Hi guest ,  welcome  |   Sign in   |   Visit KeralaFlash   |   Download Font

സുപ്രീം കോടതി തുണച്ചു; മോഡി ക്യാബിനറ്റിലെ 13 പേര്‍ക്ക് മന്ത്രിമാരായി തുടരാം

pf-button-both

Written By kvarthakochi on Wednesday, August 27, 2014 | 3:00 pm

ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ക്രിമിനല്‍ കേസില്‍ പ്രതികളായവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് സുപ്രീം കോടതി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

മന്ത്രിസഭയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവും പ്രധാനമന്ത്രിക്കാണ്. ഇതില്‍ കോടതികള്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിപദവിയിലേയ്ക്ക് പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രി വിവേകപൂര്‍വ്വമായി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ഉള്‍പ്പെടുന്ന അഞ്ചംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ നരേന്ദ്ര മോഡി മന്ത്രിസഭയിലെ 14 പേരുടെ മന്ത്രിപദവി സുരക്ഷിതമായി.

Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Partyഅസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍മസിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം കേസുകള്‍ ഉള്ളത് ഉമാഭാരതിയുടെ പേരിലാണ്. 13 കേസുകളാണ് മോഡി മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ ഉമാഭാരതിയുടെ പേരിലുള്ളത്. ഇതില്‍ രണ്ടെണ്ണം വധശ്രമവും ഒരെണ്ണം വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസുമാണ്.

കേസുകളുടെ കാര്യത്തില്‍ മോഡി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം നിതിന്‍ ഗഡ്കരിക്കാണ്. 4 ക്രിമിനല്‍ കേസുകളാണ് ഗഡ്കരിയുടെ പേരിലുള്ളത്.

SUMMARY: New Delhi: The Supreme Court on Wednesday dismissed a petition seeking the removal of Cabinet ministers with criminal background. "We leave it to the wisdom of the Prime Minister whether to appoint people with criminal background or not," the apex court said in its judgement.

Keywords: Supreme Court, Criminal MPs, Judiciary, Narendra Modi, Convicted Lawmakers, India, Bharatiya Janata Party
3:00 pm | 1 comments

താര സഹദേവിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

pf-button-both
ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിന്റെ ഭര്‍ത്താവ് രഞ്ജിത് കുമാര്‍ കോഹ്ലിയെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുമാണിയാളെ അറസ്റ്റുചെയ്തത്. ഭാര്യയെ ഇസ്ലാമിലേയ്ക്ക് മതം മാറ്റാനായി ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

റക്കീബുല്‍ ഹസനെന്നാണ് രഞ്ജിത് കുമാറിന്റെ യഥാര്‍ത്ഥ പേരെന്ന് താര പറയുന്നു. ഗുരുതര ആരോപണങ്ങളാണ് താര ഭര്‍ത്താവിനെതിരെ ഉന്നയിക്കുന്നത്. ആദ്യ രാത്രിയിലാണ് ഭര്‍ത്താവ് മുസ്ലീമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിക്കാനായി കൊടിയ പീഡനത്തിനിരയാക്കി.
മുറിയില്‍ ഒരു മാസത്തോളം പൂട്ടിയിട്ടു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. മര്‍ദ്ദിച്ച് അവശയാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല താര എന്ന പേരുമാറ്റി സാറ എന്നാക്കിയെന്നും അവര്‍ പരാതിയില്‍ പറയുന്നു.

Tara Shahdeo, Love Jihad, Ranjit Kumar Kohli, Rakibul Hasan, Mahua Manjhishooterതാരയുടെ ശരീരത്തില്‍ മര്‍ദ്ദത്തിന്റെ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. 2014 ജൂലൈ 7നായിരുന്നു താരയുടേയും രഞ്ജിത് കുമാറിന്റേയും വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്.
രഞ്ജിതിനെകൂടാതെ അയാളുടെ മാതാവിനേയും പോലീസ് അറസ്റ്റുചെയ്തതായാണ് റിപോര്‍ട്ട്.

SUMMARY: New Delhi: Ranjit Kumar Kohli, husband of national level shooter Tara Shahdeo was arrested on Tuesday from Delhi for allegedly assaulting her because of her refusal to convert to Islam.

Keywords: Tara Shahdeo, Love Jihad, Ranjit Kumar Kohli, Rakibul Hasan, Mahua Manjhishooter


1:07 pm | 0 comments

വിമാനത്തിലെ മോഷണം: കൊല്ലം സ്വദേശിയായ കള്ളനെ പോലീസ് തെരയുന്നു

pf-button-both
തിരുവനന്തപുരം: (www.kvartha.com 27.08.2014) വിമാനത്തിനുള്ളിലും മോഷണം. ചൊവ്വാഴ്ച രാവിലെ കൊളംബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലുള്ളിലാണ് മോഷണം നടന്നത്. തമിഴ്‌നാട് വിരുത നഗര്‍ സ്വദേശിനി ശാന്തിയുടെ പരാതിയില്‍ പോലീസ് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. കൊല്ലം സ്വദേശിയാണ് തട്ടിപ്പ് നടത്തിയതെന്ന് വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലായിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

കൊളംബോയിലെ വസ്ത്രവില്‍പ്പനക്കാരിയാണ്  ശാന്തി. ഇവര്‍ ധരിച്ചിരുന്ന 15 പവന്‍ സ്വര്‍ഭാരണങ്ങളാണ് വിമാനത്തിനുള്ളില്‍ വെച്ച്  സഹയാത്രികന്‍ കവര്‍ന്നത്. വിമാനയാത്രക്കിടെയാണ്  തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന രാജപ്പനെ ശാന്തി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ഇതിനിടയില്‍ ശാന്തിയുടെ കഴുത്തിലുണ്ടായിരുന്ന  15 പവന്‍ തൂക്കമുള്ള മാല രാജപ്പന്‍ കാണുകയുണ്ടായി. രാജപ്പന്‍ ശാന്തിയോട് ഇത്രയും തൂക്കംവരുന്ന മാല ധരിച്ചാല്‍ വിമാനത്താവളത്തിലിറങ്ങിയാല്‍ കസ്റ്റംസ് പിടികൂടുമെന്ന് പറഞ്ഞു.

എന്നാല്‍ താന്‍ സ്ഥിരമായി മധുര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതാണെന്നും അപ്പോഴൊന്നും  കസ്റ്റംസുകാര്‍ തന്നെ പിടികൂടിയിട്ടില്ലെന്നും ശാന്തി  പറഞ്ഞു. ഇതിനു മറുപടിയായി തിരുവനന്തപുരത്തെ കസ്റ്റംസുകാര്‍ പുലികളാണെന്നും, സ്വര്‍ണം തന്റെ കൈവശം തരികയാണെങ്കില്‍ ബാഗില്‍ വെച്ച് രഹസ്യമായി വിമാനത്താവളത്തിനു പുറത്തെത്തിക്കാമെന്നും രാജപ്പന്‍ പറഞ്ഞു. ഒടുവില്‍ രാജപ്പന്റെ ഉപദേശം സ്വീകരിക്കാന്‍ ശാന്തി തയ്യാറാവുകയും വിമാനത്തിനുള്ളില്‍ വെച്ച് മാത്രം കണ്ട് പരിചയപ്പെട്ട സുഹൃത്തിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ 15 പവന്‍ സ്വര്‍ണം നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനക്കിടെ രാജപ്പന്‍ മുങ്ങി. തന്റെ സ്വര്‍ണം സൂക്ഷിക്കാനേല്‍പിച്ച സുഹൃത്തിനെ  അന്വേഷിച്ച്  ശാന്തി വിമാനത്താവളത്തിനുളളില്‍ ഓടി നടന്നു. ഒടുവില്‍ കാണാതായപ്പോള്‍ കരച്ചിലും ബഹളവുമായി. പോലീസ് കാര്യമന്വേഷിച്ചപ്പോഴാണ് വിമാനത്തിനുള്ളില്‍ നടന്ന തട്ടിപ്പ് പുറത്താവുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും താടിക്കാരന്‍ സുഹൃത്തിനെ ശാന്തി കസ്റ്റംസുമാര്‍ക്ക് കാണിച്ചുകൊടുത്തു. എന്നാല്‍  പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴേക്കും രാജപ്പന്‍ സ്വര്‍ണവുമായി കടന്നിരുന്നു.

Police search for youth, who theft from plane, Kollam, Chennai, Natives,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

Keywords: Police search for youth, who theft from plane, Kollam, Chennai, Natives, Complaint, Woman, Gold, Customs, Kerala.
12:38 pm | 0 comments

പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

pf-button-both
കൊച്ചി: (www.kvartha.com 27.08.2014)പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് രൂക്ഷവിമര്‍ശനം നടത്തിയത്. പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട പല നടപടി ക്രമങ്ങളും അനാവശ്യവും ധൃതിപിടിച്ചതുമായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്നും ഹൈക്കോടതി വിലയിരുത്തി.

അതേസമയം സിംഗിള്‍ ബെഞ്ചിന്റെ വിധിയെ അഡ്വക്കേറ്റ് ജനറല്‍ ശക്തമായി എതിര്‍ത്തു. ഇടക്കാല സ്‌റ്റേ അനുവദിക്കാന്‍ സിംഗിള്‍ ബെഞ്ച് അനാവശ്യ തിടുക്കം കാട്ടിയെന്നും സ്‌റ്റേ അനുവദിച്ചതോടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ  ക്രമക്കേട് വരുത്തി തീര്‍ത്തെന്ന പ്രതീതിക്ക് ഇത് ഇടയാക്കിയെന്നും എ.ജി പറഞ്ഞു.

ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ മറികടന്നെന്നും അത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങളും  നിഷ്ഫലമായിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ അധികമായി അനുവദിച്ച ബാച്ചുകള്‍ സ്‌റ്റേ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് വിധി എണ്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

High court criticizes government on plus two issue, Kochi, Allegation, Students,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

Keywords: High court criticizes government on plus two issue, Kochi, Allegation, Students, Case, Kerala.
12:33 pm | 0 comments

പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ്

pf-button-both
കൊല്ലം: (www.kvartha.com 27.08.2014) പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായി ഡി എന്‍ എ ടെസ്റ്റ്. ഒടുവില്‍ പരിശോധനാ ഫലം വന്നപ്പോള്‍ വാദിയായ വീട്ടമ്മയുടെ പരാതി തെറ്റാണെന്ന് തെളിഞ്ഞു.പത്തനാപുരം കുമരംകുടി സ്വദേശിനി ശശികല വളര്‍ത്തി വരുന്ന പശുക്കിടാവ് തന്റേതാണെന്നാരോപിച്ച് ,സമീപവാസിയായ ഗീതയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തന്റെ പശുക്കിടാവിനെ അയല്‍ക്കാരി മോഷ്ടിച്ചതാണെന്നാരോപിച്ച് ശശികലയെയും മകന്‍ വരുണിനെയും പ്രതിയാക്കിയാണ്   ഗീത പരാതി നല്‍കിയിരുന്നത്. ഒടുവില്‍ പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കോടതി ഡിഎന്‍എ പരിശോധനക്ക് ഉത്തരവിടുകയായിരുന്നു. ഇതിനായി  ഗീത 17,000 രൂപയും കോടതിയില്‍ കെട്ടിവെച്ചിരുന്നു. തുടര്‍ന്ന് രണ്ടു പശുക്കളുടെയും രക്തസാമ്പിളുകള്‍ കഴിഞ്ഞ ജനുവരിയില്‍ ശേഖരിക്കുകയും ചെയ്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഫലം പുറത്ത് വന്നപ്പോള്‍ ഗീതയുടെ വാദം തെറ്റെന്ന് കണ്ടെത്തുകയായിരുന്നു.

മറിച്ച് ശശികല വളര്‍ത്തി വന്നിരുന്ന പശുവിന്റെ കിടാവാണെന്നായിരുന്നു ഡി എന്‍ എ ടെസ്റ്റില്‍ നിന്നും വ്യക്തമായത്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ പശുക്കിടാവിനെ ശശികലയ്ക്ക് തന്നെ തിരിച്ചു നല്‍കി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കോടതിവിധി ശശികലയ്ക്കും മകനും അനുകൂലമായതോടെ ഇവര്‍ക്കു നേരെ ആരോപിച്ച മോഷണക്കുറ്റവും ഒഴിവാക്കപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ്  ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മൃഗങ്ങളുടെ ഉടമസ്ഥാവകാശം തെളിയിച്ചത്.

അതേസമയം പശു തന്റേത് തന്നെയാണെന്നും ഡിഎന്‍എ പരിശോധനാഫലം തെറ്റാണെന്നും ഗീത ഉറച്ചു വിശ്വസിക്കുന്നു. കേസിനു വേണ്ടി ഇതുവരെ  എണ്‍പതിനായിരത്തോളം രൂപയാണ് ഗീത ചെലവഴിച്ചത്.
Kollam, Complaint, Allegation, Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kollam, Complaint, Allegation, Court, Police Station, theft, Kerala.
12:23 pm | 0 comments

മരിച്ചെന്ന് കരുതിയ എ.എ.പി. പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി

pf-button-both
നോയിഡ: (www.kvartha.com 27.08.2014) മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച ആം ആദ്മി പ്രവര്‍ത്തകനെ ബാംഗ്ലൂരില്‍ ജീവനോടെ കണ്ടെത്തി. ചന്ദ്രമോഹന്‍ ശര്‍മ്മയെന്നയാളെയാണ് ബാംഗ്ലൂരില്‍ കണ്ടെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഗേറ്റര്‍ നോയിഡയില്‍ ചന്ദ്രമോഹന്റെ കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രമോഹന്റേതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

എന്നാല്‍ സംഭവത്തിന് ശേഷം ചന്ദ്രമോഹനെ നേപ്പാളില്‍ കണ്ടുവെന്ന ചിലരുടെ മൊഴികള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. മാത്രമല്ല, ചന്ദ്രമോഹന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യയും പോലീസിനെ അറിയിച്ചു. ഇതോടെ ചന്ദ്രമോഹനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

 Chandra Mohan Sharma, Aam Aadmi Party, AAP, RTI activist, Bangalore, Nepal, Karnataka, Noida police, Greater Noida
നേപ്പാളിലും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കര്‍ണാടകയിലും അന്വേഷണത്തിനായി സംഘങ്ങളെ അയച്ചു. കൂടാതെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാക്കി. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വെച്ച് ചന്ദ്രമോഹനെ പോലീസ് പിടികൂടി. 38കാരനായ ചന്ദ്രമോഹനെ പോലീസ് അറസ്റ്റുചെയ്തു.

ചന്ദ്രമോഹന്റെ കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണിപ്പോള്‍ പോലീസ്.

SUMMARY:
Noida: Aam Aadmi Party member Chandra Mohan Sharma, who was found 'burnt to death' in his car in Greater Noida three months ago, has been caught alive.

Keywords: Chandra Mohan Sharma, Aam Aadmi Party, AAP, RTI activist, Bangalore, Nepal, Karnataka, Noida police, Greater Noida
12:00 pm | 2 comments

മദ്യനയം: മന്ത്രിസഭാ യോഗത്തില്‍ ഭിന്നാഭിപ്രായം

pf-button-both
തിരുവനന്തപുരം: (www.kvartha.com 27.08.2014) സംസ്ഥാനത്ത് മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ ധൃതിപിടിച്ചായിപ്പോയെന്ന് മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. മദ്യനയത്തെ കുറിച്ച് ഭിന്നാഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

വളരെ സാവകാശത്തോടെ ആലോചിച്ചശേഷം മാത്രം സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്താല്‍ മതിയായിരുന്നുവെന്നാണ് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.  പുതിയ മദ്യനയം സര്‍ക്കാരിന് വന്‍  സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ മദ്യനിരോധനം വഴി കേരളത്തിന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

മുഖ്യമന്ത്രിയും കെസി ജോസഫും കെ.ബാബുവുമൊഴികെയുള്ള മന്ത്രിമാര്‍ പുതിയ മദ്യനയത്തില്‍ അസംതൃപ്തരാണ്. ലീഗ് മന്ത്രിമാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം മദ്യനയത്തോട് എത്ര എതിപ് പ്രകടിപ്പിച്ചാലും തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ലെന്ന ഉറച്ച നിലാട് മുഖ്യമന്ത്രി എടുത്തതോടെ   തര്‍ക്കങ്ങള്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, 33 ക്ലബ്ബുകളിലെ ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ.  എന്നാല്‍ ബിയര്‍, വൈന്‍ ഷോപ്പുകള്‍ എന്നിവ നിരോധിക്കരുതെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് നിരോധിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Supreme Court of India, Prime Minister, Chief Minister, Ministers, Justice,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജോസഫിന് വൃക്ക അമ്മ നല്‍കും; മാറ്റിവെക്കണമെങ്കില്‍ ഉദാരമതികള്‍ കനിയണം

Keywords: Supreme Court of India, Prime Minister, Chief Minister, Ministers, Justice, Criminal Case, National.
11:48 am | 0 comments

എഴുപതുകാരന്‍ 17കാരിയെ വിവാഹം കഴിച്ചു

pf-button-both
റിയാദ്: (www.kvartha.com 27.08.2014) എഴുപതുകാരന് വധു പതിനേഴുകാരി. സൗദി അറേബ്യയിലെ തയിഫ് പട്ടണത്തിലാണ് സംഭവം. വരന്റെ മൂന്നാം വിവാഹമാണിത്. മറ്റ് രണ്ടു ഭാര്യമാരും ഇയാളോടൊപ്പം തന്നെയാണ് താമസം. 25,000 സൗദി റിയാല്‍ പെണ്‍പണമായി നല്‍കിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇയാള്‍ പാട്ടിലാക്കിയത്.

നിര്‍ധന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ  മാതാപിതാക്കളും സഹോദരനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ശൈശവ വിവാഹത്തിനെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

70-year-old marries 17-year-old girl, Riyadh, Saudi Arabia, Wife, Brother, Family,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നഗരഹൃദയത്തില്‍ ഹോട്ടലുകാരുടെ വക കളളക്കുഴി
Keywords: 70-year-old marries 17-year-old girl, Riyadh, Saudi Arabia, Wife, Brother, Family, Gulf.
11:45 am | 0 comments

ഐസ് ബക്കറ്റ് ചലഞ്ച് കുളമാക്കി; 51കാരന്റെ ദേഹത്ത് ഐസ് ചൊരിഞ്ഞത് അഗ്‌നിശമന ഹെലികോപ്റ്റര്‍

pf-button-both
ബെല്‍ജിയം: (www.kvartha.com 27.08.2014) മദ്ധ്യവയസ്‌ക്കന്റെ ഐസ് ബക്കറ്റ് ചലഞ്ച് സുഹൃത്തുക്കള്‍ ഓവറാക്കി കുളമാക്കി. ബക്കറ്റിന് പകരം സുഹൃത്തുക്കള്‍ ഐസ് വെള്ളം നിറച്ചത് അഗ്‌നിശമന സേനയുടെ  ഹെലികോപ്റ്ററില്‍. മദ്ധ്യവയസ്‌കന്റെ തലയിലും ദേഹത്തും വീണത് 800 ലിറ്റര്‍ ഐസ് വെള്ളം. മാത്രമല്ല ഐസ് കട്ടകള്‍ ഉയരത്തില്‍ നിന്ന് തലയില്‍ പതിച്ചതോടെ ചലഞ്ചേറ്റെടുത്ത 51കാരന്‍ താഴെ വീണു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്ന് ഗിരോന ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭയപ്പെട്ടതുപോലെ ആന്തരീക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Middle aged man, Hospital, Ice Bucket Challenge, Fire fighting plane,സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

SUMMARY: A middle-aged man has been taken to hospital after his friend used a firefighting plane to drop 400 gallons of water on him as part of the Ice Bucket Challenge.

Keywords: Middle aged man, Hospital, Ice Bucket Challenge, Fire fighting plane,
10:47 am | 0 comments

മദ്യനയം: മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു

pf-button-both
തിരുവനന്തപുരം:(www.kvartha.com 27.08.2014) കേരളത്തില്‍ മദ്യനയം നടപ്പാക്കുന്നതു സംബന്ധിച്ച് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അറിയിച്ചു. ബുധനാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയത്.

മദ്യനയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം നഷ്ടമായി. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എടുത്ത പല നിലപാടുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. മദ്യലോബിക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതിയുടെ വരെ വിമര്‍ശനം സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്.

സര്‍ക്കാറിന്റെ പുതിയ മദ്യ നയം നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളും മുഖ്യമന്ത്രി ആന്റണിയെ ധരിപ്പിച്ചു. അതേസമയം സര്‍ക്കാരും പാര്‍ട്ടിയും യോജിച്ച്  പ്രവര്‍ത്തിക്കണമെന്ന് ആന്റണി മുഖ്യമന്ത്രിയെ ഉപദേശിച്ചു.  കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Thiruvananthapuram, Chief Minister, Oommen Chandy, A.K Antony, Allegation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, Chief Minister, Oommen Chandy, A.K Antony, Allegation, Kerala.
9:38 am | 0 comments

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

pf-button-both
കോട്ടയം: (www.kvartha.com 27.08.2014)കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ കൈവരിയില്ലാത്ത മണിപ്പുഴ പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിയുകയായിരുന്നു. തൃശൂര്‍ വില്ലടം സ്വദേശികളായ ബിന്‍സി(32),ബിന്‍സിയുടെ അമ്മായി, ഷാജി(40),ഭാര്യ വിജയകുമാരി(30),മകള്‍ അമൃത(16), പ്രഭാകരന്‍(60),ഭാര്യ അജിത(55),മകന്‍ പ്രശാന്ത്(29), യദുകൃഷ്ണന്‍(10)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയം മണിപ്പുഴ പാലത്തിന് സമീപം തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് കാറാണ്  അപകടത്തില്‍ പെട്ടത്.തിരുവനന്തപുരത്തു നിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്ന കാര്‍  മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്  തോട്ടിലേയ്ക്ക് മറിഞ്ഞത്.

ഡോര്‍ അടഞ്ഞുപോയതിനാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ശ്വാസം മുട്ടിയിരിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞെത്തിയ ചിങ്ങവനം പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

Kottayam, Thrissur, Injured, Medical College, Hospital, Treatment, Thiruvananthapuram,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kottayam, Thrissur, Injured, Medical College, Hospital, Treatment, Thiruvananthapuram, Police, Kerala.
9:34 am | 0 comments

100 രൂപ നിരക്കില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍

pf-button-both
ന്യൂഡല്‍ഹി: (www.kvartha.com 27.08.2014) ഇതിനേക്കാള്‍ വലിയ നിരക്കിളവ് ഇനി പ്രഖ്യാപിക്കാനില്ല. 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭിച്ചിരുന്ന കാലത്തിനും ഇനി വിട. വെറും 100 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്താണ് എയര്‍ ഇന്ത്യ സാധാരണക്കാരെപോലും ഞെട്ടിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ വാര്‍ഷീക ആഘോഷം പ്രമാണിച്ചാണ് ഈ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് 'എയര്‍ ഇന്ത്യ ദിനം'. ബുധനാഴ്ച മുതല്‍ തന്നെ പുതിയ നിരക്കില്‍ ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റുകള്‍ക്ക് നികുതി ഈടാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ടിക്കറ്റ് വില്പന ആഗസ്റ്റ് 31ന് അവസാനിക്കും. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ മാത്രമേ 100 രൂപ നിരക്കിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകൂ.

2007 ആഗസ്റ്റ് 27നാണ് എയര്‍ ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി കൂടിച്ചേര്‍ന്നത്. ഈ ദിനമാണ് എയര്‍ ഇന്ത്യ ദിനമായി കമ്പനി ആഘോഷിക്കുന്നത്.

കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ ഇന്ത്യ 600 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു.
New Delhi, Air India, 100 Rs, Ticket rate, Air India Day

SUMMARY: New Delhi: Probably flying will never be cheaper than this.

Keywords: New Delhi, Air India, 100 Rs, Ticket rate, Air India Day9:27 am | 0 comments

പുള്ളിപ്പുലിയെ കൊന്ന പെണ്‍പുലിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം

pf-button-both
ഡെറാഡൂണ്‍: (www.kvartha.com 27.08.2014) സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പുള്ളിപ്പുലിയെ വക വരുത്തിയ കമല നെഗിക്ക് (56) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സമ്മാനം. ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വീടിന് സമീപമുള്ള കൃഷിടത്തില്‍ നനച്ചുകൊണ്ടിരുന്ന കമലയുടെ മേല്‍ പുള്ളിപ്പുലി ചാടി വീഴുകയായിരുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും കമല ധൈര്യം വീണ്ടെടുത്തു. സമീപത്തു കിടന്നിരുന്ന അരിവാളും മണ്‍ വെട്ടിയുമുപയോഗിച്ച് അവര്‍ പുള്ളിപ്പുലിയെ നേരിട്ടു.
സമീപത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും കമല പുള്ളിപ്പുലിയെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തില്‍ കമലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഒരു സ്ത്രീ പുള്ളിപ്പുലിയെ വകവരുത്തുന്നത്.

Uttarakhand, Harish Rawat, Cash award, Leopard, Rudraprayag districtശ്രീനഗര്‍ ബേസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് കമല. ഇവരുടെ പേര് ദേശീയ ധീരത പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.

SUMMARY
: Dehradun: Uttarakhand Chief Minister Harish Rawat on Tuesday announced a cash award of Rs 1 lakh for a woman who fought off and killed a leopard after it attacked her in Rudraprayag district.

Keywords: Uttarakhand, Harish Rawat, Cash award, Leopard, Rudraprayag district


9:23 am | 0 comments

ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

pf-button-both

Written By kvarthapressclub on Tuesday, August 26, 2014 | 4:47 pm

ഡെല്‍ഹി: (www.kvartha.com 26.08.2014) കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഷീലാ ദീക്ഷിത് രാജിവെച്ചിരിക്കുന്നത്. ഷീലാ ദീക്ഷിതിനെ സ്ഥലം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി , ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ഷീല ദീക്ഷിത് 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു.

മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയിലുള്ള അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും,  കേരളത്തില്‍ തുടരാനാണ് തനിക്കു താല്‍പര്യമെന്നും കൂടിക്കാഴ്ചയില്‍ ഷീലാ ദീക്ഷിത്  അറിയിച്ചിരുന്നു. എന്നാല്‍ ഒന്നുകില്‍ രാജിവെച്ചൊഴിയണം അല്ലെങ്കില്‍ മറ്റു സംസ്ഥാനത്തേക്ക് പോകാന്‍ തയ്യാറാകണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് അധികാരത്തിലെത്തിയ ഉടന്‍  രാജിവെക്കാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.  യു പി എ സര്‍ക്കാര്‍ നിയമിച്ച എട്ട് ഗവര്‍ണര്‍മാര്‍ക്കാണ് ഇപ്പോള്‍ പദവി നഷ്ടമായിരിക്കുന്നത്. മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ശങ്കരനാരായണന്‍ നേരത്തെ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: മഞ്ചേശ്വരം ഗവ. ആശുപത്രിയെ എം.എല്‍.എ. തിരിഞ്ഞുനോക്കുന്നില്ല; സര്‍വ്വകക്ഷി ബ്ലോക്ക് പ്രസിഡന്റിന് 'സമന്‍സ്' നല്‍കി

Keywords: Kerala governor Sheila Dikshit resigns, New Delhi, BJP, President, Politics, UPA, National.
4:47 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

. മുഴുവന്‍ വാര്‍­ത്ത­കള്‍ക്ക് മുകളില്‍ തിയതി തിരഞ്ഞെടുക്കുക .

Follow us in Linkdin

Latest Malayalam news Manzil Ceramics

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Fan of The Week

Poem

Read More Poems

Stories

Read More Stories

ENTERTAINMENT

കൂടുതല്‍ വായിച്ചത് | Most Read Stories