Follow KVARTHA on Google news Follow Us!
ad

'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'

ഫേസ്ബുക്ക് ഒരു സംഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഈ മുഖപുസ്തകത്തില്‍ നിരവധി പേര്‍ ശ്രദ്ധേയമായ കുറിപ്പുകളും Article, Facebook, Santhosh Kollakadavu, Child Labor, Hotel, Cleaning, Malayalam News, National News,
ഫേസ്‌ബുക്കില്‍ തിളങ്ങുന്നത്

ഫേസ്ബുക്ക് ഒരു സംഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഈ മുഖപുസ്തകത്തില്‍ നിരവധി പേര്‍ ശ്രദ്ധേയമായ കുറിപ്പുകളും ലേഖനങ്ങളും സാഹിത്യ രചനകളും പോസ്റ്റ് ചെയ്യുന്നുണ്ട്. മിക്കതും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്. ഇത്തരംകുറിപ്പുകള്‍ കെവാര്‍ത്തയുടെ വായനക്കാരുമായി പങ്കിടുന്നതിന് വേണ്ടിയാണ് ഫേസ്‌ബുക്കില്‍ തിളങ്ങുന്നത് എന്ന പംക്തി തുടങ്ങുന്നത്.

വിമര്‍ശനങ്ങള്‍, രാഷ്ട്രീയം, ആക്ഷേപഹാസ്യം, ഇരകള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍, കാരുണ്യ സ്പര്‍ശം എന്നിവയും, നാടിനും സമൂഹത്തിനും ഗുണം ചെയ്യുന്ന മറ്റു രചനകളിൽ നിന്ന് തിരഞ്ഞെടുത്തവയുമാണ് ഇവിടെ ഉള്‍പെടുത്തുന്നത്.

കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്‌ബുക്ക് പോസ്റ്റുകള്‍ അയക്കേണ്ട വിലാസം: articles@kvartha.com

വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമോ ?

കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള്‍ വഴിയരികില്‍ നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ കയറി, സാമാന്യം തിരക്കുണ്ട്.. ഞങ്ങള്‍ ഇരുന്ന മേശക്കു സമീപം മധ്യ വയസ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൗഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു, ഈ സമയം മേശ ക്ലീനാക്കാന്‍ ഒരു പയ്യനെത്തി, അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള്‍ എടുത്തു മാറ്റുന്നതിനിടയില്‍ കൈ തട്ടി ഗ്ലാസിലിരുന്ന വെള്ളം അവരുടെ സാരിയില്‍ വീണു.

അവര്‍ ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു, പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു, അവന്‍ യാചനാ സ്വരത്തില്‍ പറഞ്ഞു 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്' അത് അവര്‍ക്ക് തീരെ പിടിച്ചില്ല. അതോടെ അവര്‍ ഹോട്ടലിന്റെ മനേജരോടായി കയര്‍പ്പു.

അവരുടെ ഭര്‍ത്താവ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല. അവര്‍ ആക്രോശിക്കുകയാണ്. 'ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതിനു, നിങ്ങളുടെ പേരില്‍ നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ'

തുടങ്ങി ആയമ്മ കത്തിക്കയറി. എനിക്ക് കലിപ്പ് അടക്കാന്‍ പറ്റുന്നില്ല സാരിയില്‍ അല്‍പ്പം വെള്ളം വീണു, അതിനിത്ര ബഹളം വെക്കണോ. ഞാന്‍ പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള്‍ എന്റെ കൈയില്‍ പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു.
Article, Facebook, Santhosh Kollakadavu, Child Labor, Hotel, Cleaning, Malayalam News, National News, Kerala News,
കുറേ നേരം ബഹളം വെച്ചിട്ട്, ബില്ലും കൊടുത്തു അവരുപോയി. ആ പയ്യന്റെ മുഖം വിളറി, അവന്‍ ദയനീയമായി ഞങ്ങളെ നോക്കി, ഞാന്‍ അവനെ ആശ്വസിപ്പിച്ചു. 'സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ'

ഞങ്ങള്‍ ഭക്ഷണം കഴിച്ചു ബില്ല് കൊടുക്കുമ്പോള്‍ ഹോട്ടലിന്റെ മാനേജര്‍ പറഞ്ഞു 'സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്'. അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത് എനിക്ക് ലാഭത്തിനല്ല ...അവന്റെ അവസ്ഥ അറിഞ്ഞിട്ടാ ..'
ആ മനുഷ്യന്‍ പറഞ്ഞത് മുഴുവനും കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു.

അവന്റെ അച്ഛന്‍ തമിഴ് വംശജനാണ്, അമ്മ ഇവിടുത്തുകാരിയും. അച്ഛന്‍ ലോറിയില്‍ പണിക്കുപോയി ഒരു അപകടത്തില്‍ പെട്ട്, നാല് വര്‍ഷങ്ങളായി കിടപ്പിലാ, തോട്ടത്തില്‍ പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മയുടെ ശല്യം കാരണം പണി ചെയ്യാന്‍ വയ്യ, അവന്റെ മൂത്തത് ഒരു പെണ്‍കുട്ട്യാണ്. അത് 12-ാം ക്ലാസില്‍ പഠിക്കുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ. രാവിലെ ഒരു ചായ പീടികയില്‍ ചായകൊടുക്കാന്‍ നിക്കും. 100 രൂപ അവരുകൊടുക്കും, ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ, ആ സമയം ഇവിടെ നിക്കും അതിനു 200 രൂപ കൊടുക്കും. വൈകിട്ടവന് അങ്ങാടിയില്‍ ലോട്ടറി വിക്കാന്‍ പോകും അവിടെ ഞാന്‍ കണ്ട രണ്ടു മുഖങ്ങള്‍ !

പെങ്ങള്‍ കുട്ടിയുടെ പഠനം, അച്ഛനമ്മമാരുടെ ചികിത്സ,  ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി !സാരിയില്‍ അല്‍പം വെള്ളം വീണതിനു ഇത്രമേല്‍ ബഹളം ഉണ്ടാക്കിയ, ബാല വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !!

തിരികെ ഒന്നും പ്രതികരിക്കാത്ത, നിസ്സഹായരോട് കയര്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഒന്നോര്‍ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില്‍ നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ത്ത് കളയാനുള്ള ശക്തി ഉണ്ട് !

ബാലവേല നിയമം കൊണ്ട് നിരോധിക്കാം, പട്ടിണിയും, രോഗവും നിയമം കൊണ്ട് നിരോധിക്കാമോ ..വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമോ ?

ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Santhosh Kollakadavu

Keywords: Article, Facebook, Santhosh Kollakadavu, Child Labor, Hotel, Cleaning, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment