Follow KVARTHA on Google news Follow Us!
ad

ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍

പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമാണ് നാട്ടില്‍ വന്ന് ഏതാനും നാളുകള്‍ Family, Ticket, Article, Facebook, Sayyid Muhammed Kakkad, Job, Malayalam News, National News,
പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമാണ് നാട്ടില്‍ വന്ന് ഏതാനും നാളുകള്‍ കുടുംബത്തോടൊപ്പം ചിലവഴിച്ച് മടങ്ങിപ്പോകുന്ന ഘട്ടം. പ്രിയ ഭാര്യയും കുട്ടികളും മാതാപിതാക്കളും ബന്ധു മിത്രാദികളുമെല്ലാം വേദനയോടെയാണ് പ്രവാസിയായ ഒരാളെ യാത്രയയക്കുന്നത്.

മണലാരണ്യത്തിലെ വിശ്രമമില്ലാത്ത ജോലിയില്‍ നിന്ന് താല്‍ക്കാലിക അവധിയില്‍ നാട്ടിലേക്ക് വരുന്ന പ്രവാസി ഏതാനും ദിവസങ്ങള്‍ കുടുംബത്തില്‍ സന്തോഷം നിറക്കുന്നു. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കാന്‍ ആവതും ശ്രമിക്കുന്നു. ഒടുവില്‍ തിരിച്ച് ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ വളരെ ഹൃദയ സ്പര്‍ശിയായി സയ്യിദ് മുഹമ്മദ് കക്കാട് എന്ന ഫേസ്ബുക്കര്‍ ഒരു പ്രവാസിയുടെ ഭാര്യയുടെ പക്ഷത്ത് നിന്ന് അവതരിപ്പിക്കുകയാണ്. ആരുടെയും കണ്ണ് നനയിക്കുന്ന വായനാനുഭവം.

'ഫേസ്‌ബുക്കില്‍ തിളങ്ങുന്നത് ' നാലാം ഭാഗം:
സയ്യിദ് മുഹമ്മദിന്റെ കുറിപ്പിലേക്ക്

ഇന്നാണ് ഇക്കാന്റെ റിട്ടേണ്‍ ടിക്കറ്റ്


Family, Ticket, Article, Facebook, Sayyid Muhammed Kakkad, Job, Malayalam News, National News, Kerala News, International News,വശ്യത്തിനും അനാവശ്യത്തിനും ഒക്കെ വഴക്ക് പറയാറുണ്ടെങ്കിലും ഇക്ക എനിക്ക് ജീവനാണ്. മിക്കപ്പോഴും എന്റെ പൊട്ടത്തരങ്ങള്‍ കൊണ്ട് തന്നെയാണ് ആ മുഖം ചുവക്കാറുള്ളതെന്നെനിക്കറിയാം. അത് കൊണ്ട് തന്നെ മനസ് കൊണ്ട് ഒരിക്കല്‍ പോലും ഞാനിക്കാനെ വെറുത്തിട്ടില്ല. വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ സ്‌നേഹവും ബഹുമാനവുമാണ്.

തിരിച്ചുപോക്ക് അടുത്തുവരുന്നു എന്ന തിരിച്ചറിവില്‍ നിന്നാവാം കഴിഞ്ഞ ഒരാഴ്ചയായിട്ടു ഒരിക്കല്‍ പോലും എന്നോട് മുഖം കറുപ്പിച്ചിട്ടില്ല. രണ്ടു വര്‍ഷത്തിനു ശേഷം വസന്തം പോലെ വന്ന 45 ദിവസങ്ങള്‍ കണ്ണടച്ച് തുറക്കുമ്പോഴേക്കും കൊഴിഞ്ഞുപോയിരിക്കുന്നു.

കഴിഞ്ഞ ഒരു മാസം എന്തെല്ലാമായിരുന്നു.. എന്നെയും മോനെയും സന്തോഷിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്തു. കളി തമാശകള്‍, ഉപദേശങ്ങള്‍, എന്നും ഓര്‍ത്തുവെക്കാന്‍ ആഹ്ലാദത്തില്‍ ആറാടിയ വീഗാലാന്റിലേക്കുള്ള വിനോദയാത്ര, വാടകക്കെടുത്ത ഇന്നോവ കാറിന്റെ മുന്‍സീറ്റില്‍ ഞാന്‍ ഛര്‍ദിച്ചപ്പോഴും പരിഭവമൊന്നും പ്രകടിപ്പിക്കാതെ റോഡുവക്കിലെ വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവന്നു വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി. പ്രകടനങ്ങള്‍ കുറവാണെങ്കിലും ആ മനസ് നിറയെ സ്‌നേഹമാണെന്നെനിക്കറിയാം.

ഓര്‍ത്തു ചിരിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ വേറെയും. ഇത്തവണ വന്നതിന്റെ രണ്ടാം ദിവസം കിച്ചണില്‍ വെച്ച് നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് കവിളില്‍ ഞാനൊരുമ്മകൊടുത്തത്. അത് കണ്ടുകൊണ്ട് ഞങ്ങള്‍ക്കരികിലേക്ക് കടന്നു വന്ന മോന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഇപ്പോഴും എന്നിലെ ജാള്യത ചെറുചിരിയായി വിടര്‍ന്നു വരും.

ഗള്‍ഫിലെ കടങ്ങളെ പറ്റിയെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ അഭിമാനം സംരക്ഷിക്കാന്‍ ആഡംബര കാറിലെ യാത്ര, മോനും എനിക്കും വീട്ടില്ലെല്ലാവര്‍ക്കും വില കൂടിയ വസ്ത്രങ്ങള്‍, നേരത്തിനു നേരം ഇറച്ചിയും മീനും. പുറമേ ചിരിക്കുമ്പോഴും ആ മനസ് കരയുന്നത് എനിക്ക് കാണാം.

ഇന്നലെ വൈകിട്ട് ഉപ്പ നാളെ പോവുകയാണോ എന്ന മോന്റെ ചോദ്യത്തിനു മുമ്പില്‍ ആ കണ്ഠമിടറുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ചുംബനങ്ങള്‍ക്ക് പതിവില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ഇന്നലെ രാത്രി നേരം പുലരാതിരുന്നെങ്കില്‍ എന്ന് ശരിക്കും ആഗ്രഹിച്ചു പോയി. കഴിഞ്ഞ ഒരുമാസം മരുമകളായി കെട്ടിയാടിയ വേഷം അഴിച്ചു വീണ്ടും അടുക്കളക്കാരിയായി ജീവിക്കണം.

എത്ര ആവര്‍ത്തിച്ചു ചോദിച്ചിട്ടും കൊണ്ട് പോവാന്‍ ഒന്നും വേണ്ടാന്നു പറഞ്ഞത് എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ്. അത് കൊണ്ട് തന്നെ നാരങ്ങ അച്ചാറും, അച്ചപ്പവും പിന്നെ കുറച്ചു പപ്പടവും പെട്ടിയില്‍ വെച്ചിട്ടുണ്ട്. പോകുന്നതിന്റെ തലേ ദിവസം ഒരുപാട് സംസാരിക്കും, ഒന്നിച്ചു സ്വപ്നം കാണും, കുറെ തീരുമാനങ്ങളെടുക്കും, പുതിയ മോഹങ്ങള്‍ നട്ടു പിടിപ്പിക്കും. ഇന്നലെയും ഏറെ നേരം സംസാരിച്ചു.

പാതിവഴിയില്‍ മുടങ്ങി കിടക്കുന്ന വീടുപണിയെകുറിച്ച്, ഉമ്മയുടെ അസുഖത്തെകുറിച്ച്, രണ്ടു മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന ഇത്താത്തയുടെ മകളുടെ വിവാഹത്തെകുറിച്ച്. അങ്ങിനെയെല്ലാമെല്ലാം. പണ്ടാറടങ്ങാന്‍ അടുത്ത തവണ ഇക്ക അവധിക്കു വരുമ്പോഴെങ്കിലും എനിക്ക് 'അവധി' തുടങ്ങുന്ന സമയമാവതിരിക്കട്ടെ' എന്ന് ഞാന്‍ പിറുപിറുക്കുന്നത് കേട്ട് ഒരുപാടു ചിരിച്ചു.

തിരിച്ചു പോകുന്ന അന്ന് അഴിച്ചിട്ട കുപ്പായം ഞാന്‍ സാധാരണ അലക്കാറില്ല, റോയല്‍ മേരേജ് സ്‌പ്രേ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ വിയര്‍പ്പിന്റെ മണം വേര്‍തിരിച്ചെടുക്കാന്‍ എനിക്കാവും. യാത്ര ശുഭകരമാവാന്‍ പള്ളിയിലെ ഉസ്താദ് വന്നു പ്രാര്‍ഥിച്ചു പോയി. ഉപ്പാക്കും ഉമ്മാക്കും മുത്തം കൊടുത്ത് മനപ്പൂര്‍വം എന്നെയും മോനെയും കണ്ടില്ലെന്നു നടിച്ചു പടിയിറങ്ങുമ്പോള്‍ ആ കണ്ണുകള്‍ നനഞ്ഞിട്ടുണ്ട്. അത് മറ്റുള്ളവര്‍ കാണാതിരിക്കാനാണ് മുഖത്തെ കൃത്രിമമായ ചിരി.

എയര്‍പോര്‍ട്ടിലേക്ക് കൂട്ടു ചെല്ലാന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. ഞാനാണ് പറഞ്ഞത് വരുന്നില്ലെന്ന്. എന്റെ കണ്ണുകള്‍ക്ക് കാണാന്‍ ഇഷ്ടമില്ലാത്ത കാഴ്ചയാണത്. ഇനി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്. ഇടക്ക് ആശ്വാസമായി വരുന്ന നെറ്റ് കോളുകളില്‍ ഒടുങ്ങുന്ന കുറെ നല്ല വാക്കുകള്‍, പരിഭവങ്ങള്‍, ജോലിസ്ഥലത്തെ പ്രയാസങ്ങള്‍. പിന്നെ വാക്കുകള്‍ മുറിഞ്ഞു വരുന്ന നിശബ്ദമായ വിതുമ്പലുകളും.

ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Sayyed Mohammed Kakkad

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 


ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
Keywords: Family, Ticket, Article, Facebook, Sayyid Muhammed Kakkad, Job, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment