കണ്ണപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി: സി പി എം സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സി പി എം സ്ഥാനാർഥി പ്രേമ സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
● നേരത്തെ ഇതേ പഞ്ചായത്തിൽ രണ്ട് സി പി എം സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു
● കണ്ണപുരം പഞ്ചായത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സി പി എം സ്ഥാനാർഥികളുടെ എണ്ണം മൂന്നായി.
● പത്രിക സൂക്ഷ്മപരിശോധനാ സമയത്തും സ്ഥാനാർഥി ഹാജരായിരുന്നില്ല.
● തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നടപടിക്രമം പാലിക്കാത്തതാണ് പത്രിക അസാധുവാക്കിയത്.
കണ്ണൂർ: (KVARTHA) ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഒരു സീറ്റിൽ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ് പ്രേമ സുരേന്ദ്രൻ (സി പി ഐ എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
യു ഡി എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച എൻ എ ഗ്രേസി, സത്യപ്രതിജ്ഞയിൽ നേരിട്ട് എത്തി ഭരണാധികാരിക്ക് മുന്നിലോ ഉപവരണാധികാരിക്ക് മുന്നിലോ സത്യവാചകം ചൊല്ലി കേൾപ്പിക്കാത്തതിനാലാണ് പത്രിക അസാധുവായത്.
നേരിട്ട് എത്തി സത്യവാചകം ചൊല്ലിയ ശേഷം ഒപ്പിട്ട് നൽകണമെന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നടപടിക്രമം. എന്നാൽ, എൻ എ ഗ്രേസി മറ്റൊരാളുടെ കൈവശം സത്യപ്രതിജ്ഞ ഒപ്പിട്ട് കൊടുത്തയക്കുകയായിരുന്നു.
പത്രിക സൂക്ഷ്മപരിശോധനാ സമയത്തും ഗ്രേസി ഹാജരായില്ല. സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പ് സത്യപ്രതിജ്ഞ ചൊല്ലി കേൾപ്പിക്കാൻ അവസരം നൽകിയിരുന്നെങ്കിലും ഗ്രേസി ഹാജരാകാത്തതോടെയാണ് ഭരണാധികാരി പത്രിക തള്ളിയത്.
നേരത്തെ ഇതേ പഞ്ചായത്തിൽ രണ്ട് സീറ്റുകളിൽ സി പി എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ, കണ്ണപുരം പഞ്ചായത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സി പി എം സ്ഥാനാർഥികളുടെ എണ്ണം മൂന്നായി.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: CPM candidate wins uncontested in Kannapuram Panchayat after Congress candidate's nomination is rejected due to oath violation.
#Kannapuram #KeralaLocalPolls #CPIM #UDF #UncontestedWin #ElectionNews
