പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം: എ.ഡി.ജി.പി എത്തി; എട്ട് പേര് അറസ്റ്റില്‍
Jul 29, 2012, 15:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: മംഗലാപുരത്ത് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിസംഘത്തെ ഹോം സ്റ്റേ കെട്ടിടത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണ്ണാടക എ.ഡി.ജി.പി ബിപിന്‍ ഗോപാലകൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകരായ രാജേഷ്, താരാനാഥ്, സുഭാഷ് പടീല്, ഗണേഷ്, ശരത്, വേണുഗോപാല്‍, സന്ദീപ് ഷെട്ടി, താരാനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അതേസമയം പെണ്‍കുട്ടികളെ അക്രമിച്ച് പീഡിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച രണ്ട് ടി.വി ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി എ.ഡി.ജി.പി അറിയിച്ചു. കസ്തൂരി ചാനലിന്റെ നവീന്‍ സുരഞ്ജ, സഹായ ടി.വിയിലെ ശരണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച നടന്ന സംഭവത്തില്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് എ.ഡി.ജി.പി പറഞ്ഞു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞാല്‍ മുന്‍കൂട്ടി പോലീസിനെ അറിയിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമസംഭവങ്ങള്‍ അക്രമികളോടൊത്ത് ചിത്രീകരിക്കുമ്പോള്‍ അത് അവര്‍ക്ക് പ്രോത്സാഹനമായി മാറുമെന്നും ഇത് സമൂഹത്തന് തെറ്റായ സന്ദേശം നല്‍കുമെന്നും ബിപിന്‍ ഗോപാല കൃഷ്ണ പറഞ്ഞു. ശനിയാഴ്ച രാത്രി ബാംഗ്ലൂരിലായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ വിവരമറിഞ്ഞ് മംഗലാപുരത്തേക്ക് പറന്നെത്തുകയായിരുന്നു.
സ്റ്റേ ഹോമിനു മുന്നില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവരെ നേരിടാന്‍ നേരിയ ലാത്തിചാര്‍ജ് നടത്തിയതായും എ.ഡി.ജി.പി സമ്മതിച്ചു. ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. മോണിംഗ് മിസ്റ്റ് ഹോം സ്റ്റേ ലൈന്സോടെയാണോ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2009ല്‍ നടന്ന പബ് ആക്രമണത്തില്പ്പെട്ടവര് ഹോം സ്റ്റേ ആക്രമണത്തില്‍ ഉള്‍പ്പെട്ടിണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഹോം സ്റ്റേ മാനേജര്‍ വിജയകുമാറിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിനിടയില്‍ തന്റെ സ്വര്‍ണ്ണമാല കാണാതായതായും 10,000 രൂപയും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമ മേഖല ഐ.ജി പ്രതാപ് റെഡ്ഡിയും പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗും സന്നിഹിതരായിരുന്നു.
സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഓഫീസറുടെ മകള്‍ക്കും മര്‍ദ്ദനമേറ്റു
സദാചാര ഗുണ്ടാ ആക്രമണം: ചാനലുകളുടെ നടപടി മാധ്യമ സംസകാരത്തിന് വിരുദ്ധം
Keywords: ADGP, Bibin Gopalakrishna, Mangalore rave party, Girls, Youth, Attack, Mangalore, Karnataka, National
Keywords: ADGP, Bibin Gopalakrishna, Mangalore rave party, Girls, Youth, Attack, Mangalore, Karnataka, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


