Follow KVARTHA on Google news Follow Us!
ad

ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇത് വായിക്കുക

നമ്മളില്‍ പലരും വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തിയാല്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. Hotel, Article, Food, Raid, Food Safety, Cities, Officer, Clean, Facebook
(www.kvartha.com 22.05.2014) നമ്മളില്‍ പലരും വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തിയാല്‍ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ചിലര്‍ ഹോട്ടലിന്റെ പുറംവൃത്തി നോക്കി കയറും, മറ്റു ചിലരാകട്ടെ അനുഭവം വെച്ചുള്ള രുചി നോക്കിയും. എന്നാല്‍ ആരെങ്കിലും ഹോട്ടലിന്റെ അടുക്കള നോക്കിയിട്ട് ഏതെങ്കിലും ഹോട്ടലില്‍ കയറിയിട്ടുണ്ടോ ?

ഒരു റെയ്ഡ് വരുമ്പോള്‍ മാത്രമാണ് നമ്മളൊക്കെ ഹോട്ടലുകളിലെ വൃത്തിയെ കുറിച്ച് ബോധവാന്‍മാരാകുന്നത്. വൃത്തി ഹീനവും, മലീമസവുമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ദേഷം ചെയ്യുന്നു. എന്നാല്‍ ഇതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ എന്നും ഹോട്ടല്‍ ഭക്ഷണത്തെ തന്നെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതേസമയം ഇത്തരം ഹോട്ടലുകളെ നിയന്ത്രിക്കേണ്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ സൗജന്യമായി കിട്ടുന്ന ബിരിയാണിക്ക് മുമ്പില്‍ കീഴടങ്ങുന്ന കാഴ്ചയാണ് എങ്ങും.

വൃത്തിയും വെടിപ്പും ഹോട്ടലുകളെ ശീലിപ്പിക്കാന്‍ ഒരു ഋഷിരാജ് സിങിനെ ഈ മേഖലയില്‍ നിയമിക്കേണ്ടിയിരിക്കുന്നു. ഹോട്ടലുകളെ അടുക്കള ദൃശ്യം ഹോട്ടലില്‍ വരുന്നവര്‍ക്ക് ലൈവായി കാണാനുള്ള സൗകര്യം ഒരുക്കി നല്‍കുന്ന ഹോട്ടലുകളെ വിസ്മരിക്കുന്നില്ല. ഇത്തരം ഹോട്ടലുകളെ മാതൃകയാക്കിയാല്‍ നന്ന്. ഹോട്ടലുകളുടെ അകത്തളങ്ങളുടെ നേര്‍ക്കാഴ്ച വിശദീകരിക്കുന്ന കുറിപ്പ് കഴിഞ്ഞദിവസം കൗമുദി ഫഌഷില്‍ പ്രസിദ്ധീകരിച്ചതും സോഷ്യല്‍ മീഡിയകളില്‍ ഏറെ പ്രചാരം നേടിയതുമായ കുറിപ്പാണ് ചുവടെ.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കിലെ തിളങ്ങുന്നത് 12-ാം ഭാഗം: ആശാ മോഹനന്റെ റിപോര്‍ട്ടിലേക്ക്

ഹോട്ടല്‍ റെയ്ഡിനിറങ്ങിയവരുടെ കണ്ണുതള്ളി

തിരുവനന്തപുരം: വിശക്കുന്നവന്‍ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും വീണ്ടും ചങ്കരന്‍ തെങ്ങുമ്മേ തന്നെ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന റെയ്ഡിലെ ചില അടുക്കള കാഴ്ചകളിലേക്ക് ഫ്‌ളാഷ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു....
Hotel, Article, Food, Raid, Food Safety, Cities, Officer, Clean, Facebook


കൈയില്‍ ചൊറി തയ്യാറാക്കുന്നത് വട

ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചിരിക്കുകയാണ്. ഏതോ ഭക്ഷണത്തിന്റെ അലര്‍ജിയാണ്. പക്ഷേ അത് തിരിച്ചറിയാനും യഥാസമയം ഡോക്ടറെ പോയി കാണാനുമൊന്നും ഈ ബംഗാളിക്ക് സമയമില്ല. കാരണം, കടയിലെ വടയുടെ മുഴുവന്‍ ചുമതല ഇയാള്‍ക്കാണ്. രാവിലെയ്ക്കുള്ള ഉഴുന്നുവടയും മറ്റ് വടകളും ഉണ്ടാക്കുന്നത് ആ കൈകള്‍ തന്നെയാണ്. ആ വടകളാണ് കൈകള്‍ കഴുകി വൃത്തിയാക്കി നാം സ്വാദോടെ ഭക്ഷിക്കുന്നത്.

ടോയ്‌ലറ്റ് വെള്ളം അടുക്കളയില്‍

മറ്റൊരു സ്ഥലത്ത് കണ്ടത് അതിലും ഭയാനകമായ കാഴ്ചയാണ്. അടുക്കളയോട് ചേര്‍ന്ന് തന്നെയാണ് ബാത്ത്‌റൂം. രണ്ടിനും കൂടി ഒരു ചുമര്‍ എന്ന് പറയുന്നതാവും ശരി. ബാത്ത്‌റൂമിന്റെ കതക് അടച്ചിടുന്നത് അപൂര്‍വം. ബാത്ത്‌റൂമില്‍ പോകുന്നവര്‍ ഒഴിക്കുന്ന വെള്ളം ബാക്കിയെത്തുന്നത് അടുക്കളയിലേക്ക്. അവിടെ താഴെ വച്ചിരിക്കുന്ന പച്ചക്കറികളില്‍ വെള്ളം ഒഴുകി എത്തുന്നുമുണ്ട്. കക്കൂസില്‍ നിന്ന് എത്തുന്ന ഈച്ചകള്‍ ഭക്ഷണസാധനങ്ങളിലിരിക്കുന്നത് ഇവിടത്തെ സാധാരണക്കാഴ്ചയാണ്. അതൊക്കെ മൂടിവയ്ക്കാത്തതെന്ത്? എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥരോട് എപ്പോഴും എടുക്കുന്നതുകൊണ്ടാണെന്ന മറുപടിയും വന്നു.

എലിക്കും പാറ്റയ്ക്കും കുറവില്ല

കഴിഞ്ഞ തവണയിലെ പോലെ തന്നെ എലിക്കും പാറ്റയ്ക്കും ഇത്തവണയും അടുക്കളയില്‍ കുറവുണ്ടായില്ല. എലികള്‍ ഭക്ഷണ സാധനങ്ങള്‍ക്കു മുകളില്‍ ഓടി നടക്കുന്നു. മാവില്‍ പാറ്റാച്ചിറകും കാഷ്ടവും കണ്ടെത്തി.

Hotel, Article, Food, Raid, Food Safety, Cities, Officer, Clean, Facebookതറ പൊട്ടിപ്പൊളിഞ്ഞു

അടുക്കളയില്‍ തറയുണ്ടോ എന്ന് പരിശോധിക്കാന്‍ പുതിയൊരു വിദഗ്ദ്ധ സമിതിയെ വയ്ക്കണം. അത്രയും ഗതികേടിലായിരുന്നു ഒരു സ്ഥലത്തെ അടുക്കളയുടെ ഉള്‍വശം. തറ തുടച്ചിട്ട് തന്നെ മാസങ്ങളായെന്ന് ഉറപ്പ്. അഴുക്ക് കെട്ടിക്കിടന്ന് തറയ്ക്ക് മറ്റൊരു നിറം വന്നു. അതും ഉടമകള്‍ ഒരലങ്കാരമായി കാണുന്നു. ടൈലുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് ഇളകി മാറി കിടക്കുകയാണ്.

മാസങ്ങള്‍ പഴകിയ മാംസം ഫ്രീസറില്‍

ബന്ധുക്കളെത്താത്ത അനാഥ ശവം മോര്‍ച്ചറിയില്‍ വച്ചിരിക്കുന്നതുപോലെ ചിക്കനും മട്ടനും ബീഫുമൊക്കെ ഫ്രീസറില്‍ മാസങ്ങളായി ഇരിക്കുകയാണ്. ഫ്രീസറിലുള്ള ബീഫ് ഫ്രൈ കണ്ടാല്‍ കിലുക്കം സിനിമയില്‍ മുന്നിലിരിക്കുന്ന കോഴിക്കറിയെ എഴുന്നേറ്റ് നിന്ന് തിലകന്‍ തൊഴുന്നതുപോലെ നമ്മളും തൊഴേണ്ടിവരും.

പാലാണ് വില്ലന്‍

ഷാര്‍ജാ ഷേക്കും മില്‍ക്ക് ഷേക്കുമൊക്കെ രുചിയോടെ അകത്താക്കുന്നവര്‍ ഒന്നോര്‍ക്കുക, അതില്‍ ഉപയോഗിക്കുന്ന ഒരു കവര്‍ പാലു പോലും ഫ്രഷല്ല. കാലാവധി കഴിഞ്ഞ പാല്‍ ഷേക്കിനും ജ്യൂസിനും ഉപയോഗിക്കാന്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന ഒരു സംഘം തന്നെ കേരളത്തിലുണ്ട്. പാല്‍ കമ്പനികള്‍ നശിപ്പിക്കാന്‍ മാറ്റുന്ന ഇത്തരം പാലുകളാണ് പുതിയ ഷേക്കിന്റെയും ജ്യൂസിന്റെയും രൂപത്തില്‍ നമുക്ക് മുന്നിലെത്തുക.

ഇതെല്ലാം റെയ്ഡില്‍ കണ്ട ചില സാമ്പിളുകള്‍ മാത്രം. ലാഭവും കൊള്ളലാഭവുമെടുത്തിട്ടും നന്നാകില്ലെന്ന് വീണ്ടും വീണ്ടും മനസില്‍ ഉറപ്പിക്കുന്നവരെ നന്നാക്കാന്‍ ആറു മാസത്തിലൊരിക്കല്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് കഴിയുമോയെന്നത് മറ്റൊരു ഉത്തരം കിട്ടാത്ത ചോദ്യം മാത്രം.
Hotel, Article, Food, Raid, Food Safety, Cities, Officer, Clean, Facebook

ഫുഡ് സേഫ്ടി ഓഫീസറുടെ മറുപടി

രണ്ട് മാസം കൂടുമ്പോള്‍ റെയ്ഡ് കര്‍ശനമാക്കിയാലേ വൃത്തിയില്ലായ്മയുടെയും പഴകിയ ഭക്ഷണത്തിന്റെയും കാര്യത്തില്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂ. ഓരോ തവണ മാറി വരുന്ന തൊഴിലാളികളും മറ്റൊരു പ്രശ്‌നമാണ്. കൂടുതല്‍ സ്ഥലങ്ങളിലും ജോലി നോക്കുന്നത് അന്യനാട്ടുകാരാണ്. അവരോട് നിയമങ്ങള്‍ പറഞ്ഞു മനസിലാക്കുകയെന്നത് വലിയൊരു കടമ്പയാണ്. ഇതിനൊന്നും ഹോട്ടല്‍ ഉടമകള്‍ ശ്രമിക്കാറില്ല. അവര്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ആളെ കിട്ടിയാല്‍ മതി. അയാള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ? അയാള്‍ക്ക് ത്വക് രോഗങ്ങളുണ്ടോ എന്നൊന്നും നോക്കാറില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Related:

7 ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം


11 മുടി കൊഴിച്ചില്‍ തടയാം...ദേ പിടിച്ചോ ഒരു ടിപ്

Keywords: Hotel, Article, Food, Raid, Food Safety, Cities, Officer, Clean, Facebook. 

Post a Comment