സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഓഫീസറുടെ മകള്‍ക്കും മര്‍ദ്ദനമേറ്റു
Jul 29, 2012, 14:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ശനിയാഴ്ച രാത്രി പടീലിലെ സ്വകാര്യ സ്റ്റേ ഹോമില്‍ നടന്ന സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ നഗരത്തിലെ ഒരു പോലീസ് ഓഫീസറുടെ മകള്‍ക്കും മര്‍ദ്ദനമേറ്റത് പുറത്തുവന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.
കെട്ടിടത്തില്‍ നടന്നത് ഉന്മാദമേളയല്ലെന്നും സഹപാഠികളുടെ ജന്മദിനാഘോഷമായിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം. ആഘോഷത്തില്‍ 13 ആണ്‍കുട്ടികളും ഏഴോളം പെണ്‍കുട്ടികളുമാണ് സംബന്ധിച്ചത്. നഗരത്തിലെ സഹ്യാദ്രി, ശ്രീദേവി, രോഷ്നി നിലയ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്.
ആറു മണിക്കാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. ഇവിടെ നിന്നും മയക്കുമരുന്നോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ കണ്ടെത്താനായില്ല. ഭക്ഷണ സാധനങ്ങളും, ഒഴിഞ്ഞ ബിയര്‍ കുപ്പികളുമാണ് കണ്ടെടുത്തതെന്നാണ് പോലീസ് പറയുന്നത്. മംഗലാപുരം സിറ്റി കോര്‍പറേഷനിലെ കോര്‍പ്പറേറ്റര്‍ മോഹന്‍ പടീലിന് സംഭവത്തില്‍ ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു.
Keywords: Mangalore rave party, Mangalore, Girl, Youth, attack, Assault, Case, Karnataka, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

