Loss | മലപ്പുറത്ത് കൗമാരക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിന് പിന്നാലെ


● വീട്ടിലെ കിടപ്പുമുറിയിലാണ് സംഭവം.
● പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
മലപ്പുറം: (KVARTHA) ചേളാരിയില്‍ (Chelari) കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേളാരി സ്വദേശിയായ 13 കാരന്‍ മുഹമ്മദ് നിഹാല്‍ (Muhammad Nihal) ആണ് മരിച്ചത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ കുട്ടിയെ ശകാരിച്ചിരുന്നെന്നും ഇതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയിലാണ് ദാരുണ സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുകയും ദീർഘകാലത്തേക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുകയും അമിതമായ ഉത്തേജനം നൽകുകയും ചെയ്യും. ഇത് പഠനത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കും. കൂടാതെ, അമിതമായ മൊബൈൽ ഫോൺ ഉപയോഗം വിഷാദം, ആശങ്ക, ഒറ്റപ്പെടൽ എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍, കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗത്തിന് സമയ പരിധി നിശ്ചയിക്കുക.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#teenmentalhealth #digitalwellbeing #mobilesafety #parentalguidance #malappuram #india #technologyaddiction