Tragedy | കോട്ടയത്ത് വയോധിക ദമ്പതികളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാറത്തോടിലാണ് ദാരുണ സംഭവം.
● കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി.
● ജീവനൊടുക്കിയതാണെന്ന് സംശയം.
കോട്ടയം: (KVARTHA) പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വയോധിക ദമ്പതികളും മകനുമാണ് മരിച്ചത്. വിരമിച്ച എഎസ്‌ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥന്‍ നായര്‍ (Somanathan Nair-84), ഭാര്യ സരസമ്മ (Sarasamma-70), മകന്‍ ശ്യാംനാഥ് (Shyamnath-31) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടെ മൃതദേഹം വീട്ടിനകത്ത് രക്തം വാര്‍ന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായണ് സംശയിക്കുന്നത്. കൃത്യത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KeralaCrime #Kottayam #MurderMystery #FamilyTragedy #PoliceInvestigation
