ഉ­ന്മാ­ദ­മേ­ള­യി­ലെ അ­ക്ര­മം; നാ­ലു­പേ­രെ അ­റ­സ്റ്റ് ചെ­യ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉ­ന്മാ­ദ­മേ­ള­യി­ലെ അ­ക്ര­മം; നാ­ലു­പേ­രെ അ­റ­സ്റ്റ് ചെ­യ്തു
മം­ഗ­ലാ­പു­രം: പ­ടീ­ലി­ലെ മോ­ണിം­ഗ് മി­സ്റ്റ് ഹോം സ്‌­റ്റേ­യില്‍ ന­ട­ന്ന ഉ­ന്മാ­ദ­മേ­ള­യില്‍ പ­ങ്കെ­ടു­ത്ത പെണ്‍കു­ട്ടി­ക­ളെയും ആണ്‍­കു­ട്ടി­ക­ളെയും മര്‍­ദ്ദി­ച്ച നാ­ലു­പേ­രെ അ­റ­സ്റ്റ് ചെ­യ്­ത­താ­യി മം­ഗ­ലാ­പു­രം പോ­ലീ­സ് ക­മ്മീ­ഷ­ണ­ര്‍ സീമ­ന്ത് കു­മാര്‍ സിം­ഗ് അ­റി­യി­ച്ചു.

അ­ക്ര­മ­രം­ഗ­ങ്ങള്‍ പ­കര്‍ത്തി­യ ദൃ­ശ്യ­മാധ്യ­മ പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെയും കേ­സെ­ടു­ക്കു­മെന്നും ക­മ്മീ­ഷ­ണര്‍ പ­റഞ്ഞു. മാ­ധ്യ­മങ്ങള്‍ അ­ക്ര­മി­കള്‍­ക്ക് അ­കമ്പ­ടി പോ­വു­ക­യല്ല വേ­ണ്ട­തെന്നും ഇത്ത­രം സം­ഭ­വ­ങ്ങള്‍ പോ­ലീ­സി­ന്റെ ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തു­ക­യാ­ണ് മാധ്യ­മ പ്ര­വര്‍­ത്ത­ക­രു­ടെ ക­ട­മ­യെന്നും സീമ­ന്ത് കു­മാര്‍ പ­റഞ്ഞു. മം­ഗ­ലാ­പു­രം സംഭവത്തെ രാ­ജ്യ­വ്യാ­പ­ക­മാ­യി പ്ര­ച­രി­പ്പി­ച്ച­തി­നെ­തി­രെ മീഡി­യ റ­ഗു­ലേറ്റ­റി ബോര്‍­ഡി­നെ സ­മീ­പി­ക്കു­മെന്നും ക­മ്മീ­ഷ­ണര്‍ അ­റി­യി­ച്ചു.

ഉ­ന്മാ­ദ­മേ­ള­യില്‍ പ­ങ്കെ­ടു­ത്ത­വ­രു­ടെ എ­ണ്ണം കൃ­ത്യ­മാ­യി കി­ട്ടി­യി­ട്ടില്ല. അ­തേ­സമ­യം ചി­ല സ്വ­കാ­ര്യ കെ­ട്ടി­ട­ങ്ങ­ളിലും ഹോ­ട്ട­ലു­ക­ളിലും ര­ഹ­സ്യ­മാ­യി ഉ­ന്മാ­ദ­മേ­ള­ക­ളും, മ­റ്റ് അ­നാ­ശാ­സ്യ പ്ര­വര്‍­ത്ത­ന­ങ്ങളും ന­ട­ക്കു­ന്നു­ണ്ടെന്നും ഇ­ത് സം­ബ­ന്ധി­ച്ച് പോ­ലീ­സില്‍ വി­വ­ര­മ­റി­യി­ച്ചിട്ടും ഫ­ല­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്നും വി­ശ്വ­ഹി­ന്ദു പ­രിഷ­ത്ത് നേ­താ­വ് ജ­ഗ­ദീ­ഷ് ഷെനാ­വ പ­റഞ്ഞു. എ­ന്നാല്‍ ഇ­ത് സം­ബ­ന്ധി­ച്ച് പ­രാ­തി­ക­ളൊ­ന്നും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്ന് ഡ­പ്യൂ­ട്ടി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ചെ­ന്ന­പ്പ ഗൗ­ഡ അ­റി­യിച്ചു.


പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍




Keywords:  Mangalore rave party, Attack, Girls, Youths, Case, Arrest, Police, Karnataka
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia