

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്' എന്ന് വെല്ലുവിളിച്ചു.
● കർണാടകയിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കിയതായി ആരോപിച്ചു.
● വോട്ടുകൾ പുറത്തുനിന്നുള്ള കോൾ സെന്ററുകൾ വഴിയാണ് നീക്കം ചെയ്തതെന്ന് പറഞ്ഞു.
● വോട്ട് നഷ്ടപ്പെട്ട വോട്ടർമാരെ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നു.
ന്യൂഡെല്‍ഹി: (KVARTHA) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോൺ?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. 'ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂ' എന്ന് മുന്നറിയിപ്പ് നൽകിയ രാഹുൽ, 'വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്' എന്ന് വെല്ലുവിളിക്കുകയും ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടുകൾ നീക്കം ചെയ്തതിന് തെളിവ്
കര്‍ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയെന്നും വോട്ടർമാരെ അറിയിക്കാതെയാണ് വോട്ടുകൾ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയാണ് ഈ ക്രമക്കേട് നടത്തിയതെന്നും രാഹുൽ വ്യക്തമാക്കി. ഗോദാബായിയെന്ന വോട്ടർ തന്റെ വോട്ട്' ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിച്ചു. കർണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ടുകൾ നീക്കം ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സൂര്യകാന്തിനെയും രാഹുൽ വാർത്താസമ്മേളന വേദിയിൽ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങൾ ഉപയോഗിച്ച് വോട്ടുകൾ നീക്കം ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ബൂത്തിലെ ആദ്യ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കർണാടകത്തിന് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നത്. ഇതിന് ജ്യാനേഷ് കുമാർ മറുപടി പറയണം, രാഹുൽ ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണം തുടരുന്നു
ഈ സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. വിവരങ്ങൾ തേടി സർക്കാർ 18 കത്തുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി. എന്നാൽ വിവരങ്ങൾ നൽകാൻ കമ്മീഷൻ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിര്‍ത്തണം. അലന്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കിയ വിവരമാണ് തനിക്ക് കിട്ടിയതെന്നും ഒരുപക്ഷേ കൂടുതൽ വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയില്‍ വോട്ടുകള്‍ ഒഴിവാക്കിയതായും രാഹുൽ ആരോപിച്ചു. ഒരാഴ്ചക്കുള്ളിൽ ജ്യാനേഷ് കുമാർ വിവരങ്ങൾ കർണാടക സിഐഡിക്ക് കൈമാറണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? താഴെ കമൻ്റ് ചെയ്യുക.
Article Summary: Rahul Gandhi makes serious allegations against Election Commission.
#RahulGandhi #ElectionCommission #VoteRobbery #Karnataka #Politics #India News