Follow KVARTHA on Google news Follow Us!
ad

ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം

ഗള്‍ഫില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും സരസമായും പറഞ്ഞു തരികയാണ് Article, Facebook, Fasil KS, Gulf, CV, Biodata, Information, Malayalam News, National News, Kerala News
ള്‍ഫില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും സരസമായും പറഞ്ഞു തരികയാണ് ഫാസില്‍ കെ.എസ് എന്ന ഫേസ്ബുക്കര്‍. സി വി തയ്യാറാക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയൊരു പാളിച്ച കൊണ്ട് ലഭിക്കാവുന്ന ഒരു ജോലി നഷ്ടമായേക്കാം എന്ന് ഉദാഹരണങ്ങള്‍ നിരത്തി ഫാസില്‍ വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

ഗൗരവമായ ഒരു വിഷയത്തെ കുറിച്ചുള്ള പോസ്റ്റാണ് ഇതെങ്കിലും അത് പറയാന്‍ ഉപയോഗിച്ച ഭാഷയും ശൈലിയും അത്യന്തം ഹൃദ്യമാണ്. ഒപ്പം വിഞ്ജാനവും പകരുന്നു. ഇന്റര്‍നെറ്റ് വഴി അയക്കുന്ന സി വി കള്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കുമ്പോള്‍ തന്നെ തൊഴിലുടമയായ അറബിക്ക് ഇഷടപ്പെടുന്ന തരത്തിലായിരിക്കണമെന്ന് ഫാസില്‍ പറയുന്നു. എങ്കിലേ തുടര്‍ന്നുള്ള കാര്യങ്ങള്‍ വായിക്കാന്‍ അറബിയെ പ്രേരിപ്പിക്കുകയുള്ളൂ.

അപേക്ഷ അറബിക്ക് മാത്രം വായിക്കാനുള്ളതല്ലെന്നും അദ്ദേഹത്തിന്റെ കീഴിലുള്ള ടീ ബോയ് വരെയുള്ളവര്‍ക്ക് വായിച്ചാല്‍ മനസിലാകുന്ന തരത്തില്‍ ആയില്ലെങ്കില്‍ ചിലപ്പോള്‍ അക്കാരണം കൊണ്ട് തന്നെ ജോലി നഷ്ടപ്പെടാമെന്നും ഫാസില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com

ഫേസ്ബുക്കില്‍ തിളങ്ങുന്നത് ഏഴാം ഭാഗം
ഫാസില്‍ കെ.എസിന്റെ കുറിപ്പിലേക്ക്

ഗള്‍ഫിലേക്കുള്ള ബയോഡാറ്റ പച്ച മലയാളം വേര്‍ഷന്‍

നാട്ടിലെ സി വി പോലെയല്ല ഗള്‍ഫിലെ സി വി. നാട്ടില്‍ നമുക്ക് ആളെ നേരിട്ട് കണ്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ ആവും. ഇവിടെ അത് പറ്റില്ലല്ലോ. കൂടിയാല്‍ ആവുന്നത് ഫോണ്‍ ഇന്റര്‍വ്യൂ മാത്രം. അതിനാല്‍ തന്നെ നമ്മുടെ സി.വി കണ്ടിട്ട് ആകെ ഹാപ്പി ആകണം അറബി. എങ്കിലേ അടുത്ത ഘട്ടമായ ഫോണ്‍ വിളി നടക്കൂ. പ്രത്യേകം ശ്രദ്ധിക്കുക, കള്ളം പൊലിപ്പിച്ചു കാട്ടുകയും അരുത്.

ഇനി ഓരോന്നോരോന്നു പറഞ്ഞു തരാം.

Article, Facebook, Fasil KS, Gulf, CV, Biodata, Information, Malayalam News, National News, Kerala News, International News
സി.വി ഇ-മെയില്‍ വഴിയാണല്ലോ അയക്കുക. ഇ-മെയിലില്‍ സബ്‌ജെക്റ്റ് വെക്കുമ്പോള്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി സൂചിപ്പിക്കണം.

ഉദാഹരണത്തിന് : Applying for the post of Accountant .

ഒരു ജോലി ഒഴിവു പരസ്യം കണ്ടാല്‍ ലോകത്തുള്ള സകലമാന തൊഴില്‍ അന്വേഷികളും സി വി അയക്കാന്‍ തുടങ്ങും. ഇങ്ങിനെ കണ്ടമാനം ഇ-മെയിലുകള്‍ വരുമ്പോള്‍ താങ്കളുടെ സി വി പ്രത്യേകം ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ഇ-മെയിലില്‍ സബ്‌ജെക്റ്റ് വെക്കുമ്പോള്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് മാത്രം വ്യക്തമായി സൂചിപ്പിക്കണം എന്ന് പറയുന്നത്. ഇതല്ലാതെ മറ്റൊന്നും സബ്‌ജെക്ടില്‍ ഉള്‍പെടുത്തരുത്.

താങ്കള്‍ അയച്ച ഇ-മെയില്‍ തുറക്കുമ്പോള്‍ അതിഭീകരമായ വിവരണങ്ങളോട് കൂടിയ ഒരു Itnroduction പാടില്ല. അറബി ഞെട്ടിപ്പോകും. ആകെ ഉണ്ടാവേണ്ടത് നിങ്ങള്‍ അറ്റാച്ച് ചെയ്ത പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഉള്ള സി വി മാത്രം. പി.ഡി.എഫ് ഫോര്‍മാറ്റ് നിര്‍ബന്ധമാണ്. കൂടെ മൈക്രോ സോഫ്റ്റ് ഡോക് ഫയല്‍ അയച്ചാല്‍ നല്ലത് എന്ന് മാത്രം.

എന്തുകൊണ്ടാണ് പി.ഡി.എഫ് ഫോര്‍മാറ്റ് എന്നും കൂടി പറഞ്ഞു തരാം. ഇതല്ലാത്ത ഏതു ഫോര്‍മാറ്റും മറ്റൊരു കമ്പ്യൂട്ടറില്‍ തുറക്കുമ്പോള്‍ font missing കാണിക്കാന്‍ സാധ്യത ഏറെയാണ്. ഉദാഹരണത്തിന് Qualification എന്നത്  %^&&^%$##@ എന്നിങ്ങനെ ഒക്കെയായിരിക്കും അറബിയുടെ കമ്പ്യൂട്ടറില്‍ കാണിക്കുക. അറബിയില്‍ അത് ചിലപ്പോള്‍ നല്ല തെറി ആയിരിക്കും. എന്തൊക്കെയാണ് അതിന്റെ ഒക്കെ അര്‍ത്ഥം എന്ന് നമുക്ക് പറയാന്‍ ആവില്ല.

കവര്‍ ലെറ്റെറും സിവിയും സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് കോപ്പിയും എല്ലാം കൂടി ഒരൊറ്റ പി.ഡി.എഫ് ഫയല്‍ ആയി അയക്കണം. വേറെ വേറെ ഫയല്‍ ആയി അയച്ചാല്‍ ഡൗണ്‍ ലോഡിംഗ് സമയത്ത് ചിലത് മിസ് ആവും. പടച്ചവന്‍ തരാന്‍ ഉദ്ദേശിച്ച പണി നിങ്ങളായിട്ട് അലമ്പാക്കരുത്. ഇതൊക്കെ വേറെ വേറെ അറ്റാച്ച്‌മെന്റ് ആയി അയച്ചാല്‍ ശ്രീലങ്കക്കാരുടെ മെയില്‍ പോലെയുണ്ടാവും കാണാന്‍. നിറച്ചും സര്‍ട്ടിഫിക്കറ്റ്.

ഇനി പി.ഡി.എഫ് (PDF) തുറന്നു നോക്കുമ്പോള്‍ ആദ്യം കാണുന്നത് കവര്‍ ലെറ്റര്‍ ആയിരിക്കണം. ഇത് ഓരോ അപേക്ഷക്കും വെവേറെ അയക്കണം. എന്ന് വെച്ചാല്‍, എന്താണോ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, അതിനനുസരിച്ച് മാറ്റി കൊണ്ടിരിക്കണം. കവര്‍ ലെറ്റര്‍ കാണുമ്പോള്‍ തന്നെ, ആഹാ, ഇത് നമ്മള് വിചാരിച്ച പുള്ളി തന്നെ എന്ന് അറബിക്ക് തോന്നണം.

ഉദാഹരണം: ഇതാണ് പരസ്യം എന്നിരിക്കട്ടെ : Looking for accountant with Tally experience  എന്നാണെങ്കില്‍ കവര്‍ ലെറ്റെറില്‍ Respected sir, I am Mr. Fasil. Applying for the post of accountant with Tally experience എന്ന് വരണം.

അതല്ല ഇതാണ് പരസ്യം എന്നിരിക്കട്ടെ : Looking for Tally experienced accountant എന്നാണെങ്കില്‍ കവര്‍ ലെറ്റെറില്‍ Respected sir, I am Mr. Fasil. I am  Applying for the post of Tally experience accountant എന്ന് വരണം.

ദയവു ചെയ്തു കവര്‍ ലെറ്ററില്‍ Smart, enthusiastic, bold, energetic പോലുള്ള ബഡായികള്‍ നിറക്കരുത്. താങ്കള്‍ ഒരു സംഭവം തന്നെ, പക്ഷെ അത് താങ്കള്‍ അല്ല പറയേണ്ടത്. താങ്കളുടെ എക്‌സ്പീരിയന്‍സാണ്. അത് ബയോഡാറ്റയുടെ അവസാനം ആണ് കൊടുക്കേണ്ടത്. അത് പിന്നീട് പറയാം. തല്‍ക്കാലം ഇത്തരം കാര്യങ്ങള്‍ കവര്‍ ലെറ്ററിലോ സി വി തുടങ്ങുന്ന ഭാഗത്തോ വെക്കരുത്.

കവര്‍ ലെറ്ററില്‍ മറ്റെന്തൊക്കെ വേണം എന്ന് വ്യക്തമായി പറഞ്ഞു തരാം. പരസ്യത്തില്‍ കൊടുത്തിരിക്കുന്ന യോഗ്യതകള്‍ താങ്കള്‍ക്കുണ്ട് എന്ന് കവര്‍ ലെറ്റര്‍ കണ്ടാല്‍ ഏറ്റവും ചുരുക്കത്തില്‍ മുതലാളിക്ക് മനസിലാവണം. കൂടിയാല്‍ എട്ടോ പത്തോ  വരികള്‍. അത് കണ്ടാല്‍, ആഹാ ഇവന്‍ നമുക്ക് പറ്റിയാ ആള് തന്നെ 'അല്ഹമ്ദുലില്ലാഹ്'   എന്ന്  അറബി അറിയാതെ മനസില്‍ പറഞ്ഞു പോകണം.

അതിനു താഴെ നിങ്ങളുടെ ഇപ്പോഴത്തെ ഇ-മെയില്‍, ഫോണ്‍ നമ്പര്‍ , പാസ്‌പോര്‍ട്ട് നമ്പര്‍, ഇപ്പോള്‍ നിങ്ങള്‍ എവിടെ ആണ് ഉള്ളത്, വിസ status (transferable visa / Visit visa / Now in India ) ഇതൊക്കെയാണ് വരേണ്ടത്.

ഉം..ഉം.. അടുത്ത പേജ് വായിക്കൂ എന്ന് അറബിയെക്കൊണ്ട് ആവേശം കൊള്ളിക്കണം.

പിന്നെ കാണുന്നത് താങ്കളുടെ സി വി ആയിരിക്കണം.

പലപ്പോഴും നമ്മള്‍ തെറ്റായി മനസിലാക്കാതെ ഉപയോഗിക്കുന്ന മൂന്ന് ഹെഡിംഗുകള്‍ ആണ് Resume, CV, Biodata എന്നിവ. Resume എന്നത് ഒരാളെ പറ്റിയുള്ള അര അല്ലെങ്കില്‍ ഒരു പേജ് Summary  അഥവാ സംഗ്രഹം ആണ്. CV അഥവാ Curriculum vitae എന്നത് ഒരാളുടെ ജോലിയുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ആണ്. ഇത് മൂന്നോ നാലോ പേജില്‍ ഒതുങ്ങും.  Biodata എന്നത് ഒരാളുടെ എല്ലാവിധ പെഴ്‌സണാലിറ്റിയും കൂടി വിവരിക്കുന്ന ഒന്നാണ്. ഇതിനു കണ്ടമാനം പേജുകള്‍ ഉണ്ടായിരിക്കും.

ആയതിനാല്‍ ഞമ്മന്റെ പേജിന്റെ ഹെഡിംഗ് Curriculum vitae എന്ന് മാത്രം മതി. അധികം നിഗളിക്കണ്ട...ഹി ഹി

ആണായാലും പെണ്ണായാലും ഫേസ്ബുക്ക് ഫെയ്ക്ക് പ്രൊഫൈല്‍ പോലെ ഫോട്ടോ ഇല്ലാതെ സി വി അയക്കരുത്. അതുപോലെ വായിക്കാന്‍ ആവാത്ത നേത്രാങ്കിത കുങ്കിത പങ്കിത ഫോണ്ടുകള്‍ ഉപയോഗിച്ച് സി വി അലങ്കരിക്കരിക്കരുത്. ഏരിയല്‍ അല്ലെങ്കില്‍ ടൈംസ് ന്യൂ റോമന്‍ ഫോണ്ടുകള്‍ ആണ് ബെസ്റ്റ്.

അറബീന്റെ കമ്പനിയിലെ വല്യ സാറിനു ഇല്ലാത്ത ഹോള്‍ഡ് ഉണ്ടാവും ചില കമ്പനികളില്‍ അവിടുത്തെ ടീ ബോയ്ക്ക്. അതുകൊണ്ട് അവനും കൂടി മനസിലാകുന്ന ഭാഷയില്‍ സിമ്പിള്‍ ആയി വേണം സി വി ഉണ്ടാക്കാന്‍. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഉപയോഗിച്ച് സി വി വായിക്കേണ്ട ഗതികേട് അവനു ഉണ്ടാക്കരുത്.

ഇനി എന്തൊക്കെ എങ്ങിനെയൊക്കെ, സി വി യില്‍ ചേര്‍ക്കണം എന്ന് പറയാം. ആദ്യം വേണ്ടത് ഫോട്ടോയും പേരും. അതിനു താഴെ നിങ്ങളുടെ ഇപ്പോഴത്തെ ഇ-മെയില്‍, ഫോണ്‍ നമ്പര്‍ , പാസ്‌പോര്‍ട്ട് നമ്പര്‍, ഇപ്പോള്‍ നിങ്ങള്‍ എവിടെ ആണ് ഉള്ളത്, വിസ status (transferable visa / Visit visa / Now in India ). നിങ്ങള്‍ എവിടെ ആയിരുന്നാലും ശരി, നാട്ടിലെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം.

ശേഷം വരേണ്ടത് ആണ് ഏറ്റവും പ്രധാനം. എന്താണോ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്, അതായിരിക്കണം സി വി യിലെ ആദ്യ വാചകം. ഉദാഹരണം, looking for Accountant എന്നാണു പരസ്യമെങ്കില്‍, Accountant എന്ന് വരണം. looking for Chief Accountant എന്നാണു പരസ്യമെങ്കില്‍,  Chief Accountant എന്ന് വരണം.

അതിനു താഴെ പിന്നെ വരേണ്ടത് നിങ്ങളുടെ എക്‌സ്പീരിയന്‍സ് ആണ്. ഇത് കൊടുക്കുമ്പോള്‍ TATA Engineering 2007 november to 2009 january 2011 എന്നിങ്ങനെ എഴുതരുത്. നൂറു കണക്കിന് സി വി കള്‍ വരുമ്പോള്‍ തൊഴില്‍ ദാതാവിന് കൊല്ലക്കണക്കും മാസക്കണക്കും കൂട്ടിക്കിഴിക്കാന്‍ നേരം ഉണ്ടാവില്ല. ഇതെഴുതെണ്ടത് ഇങ്ങിനെയാണ് :

Company                 approx.years               Duration                                Position
-----------                   -----------                  ------------                              ----------
TATA    Engineering : 2 Years      (2013 november to till now)            Manager Accountant

Toyota  Engineering : 1 Years      (2011 november to 2010 January)    Chief Accountant

Nissan  Engineering : 8 month     (2009 november to 2009 January)      Accountant

Benz     Engineering : 2 Years      (2007 november to 2009 January)    asst.  Accountant


ഇനി ഇതിന്റെ ഓരോന്നിന്റെയും ചുവട്ടില്‍ താങ്കള്‍ ചെയ്ത ജോലിയെ പറ്റി ഒന്നോ രണ്ടോ വരി ചെറിയ ഒരു വിവരണം അത്യാവശ്യമെങ്കില്‍ മാത്രം  കൊടുക്കാം. പരമാവധി ഒഴിവാക്കുക.

അടുത്തതായി വരേണ്ടത് നിങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ ആണ്. ഒരു അക്കൗണ്ടന്റ് ആണെങ്കില്‍ TALLY , PEACH TREE എന്നൊക്കെ കൊടുക്കാം. അറിയാവുന്ന ഭാഷകളും, ഗള്‍ഫില്‍ മുന്‍ പരിചയമുണ്ടെങ്കില്‍ എഴുതണം. കണക്കു പിള്ളയെങ്കില്‍ ഓഡിറ്റ് അറ്റെന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.

ഇത്രയും കണ്ടു കഴിഞ്ഞാല്‍ താങ്കള്‍ ഇപ്പണിക്ക് പറ്റുമോ ഇല്ലേ എന്ന് അറബിക്ക് മനസിലാവും.
ഇതൊക്കെ കഴിഞ്ഞാണ് മുകളില്‍ ചുരുക്കി കൊടുത്ത എക്‌സ്പീരിയന്‍സ് പിരിച്ചു പിരിച്ചു വിശദമായി എഴുതേണ്ടത്. ഇവിടെ താങ്കള്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ എന്തൊക്കെ പണികള്‍ ആയിരുന്നു എടുത്തത് എന്ന് മുഴുവനായി എഴുതണം.

സിവിയില്‍ യോഗ്യത കൂടിപ്പോയി എന്നും പറഞ്ഞു തിരിച്ച് അയച്ച രണ്ടു സിവി ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് കഴിയുന്നതും അപേക്ഷിക്കുന്ന ജോലിയുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ വിവരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ  ഹോബി പോലുള്ളവയും ഒഴിവാക്കണം. ഇപ്പോഴും ചില ബയോഡാറ്റകളില്‍ നിങ്ങള്‍ക്ക് കാണാം ഹോബി എന്ന കോളം. സത്യത്തില്‍ നിങ്ങള്‍ക്ക് ഒരു ഹോബി ഇല്ലാതിരിക്കുന്നതാണ് മുതലാളിക്ക് ഇഷ്ടം.

അപ്പോള്‍ പിന്നെ അദ്ദേഹത്തിനു നോക്കാനുള്ളത് താങ്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചാണ്. അതിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുക.

ഇപ്പൊ അറബി ചിരിച്ചു തുടങ്ങിയതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. അപ്പൊ പിന്നെ ഞാന്‍ നേരത്തെ പറയരുത് എന്ന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പറയാം. അതായത് Smart, enthusiastic, bold, energetic പോലുള്ള ബഡായികള്‍. ഒറ്റയടിക്ക് ഫുള്‍ ഡോസ് ആദ്യമേ കൊടുക്കാതെ ഇങ്ങിനെയാവുമ്പോള്‍ അദ്ദേഹം അത് സഹിക്കും.

പിന്നെ നിങ്ങളെ കണ്ടേ തീരൂ എന്നായിരിക്കും അറബിയുടെ ആഗ്രഹം. അപ്പൊ കൂടെയുള്ള മലയാളി പറയും, അവന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നു നോക്കട്ടെ മുദീര്‍ എന്ന്. അതിനാല്‍ ഇതിനു ശേഷം നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓരോന്നായി ആഡ് ചെയ്യണം. അതില്‍ എക്‌സ്പീരിയന്‍സ്, സ്‌പെഷ്യലൈസേഷന്‍, വിദ്യാഭ്യാസം, മറ്റു കായിക കലാ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ചേര്‍ക്കാം.

അപ്പൊ അറബി പറയും ംീം!!!!!!! (അറബിയിലാണ് പറയുക) ഉടനെ താഴെ നിങ്ങളുടെ പേരും ഒപ്പും ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും ഒരിക്കല്‍ കൂടി കൊടുത്തു അവസാനിപ്പിച്ച് സി വി കാണണം.

അത് നോക്കി ദാ.. ട്രിന്‍..ട്രിന്‍... എന്ന് മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങും (റിംഗ് ടോണ്‍ അവരവര്‍ സെറ്റ് ചെയ്ത പോലിരിക്കും. ലജ്ജാവതിയെ എന്ന് കൊടുത്താല്‍ 'ലജ്ജാവതിയെ നിന്റെ കള്ള കടക്കണ്ണില്‍ എന്ന്  പാടും)

പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളുടെ നാട്ടിലെയും ഗള്‍ഫിലെയും (താങ്കളുടെയോ ബന്ധുക്കളുടെയോ ) നമ്പര്‍ സി വി യില്‍ ഉണ്ടായിരിക്കണം. വിസ തീര്‍ന്ന് നിങ്ങള്‍ നാട്ടില്‍ ഇരിക്കുമ്പോള്‍ ആയിരിക്കാം അറബിക്ക് വിളിക്കാന്‍ തോന്നുന്നത്. ഇങ്ങിനെ വിളിക്കുമ്പോള്‍ 'The number you are calling is temporarily suspended ' എന്ന് കേള്‍ക്കുമ്പോഴേ താങ്കള്‍ സാധ്യതാ ലിസ്റ്റില്‍ നിന്നും ഔട്ട് ആയിട്ടുണ്ടാവും.

ജോലി പ്രതീക്ഷിക്കുന്നവര്‍ അവര്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍ വീട്ടിലെ കുട്ടികള്‍ എടുക്കുന്ന അവസ്ഥ ഒഴിവാക്കണം. ജോലിയൊക്കെ കിട്ടിയ ശേഷം നമുക്ക് കുട്ടികള്‍ക്ക് ഫോണ്‍ ഒക്കെ കൊടുത്തു താലോലിക്കാം കേട്ടോ.

ജോലിക്കായി റെക്കമന്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മുതലാളിയോട് മിസ്‌കീന്‍ (ഗതിയില്ലാത്തവന്‍) ആണ്, പട്ടിണിയാണ് എന്നൊന്നും പറഞ്ഞു ജോലി കിട്ടാന്‍ ശ്രമിക്കരുത്. ജോലിയൊക്കെ കിട്ടി പട്ടിണി മാറിയാല്‍ ജോലി കിട്ടിയവരുടെ സ്വഭാവം മാറിയാലോ എന്ന് മുതലാളി സംശയിക്കും. എപ്പോഴും ഉദ്യോഗാര്‍ത്ഥിയുടെ ഗുണ വിശേഷങ്ങള്‍ പറയുന്നതായിരിക്കും കൂടുതല്‍ മെച്ചം.

സി വി യുടെ പേജിന്റെ എണ്ണം കുറക്കാന്‍ അല്ല ശ്രദ്ധിക്കേണ്ടത്. എത്രത്തോളം വായനാ സുഖം വര്‍ധിപ്പിക്കാന്‍ ആവും എന്നതാണ്. അതിനാല്‍ ആവശ്യത്തിനു white space കൊടുത്തു കൊണ്ടും ഹെഡിംഗ് ഇട്ടും ക്രമമായി വേര്‍തിരിച്ചും ആണ് സി വി ഉണ്ടാക്കേണ്ടത്. ഇങ്ങിനെയൊക്കെ ചെയ്യുന്നത് കൊണ്ട് പേജിന്റെ എണ്ണം ഒന്നോ രണ്ടോ കൂടിപ്പോയാലും പ്രശ്‌നമില്ല.

വാല്‍ കഷണം : ഒരു ഉദാഹരണത്തിന് വേണ്ടി ഇങ്ങിനെയൊക്കെ സെറ്റ് ചെയ്ത സി വി നേരം കിട്ടുമ്പോള്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നതാണ്.

വിട്ടു പോയ ഭാഗങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ ഒന്നു സൂചിപ്പിക്കണം. സ്‌നേഹപൂര്‍വം ഫാസില്‍


ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: FASIL KS

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related: 
'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'



ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍

അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍

മണിയറ പുല്‍കും മുമ്പ് മുംതാസിന്റെ മാരന്‍ പോയതെവിടേക്ക് ?
Keywords: Article, Facebook, Fasil KS, Gulf, CV, Biodata, Information, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment