SWISS-TOWER 24/07/2023

Tragedy | ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

 
Image Representing Student Found Hanging at Relative's House Dies During Treatment
Image Representing Student Found Hanging at Relative's House Dies During Treatment

Representational Image Generated by Meta AI

ADVERTISEMENT

● കോഴിക്കോട്ടെ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.
● ജീവനൊടുക്കാനുള്ള ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 
● പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

കോഴിക്കോട്: (KVARTHA) ബന്ധുവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദ(13)യാണ് മരിച്ചത്. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Aster mims 04/11/2022

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിയോടെ കൊയിലാണ്ടി പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. 

ജീവനൊടുക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: പരേതയായ ജിജിന. ഏക സഹോദരി: ദിയ.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

13-year-old student, Gauri Nanda, who was found hanging at her relative's house in Koyilandi, Kozhikode, has died while undergoing treatment. She was an 8th-grade student at Thiruvangoor School. Police have registered a case of unnatural death, and the cause of death is still under investigation.

 #KeralaNews, #StudentDeath, #Tragedy, #Kozhikode, #PoliceInvestigation, #UnnaturalDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia