Follow KVARTHA on Google news Follow Us!
ad

അബ്ബാസിന്റെ ചിരിക്കുന്ന ഭാര്യമാര്‍

ചിരിച്ച് കൊണ്ടിരിക്കുന്നത് ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഇങ്ങനെ വെറുതേയൊന്ന് ചിരിക്കാനായി Article, Facebook, Abbas Kobbosine Pranayikkendi Vannavan, Facebook post, Smile, Wife
(www.kvartha.com 07.06.2014) ചിരിച്ച് കൊണ്ടിരിക്കുന്നത് ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഇങ്ങനെ വെറുതേയൊന്ന് ചിരിക്കാനായി ചിരി ക്ലബ്ബ് തുടങ്ങി ചിരിച്ച് ആയുസ് കൂട്ടുന്നവരുണ്ട്. എന്നാല്‍ ചിരി ജീവത്തില്‍ നല്ലതല്ലെന്ന വിശ്വാസം പുലര്‍ത്തുന്നവരും നമുക്കിടയിലുണ്ട്. എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ഒരാളെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് എഴുത്തിലൂടെ. ഡയലോഗിലൂടെയും, ആംഗ്യത്തിലൂടെയും ചിരിപ്പിക്കുക എളുപ്പമാണ്.
ഫേസ്ബുക്കില്‍ അനേകായിരം ഫാന്‍സിനെ ഉണ്ടാക്കിയെടുത്ത അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവന്‍ എന്ന ഫേസ്ബുക്കര്‍ എഴുത്തിലൂടെയാണ് മാലോകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എഴുത്തിലൂടെ ചിരിപ്പിക്കുന്നതിനെ കുറിച്ചാലോചിച്ച് മറ്റുപലരും വിയര്‍ക്കുന്നതിനിടയിലാണ് അബ്ബാസ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ ദിനേന നര്‍മങ്ങളുടെ മാലപ്പടക്കം പൊട്ടിക്കുന്നത്.

അബ്ബാസിന്റെ ചില തമാശകള്‍കൂടി കെവാര്‍ത്തയുടെ ഫേസ്ബുക്കില്‍ തിളങ്ങിയത് എന്ന പംക്തിയിലൂടെ വായനക്കാരിലെത്തിക്കുകയാണ്. അബ്ബാസിനെ പരിചയപ്പെടുത്തുന്ന കുറിപ്പും മറ്റ് ഏതാനും രചനകളും നേരത്തെ കെവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് : 17-ാം ഭാഗം

അബ്ബാസിന്റെ കുറിപ്പിലേക്ക്

പുരാവസ്തു ഗവേഷകന്റെ ഭാര്യ ആയിരിക്കാം ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യ. കാരണം പഴയതാകും തോറും അവളുടെ ഭര്‍ത്താവിന് അവളോടുള്ള ഇഷ്ട്ടം കൂടുകയെ ഉള്ളൂ.

തെങ്ങ് കയറ്റക്കാരന്റെ ഭാര്യക്ക് ഭര്‍ത്താവിന്റെ ശല്യമില്ലാതെ നന്നായി ഉറങ്ങാം. ഇളനീരില്‍ തെങ്ങ് കയറ്റക്കാര്‍ അപൂര്‍വമായല്ലേ കൈവെക്കാറുള്ളൂ.

ആനപാപ്പന്റെ ഭാര്യ പാവം. കൊലച്ചോറില്‍ പകുതി കഴികേണ്ടി വരുന്നവള്‍.

ഡോക്ടറുടെ ഭാര്യയുടെ ഏറ്റവും വലിയ പ്രശനം താന്‍ ഒരു രോഗിയല്ലാ എന്ന് തന്റെ ഭര്‍ത്താവിനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കേണ്ടി വരും എന്നതാണ്.

ബാര്‍ബറുടെ ഭാര്യ ആയിരിക്കണം ഏറ്റവും കുറച്ചു സംസാരിക്കേണ്ട ഭാര്യ. പകല്‍ മുഴുവന്‍ കത്രികയുടെ കിരി കിരി ശബ്ദം സഹിക്കുന്ന ബാര്‍ബര്‍ എങ്ങിനെ രാത്രി മുഴുവന്‍ തന്റെ ഭാര്യയുടെ കിണി കിണി ശബ്ദം സഹിക്കും?

ഡ്രൈവര്‍മാരുടെ ഭാര്യമാരുറങ്ങുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാവും, ദൈവമേ ഈ പഹയന്‍ ഉറക്കത്തില്‍ ബ്രൈക്ക് ചെയ്താലും ഗിയര്‍ മാറ്റരുതേ. കഴുത്തില്‍ മീശമാധവനിലെ കൊച്ചിന്‍ ഹനീഫ്ക്കയെ പോലെ ബെല്‍ട്ടുമിട്ടു നടക്കാന്‍ ഒരു രസവുമുണ്ടാകില്ലേ.

പ്രാസംഗികന്റെ ഭാര്യ ചിലപ്പോള്‍ ഒരായിരം പേര്‍ക്ക് കേള്‍ക്കാനുള്ളത് ഒറ്റയ്ക്ക് കേള്‍ക്കാന്‍ വിധിക്കപെട്ടവള്‍ ആയിരിക്കും.

കര്‍ഷകന്റെ ഭാര്യ ഭാഗ്യവതി. കാരണം അവളുടെ ഭര്‍ത്താവിനു അവളും മണ്ണും ഒരുപോലെ ആയിരിക്കും. അവരുടെ മണവും.

കവിയുടെ ഭാര്യ ഏറ്റവും കൂടുതല്‍ കൊതിച്ചിട്ടുണ്ടാവുക ഈ പഹയന്‍ ഈ എഴുതികൂട്ടുന്ന വരികളില്‍ ഏതെങ്കിലും ഒന്ന് എന്നെ കുറിച്ചായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നായിരിക്കും.

ഫേസ്ബുക്കറിന്റെ ഭാര്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. കേട്ട്യോനോട് തലേന്നത്തെ അയാളുടെ പോസ്റ്റിനെ കുറിച്ചു ചുമ്മാ പൊക്കി പറഞ്ഞാല്‍ മതി.. ഇഷ്ട്ടമുള്ളത് പുള്ളിക്കാരന്‍ വാങ്ങി കൊടുത്തോളും..
Article, Facebook, Abbas Kobbosine Pranayikkendi Vannavan, Facebook post, Smile, Wife

ഇനി പ്രവാസി ഭാര്യമാര്‍

ഫാമിലി വിസയില്‍ ഭര്‍ത്താവിന്റെ കൂടെ ജോലിക്കൊന്നും പോകാതെ കഴിയുന്ന ഭാര്യക്ക് പകല്‍ ജയിലുപോലെ, രാത്രി പിന്നെ ജയില്‍ സൂപ്രണ്ടും തന്റെ അതെ സെല്ലില്‍ കിടന്നുറങ്ങുമെന്ന വ്യത്യാസം മാത്രം.

രണ്ടു പേര്‍ക്കും ജോലിയുള്ള പ്രവാസി കുടുംബം, ഒരേ ലൈനില്‍ ഓടുന്ന രണ്ടു ലൈന്‍ ബസുകളിലെ ഡ്രൈവര്‍മാരെ പോലെ. ഇടക്കൊന്നു കാണുമ്പോള്‍ ചിരിക്കും, ഇടയ്ക്കു ഒന്നോ രണ്ടോ മിനുട്ടിന്റെ കാര്യം പറഞ്ഞു വഴക്ക് കൂടും, ഇടക്കൊക്കെ കണ്ടില്ലെന്ന പോലെ മിണ്ടാതെ അങ്ങ് പോകും.

ഭര്‍ത്താവ് ഗള്‍ഫിലും ഭാര്യ നാട്ടിലും.

അക്കരയിക്കരെ നിന്നാലെങ്ങിനെ ആശ തീരും
നിങ്ങടെ ആശ തീരും ?
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക് !!
അയ്യോ വേണ്ട വീട് പണീ !!!
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
അയ്യോ വേണ്ട വീട്ടു വാടക !!!

ഹോയ് ലമാലീ ഐലേസമാലീ ഹോയ് ലമാലീ ഐലേസമാലീ ..
ഹോയ് ലമാലീ ഐലേസമാലീ ഹോയ് ലമാലീ ഐലേസമാലീ ..

ദയവു ചെയ്തു സ്ത്രീവിരുദ്ധതയോന്നും കണ്ടു പിടിച്ചേക്കരുത്, ചുമ്മാ തമാശക്ക് എഴുതിയതാണ്, വിശദീകരണം ചോദിച്ചാല്‍ പറഞ്ഞു തരാനും ബുദ്ധിമുട്ടാണ്.

ഹോയ് ലമാലീ ഐലേസമാലീ ഹോയ് ലമാലീ ഐലേസമാലീ..

ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: Abbas Kubbusine Prnayikkendi Vannavan

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 



11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്



14. പതിനായിരം കുളിസീന്‍ കണ്ട ഞരമ്പ് രോഗി

15 വായിക്കുക, ഒരു ദുരന്തം നമ്മെ കാത്തിരിക്കുന്നു

Keywords: Article, Facebook, Abbas Kobbosine Pranayikkendi Vannavan, Facebook post, Smile, Wife.

Post a Comment