വാട്‌സാപ് സന്ദേശം മരണക്കുറിപ്പായി; യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

 
Image Representing Young Doctor Found Dead at Residence After WhatsApp Message and Status Update
Image Representing Young Doctor Found Dead at Residence After WhatsApp Message and Status Update

Representational Image Generated by Meta AI

● മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടർ.
● ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സ്റ്റേറ്റസ്.
● വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു.
● പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ചേരി: (KVARTHA) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റെസിഡൻ്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിൻ്റെ ഭാര്യയുമായ സി.കെ. ഫർസീനയെ (35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച (21.07.2025) വൈകിട്ട് അഞ്ചോടെയാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം അയയ്ക്കുകയും, സ്റ്റേറ്റസ് ആയി വെക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഡോ. ഫർസീന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും, വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
 

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായം തേടാൻ എന്ത് സംവിധാനങ്ങളാണുള്ളത്? ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Article Summary: Young doctor found dead at residence after WhatsApp suicide message.

#Manjeri #DoctorDeath #WhatsAppMessage #MentalHealth #SuicideAwareness #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia