മാധ്യമ മലയാളം-7
ഡോ. പി എ അബൂബകർ
(www.kvartha.com 29.10.2021) ഈ ചര്‍ച്ച ഇവിടെ ഉപസംഹരിക്കുമ്പോള്‍ ഇതുവരെയായി പറയാത്ത ചില കാര്യങ്ങളില്‍ ഊന്നാന്‍ ആഗ്രഹിക്കുന്നു. സമസ്തപദങ്ങളും വാക്യങ്ങളും മറ്റുമാണ് ഇനി കൂടുതലായി പറയാനുള്ളത്. സമസ്തപദങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. എല്ലാവര്‍ഷവും ചര്‍ച്ചാവിഷയമാവാറുള്ള ഒന്നാണ് വായനാദിനമാണോ വായനദിനമാണോ ശരിയെന്നത്. കൂടുതല്‍ ആളുകളും എഴുതുന്നത് വായനാദിനം എന്നാണ്. എന്നാല്‍ ഇടയ്ക്ക് ദീര്‍ഘമില്ലാതെ വായനദിനം എന്നെഴുതുന്നതാണ് ശരിയെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഘടകപദങ്ങള്‍ രണ്ടും സംസ്കൃതതത്സമമാണെങ്കിലാണ് സംസ്കൃതനിയമം ഉപയോഗിക്കേണ്ടത് . ഇവിടെ അങ്ങനെയല്ലാത്തതിനാല്‍ മലയാളനിയമം മതി.
സംസ്കൃതവുംമലയാളവും ചേര്‍ന്ന സമസ്തപദങ്ങള്‍മലയാളത്തില്‍ പലപ്പോഴും കാണുന്നുണ്ട്. ഉദാ: അഞ്ജനക്കല്ല്. ഇവിടെ സംസ്കൃതനിയമമല്ല, മലയാളനിയമമാണ് അനുവര്‍ത്തിക്കുന്നത് എന്നതിന്‍റെ തെളിവാണ് ഉത്തരപദത്തിലെ‘ക’കാരത്തിന്‍റെ ഇരട്ടിപ്പ്. പദത്തിനകത്തെ ഖര, മൃദുക്കളുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള Dravidian Morpho-phonemics ആണ് ഈ മാറ്റത്തിനു കാരണം. ഇതര ദ്രാവിഡഭാഷകളില്‍ ഇതുപ്രവര്‍ത്തിക്കുന്നത് ഇതേരീതിയിലാവണമെന്നില്ല . ഉത്തരപദത്തിലെആദ്യവര്‍ണ്ണത്തെ മൃദുവാക്കിക്കൊണ്ട്പ്രശ്നം പരിഹരിച്ച ಹಳಗನ್ನಡ (ഹളെഗന്നഡ) എന്ന കന്നഡ പദമാണ് ഉദാഹരണം. (ഹളെ, കന്നഡ എന്നിവ കൂടിച്ചേരുമ്പോള്‍ കന്നഡയിലെ ക, ഗ ആയി മാറി.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും കൂടുതല്‍ ആളുകള്‍ എന്തുകൊണ്ട് വായനാദിനം എന്ന് ദീര്‍ഘം ചേര്‍ത്തെഴുതുന്നു എന്ന ചോദ്യമുണ്ട്. ഭാഷാപണ്ഡിതന്മാര്‍ ഈ ചോദ്യം ചോദിക്കില്ല. അവരെ സംബന്ധിച്ചിടത്തോളം ഗ്രന്ഥോക്തമായ ശരിയാണ് ശരി. എന്നാല്‍ ഭാഷാശാസ്ത്രജ്ഞരുടെ ശരി കിടക്കുന്നത് തെറ്റുകളിലും ഗ്രന്ഥോക്തമായ വ്യാകരണത്തില്‍ നിന്നുള്ള വ്യതിചലനത്തിലുമാണ്. ഒരു കൂട്ടം ആളുകള്‍ ഒരേ തെറ്റ് വരുത്തുകയാണെങ്കില്‍ അതിനുപിന്നില്‍ ഒരു നിയമമുണ്ടാകും. സംസ്കൃതപദങ്ങളുമായുള്ള സമ്പര്‍ക്കം കാരണം അകാരത്തിലവസാനിക്കുന്ന പദങ്ങള്‍ ഉത്തരപദങ്ങളായി വരുമ്പോള്‍ ദീര്‍ഘം വേണമെന്ന തോന്നല്‍ ഉണ്ടായതാവാം.
ഇത്തരത്തിലുള്ള തെറ്റുവരാതിരിക്കാനുള്ള ഒരേയൊരു വഴി ഘടകപദങ്ങളില്‍ രണ്ടാമത്തേത്തിനും മലയാളം ഉപയോഗിക്കുക എന്നാണ്. ദിനം എന്നതിനുപകരം നാള്‍ ഉപയോഗിക്കുകയാണെങ്കില്‍ സംശയമില്ലാതെ വായനനാള്‍ എന്നെഴുതാനാവും. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് സാങ്കേതികമായ ചില തടസ്സങ്ങളുണ്ട്. ആഗോളതലത്തിലുള്ളതോ ദേശീയതലത്തിലുള്ളതോ ആയ ഒരു ദിനാചരണത്തിന്‍റെ പേര് എങ്ങനെയും നമുക്ക് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനാവും.
എന്നാല്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ദിനാചരണങ്ങളുടെ അവസ്ഥ അതല്ല. അവ പ്രഖ്യാപിക്കുന്നതുതന്നെ മലയാളത്തിലാണ്. അതുകൊണ്ടുതന്നെ പ്രഖ്യാപിച്ചതിനുശേഷം പേരുമാറ്റാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണ്. കേരളസര്‍ക്കാര്‍ മലയാളവല്‍ക്കരണത്തിന്‍റെ പാതയിലാണ് സഞ്ചരിക്കുന്നത്. പാഠപുസ്തകങ്ങളില്‍ ക്വഥനാങ്കത്തിനുപകരം തിളനിലയും വിസ്തീര്‍ണത്തിനുപകരം പരപ്പളവും ഉപയോഗിക്കുന്നത് അതുകൊണ്ടാണ്. ഇക്കൂട്ടത്തില്‍ വായനദിനത്തെ വായനനാളായി പുനര്‍നാമകരണം ചെയ്യാനായാല്‍ ഈ പ്രശ്നം ഒഴിവായിക്കിട്ടും.
ഇന്ത്യാരാജ്യം അഖിലേന്ത്യാകമ്മിറ്റി, ഏഷ്യാഭൂഖണ്ഡം, ഇന്ത്യാഉപഭൂഖണ്ഡം തുടങ്ങിയ പ്രയോഗങ്ങള്‍ സാധാരണമാണ്. പത്രഭാഷയില്‍ ഏറ്റവും കൂടുതലായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് സംസ്കൃതത്തിലെ സമസ്തപദങ്ങളാണ്. സമാസം വന്നുകഴിഞ്ഞാല്‍ ഒറ്റപ്പദമാണ്; ഘടകപദങ്ങള്‍ക്കിടയില്‍ അകലം പാടില്ല. പക്ഷേ സമസ്തപദങ്ങള്‍ക്കിടയില്‍ അകലം ഇട്ടാണ് മിക്ക പത്രങ്ങളും എഴുതുന്നത്. ഡെസ്കിലുള്ളവര്‍ക്ക് മലയാളഭാഷയിലുള്ള അറിവില്ലായ്മയാണ് ഇതിന്‍റെ കാരണമെന്ന് കരുതുന്നവര്‍ ധാരാളമായി ഉണ്ട്. പക്ഷേ, അതിപ്പുറത്തുള്ള വസ്തുതകള്‍ കാണാതിരിക്കാനാവില്ല. പത്രങ്ങള്‍ കോളങ്ങളോടുകൂടിയാണ് ലേ ഔട്ട് ചെയ്യുന്നത്. വീതി കുറഞ്ഞകോളങ്ങളില്‍ സമസ്തപദങ്ങളുടെ ഇടയില്‍ സ്ഥലം വിട്ടില്ലെങ്കില്‍ കൃത്യമായി ജസ്റ്റിഫൈ ചെയ്യാന്‍ പറ്റാതാവും.
സംസ്കൃതപദങ്ങളാവുമ്പോള്‍ അര്‍ഥഭംഗം പെട്ടെന്ന് മനസ്സിലാവാത്തതിനാല്‍ പ്രശ്നമില്ലാതെ പോവുന്നു. പത്രപ്രവര്‍ത്തനം, രാഷ്ട്രീയനേതാവ്, അവശ്യവസ്തു എന്നിവ പത്ര പ്രവര്‍ത്തനം, രാഷ്ട്രീയ നേതാവ്, അവശ്യ വസ്തു എന്നിങ്ങനെ അകലമിട്ട് എഴുതിയാലും വായനക്കാര്‍ക്ക് പെട്ടെന്ന് പ്രശ്നം തോന്നുകയില്ല. എന്നാല്‍ മലയാളപദങ്ങള്‍ വരുമ്പോഴുള്ള അവസ്ഥ അതല്ല. ഇഫ്താര്‍ പാര്‍ട്ടിക്ക് കോഴി ബിരിയാണി വിളമ്പി എന്നെഴുതിയാല്‍ വായിക്കുന്നവര്‍ക്ക് കോഴിയാണോ ബിരിയാണി വിളമ്പിയത് എന്ന സംശയം പെട്ടെന്നുതന്നെ ഉണ്ടാവുകയും കോഴിബിരിയാണിയെന്ന് അകലമില്ലാതെ എഴുതാനുള്ള പ്രേരണ ഉണ്ടാവുകയും ചെയ്യും.
സമസ്തപദങ്ങളില്‍ അകലമിടേണ്ടതില്ല എന്ന തത്ത്വം എല്ലായിടത്തും പാലിക്കുന്നതിനും ചില പരിമിതികളുണ്ട്. സംസ്കൃതത്തിലെ സമസ്തപദങ്ങള്‍ അതേപടി എടുക്കുകയല്ല, സംസ്കൃതത്തില്‍ നിന്ന് ഘടകപദങ്ങള്‍ എടുത്തുകൊണ്ട് പുതിയ സമസ്തപദങ്ങള്‍ സൃഷ്ടിക്കുകയാണ് നാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അകലം ഒഴിവാക്കുന്നതാണ് സൈദ്ധാന്തികമായി ശരിയെങ്കിലും ചിലപ്പോഴോക്കെ അതുമൂലം പ്രായോഗികമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഒരു ഉദാഹരണം ഇവിടെ വിവരിക്കാം. Modern North Indian Languages എന്നതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നുവെന്ന് വിചാരിക്കുക. പുതിയ വടക്കേ ഇന്ത്യന്‍ മൊഴികള്‍ എന്നാണ് മലയാളം. ഇന്ത്യയിലെ എന്നാണ് മലയാളമെങ്കിലും ഇംഗ്ലീഷിലെ ഇന്ത്യന്‍(ഇന്‍ഡ്യന്‍) എന്ന നാമവിശേഷണം മലയാളികള്‍ക്ക് മനസ്സിലാകുമെന്നതിനാല്‍ അത് അതേപടി ചേര്‍ത്തു.
ഇവയില്‍ പല പദങ്ങള്‍ക്കും ഇന്നത്തെ അച്ചടിമലയാളത്തില്‍ സംസ്കൃതങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത് എന്നതിനാല്‍ അവ ചേര്‍ക്കാം. അങ്ങനെ പുതിയ എന്നതിനുപകരം ആധുനികവും വടക്കേ എന്നതിനുപകരം ഉത്തരവും മൊഴിക്കുപകരം ഭാഷയും ചേര്‍ത്തു. സമാസത്തിനുവേണ്ടി പലതിലെയും വിഭക്തിപ്രത്യങ്ങള്‍ ഒഴിവാക്കിയപ്പോള്‍ ആധുനിക+ ഉത്തര+ ഇന്ത്യന്‍ + ഭാഷകള്‍ എന്നായി. ഇവയില്‍ ആദ്യത്തെ മൂന്നും ഒന്നിച്ചാണ് എഴുതേണ്ടത്. അങ്ങനെ ആധുനികഉത്തരഇന്ത്യന്‍ ഭാഷകള്‍ എന്നായി. ഇങ്ങനെ കൂട്ടിയെഴുതുമ്പോള്‍ ചില പദങ്ങള്‍ക്കിടയില്‍ സന്ധി വരണം.അങ്ങനെ ഉത്തര, ഇന്ത്യ എന്നിവ ചേര്‍ന്ന് ഉത്തരേന്ത്യ ആയി. ഇതേ നിയമമനുസരിച്ച് ആധുനിക, ഉത്തര എന്നിവ ചേര്‍ന്ന് ആധുനികോത്തര ആയി; എല്ലാം കൂടി ആധുനികോത്തരേന്ത്യന്‍ ഭാഷകള്‍ എന്നും.
ഇപ്പോഴാണ് ശരിക്കും പ്രശ്നമായത്. Postmodern ന്‍റെ മലയാളമായി ആധുനികോത്തരം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഉത്തരാധുനികം ആണ് ഉപയോഗിക്കുന്നതെങ്കിലും ആധുനികോത്തരം ഉപയോഗിക്കുന്നവരുമുണ്ട്. Modern North Indian Languages ആണോ Postmodern Indian Languages ആണോ എന്ന സംശയത്തിലാണ് അവസാനം എത്തിയതെന്ന് ചുരുക്കം. അകലമില്ലാതെ ഒന്നിച്ചെഴുതണമെന്നതാണ് നിയമമെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംശയം ഒഴിവാക്കാനായി സ്ഥലം വിടാമെന്നാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്റ്റൈല്‍ പുസ്തകവും എസ്.സി. ഇ.ആര്‍.ടിയുടെ ലിപിവിന്യാസമാര്‍ഗരേഖയും പറയുന്നത്. അങ്ങനെ Modern North Indian Languagesഎന്ന അര്‍ഥം ലഭിക്കാനായി ആധുനിക ഉത്തരേന്ത്യന്‍ ഭാഷകള്‍ എന്നും Postmodern Indian Languages എന്ന അര്‍ഥം ലഭിക്കാനായി ആധുനികോത്തര ഇന്ത്യന്‍ ഭാഷകള്‍ എന്നും എഴുതാം.
എന്നാല്‍ വ്യാകരണത്തില്‍ കടുംപിടിത്തമുള്ള ചില പണ്ഡിതന്മാര്‍ ഇങ്ങനെ അകലം വിടുന്നത് അംഗീകരിക്കുന്നില്ല. അവര്‍ ആവശ്യമായ ഭാഗത്ത് വര ചേര്‍ത്തുകൊണ്ട് ഇപ്പറഞ്ഞ അര്‍ഥങ്ങളില്‍ യഥാക്രമം അധുനിക-ഉത്തരേന്ത്യന്‍ ഭാഷകള്‍, ആധുനികോത്തര-ഇന്ത്യന്‍ ഭാഷകള്‍ എന്നിങ്ങനെ എഴുതുന്നു. പക്ഷേ, പണ്ഡിതന്മാര്‍ എന്തെഴുതിയാലും അത് ഡീട്ടീപ്പി ചെയ്യുന്നവര്‍ മറ്റൊരു കോലത്തിലാക്കുമെന്നതാണ് വാസ്തവം. ഇങ്ങനെയല്ലാതെയും അകലം വിടല്‍ അനിവാര്യമാക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. Political Islam നെ മലയാളത്തില്‍ പരിഭാഷപ്പെടുത്താറുള്ളത് രാഷ്ട്രീയ ഇസ്‌ലാം എന്നാണ്. ഇവ അടുപ്പിച്ചെഴുതുകയാണെങ്കില്‍ മതേതരം, ഉത്തരേന്ത്യ എന്നിവ രാഷ്ട്രീയേസ്ലാം എന്നാവും. അത്തിലുള്ള ഒരു പ്രയോഗം ജനങ്ങള്‍ക്ക് പരിചയമില്ല.
ഇക്കൂട്ടത്തില്‍ ഈയിടെയായി ചര്‍ച്ചയില്‍ വന്ന ഒന്നാണ് പേരുകളിലെ ദീര്‍ഘം. രണ്ടാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തുടങ്ങിയത്. വീണ ജോര്‍ജ് എന്നുപറയുമ്പോള്‍ വീണുപോയ ജോര്‍ജ് എന്ന അര്‍ഥം വരില്ലേയെന്ന സംശയത്തില്‍ നിന്നാണ് ചര്‍ച്ച തുടങ്ങിയത്. പേരുകള്‍ സൂചിപ്പിക്കുന്നത് വ്യക്തികളെയാണ്. അതുകൊണ്ടുതന്നെ അര്‍ഥമില്ലാത്ത അക്ഷരസമുച്ചയമാണ് പേരുകൊണ്ടുദ്ദേശിക്കുന്ന ധര്‍മം നിര്‍വഹിക്കാന്‍ ഏറ്റവും നല്ലത്. പക്ഷേ അത്തരത്തിലുള്ള അക്ഷരക്കൂട്ടങ്ങള്‍ കിട്ടാന്‍ പ്രയാസമാണ്. ഒരു ഭാഷയില്‍ അര്‍ഥമില്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷയില്‍ എന്തെങ്കിലും അര്‍ഥമുണ്ടാകും.
മലയാളികള്‍ പേരുകളായി ഉപയോഗിക്കുന്നത് സംസ്കൃതം , അറബി, ഹീബ്രു സുറിയാനി തുടങ്ങിയ അന്യഭാഷകളിലെ പദങ്ങളായതിനാല്‍ തന്നെ അര്‍ഥം കൊണ്ടുള്ള പ്രശ്നങ്ങള്‍ കൂടുതലായി ഇല്ല. ഇവിടെ പ്രശ്നമായത് വീണ എന്ന പദത്തിന് സംസ്കൃതത്തിലുള്ള ഒരു സംഗീതോപകരണം എന്ന അര്‍ഥമല്ല. വീഴുക എന്ന മലയാളപദത്തിന്‍റെ ഭൂതകാലരൂപം അതായതാണ്. ഈ പ്രശ്നം പരിഹരിക്കാനായി നിര്‍ദേശിക്കപ്പെട്ടത് വീണാ എന്ന് ദീര്‍ഘം ഉപയോഗിക്കുക എന്നതാണ്. ഇവിടെ അതൊരു പരിഹാരമാണെങ്കിലും പ്രശ്നമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം.
ഇരുപത് കൊല്ലം മുമ്പ് ഈയുള്ളവന്‍ സുള്ള്യ കേവീജിയില്‍ അധ്യാപകനായി ചേരാന്‍ പോയതായിരുന്നു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. രേണുകാ പ്രസാദിനെ കാണണമെന്ന് ഓഫീസില്‍ നിന്ന് പറഞ്ഞു. ആ പേര് എഴുതിവെച്ച മുറിയില്‍ കണ്ട ഒരു പുരുഷനോട് രേണുകാ പ്രസാദ് മാഡത്തെ അന്വേഷിച്ചു. 'മാഡം അല്ല, ഞാന്‍ തന്നെയാണ് രേണുകാപ്രസാദ് എന്ന മറുപടിയാണ് ലഭിച്ചത്.
ഒരാളുടെ പേരിന്‍റെ അവസാനം പിതാവിന്‍റെയോ ഭര്‍ത്താവിന്‍റെയോ പേര് ചേര്‍ക്കുകയെന്നത് വൈദേശികരീതിയാണ്. സായിപ്പിന്‍റെയും മദാമ്മയുടെയും പേരുകളില്‍ കൂടുതലും ഒറ്റപ്പദങ്ങളാണല്ലോ. എന്നാല്‍ നമ്മുടെ പേരുകള്‍ അങ്ങനെയല്ല. പലതും സമസ്തപദങ്ങളാണ്. രേണുകാപ്രസാദ് എന്നാല്‍ രേണുകാദേവിയുടെ പ്രസാദം ആണ്; അത് പുരുഷനുമാവാം. ഇത്തരത്തില്‍ ദുര്‍ഗാപ്രസാദ് തുടങ്ങിയ പേരുകളും ഉണ്ടാവാം. സന്താനമില്ലാതെ ഏതെങ്കിലും ദേവിക്ക് നേര്‍ച്ചകള്‍ നേര്‍ന്നത്തിനുശേഷം കിട്ടുന്ന കുട്ടിക്ക് ആ ദേവിയുടെ പ്രസാദം എന്ന അര്‍ഥത്തില്‍ ഇത്തരം പേരുകള്‍ ഇടാം. കൂടാതെ ലക്ഷ്മിയുടെ നാരായണന്‍ , സീതയുടെ രാമന്‍ തുടങ്ങിയ അര്‍ഥങ്ങളിലുള്ള ലക്ഷ്മീനാരായണന്‍, സീതാരാമന്‍ തുടങ്ങിയവ പുരുഷനാമങ്ങളാണ്. ദീര്‍ഘം കൊണ്ടുമാത്രം വ്യക്തത ലഭിക്കില്ലെന്ന് ചുരുക്കം. സംസാരഭാഷയില്‍ നിന്ന് വ്യത്യസ്തമായി എഴുത്തില്‍ ഇപ്പറഞ്ഞ പുരുഷനാമങ്ങള്‍ അകലമില്ലാതെയും പിതാവിന്‍റെയോ ഭര്‍ത്താവിന്‍റെയോ പേരുചേര്‍ത്തുള്ള സ്ത്രീനാമങ്ങള്‍ അകലം ചേര്‍ത്തും എഴുതാമെന്ന സൌകര്യമുണ്ട്.
(അവസാനിച്ചു)

Keywords: Kerala, Article, Malayalam, Top-Headlines, Dr. P A Aboobacker, Media Malayalam, Langugae, Media Malayalam 7.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.