'മരണത്തിന് ഉത്തരവാദി ആൺസുഹൃത്ത്': ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ ട്രാൻസ്‌ജെൻഡർ യുവതിയെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി


● തിരൂർ സ്വദേശിനി കമീലയാണ് മരിച്ചത്.
● ആൺസുഹൃത്തിന്റെ വീട്ടിലാണ് സംഭവം.
● താനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്.
തിരൂർ: (KVARTHA) ട്രാൻസ്‌ജെൻഡർ യുവതിയെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. 'തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെ'ന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്രാൻസ്‌ജെൻഡർ യുവതിയെ, പോസ്റ്റിൽ പരാമർശിച്ച യുവാവിന്റെ വീട്ടിലെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂർ സ്വദേശിനി കമീലയാണ് (35) മരിച്ചത്. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആത്മഹത്യാ സൂചന; താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു
'എന്റെ മരണത്തിന് ഉത്തരവാദി അവനാണ്.. ഞാൻ അവന്റെ പേരെൻ്റെയടുത്തു പോയി മരിക്കാൻ പോവുകയാണ്' എന്നാണ് കമീല അവസാനമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വൈലത്തൂർ കാവപ്പുര നായർപടിയിലുള്ള ആൺസുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിലാണ് കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ത (09.07.2025) രാവിലെ 5 മണിയോടെ കമീല, മരിക്കുകയാണെന്നും തന്റെ മരണത്തിന് കാരണം ആൺസുഹൃത്താണെന്നുമുള്ള ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Transgender woman found dead after Instagram suicide post.
#TransgenderRights #SuicidePrevention #KeralaCrime #Tirur #InstagramPost #PoliceInvestigation