കോഴിക്കോട്ട് അപ്രതീക്ഷിത സംഭവം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറി, അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു

 
Vehicle and Five Individuals Taken into Police Custody After Entering Chief Minister's Convoy in Kozhikode
Vehicle and Five Individuals Taken into Police Custody After Entering Chief Minister's Convoy in Kozhikode

Photo Credit: Instagram/Incheon Kia

● കോഴിക്കോട് എലത്തൂരിലാണ് സംഭവം.
● മൂന്ന് തവണ പോലീസ് മുന്നറിയിപ്പ് നൽകി.
● ഇവർ ഇലക്ട്രിക്കൽ തൊഴിലാളികളെന്ന് തിരിച്ചറിഞ്ഞു.
● ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
● കരുതൽ തടങ്കലിൽ വെച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കോഴിക്കോട്: (KVARTHA) മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് കടന്നുകയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് എലത്തൂരിൽ വെച്ച് ഈ സംഘം കടക്കുകയായിരുന്നു. മൂന്ന് തവണ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാതെ വന്നതോടെ വെസ്റ്റിൽ ചുങ്കത്ത് വെച്ച് വാഹനവും അതിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികളാണെന്ന് പോലീസ് വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ഈ സംഘം. കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കരുതൽ തടങ്കലിൽ വെച്ചശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവച്ച് അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: Five detained after entering CM's convoy in Kozhikode, later released.

#KeralaCM, #PoliceAction, #Kozhikode, #ConvoyIncident, #KeralaNews, #LawAndOrder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia