന്നതും സംശയം വര്‍ധിപ്പിക്കുന്നു.
ഒരു മത വിഭാഗത്തിനു മാത്രം ഇത്രയേറെ അനാഥ കുട്ടികള്‍ എങ്ങിനെയുണ്ടായി?
ഇതെല്ലാം സംസ്ഥാന തല അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് കരുതാന്‍ വയ്യ
സ്ഥാപനങ്ങളില്‍ നടക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് ഉത്തരവാദി
ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കാണാതാകുന്ന കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നത്?
എല്ലാവരും കൂടി ഇളകി വരുന്നത് കാണുമ്പോള്‍ ഇതിലെന്തോ ഉണ്ടോ എന്നൊരു ഒരു സംശയം.
ടിക്കറ്റ് പോലും എടുക്കാതെ മാടുകളെ പോലെ കുത്തി നിറച്ചു കൊണ്ട് വരുന്നത് എന്തിനായിരിക്കും?
അപ്പോള്‍ പിന്നെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് സി.ബി.ഐ തന്നെയല്ലേ?
സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ലഭിക്കുന്ന കണക്കില്‍പ്പെട്ടതും പെടാത്തതുമായുള്ള പണവും സുഖങ്ങളും
ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമമാണ് നമുക്ക് ഞെട്ടിക്കുന്ന ചില കണക്കുകള്‍ നല്‍കുന്നത്
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിനു ലഭിച്ചത് വെറുതെയല്ല.
കാശ്മീര്‍, മണിപ്പൂര്‍, ബംഗാള്‍, ബീഹാര്‍ (സംസ്ഥാനങ്ങളുടെ പേര് പോലും കേട്ടാല്‍ കൈയ്യും കാലും ഇപ്പൊ വിറയ്ക്കും)
മലബാറിലെ ഒരു അനാഥാലയത്തില്‍ തന്നെ 270ല്‍പരം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തിയതായി സൂചനകളുണ്ട്
അന്യ സംസ്ഥാന പ്രതികള്‍ ഉള്‍പെട്ട കലാപങ്ങള്‍, കൊലപാതകങ്ങള്‍ തീവ്രവാദ കേസുകള്‍ എല്ലാം വിദഗ്ദമായി ഒരു അന്വേഷണം നടത്തണം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തില്‍ എത്തിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് വില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടും കൂട്ടത്തില്‍ പരിഗണിക്കേണ്ടതുണ്ട്
കുട്ടികളെ ദുരുപയോഗം ചെയ്ത് കാശ് ഉണ്ടാക്കാന്‍ ചില പ്രമാണിമാര്‍ കാണിക്കുന്ന അതിവിരുതിന്റെ കാപട്യമാണ് വെളിവാകുന്നത്.
സൗജന്യമായി വിദ്യാഭ്യാസവും ഭക്ഷണവും ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും തന്നെയാണ് ഈ കുട്ടികളെ നമ്മുടെ നാട്ടിലേക്ക് കടത്തിയിരിക്കുന്നത്.
ഗ്രാമീണരായ രക്ഷിതാക്കള്‍ ജീവനോടെയുള്ള ഗ്രാമീണര്‍ എന്ത് പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കിയാണ് കുട്ടികളെ ഇവിടെയെത്തിച്ചതെന്നത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് : ഫാസിൽ കെ.എസ്
എന്നാല്‍ അനാഥാലയ വിവാദത്തെ മറ്റൊരു രൂപത്തില്‍ നോക്കിക്കാണുകയാണ് മറ്റൊരു ഫേസ്ബുക്കറായ ഉമറുല്‍ ഫാറൂഖ്. കുഞ്ഞുമനസുകളെ തീവ്രവാദിയെന്ന് വിളിക്കരുതെന്നും ടിക്കറ്റ് എടുക്കാതെയാണ് കൊണ്ടുവന്നതെങ്കില്‍ അക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നിയമപരമായ നടപടിയാണ് വേണ്ടതെന്നാണ് ഫാറൂഖ് ആവശ്യപ്പെടുന്നത്.
ഫാറൂഖിന്റെ കുറിപ്പിലേക്ക്
ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കൊണ്ട് വന്നതെങ്കില്‍ അത് തെറ്റാണ്. അതിനുള്ള നിയമപരമായ ഫൈന്‍ ഈടാക്കി ശിക്ഷിക്കുകയും വേണം. സംശയമില്ല. പക്ഷേ ആ കുഞ്ഞുങ്ങളെ തീവ്രവാദികളെന്നും കൊണ്ടുവന്നവരെ മനുഷ്യക്കടത്തുകാരെന്നും ആരോപിച്ച് കൈകാര്യം ചെയ്യുന്നത് അല്‍പം കടന്ന കയ്യാണ്.
അധികം മുന്നെയല്ലാതെ വിദേശിയായ ആശ്രമ അന്തേവാസി പരാതി നല്‍കിയിട്ടും മാതാജിയുടെ സേവനങ്ങള്‍ മറക്കരുതെന്ന് പറഞ്ഞ് അന്വേഷണത്തിന് പോലും തയ്യാറാവാതെ തുപ്പല് വറ്റിപ്പോയ ചെന്നിത്തല നായരും സംഘവും ഇപ്പോള്‍ ഉറഞ്ഞ് തുള്ളുന്നത് കാണുമ്പോള്‍ സംശയങ്ങള്‍ ഇല്ലാതില്ല.
അന്വേഷിക്കണം. കേരളത്തിലെ മുഴുവന്‍ അനാഥാലയങ്ങളെ പറ്റിയും അവിടുത്തെ പ്രവര്‍ത്തനങ്ങളെ പറ്റിയും അന്വേഷിക്കണം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളുണ്ടെങ്കില്‍ അടച്ച് പൂട്ടി കുളം തോണ്ടണം. സ്ഥാപന നടത്തിപ്പുകാരെ മുക്കാലിയില്‍ കെട്ടി പൊതുജന മധ്യത്തില്‍ തല്ലണം. അനാഥ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും നിങ്ങളുടെ പിന്നിലുണ്ടാവും.
പക്ഷേ കൂട്ടത്തില്‍ ഇതും കൂടി അന്വേഷിക്കണം; വിദേശികളക്കം വന്ന് താമസിക്കുന്ന ആശ്രമങ്ങളെയും സഭകളെയും അന്വേഷണ പരിധിയില്‍ കൊണ്ട് വരണം. അന്തേവാസികളുടെ അടിയാധാരം അടക്കം തപ്പി എടുക്കണം. അവിടങ്ങളിലെ 'സേവനങ്ങളെ' പറ്റി അന്വേഷിക്കണം. അവരുടെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കണം. അനധികൃതമായവ അടച്ച് പൂട്ടി സീല്‍ വെക്കണം... എന്നാല്‍ മാത്രമേ നായര്‍ജീ ഈ കോപ്രായങ്ങള്‍ പൂര്‍ണമാവുകയുള്ളൂ.
കൂടാതെ കേരളത്തിലെ മുഴുവന്‍ ആശ്രമങ്ങളിലെയും സഭകളിലെയും സ്വദേശികളല്ലാത്ത അന്തേവാസികളോട് ഉടന്‍ നാട് പിടിക്കാന്‍ ഉത്തരവിടണം. അവരോടും സ്വന്തം നാടുകളില്‍ പോയി സേവിതരാവാന്‍ പറയണം. പറ്റുമെങ്കില്‍ നിയമ നിര്‍മാണവും ആലോചിക്കാവുന്നതാണ്. അച്ചുമ്മാമന്‍ നൂറ് വട്ടം പിന്തുണക്കും.
അതായത്; മിഷ്ടര്‍ ആഭ്യന്തരന്‍ജി ഒരു കാര്യം ചെയ്യണം. ഉറുദു സംസാരിക്കുന്ന മുസ്ലിം കുഞ്ഞുങ്ങളെ കണ്ടപ്പോ തീവ്രവാദം മണത്ത മൂക്ക് കൊണ്ട് എല്ലാവരെയും മണത്ത് നോക്കണം. ചിലതൊക്കെ ചീഞ്ഞ് നാറാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
ഇതൊരു നല്ല തുടക്കമാകും എന്ന് ആശിക്കാം. പ്രതീക്ഷിക്കണ്ട. ക്യാരണം എന്തൊക്കെ പറഞ്ഞാലും സേവനങ്ങള്‍' മറക്കരുത്.'
ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: ഉമറുല്‍ ഫാറൂഖ്
Also Read:
11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്

കുഞ്ഞുമനസുകളെ തീവ്രവാദിയെന്ന് വിളിക്കുന്നവരോട്..

1 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
2 ഈ ബാലന് ഒരു പാഠമാവട്ടെ.....
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
4 ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
12 ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇത് വായിക്കുക ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Article, Facebook, Fasil KS, Orphanage, Development, Famous Facebook Status, Controversy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.