മാധ്യമമലയാളം - 5
കൂട്ടക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങളെ മൊത്തത്തില്‍ മൂന്നായി തിരിക്കാം.
1) മലയാളത്തിന്‍റെ അക്ഷരമാലയില്‍ പ്രത്യേകമായി ഉള്ള കൂട്ടക്ഷരചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
2) ചില്ലുകളും കൂട്ടക്ഷരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
3) ചില സംസ്കൃതപദങ്ങള്‍ക്ക് മാത്രമായി ഉള്ള പ്രശ്നങ്ങള്‍.
ഇവയില്‍ ഓരോ വിഭാഗവും വിശദമായ ചർച്ച അർഹിക്കുന്നുണ്ട്.
മലയാളത്തിന്‍റെ അക്ഷരമാലയില്‍ പ്രത്യേകമായി ഉള്ള കൂട്ടക്ഷരചിഹ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍:
കൂട്ടക്ഷരങ്ങളെക്കുറിച്ച് പറയുമ്പോൾ ഒന്നാമതായി ചർച്ച ചെയ്യേണ്ടത് നമ്മുടെ അക്ഷരമാലയുടെ സ്വന്തമെന്ന നിലയിലുള്ള ചില കൂട്ടക്ഷരങ്ങളെക്കുറിച്ചാണ്. അയൽപക്കത്തെ വരമൊഴികളിൽ അവയില്ല. ദക്ഷിണേന്ത്യയിലെ ദ്രാവിഡമൊഴികളിൽ ലിഖിതഭാഷകളായി ഇന്ന് നിലനില്ക്കുന്ന തമിഴിലും കന്നഡയിലും തെലുങ്കിലും ഇത്തരം സന്ദർഭങ്ങളിൽ മലയാളത്തിൽ നിന്ന് വ്യത്യസ്തമായ രീതിയാണ് സ്വീകരിക്കുന്നത്.
ആര്യ- എഴുത്തിനുമുമ്പ് നാം ഉപയോഗിച്ചിരുന്ന വട്ടെഴുത്തിൽ ഓരോ വർഗത്തിലും രണ്ട് അക്ഷരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യ- എഴുത്ത് ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷവും നാട്ടുപദങ്ങൾക്കായി അതിഖരത്തിന്‍റെയും മൃദുവിന്‍റെയും ഘോഷത്തിന്‍റെയും ചിഹ്നങ്ങൾ ഉപയോഗിക്കാറില്ല. മൃദുക്കൾ ഭാഷയിലുണ്ടെങ്കിലും സ്ഥാനത്തിനനുസരിച്ച് ഖരത്തിന്‍റെ ചിഹ്നങ്ങൾ തന്നെ അവയ്ക്കുവേണ്ടി ഉപയോഗിക്കുന്നു.
ആറ് വര്‍ഗങ്ങളിലായി നാം ഉപയോഗിക്കുന്ന ങ്ക, ഞ്ച, ണ്ട, ന്‍റ, ന്ത, മ്പ എന്നീ കൂട്ടക്ഷരങ്ങളിലോരോന്നിനെയും അതാത് വര്‍ഗത്തിലെ അനുനാസികത്തിനും അനനുനാസികങ്ങള്‍ക്കും ഇടയിലെ പാലമായി കണക്കാക്കാം. അനനുനാസികങ്ങള്‍ എന്നുപറയുമ്പോള്‍, ദ്രാവിഡഭാഷയായതിനാല്‍ തന്നെ, അതിഖരങ്ങള്‍ക്കും ഘോഷങ്ങള്‍ക്കും വലിയ റോളില്ല. ബാക്കിയുള്ളവയില്‍ അനുനാസികത്തോട് ഖരം ചേരുന്ന പ്രതീതിയാണെങ്കിലും ഉച്ചാരണത്തില്‍ രണ്ടാമത്തെ സ്വനിമം മിക്കപ്പോഴും മൃദുവാണ്. അനുനാസികത്തിന് അനുസ്വാരസ്വഭാവം വരുന്നതാണ് കാരണം.
ചിഹ്നങ്ങളുടെ ബാഹ്യരൂപത്തില്‍ ആദ്യത്തെ മൂന്നെണ്ണം - ങ്ക, ഞ്ച, ണ്ട എന്നിവ അതാത് വര്‍ഗത്തിലെ അനുനാസികവും ഖരവും ചേര്‍ന്ന തരത്തിലാണുള്ളത്. പിന്നത്തെ രണ്ടെണ്ണത്തിൽ - ന്‍റ, ന്ത എന്നിവയിൽ - വര്‍ത്സ്യവര്‍ഗത്തെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളുടെ അപര്യാപ്തത നിമിത്തം അനുനാസികഭാഗത്തിന് വ്യത്യാസം ഇല്ലാതായി.
അവസാനത്തേത് ഉച്ചാരണത്തില്‍ സ്വരരഹിതമായ ‘മ’കാരവും സ്വരസഹിതമായ ‘പ’യും ചേര്‍ന്ന വിധത്തിലാണെങ്കിലും ബാഹ്യരൂപത്തില്‍ സ്വരഹിതമായ ‘ന’കാരവും സ്വരസഹിതമായ ‘പ’യും ചേര്‍ന്ന പോലെയാണ്. ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ സ്വരരിഹിമായ ‘ന’കാരവും ‘പ’വര്‍ഗത്തിലെ വ്യഞ്ജനവും ചേര്‍ന്നരൂപം നിലനില്‍ക്കാത്തതിനാല്‍ സ്വാഭാവികമായും ആ കൂട്ടക്ഷരം സ്വരരിഹിമായ ‘മ’കാരവും ‘പ’വര്‍ഗത്തിലെ വ്യഞ്ജനവും ചേര്‍ന്ന വിധത്തിലാവുന്നതാവാം കാരണം.
ഇത്തരത്തിലുള്ള മാറ്റം ഇംഗ്ലീഷില്‍ പ്രകടമാണ് in+ balance> imbalance, in+ migration > immigration തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ ഇത്തരത്തിലുണ്ട്. ഇന്ത്യന്‍ ഭാഷകളിലും പൊതുവെയുള്ള അവസ്ഥ ഇതാണെങ്കിലും അപൂര്‍വമായി ചില അപവാദങ്ങലുണ്ട്. തമിഴിലെ സ്നേഹം എന്ന അര്‍ഥത്തിലുള്ള അന്‍പ് ആണ് ഉദാഹരണം. ഈ ചിഹ്നങ്ങളെക്കുറിച്ച് ആമുഖമായി പറയാനുള്ളത് ഇത്രയും കാര്യങ്ങളാണ്. ഇനി ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം.
ഇപ്പറഞ്ഞ കൂട്ടക്ഷരങ്ങളിലെല്ലാം രണ്ടാമത്തെ സ്വനിമം ഉച്ചാരണത്തില്‍ മൃദുവാണെന്ന് പറഞ്ഞല്ലോ. ച, ട, ത വർഗങ്ങളിൽ ഇപ്രകാരം രൂപംകൊണ്ട ഞ്ച, ണ്ട, ന്ത എന്നീ കൂട്ടക്ഷരങ്ങളും ഇത്തരത്തില്‍ മൃദുക്കള്‍ ചേര്‍ന്ന അവസ്ഥയ്ക്ക് സംസ്കൃതപദങ്ങളില്‍ ഉപയോഗിക്കുന്ന ഞ്ജ, ണ്ഡ, ന്ദ എന്നിവയും പരസ്പരം മാറിപ്പോവുന്ന അവസ്ഥയാണൊന്ന്.
ഇവയിൽ ഞ്ച, ഞ്ജ പ്രശ്നത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണം Punjab ന്റെ പേര് മലയാളത്തിൽ പഞ്ചാബ് എന്നെുഴുതുന്നതാണ്. പഞ്ചാബിയിലും ഹിന്ദിയിലുമൊക്കെ പഞ്ജാബ് (Punjab/ ਪੰਜਾਬ / پنجاب /पंजाब) എന്നെഴുതുമ്പോൾ മലയാളത്തിൽ Punchab (പഞ്ചാബ് ) എന്നാണെഴുതുന്നത്. സംസ്കൃതപദങ്ങൾക്കുമാത്രം ഞ്ജ ഉപയോഗിക്കുന്ന മലയാളത്തിലെ രീതിയനുസരിച്ച് ഇവിടെ സംസ്കൃതമല്ലാത്ത പദത്തിന് ഞ്ച ഉപയോഗിച്ചത് ശരിയാണ്.
പക്ഷേ ഈ രീതി നിലവിൽ വന്നത് സംസ്കൃതത്തെ അനുകരിക്കുന്നതിൽ നിന്നാണെന്നതാണ് വാസ്തവം. ഇന്ത്യയിലും പാകിസ്താനിലും സ്ഥിതി ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങളുടെ പേരായി നിലകൊള്ളുന്ന Punjab എന്ന പദസംയുക്തം പേർഷ്യൻ ഭാഷയിൽ നിന്ന് ഉർദുവിലൂടെ വന്നതാണ്. അതിലെ ആദ്യപദം സംസ്കൃതത്തിലെ പഞ്ചമാണെന്ന് ധരിച്ചാണ് മലയാളികൾ പഞ്ചാബ് എഴുതുന്നത്. (മലയാളത്തിലെ ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാനി എന്നിവയുടെ അവസ്ഥയും ഇങ്ങനെയാണ്. പേർഷ്യനിൽ നിന്ന് ഉർദു വഴി വന്ന ഇവയെ ഹിന്ദിയിലെഴുതുന്നത് ഹിന്ദുസ്താൻ / हिन्दुस्तान എന്നും ഹിന്ദുസ്താനി /हिंदुस्तानी എന്നുമാണ്.)
മറ്റുള്ള മൂന്ന് വർഗങ്ങളിൽ ഈ പ്രശ്നം നിലനിൽക്കുന്നത് ഒരേ രീതിയിലല്ല. അവയിൽ ഞ്ജ, ണ്ഡ, ന്ദ എന്നിവ പോലെ അനുനാസികങ്ങളും മൃദുക്കളും ചേര്‍ന്ന കൂട്ടക്ഷരങ്ങൾ ഇല്ലാത്തതിനാൽ പ്രശ്നങ്ങൾ മറ്റൊരു രീതിയിലാണ് .
വർത്സ്യവർഗം സംസ്കൃതത്തിലില്ലാത്തതിനാൽ നാട്ടുഭാഷയിൽ 'ന്റ ' എന്ന ചിഹ്നത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നുമില്ല. എന്നാൽ മലയാളത്തെപ്പോലെ തന്നെ വർത്സ്യവർഗം നിലനിൽക്കുന്ന ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള പദങ്ങളും ഇംഗ്ലീഷിലൂടെ പ്രാബല്യത്തിൽ വന്ന പേരുകളും ഉപയോഗിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. സിലിണ്ടർ -സിലിൻഡർ , ഇന്ത്യ -ഇൻഡ്യ, അജണ്ട- അജന്‍ഡ, സെക്കന്‍ററി -സെകൻഡറി, ലണ്ടൻ - ലൻഡൻ , ന്യൂസിലാൻറ് -ന്യൂസിലാൻഡ് തുടങ്ങിയ ജോഡികളിൽ ശരിയേത് എന്ന തരത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. ബാക്കിയുള്ള രണ്ട് വർഗങ്ങളിൽ (ക വർഗത്തിലും പ വർഗത്തിലും ) അനുനാസികങ്ങളും മൃദുക്കളും ചേര്‍ന്ന കൂട്ടക്ഷരങ്ങൾ ഇല്ലെങ്കിലും അനുസ്വാരചിഹ്നം ചേർന്ന രൂപങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളുണ്ട്.
ഇപ്പറഞ്ഞ പ്രശ്നങ്ങളില്‍ ഓരോന്നും വിശദമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. മലയാളത്തിന്‍റെ സ്വന്തമാണ് ഇപ്പറഞ്ഞ കൂട്ടക്ഷരങ്ങളെന്ന് പറഞ്ഞല്ലോ. തമിഴില്‍ ഇവയടക്കമുള്ള മിക്കവാറും എല്ലാ കൂട്ടക്ഷരങ്ങളും നമ്മുടെ ചന്ദ്രക്കലയ്ക്ക് സമാനമായ മുകളിലെ കുത്ത് ചേര്‍ത്താണെഴുതുന്നത്. കന്നഡയിലും തെലുങ്കിലും നിലവിലുള്ളത് വർഗാക്ഷരങ്ങളിലടക്കം എല്ലായിടത്തും അനുനാസികങ്ങള്‍ ചേര്‍ന്ന കൂട്ടക്ഷരങ്ങള്‍ക്ക് പകരം അനുസ്വാരചിഹ്നം ചേര്‍ക്കുന്ന രീതിയാണ്. ഇതനുസരിച്ച് അഞ്ച് വർഗങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളാണ് ಗಂಗಾ (ഗംഗാ), ಅಂಜನಾ (അംജനാ ), ಗೂಂಡಾ (ഗൂംഡാ), ಚಂದ್ರ (ചംന്ദ്ര), ಅಂಬಿಕಾ (അംബികാ ) എന്നിവ. മലയാളത്തിൽ ഇന്ന് ആദ്യത്തെ (കവർഗം) യും അവസാനത്തെ (പ വർഗം)യും ഉദാഹരണങ്ങളിൽ ഈ രീതിയാണ് പിന്തുടരുന്നത്. എല്ലാ വർഗങ്ങളിലും ഈ രീതി സ്വീകരിക്കണമെന്ന് വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. കന്നഡയിലും തെലുങ്കിലും ഈ രീതി നിലവില്‍ വരാന്‍ കാരണമുണ്ട്. അതാവട്ടെ, ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് വേരുകള്‍ ഉള്ളതാണ്. അതിനെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യാം.
ഹിന്ദി എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന ദേവനാഗരി ലിപിയോടുകൂടിയ സാഹിത്യഭാഷ ഉണ്ടാക്കിയത് ഉര്‍ദുവില്‍ നിന്നാണ്. ഉര്‍ദു, ഹിന്ദുസ്താനി, ഹിന്ദവി, ലശ്കരി, രേഖ്ത തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പൊതുബന്ധഭാഷയാണ് ബ്രിട്ടീഷുകാര്‍ വരുന്ന കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഹിന്ദി എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ഇതുതന്നെയായിരുന്നു. ദക്ഷിണേന്ത്യയില്‍ (ഡക്കാനില്‍ ) ഈ ഭാഷയുടെ പേര് ദഖ്നി എന്നായിരുന്നു. ഉര്‍ദുവെന്ന് നാം ഇന്ന് വിളിക്കുന്ന വരമൊഴിയിലാണ് ഈ ഭാഷ എഴുതിയിരുന്നത്. ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഈ ഭാഷയുടെ വ്യാകരണപരമായ അടിത്തറയിൽ നിന്നുകൊണ്ട് ദേവനാഗരിലിപിയില്‍ എഴുതുന്നതും സംസ്കൃതവാങ്മയത്തിന് പ്രാമുഖ്യമുള്ളതുമായ മറ്റൊരു ഭാഷാരൂപത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഉര്‍ദുവില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ ദേവവനാഗരിയില്‍ എഴുതാന്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായ ഒരുപാട് പ്രത്യേകതകളില്‍ ഒന്നാണ് കൂട്ടക്ഷരങ്ങളിലെ അനുനാസികങ്ങള്‍ക്കെല്ലാം അനുസ്വാരചിഹ്നം ഉപയോഗിക്കുകയെന്നത്. ഈ രീതിക്ക് ഒരുപാട് സൌകര്യങ്ങളുണ്ട്. Mango, Engineer, Goonda, Ant, Anthrax എന്നിവയില്‍ ഇംഗ്ലീഷിലെ ‘n’ ന് അഞ്ചുതരത്തിലുള്ള ഉച്ചാരണമാണുളളത്. അവയില്‍ വര്‍ത്സ്യം എന്ന നിലയിലുള്ള ‘n’ന്‍റെ സ്വാഭാവികമായ ഉച്ചാരണമുള്ളത് Ant ൽ മാത്രമാണ്. ഏത് വര്‍ഗത്തിലായാലും അതത് വര്‍ഗത്തിലെ അനുനാസികവും അനനുനാസികവും ഇടയില്‍ സ്വരമില്ലാതെ ഒന്നിച്ചുവരുന്ന അവസ്ഥ സൂചിപ്പിക്കാന്‍ ഒരു ചിഹ്നം മതി എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഇംഗ്ലീഷില്‍ ‘പ’വര്‍ഗം ഒഴിച്ചുള്ളവയിലാണ് ഇങ്ങനെ ചെയ്യുന്നത്.
‘പ’വര്‍ഗത്തില്‍ ‘m’ ഉപയോഗിക്കുന്നു. ഉദാ: lamp(വിളക്ക്), lamb (ആടിന്‍റെ/ചെമ്മരിയാടിന്‍റെ കുട്ടി) തുടങ്ങിയ പദങ്ങള്‍. ഉര്‍ദുവില്‍ ‘പ’വര്‍ഗം ഉള്‍പ്പെടെ (ഉദാ. പാമ്പ് എന്ന അര്‍ഥത്തിലുള്ള سانپ) എല്ലായിടത്തും (അറബിയില്‍ നിന്നും പേര്‍ഷ്യനില്‍ നിന്നും മറ്റുമുള്ള ചെറിയ ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍) നൂന്‍ ആണ് ഉപയോഗിക്കുന്നത്. ഉര്‍ദുവില്‍ നിന്ന് ദേവനാഗരിയിലെഴുതുന്ന ഇന്നത്തെ ഹിന്ദി ഉണ്ടാക്കിയപ്പോള്‍ സ്വരരഹിതമായ ഈ ‘നൂന്‍’ നുപകരം ദേവനാഗരിയിലെ അനുസ്വാരചിഹ്നം ഉപയോഗിക്കുകയായിരുന്നു.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വ്യത്യസ്തമായി ദഖ്നി ഉര്‍ദുവിന് സ്വാധീനമുള്ള ഡക്കാനില്‍ വേരുകളുള്ള തെലുങ്കും കന്നഡയും ഈ രീതിയാണ് അവലംബിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മലയാളത്തിലും ഈ രീതി സ്വീകരിക്കുന്നുണ്ട്. അതിനപ്പുറം എല്ലാ വര്‍ഗങ്ങളിലും ഇത് സ്വീകരിക്കണമെന്ന് ചില പണ്ഡിതന്മാർ വാദിക്കുന്നതാണ് ഇതിവിടെ ചർച്ചാവിഷയമാകാൻ കാരണം. അച്ചുകളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യകതയുണ്ടായിരുന്നതിനാല്‍ ഒരു കാലത്ത് ഈ വാദം ശക്തമായിരുന്നു.
ഇപ്പോള്‍ കമ്പ്യൂട്ടര്‍യുഗത്തില്‍ അച്ചുകളുടെ എണ്ണം കുറയ്ക്കുകയെന്നത് വലിയ ആവശ്യകതയല്ല. എങ്കിലും ഈ വാദം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മറുഭാഗത്ത് ,ഇന്ന് ഈ രീതി സ്വീകരിക്കുന്ന സന്ദര്‍ഭങ്ങളിലടക്കം, മൊത്തത്തിൽ ഇതൊഴിവാക്കി മലയാളത്തിന്‍റെ പൊതുരീതി സ്വീകരിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഇതിനിടയില്‍ ഈയിടെയായി പൊങ്ങിവന്ന മറ്റൊരു വാദമാണ് ഇവ രണ്ടിനും പകരം ‘ന്‍’ ചേര്‍ത്തെഴുതണമെന്നത്. ഇതനുസരിച്ചാണ് നാം മുകളില്‍ ചര്‍ച്ച ചെയ്തതുപോലെ സിലിണ്ടർ > സിലിൻഡർ, ഇന്ത്യ > ഇൻഡ്യ, അജണ്ട> അജന്‍ഡ, സെക്കന്‍ററി > സെകൻഡറി, ലണ്ടൻ > ലൻഡൻ , ന്യൂസിലാൻറ് > ന്യൂസിലാൻഡ്, എഞ്ചിനീയര്‍> എന്‍ജിനീയര്‍ എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ മാറ്റിയെഴുതുന്നത്. എന്നാല്‍ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇവയിലേതെങ്കിലും രീതി പൂര്‍ണമായും സ്വീകരിക്കുന്നതിന് തടസ്സമായി നില്ക്കുന്നു. അത്തരം ബുദ്ധിമുട്ടുകളെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാം.
അനുസ്വാരചിഹ്നം ഉപയോഗിക്കുന്ന രീതി മലയാളത്തില്‍ ഇന്ന് കൂടുതലായി നിലനില്‍ക്കുന്നത് ‘ക’ വര്‍ഗത്തിലാണ്. ഈ വര്‍ഗത്തില്‍ അനുനാസികം ഖരത്തോട് കൂടിച്ചേരുമ്പോള്‍ മാത്രമേ നാം ‘ങ്ക’ എന്ന കൂട്ടക്ഷരചിഹ്നം ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ള അവസരങ്ങളിലെല്ലാം അനുസ്വാരം ചേര്‍ത്താണെഴുതുന്നത്. ഉദാ: മംഗളം, ഗംഗ, ശംഖ്, സംഘം. ഇംഗ്ലീഷ് പദങ്ങളില്‍ പോലും നാം ഈ രീതി പിന്തുടരുന്നു. ഇങ്ഗ്-ലിശ് എന്നതിനുപകരം ഇംഗ്ലീഷ് എന്നെഴുതുന്നതുതന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. ബാക്കിയുള്ള വര്‍ഗങ്ങളില്‍ ഈ രീതിയുടെ സാന്നിധ്യം പല തരത്തിലാണ്. ച,ട വർഗങ്ങളിൽ തീരെ ഇല്ലെന്നുതന്നെ പറയാം. ച വര്‍ഗത്തില്‍ നാട്ടുപദങ്ങളില്‍ ‘ഞ്ച’ എന്ന കൂട്ടക്ഷരചിഹ്നം ഉപയോഗിക്കുന്നു.
സംസ്കൃതത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നുമൊക്കെ വന്ന പദങ്ങളില്‍ അനുനാസികത്തോട് ചേരുന്നത് മൃദു (ജ) ആണെങ്കില്‍ ‘ഞ്ച’യ്ക്കുപകരം ഞ്ജ എന്ന കൂട്ടക്ഷരചിഹ്നം ഉപയോഗിക്കുന്നു. ഉദാ. അഞ്ജനം, എഞ്ജിനീയര്‍. ഇവയില്‍ അഞ്ജനം വേറൊരു രീതിയിലും എഴുതാറില്ല. എന്നാല്‍ എഞ്ജിനീയര്‍ എന്നതിനുപകരം എഞ്ചിനീയര്‍ എന്നുപയോഗിക്കുന്ന രീതി ഇപ്പോള്‍ പ്രബലമാണ്. ആദ്യത്തേത് സംസ്കൃതവും രണ്ടാമത്തേത് ഇംഗ്ലീഷും ആയതാണ് കാരണം. സംസ്കൃതപദങ്ങളില്‍ മലയാളികള്‍ കാര്യമായ സ്വാതന്ത്ര്യം എടുക്കാറില്ല. എന്നാല്‍ ഇംഗ്ലീഷ് പദങ്ങള്‍ തല്‍ഭവങ്ങള്‍ (തദ്ഭവങ്ങള്‍) ആയി ഉപയോഗിക്കാനുള്ള പ്രവണത കൂടുതലാണ്. ഇതനുസരിച്ചാണ് എഞ്ചിനീയര്‍, ബെഞ്ചമിന്‍ എന്നൊക്ക മലയാളികള്‍ ഉപയോഗിക്കുന്നത് (ബെഞ്ചമിനുപകരം സെമിറ്റിക് രൂപം ഏതാണ്ട് അതേപടി ഉപയോഗിക്കുന്ന ബെന്യാമിനും മലയാളികള്‍ക്കിടയില്‍ പേരായി ഉണ്ട്). എന്നാല്‍ ഇവയ്ക്കെല്ലാം പകരം എന്‍ജിനീയര്‍, ബെന്‍ജമിന്‍ എന്നുപയോഗിക്കുന്ന രീതി ഇപ്പോള്‍ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നു.
‘ച’ വര്‍ഗത്തിന്‍റേതുപോലെത്തന്നെയാണ് ‘ട’ വര്‍ഗത്തിന്‍റെയും അവസ്ഥ. നാട്ടുപദങ്ങളില്‍ ‘ണ്ട’ എന്ന കൂടക്ഷരചിഹ്നം മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അന്യഭാഷാപദങ്ങളില്‍ അനുനാസികത്തോട് ചേരുന്നത് മൃദു (ഡ) ആണെങ്കിലും ‘ണ്ഡ’ എന്ന കൂട്ടക്ഷരചിഹ്നം ഉപയോഗിക്കുന്നു. അഖണ്ഡത, മാനദണ്ഡം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. എന്നാല്‍ തദ്ഭവങ്ങളില്‍ നാട്ടുപദങ്ങളിലേതുപോലെ ‘ണ്ട’ ഉപയോഗിക്കുന്നുണ്ട്. പാണ്ട്, സിലിണ്ടര്‍, ബോണ്ട്, അജണ്ട, ലണ്ടന്‍, കോമ്പൌണ്ട്, കോണ്ടം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. എന്നാല്‍ ചില പത്രമാധ്യമങ്ങളില്‍ ഈയിടെയായി, മുമ്പത്തെ വര്‍ഗത്തില്‍ എഞ്ജിനീയറിനുപകരം എന്‍ജിനീയര്‍ എന്നുപയോഗിക്കുന്നതുപോലെഇവിടെ സിലിണ്ടറിനുപകരം സിലിന്‍ഡര്‍, അജണ്ടയ്ക്കുപകരം അജന്‍ഡ എന്ന രീതി ഉപയോഗിക്കുന്നുണ്ടെന്ന് നാം കണ്ടു.
ഈ രീതി കൂടുതലായി കാണുന്നത് പുതുതായി മലയാളത്തിലെത്തുന്ന ജെന്‍ഡര്‍ (gender) പോലുള്ള പദങ്ങളിലാണ്. ഇതിനുപിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഇംഗ്ലീഷിലെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ‘n’ നുപകരം മലയാളത്തിലെഴുത്തേണ്ടത് ‘ന്‍’ അല്ലേയെന്ന സംശയമാണൊന്ന്. കൂട്ടക്ഷരങ്ങള്‍ക്കുപകരം ചില്ലുകള്‍ ഉപയോഗിച്ചുകൊണ്ട് ചിഹ്നങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ത്വരയാണ് രണ്ടാമത്തേത്. എന്നാല്‍ ഇവിടെ (‘ട’വര്‍ഗത്തില്‍ ) സിലിണ്ടറിനുപകരം സിലിന്‍ഡറുപയോഗിക്കുമ്പോള്‍ അവയ്ക്കുപുറമെ മറ്റുചില കാര്യങ്ങള്‍ രംഗത്തുവരുന്നുണ്ട്. ഇംഗ്ലീഷ് പദങ്ങള്‍ എഴുതേണ്ടത് ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചാണെന്ന കാഴ്ചപ്പാടാണ് അവയിലൊന്ന്. ഇംഗ്ലീഷ് ഉച്ചാരണത്തെക്കുറിച്ച് സൂക്ഷ്മമായ തലത്തില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ് മറ്റൊന്ന്. പരസ്പരവിരുദ്ധമായ ഈ രണ്ട് കാര്യങ്ങള്‍ ഒന്നിച്ച് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നുനോക്കാം.
അന്യഭാഷാപദങ്ങള്‍ മലയാളത്തിലുപയോഗിക്കുമ്പോള്‍ പിന്തുടരേണ്ട മാനദണ്ഡം അന്യഭാഷയുടേതാണോ മലയാളത്തിന്‍റേതാണോ എന്ന തര്‍ക്കത്തെക്കുറിച്ച് നാം മുന്‍ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തു. t = ട, d =ഡ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സിലിണ്ടറിനുപകരം സിലിന്‍ഡര്‍, അജണ്ടയ്ക്കുപകരം അജന്‍ഡ എന്ന രീതി ഉപയോഗിക്കുന്നത്. ഇന്ത്യക്കാരുടെ ഈ ധാരണയാവട്ടെ ഇംഗ്ലീഷിന്‍റെ ഉച്ചാരണശാസ്ത്രമനുസരിച്ച് തെറ്റാണ് എന്നതാണ് വാസ്തവം. ഇന്ത്യന്‍ ഭാഷകളിലെ ട/ट (ʈ), ഡ/ड (ɖ) എന്നിവമൂര്‍ധന്യ(retroflex)വര്‍ഗത്തിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ഇംഗ്ലീഷിലെ t, d എന്നിവ പ്രതിനിധാനം ചെയ്യുന്നത് വര്‍ത്സ്യ(alveolar)വര്‍ഗത്തെയാണ്. ഉത്തരേന്ത്യന്‍ ഭാഷകളില്‍ വര്‍ത്സ്യവര്‍ഗം പൊതുവെ ഇല്ലാത്തതിനാല്‍ t യെ ട/ट ആയും dയെ ഡ/ड ആയും മനസ്സിലാക്കുകയായിരുന്നു.
എന്നാല്‍ ഉത്തരേന്ത്യന്‍ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തില്‍ വര്‍ത്സ്യവര്‍ഗം ഉണ്ട്. പരിമിതികളോടെയണെങ്കിലും അത് രേഖപ്പെടുത്താനുള്ള ചിഹ്നങ്ങളുമുണ്ട്. അവയുടെ സഹായത്തോടെ ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ച് cylinder മലയാളത്തിലെഴുത്തേണ്ടത് സിലിന്‍റര്‍ എന്നാണ്. മറ്റുള്ള പദങ്ങളുടെ അവസ്ഥയും ഇങ്ങനെത്തന്നെയാണ്. ഈ രീതിയില്‍ ചില പദങ്ങള്‍ നാം മലയാളത്തില്‍ ശരിയായി എഴുതിയിരുന്നു. ബസ് സ്റ്റാന്‍റ് ആണ് ഉദാഹരണം. പക്ഷേ അതിലും ഇപ്പോള്‍ മാറ്റം കാണാം. ബസ് സ്റ്റാന്‍റിനെ ബസ് സ്റ്റാന്‍ഡ് എന്നെഴുതാനുള്ള പ്രവണത ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി കാണാം.
ഇവിടെ ശരിപ്പെടുത്താന്‍ ശ്രമിക്കുന്നത് പലപ്പോഴും ഉച്ചാരണമല്ല, എഴുത്താണെന്നതാണ് വാസ്തവം. Antigen നെ ആന്‍റിജന്‍ എന്നെഴുതുമ്പോള്‍ Stand സ്റ്റാന്‍ഡ് ആക്കുന്നത് t, d എന്നിവയ്ക്ക് പ്രത്യേകം ചിഹ്നങ്ങള്‍ മലയാളത്തില്‍ വേണമെന്ന കാഴ്ചപ്പാടുകൊണ്ടാണ്. പക്ഷേ, മലയാളത്തില്‍ സ്ഥാനത്തിനനുസരിച്ച് സ്വാഭാവികമായിത്തന്നെ ഉച്ചാരണം വ്യത്യസ്തമാകുന്നുണ്ട് എന്നതാണ് വാസ്തവം. മാത്രമല്ല, ഇംഗ്ലീഷിനെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു വഴിക്കും ഉച്ചാരണം മറ്റൊരു വഴിക്കും ആയതിനാല്‍ തന്നെ സ്പെല്ലിംഗ് എല്ലായ്പോഴും മറ്റൊരു വരമൊഴിയിലേക്ക് മാറ്റാനാവില്ലെന്നതും വസ്തുതയാണ്.
(തുടരും)
ഡോ. പി എ അബൂബകർ
(www.kvartha.com 23.06.2021) കൂട്ടക്ഷരങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ മാധ്യമഭാഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇന്ത്യ, സിലിണ്ടർ, അജണ്ട തുടങ്ങിയവയ്ക്കുപകരം ഇൻഡ്യ, സിലിൻഡർ, അജൻഡ എന്നിങ്ങനെ ഉപയോഗിക്കുന്ന പ്രവണത ചില അച്ചടിമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വർധിച്ചുവരുന്നതായി കാണാം.
കൂട്ടക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ ചിലതൊക്കെ ഇരട്ടിപ്പും ചില്ലുകളും മറ്റുമായി ബന്ധപ്പെട്ട മുൻചർച്ചകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഭാഷാശാസ്ത്രപരമായി നോക്കുമ്പോൾ ഇരട്ടിപ്പും കൂട്ടക്ഷരവും തമ്മിൽ വലിയ വ്യത്യാസമില്ല. രണ്ട് വ്യഞ്ജനങ്ങൾ, ഇടയിൽ സ്വരമില്ലാതെ സംയോജിക്കുകയാണ് രണ്ടിലും ചെയ്യുന്നത്. ഇത്തരത്തിൽ ഒരേ വ്യഞ്ജനം ഇടയിൽ സ്വരമില്ലാതെ ആവർത്തിക്കുന്നതിനെ ഇരട്ടിപ്പെന്നും വെവ്വേറെ വ്യഞ്ജനങ്ങൾ ഇടയിൽ സ്വരമില്ലാതെ കൂടിച്ചേരുന്നതിനെ കൂട്ടക്ഷരമെന്നും നാം വിളിക്കുന്നു.

Keywords: Kerala, Malayalam, Article, language, Dr. P A Aboobacker, Mistakes, Newspapers, Vocal Language, Media Malayalam - 5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.