Mystery | മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ വീട്ടിനകത്ത് മരിച്ചനിലയില്‍
● കണ്ടെത്തിയത് ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍.
● കഴിഞ്ഞമാസം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
● മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം: (KVARTHA) എടക്കരയില്‍ (Edakkara) പ്രായപൂര്‍ത്തിയാവാത്ത ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജില്‍ (Shyamjil-17), കരുളായി കൊയപ്പാന്‍ വളവിലെ ഗോപിക (Gopika-15) എന്നിവരാണ് മരിച്ചത്.
കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസം ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
എടക്കര സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാത്രി പത്തരയോടെതന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#Malappuram #Kerala #India #teen #tragedy #RIP #mentalhealth #investigation